Home Article ഇനി സഹിക്കാന്‍ പറ്റില്ല..ഇതെന്ത് ആദ്യ രാത്രിയോ അതോ കാളരാത്രിയോ ??? ചേട്ടന്‍ എന്തു കറുത്തിട്ടാണ്, എനിക്ക്...

ഇനി സഹിക്കാന്‍ പറ്റില്ല..ഇതെന്ത് ആദ്യ രാത്രിയോ അതോ കാളരാത്രിയോ ??? ചേട്ടന്‍ എന്തു കറുത്തിട്ടാണ്, എനിക്ക് ഈ കറുത്ത ചെക്കന്മാരെ തീരെ ഇഷ്ടല്ലായിരുന്നു , പിന്നെ അച്ഛന്‍ നിർബന്ധിച്ചതുകൊണ്ടാണ് ഞാനീ കല്ല്യാണത്തിന് സമ്മതിച്ചത്,

0

കല്ല്യാണം കഴിഞ്ഞ ആദ്യരാത്രി,,അന്നായിരുന്നു അവളുടെ ആദ്യ കമന്റ് ..ചേട്ടന്‍ എന്തു കറുത്തിട്ടാണ്,എനിക്ക് ഈ കറുത്ത ചെക്കന്മാരെ തീരെ ഇഷ്ടല്ലായിരുന്നു , പിന്നെ അച്ഛന്‍ നിർബന്ധിച്ചതുകൊണ്ടാണ് ഞാനീ കല്ല്യാണത്തിന് സമ്മതിച്ചത്,,ചേട്ടന്‍ പ്ലസ് ടൂ വരെ പഠിച്ചിട്ടുള്ളല്ലേ..!വലിയ പഠിപ്പുള്ള നല്ല ജോലിയുള്ള ഒരാളുടെ ഭാര്യയായിട്ട് കാറിലൊക്കെ കറങ്ങാൻ ഞാന്‍ എന്തോരം ആഗ്രഹിച്ചതായിരുന്നു,,

“അവളുടെ രണ്ടാമത്തെ കമന്റ് നമ്മുടെ അഭിമാനത്തിന് ലേശം ക്ഷതമുണ്ടാക്കിയെങ്കിലും അതു നൈസായിട്ട് ഞാനങ്ങ് ചിരിച്ചു തള്ളി,,പാൽഗ്ലാസിന്റെ വക്കിൽ വന്നിരുന്ന ഈച്ചയെ നോക്കി ഞാനങ്ങനെ ഇരുന്നപ്പോഴാണ് അവളുടെ മൂന്നാമത്തെ കമന്റ് എന്നെ ടാങ് ചെയ്ത് ഒരു വൃത്തികെട്ട ശബ്ദത്തില്‍ വന്നു നിന്നത്..ഇതെന്തു നാടാണ് ചേട്ടാ..ഇവിടൊരു ബ്യൂട്ടിപാർലറ് പോലുമില്ലല്ലോ.!എല്ലാമാസവും ബ്യൂട്ടിപാർലറിൽ പോയില്ലെങ്കിൽ എനിക്ക് ചങ്ക് പിടയ്ക്കുന്നത് പോലെയാ..ഹോ,,ഇവിടെ അടുത്ത് ക്ലബ്ബ് വല്ലതുമുണ്ടോ ചേട്ടാ..?ഇനി സഹിക്കാന്‍ പറ്റില്ല..ഇതെന്ത് ആദ്യ രാത്രിയോ അതോ കാളരാത്രിയോ..!!

എന്റെ അഴകിന്റെ നിറകുടമേ..ഞാന്‍ കറുത്തിട്ടാണ് സമ്മതിച്ച് , നിന്റെ വെള്ളപാണ്ട് പിടിച്ച മുഖത്തിനേക്കാളും എന്തുകൊണ്ടും ഭംഗി എന്റെ കറുപ്പിന് തന്നെയാണ് ,പിന്നെ നല്ല ജോലിയും കാറും അല്ലേ ..!എടീ..സ്ത്രീധനമൊന്നും വാങ്ങാതെ നിന്നെമാത്രമല്ലേ ഞാനിങ്ങോട്ട് കൊണ്ടുവന്നത് ,,അത് നിന്റെ തൊലിവെളുപ്പ് കണ്ടിട്ടല്ല നിന്റെ അച്ഛന്റെ കണ്ണീര് കണ്ടിട്ടാണ്,അല്ലെങ്കില്‍ നിന്റെ അച്ഛന്‍ പലരുടെയും മുന്നില്‍ കൈയ് നീട്ടുന്നത് നീയും കാണേണ്ടി വന്നേനെ,,പിന്നെ ..ബ്യൂട്ടിപാർലറിലൊക്കെ പോയി നീ ഇനിയും അങ്ങനിപ്പോ വെളുക്കണ്ട..ഇവിടെ നല്ല കാച്ചിയ എണ്ണെയും, സന്തൂർ സോപ്പും, കുട്ടിക്കൂറാ പൗഡറമുണ്ട്..അതുവെച്ച് നീ ബ്ലൂട്ടി ഉണ്ടാക്കിയാൽ മതി കേട്ടോ.,,

അവളുടെ വിളറി വെളുത്ത മുഖത്തിനു നേരെ പാൽഗ്ലാസെടുത്ത് നീട്ടികൊണ്ട് ഞാന്‍ പറഞ്ഞു ..ഇന്നാ കുടിക്ക്..ഞാനിപ്പോള്‍ വരാം,,എന്റെ ഓട്ടം നേരെ അടുക്കളയിലേക്കായിരുന്നു ..പിന്നെ ഒന്നും നോക്കിയില്ല അമ്മിക്കല്ല് പൊക്കിയെടുത്ത് വടക്കേലെ കുളത്തിലേക്ക് ഒറ്റയേറ്,,അതുകണ്ട് അന്തംവിട്ടു നിൽക്കുന്ന അമ്മയോട് ഒരു ഡയലോഗും അങ്ങട് കീച്ചി..”ഇവിടെ സൗന്ദര്യമില്ലാത്തവർക്കും ജീവിക്കണം അമ്മേ..നാളെ മുതല്‍ ഇവിടെ മിക്സിയിൽ അരച്ചാൽ മതി..,,,••••••എഴുത്ത്‌ Anshad Oachira

വിവാഹവും ആദ്യ രാത്രിയുമെല്ലാം എല്ലാ മനുഷ്യരും സ്വപ്നം കാണുന്ന കാര്യങ്ങളാണ് .താൻ ആഗ്രഹിക്കുന്ന ജീവിത പങ്കാളിക്കൊപ്പം നല്ല നിമിഷങ്ങൾ പങ്കു വെക്കുന്നതും അവിടെ സ്നേഹം നിറയുന്നതും എല്ലാം സ്വപ്നം കണ്ടു ആയിരിക്കും മണിയറയിലേക്ക് ഒരു മണവാളനും മണവാട്ടിയും കടന്നു വരിക .

ദാമ്പത്യ ജീവിതത്തിൽ കുറ്റപ്പെടുത്തലുകളും പരിഭവങ്ങളും സ്വാഭാവികമാണ് .അത് പക്ഷെ മുന്നോട്ടുള്ള ജീവിതത്തിൽ ഒരുമിച്ചു ജീവിക്കുമ്പോൾ ഉണ്ടാകുന്നതാണ് .ആദ്യ രാത്രിയിൽ പരസ്പരം പ്രീതിപെടുത്താൻ എല്ലാവരും ശ്രമിക്കൂ.എന്നാൽ വ്യത്യസ്തമായ ഒരു ആദ്യ രാത്രിയുടെ വിശേഷമാണിത് .ഭർത്താവിനെ ആക്ഷേപിക്കുന്ന അഭിപ്രായങ്ങളുമായി കടന്നു വരുന്ന നവ വധു .തുറന്നു പറച്ചിലുകൾ നല്ലതാണ് പക്ഷെ അതാരെയും നോവിച്ചു കൊണ്ട് ആകരുത് .ആദ്യത്തെ അഭിപ്രായം തന്നെ ഭർത്താവിന്റെ നിറം കൊണ്ട് ആയിരുന്നു .കറുത്തവരെ ഇഷ്ടമല്ല എന്നും വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് സമ്മതിച്ചതെന്നും ആയിരുന്നു .

പിന്നീട് വിദ്യാഭ്യാസത്തെ കുറിച്ചായി ആക്ഷേപം .വിദ്യാസമ്പന്നനായ ഉയർന്ന ജോലിയും കാറുമുള്ള ഒരാളെ വിവാഹം കഴിക്കുവാൻ ആയിരുന്നു ആഗ്രഹിച്ചതെന്നു പറഞ്ഞപ്പോൾ ഒരു പാവം പെൺകുട്ടിയുടെ ആഗ്രഹങ്ങളുടെ തുറന്നു പറച്ചിൽ ആയി കണ്ടു ചിരിച്ചു തള്ളി മണവാളൻ .പക്ഷെ മൂന്നാമത്തെ ആക്ഷേപം നാടിനെ കുറിച്ചായിരുന്നു .

ഒരു ബ്യൂട്ടി പാർലർ പോലുമില്ലാത്ത നാട്ടിൽ എങ്ങനെ കഴിയും എന്നായി നവ വധു .ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .തൊലിവെളുപ്പു മാത്രം ഉണ്ടായാൽ സൗന്ദര്യം ആകില്ലെന്നും അവളുടെ അച്ഛന്റെ നിസ്സഹായ അവസ്ഥ കണ്ടാണ് കല്യാണത്തിന് സമ്മതിച്ചതെന്നും വീട്ടിൽ ഉള്ള കാച്ചിയ എണ്ണയും സന്തൂർ സോപ്പും തേച്ചുള്ള സൗന്ദര്യം മതിയെന്നും പറഞ്ഞു പാൽ ഗ്ലാസ് കയ്യിൽ കൊടുത്തു മണവാളൻ അടുക്കളയിലേക്ക് നടന്നു നീങ്ങി .

അവിടെ ഉണ്ടായിരുന്ന അമ്മിക്കല്ല് കുളത്തിലേക്കെറിഞ്ഞു അരിശം തീർക്കുക ആണ് ചെയ്തത് .വിവാഹത്തിന് മുമ്പ് തന്നെ എല്ലാം അറിഞ്ഞിട്ടും വിവാഹത്തിന് ശേഷം അത് എണ്ണി എണ്ണി കുറ്റപ്പെടുത്തുന്നത് ദാമ്പത്യ ജീവിതത്തെ സാരമായി ബാധിക്കും .വിവാഹം കഴിഞ്ഞുള്ള ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും പലതും കണ്ടില്ല എന്ന് വെക്കുകയും ചെയ്താലേ സന്തോഷകരമായ ഒരു കുടുംബ ജീവിതം ഉണ്ടാവുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here