Home Rajesh Dhibu സത്യത്തിൽ എന്താണ് സംഭവിച്ചത് .. നാട്ടുകാര് പറഞ്ഞു ഞാനും ചിലത് കേട്ടു .. സത്യമെന്തന്ന് അറിയില്ല...

സത്യത്തിൽ എന്താണ് സംഭവിച്ചത് .. നാട്ടുകാര് പറഞ്ഞു ഞാനും ചിലത് കേട്ടു .. സത്യമെന്തന്ന് അറിയില്ല ല്ലോ …

1

ഇന്ദുവിന്റെ മാലയോഗം…

രചന : Rajesh Dhibu

“രാമൻനായരെ എവിടെയായിരുന്നു .. ഇന്നലെ കട തുറന്നില്ലേ.. ഈ വഴിയ്ക്ക് പോയപ്പോൾ അടഞ്ഞ് കിടക്കുന്നത് കണ്ടു..

“”ഇപ്പോ അങ്ങിനെ ഇടയ്ക്ക് തുറക്കാറൊന്നുമില്ല..
കച്ചോടം തീരെ കുറവാ.. രാഘവാ …””

“”എന്തായി.രാമൻ നായരേ.. പെണ്ണിനു വല്ല കല്യാണക്കാര്യം ശരിയായോ
“ഇല്ല.രാഘവാ .. പലരും വരുന്നുണ്ട് . എന്നാൽ വന്ന് കുട്ടിയെ കണ്ടിട്ട് പോയിട്ട് പിന്നെ ഈ വഴിയ്ക്ക് വരുന്നില്ല. “”
“”ആരൊക്കെയോ ചേർന്ന് മുടക്കുന്നുണ്ട് അതാ സംഭവം.രാമൻ നായരേ…””

“”എനിയ്ക്കും തോന്നാതില്ല .. പാവം എന്റെ മോള് ..ചില സമയങ്ങളിൽ ഒറ്റയ്ക്കിരിന്ന് കരയും.. വിമല അവളെ പറഞ്ഞാശ്വസിപ്പിക്കും.. അവൾക്കിപ്പോൾ ആകെ ആശ്രയം അമ്മയാണ്.. കുടുബത്തിൽ നിന്ന് പുറത്തിറങ്ങാറേ ഇല്ല.. ദൈവങ്ങൾ പോലും കൈവിട്ടു.. എന്നു വേണമെങ്കിൽ പറയാം…””

“”അങ്ങിനെ പറയല്ലേ.. രാമൻനായരേ… എല്ലാം ശരിയാകും.. നിങ്ങൾ അല്ലേ.. അവർക്ക് ഒരു ശക്തി കെടുക്കേണ്ടത്.. നിങ്ങൾ ഇങ്ങിനെ തളർന്നാലോ …””

“”വയ്യ… അവളുടെ കല്യാണം കൂടി ഒന്നു കഴിഞ്ഞിട്ട് കണ്ണടച്ചാൽ മതിയായിരുന്നു .. അതേയുള്ളൂ ആകെ ഒരു പ്രാർത്ഥന.””

“”ഞാൻ ഒരു കാര്യം ചോദിക്കട്ടേ.. പറയാൻ പാടുള്ളതാണെങ്കിൽ പറയൂ..സത്യത്തിൽ എന്താണ് സംഭവിച്ചത് .. നാട്ടുകാര് പറഞ്ഞു ഞാനും ചിലത് കേട്ടു .. സത്യമെന്തന്ന് അറിയില്ല ല്ലോ …””

“”രാഘവാ അതൊക്കൊ നാട്ടു കാര് ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാണ് ..

“”സത്യത്തിൽ നടന്നത് ഇതാണ്..
എല്ലാ പെൺകുട്ടികളെപ്പോലെ അവളുടെയും മംഗല്യം 22 മത് വയസ്സിൽ ത്തന്നെ നടന്നു..
“നാഗ ദോഷം ഉള്ളത് കൊണ്ട് കുറെ ആലോചനകൾക്കൊടുവിൽ ആണ് ഗുരുവായൂരുള്ള ഒരു ബന്ധം ഒത്തു കിട്ടിയത്. ആദ്യത്തെ ഒരു വർഷം പ്രശ്നങ്ങളൊന്നും മില്ലാതെ കഴിഞ്ഞു …
സാമ്പത്തികത്തിൽ ഞങ്ങളേക്കാളും ഒരു പിടി മുന്നിലായിരുന്നു .. കൃഷ്ണനു അച്ഛൻ ഇല്ല .. അമ്മയുടെ വാക്കാണ് വേദവാക്യം…

അവന്റെ പെങ്ങൾ ഇടയ്ക്ക് വന്ന് ചില കശപിശകൾ ഉണ്ടാക്കുമെങ്കിലും അവന് ഇന്ദുവിനെ വളരെ ഇഷ്ടമായിരുന്നു ..
പിന്നീടാണ് അവരുടെ വീട്ടിൽ.. വീട് പുതുക്കി പണിയുന്നതിനോടനുബന്ധിച്ച് ഒരു അഷsമംഗല്യ പ്രശ്നം വെച്ചത് ..അവിടെ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്…””

“”അതെന്താ രാമേട്ടാ.. ഇത്ര വലിയ പ്രശ്നം ഉണ്ടാകാൻ…?

പ്രശ്നത്തിൽ അവൾക്ക് സന്തതി ഭാഗ്യം ഇല്ലെന്ന് ജോത്സ്യൻ തറപ്പിച്ചു. പറഞ്ഞു… പിന്നീടങ്ങോട്ട്
മകൻ ഉള്ളപ്പോൾ ദേവകിയമ്മ സ്നേഹപ്രകടനവും, അവൻ പോയിക്കഴിഞ്ഞാൽ ഇന്ദുവിനു കുത്തുവാക്കുകളുടേയും ദേഹോപദ്രവങ്ങളുടേയും ദിനങ്ങളായി മാറി… പാവം എന്റെ മോൾ എല്ലാം കണ്ടും കേട്ടും സ്വയം സഹിച്ചവിടെ കഴിച്ചുകൂട്ടുകയായിരുന്നു ..

ഒരിക്കൽ ഞാൻ അവിടെ ചെന്നപ്പോൾ അവളുടെ കയ്യിൽ ഒരു പൊള്ളിയ പാടു കണ്ടു ഞാൻ ചോദിച്ചു.. അന്നവൾ കള്ളം പറഞ്ഞു… ചോറ് വാർക്കുമ്പോൾ പറ്റിയതാന്നു …
അന്നവളുടെ കണ്ണുനിറഞ്ഞങ്കിലും അവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും ഞാനറിഞ്ഞില്ല.. ഉത്രാടത്തിന്റെ അന്ന് ഞാൻ കടയും പൂട്ടി വീട്ടിൽ ചെന്നപ്പോൾ കരഞ്ഞുകൊണ്ടവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.. ഇനിയന്നേ അവിടേയ്ക്ക് പറഞ്ഞയക്കല്ലേ.. അച്ചാ… അന്നാണവൾ എല്ലാ കാര്യവും എന്നോട് പറഞ്ഞത് ”

കൃഷ്ണൻ ഇല്ലാത്തപ്പോൾ വീട്ടിലെ കാര്യങ്ങൾക്ക് എന്തെകിലും ആവശ്യത്തിനിയായി അമ്മാവന്റെ മകൻ അനിൽ വന്നു സഹായിക്കാറുണ്ട്‌..
അവളെക്കാൾ രണ്ടു വയസിനു താഴെ ഉള്ള ചെറിയ പയ്യൻ ചേച്ചിയെന്നു വിളിച്ചു നടക്കുന്ന കുട്ടി … ദേവകിയമ്മക്ക് അതൊട്ടും ഇഷ്ടമില്ല.. അവൻ അവിടെ വരുന്നത്..

അമ്മാവന്റെ മകനുമായി ഒരു അവിഹിത ബന്ധം അവർ കെട്ടിച്ചമച്ചുണ്ടാക്കി .അതു കൃഷ്ണനെ കൊണ്ടു വിശ്വസിപ്പിച്ചു അങ്ങനെ ബന്ധം വേർപ്പെടുത്തലിൽ എത്തി.. പാവം എന്റെ മകൾ ചെയ്യാത്ത കുറ്റത്തിന് ഒരുപാട് അനുഭവിച്ചു.

“ഞാനും ഒരച്ചനല്ലടോ…
മക്കളുടെ വിഷമം കണ്ടിട്ട് മനസ്സലാകാത്തവൻ ഒന്നും അല്ലടോ.. അവൾക്ക് ഒരു ആങ്ങളയുണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ അവനോട് ചോദിക്കുമായിരുന്നു .. ”

ഈ വയസ്സാം കാലത്ത് ഞാൻ എന്തു ചെയ്യാനാടാ…
എല്ലാം വിധിയാടാ രാഘവാ .. ഇപ്പോൾ ബന്ധം വേർപ്പെടുത്തീട്ട് ഈ വരുന്ന വിഷൂന് ഒരു വർഷം തികയുന്നു ..””

“”വിഷമിക്കണ്ട രാമൻ നായരെ എല്ലാം കാണാൻ മുകളിൽ ഒരാളുണ്ട്… ഞാൻ തന്നെപ്പോലെ നായൻമാരുമൊന്നുമല്ല .. K.S.R.T.C ഡ്രൈവറുദ്ദേഗ്യം അത്ര മോശമായിട്ടൊന്നും എനിയ്ക്ക് തോന്നിയിട്ടില്ല.തനിയ്ക്ക് വിരോധം ഇല്ലെങ്കിൽ .എന്റെ മകൻ രമേഷിനായി. നാളെ . ഞാനും ശകുന്തളയും കൂടി വീട്ടിലോട്ട് വരാം..
വീട്ടിലൊരുത്തൻ ഇനി കല്യാണമേ.. വേണ്ട എന്നും പറഞ്ഞ് ഒറ്റക്കാലിൽ നില്ക്കുന്നുണ്ട്.. കല്യാണ തലേന്ന് പെണ്ണു ഒട്ടോകാരന്റെ കൂടെ ഒളിച്ചോടിയതിന് അവനെന്തിന് കെട്ടാതിരിക്കണം..

“”രാഘവാ നീ നല്ലോണം ആലോചിട്ട് തന്നെയാണോ .. ഈ പറയുന്നത് “”

“”അതെ രാമൻ നായരേ ആലോചിച്ചു തന്നെ ആണ്”

ഇതുപോലെ നാഗ ദോഷം ഉള്ള ഒരണ്ണം വീട്ടിലുണ്ട് .. നാട്ടുകാര് മുഴുവൻ പറഞ്ഞു മച്ചിയാണെന്ന് .. ദൈവത്തിന് തീർക്കാൻ പറ്റാത്ത ഏത് ദോഷമാ രാമേട്ടാ.. ഈ ഭൂമിയിൽ ഉള്ളത്..അവൾ പെറും ചെയ്തു.. ഞങ്ങൾക്കുണ്ടായതിന്റെ കാര്യമാ… ഞാനിപ്പോൾ പറഞ്ഞത് .. എന്താ രാമൻ നായരേ… മിണ്ടാതിരിക്കുന്നത് .””.

“”രാഘവാ സന്തോഷം കൊണ്ട് വാക്കുകൾ വരുന്നില്ല ..”

ഇതെല്ലാം .. ഒരു നിമിത്തമാണ്. രാമൻനായരെ അല്ലെങ്കിൽ ഞാനിതക്കൊ ചോദിക്കാനും നിങ്ങൾ എന്നോട് എല്ലാ കാര്യവും പറയാനുണ്ടായ കാരണങ്ങളും..മേലെ നിന്ന് ഒരാൾ കാണുന്നുണ്ട്. അങ്ങേരുടെ കളിയാണിതൊക്കൊ ..””
“”അപ്പൊ നാളെ തന്നെ ഇതങ്ങു നമുക്ക് ഉറപ്പിക്കാം””

“”എന്നാൽ രാമേട്ടൻ കടുപ്പത്തിൽ ഒരു ചായ ഇട്ടേ…
ദാ ഇപ്പോ .. എടുക്കാം.”

രാമൻ നായർ ചായ കൂട്ടാൻ തുടങ്ങി..
അന്ന് കട പൂട്ടി വീട്ടിൽ ചെന്നപ്പോൾ രാമൻ നായർ ഈ കാര്യം വിമലയെ അറിയിച്ചു…

“”നിങ്ങൾ എന്ത് കാര്യമാ.. പറഞ്ഞു വരുന്നേ.. ഒരു തിയ്യന് മോളെ കെട്ടി കൊടുക്കേ..നാട്ടുകാര് കേട്ടാൽ എന്തു പറയും…””

“”നാട്ടുകാര് ഒന്നു പോവാൻ പറ. .. ജീവിതകാലം മുഴുവനും നമ്മുടെ മോൾ ഇവിടെത്തന്നെ കഴിയണം എന്നാണോ നീ പറഞ്ഞ് വരുന്നത്,

ഇതെല്ലാം കേട്ട് അകത്തു ഇന്ദു നില്പ്ണ്ടായിരുന്നു ..

“എനിക്ക് നാട്ടുകാരുടെ സമ്മതം ഒന്നും വേണ്ട .. എന്റെ മോൾക്ക് ഇഷ്ടണേൽ ഞാൻ ഇത് നടത്തി കൊടുക്കും “”
ഇവരുടെ സംസാരം കേട്ടു .. ഇന്ദു. അങ്ങേട്ടേയ്‌ ചെന്നു ..

“”അച്ഛന് ഞാന്നൊരു ബാധ്യതയായോ” ..?

“”അതല്ല മോളെ. നിന്റെ സങ്കടം
സഹിക്കവയ്യാതായപ്പോൾ ആണ് അച്ഛൻ

അവർക്ക് വാക്കു കൊടുത്തേ.”

ഒരു മൂളലിൽ അവൾ തന്റെ സമ്മതം അവരെ അറിയിച്ചു….

രാമൻനായരുടെ കണ്ണിൽ സന്തോഷത്തിന്റെ നേർത്ത നനവുകൾ പടർന്നു..

ഇന്ന് രണ്ടു പേരും കണ്ണന്റെ അനുഗ്രവും വാങ്ങി.. പുതിയ ഒരു ജീവിതത്തിലേയ്ക്ക് കടക്കുകയാണ്…
* ശുഭം.*

എന്ന് നിങ്ങളുടെ സ്വന്തം ദീപു ..

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here