Home Beauty ചെറുപയർ പൊടി ശീലമാക്കിയാൽ…

ചെറുപയർ പൊടി ശീലമാക്കിയാൽ…

0

ചെറുപയർ പൊടി ശീലമാക്കിയാൽ…

ചര്‍മ്മകാന്തി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ സോപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തൂ. സോപ്പില്‍ കാസ്റ്റിങ് സോഡ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ചര്‍മ്മത്തിനത്ര നല്ലതല്ല. ചര്‍മ്മകാന്തിക്ക് ഏറ്റവും മികച്ച ഒരു കൂട്ടാണ് ചെറുപയര്‍പൊടി. ഒരു ഓറഞ്ച് നെടുകെ മുറിച്ചത് ശരീരമാസകലം പുരട്ടി 20 മിനിറ്റിന് ശേഷം ചെറുപയര്‍പൊടി ഉപയോഗിച്ച് കുളിക്കുക.

ആഴ്ചയില്‍ മൂന്ന് തവണ എന്ന ക്രമത്തില്‍ ഒരു മാസം തുടര്‍ച്ചയായി ചെയ്യുക. ചര്‍മ്മകാന്തി വര്‍ധിക്കും. ഒരു കപ്പ് പുളിച്ച ദോശമാവ് കുളിക്കുന്നതിന് മുമ്പ് ശരീരത്തില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം ചെറുപയര്‍ പൊടി ഉപയോഗിച്ച് കുളിക്കുക. ആഴ്ചയില്‍ മൂന്നു തവണ എന്ന ക്രമത്തില്‍ ഒരു മാസം തുടര്‍ച്ചയായി ചെയ്യുക.

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും ചെറുപയര്‍പ്പൊടിയും ചേര്‍ത്ത് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും. മുടിക്ക് ചെറുപയര്‍പൊടി തലയില്‍ തേച്ച് കുളിക്കുന്നത് താരനും പേന്‍ ശല്യമകറ്റാനും ഫലപ്രദമാണ്. ചെറുപയര്‍പൊടി, തൈര്, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത് പുരട്ടുന്നത് സൂര്യപ്രകാശം കൊണ്ട് കരുവാളിച്ച ഭാഗം വൃത്തിയാവാന്‍ സഹായിക്കും.

ഒരു കപ്പ് കട്ടതൈരില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ശരീരം മുഴുവന്‍ പുരട്ടുക. 10 മിനിറ്റിന് ശേഷം ചെറുപയര്‍പൊടി ഉപയോഗിച്ച് തേച്ച് കുളിക്കുക. ആഴ്ചയില്‍ മൂന്ന് തവണ എന്ന ക്രമത്തില്‍ ഒരു മാസം ചെയ്താല്‍ ചര്‍മ്മത്തിന് നിറവും മൃദുത്വവും വര്‍ധിക്കുകയും ചര്‍മ്മകാന്തിയുണ്ടാവുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here