Home Health കൂർക്കംവലി തടയാൻ ചില പൊടിക്കൈകൾ

കൂർക്കംവലി തടയാൻ ചില പൊടിക്കൈകൾ

1

കൂർക്കംവലി തടയാൻ ചില പൊടിക്കൈകൾ

കൂര്‍ക്കംവലിക്കുന്നവര്‍ക്ക് സുഖമായി വലിച്ചാല്‍ മതി. എന്നാല്‍ ഇത് മൂലം ഉറക്കം നഷ്ടമാവുന്നത് മറ്റുള്ളവര്‍ക്കാണ് എന്നതാണ് സത്യം. ആരോഗ്യകരമായ കാരണങ്ങള്‍ കൊണ്ടാണ് കൂര്‍ക്കംവലി പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. പാര്‍ശ്വഫലങ്ങളില്ലാതെ കൂര്‍ക്കംവലിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില നാടന്‍ ഒറ്റമൂലികളുണ്ട്.

എന്തൊക്ക പൊടിക്കൈകളിലൂടെ കൂര്‍ക്കംവലി ഇല്ലാതാക്കാം എന്ന് നോക്കാം.

1. വെളുത്തുള്ളിയ്ക്ക് കൂര്‍ക്കംവലി ഇല്ലാതാക്കാന്‍ പ്രത്യേക കഴിവാണുള്ളത്. ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങി നോക്കൂ.

2. പുതിനയിലയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ദഹന പ്രശ്‌നങ്ങളെ ഒതുക്കി നിര്‍ത്തി നല്ല ഉറക്കം നല്‍കുന്നു. ഗാഢനിദ്ര കൂര്‍ക്കംവലി തടയുന്നു. പുതിനയില വെള്ളത്തിലിട്ട് അല്‍പസമയം കഴിഞ്ഞ് അത് കുടിക്കുന്നതും നല്ലതാണ്.

3. ശ്വാസതടസ്സമുണ്ടാവുന്നത് മൂലമാണ് പലപ്പോഴും കൂര്‍ക്കംവലി തലപൊക്കുന്നത്. അതിനാൽ രോഗശമനത്തിന് മാത്രമല്ല കൂര്‍ക്കംവലിയെ ഇല്ലാതാക്കാനും ആവി പിടിക്കുന്നത് ഉത്തമമാണ്.

4. തേനും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് കിടക്കാന്‍ നേരത്ത് കഴിക്കാം. ഇത് കൂര്‍ക്കംവലി ഇല്ലാതാക്കുന്നു.

5. ഒരു നുള്ള് മഞ്ഞള്‍പ്പൊടി പാലില്‍ മിക്‌സ് ചെയ്ത് കുടിയ്ക്കുന്നതും ഉത്തമമാണ്.

6. അല്‍പം ചൂടു വെള്ളത്തില്‍ രണ്ട് തുള്ളി കര്‍പ്പൂര തുളസിയെണ്ണ മിക്‌സ് ചെയ്ത് കവിള്‍ കൊള്ളുക. ഇത് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ശീലമാക്കാം.

7. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങൾ കഴിക്കുക.

8. ഉറങ്ങാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കൂർക്കംവലി തടയാൻ സഹായിക്കും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here