സൗന്ദര്യസംരക്ഷണത്തിന് ഒലിവ് ഓയിൽ
സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് ഒലീവ് ഓയില്‍. സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഫലപ്രദവുമാണിത്.
ഒലീവ് ഓയില്‍ ഉപയോഗിച്ചുള്ള എന്തൊക്കെ സൗന്ദര്യസംരക്ഷണ മാഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.
1. കേശസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഒലീവ് ഓയില്‍. മുടി സംരക്ഷണത്തിന് പുരാതനകാലം മുതല്‍ തന്നെ ഇത് ഉപയോഗിച്ച് വന്നിരുന്നു. ഒലീവ് ഓയില്‍ ചൂടാക്കി അല്പം തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിവളരാന്‍ സഹായിക്കും.
2. ചുണ്ടിന് നല്ല നിറം നല്‍കാനും ചുണ്ട് വിള്ളുന്നത് തടയാനും സഹായിക്കുന്നത് ഒലീവ് ഓയില്‍ ആണ്.
3. കണ്ണിലെ മേക്കപ്പിനെ കളയാന്‍ ഒലീവ് ഓയില്‍ നല്ലതാണ്. അല്പം പഞ്ഞിയില്‍ മുക്കി ഒലീവ് ഓയില്‍ കണ്ണിനു ചുറ്റും തേക്കുക. ഇത് കണ്ണിലെ മേക്കപ് ഇല്ലാതാക്കുന്നു.
4. ഇയര്‍ വാക്സ് കളയാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഒലീവ് ഓയില്‍. അല്പം ഒലീവ് ഓയില്‍ ചെവിയില്‍ ഒഴിച്ചാല്‍ മതി ഇത് ഇയര്‍വാക്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
5. ഒലീവ് ഓയില്‍ റേസറില്‍ പുരട്ടി ഷേവ് ചെയ്യുന്നത് ഷേവ് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സഹായിക്കും.
6. എക്സിമ പോലെ ചര്‍മ്മത്തിലുണ്ടാക്കുന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ നല്ലതാണ്. ചര്‍മ്മത്തിലുണ്ടാക്കുന്ന എല്ലാ വിധത്തിലുള്ള അലര്‍ജികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍.
7. പാദങ്ങള്‍ വിണ്ട് കീറുന്നത് തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ വിണ്ടുകീറിയ പാദങ്ങള്‍ക്ക് ഉടനടി പരിഹാരം നല്കുന്നു.