Home Health തടി കുറയുന്നതിന് പിന്നിലെ ചില അപകടങ്ങൾ തിരിച്ചറിയൂ

തടി കുറയുന്നതിന് പിന്നിലെ ചില അപകടങ്ങൾ തിരിച്ചറിയൂ

0

തടി കുറയുന്നതിന് പിന്നിലെ ചില അപകടങ്ങൾ തിരിച്ചറിയൂ

തടി കുറയാന്‍ വേണ്ടി എത്ര കഷ്ടപ്പെടാനും ഒരു മടിയുമില്ലാത്തവരാണ് നമ്മളിൽ പലരും. തടി കുറയുന്നതിൽ ഒരു പ്രത്യേക സന്തോഷം തോന്നുമെന്നതും സത്യം തന്നെയല്ലേ തടി കുറയുന്നത് നല്ലതാണെങ്കിലും യാതൊരു വിധത്തിലുള്ള കഷ്ടപ്പാടുകളും വ്യായാമവും ഭക്ഷണ നിയന്ത്രണവും ഇല്ലാതെ തന്നെ തടി കുറയുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇത്തരതിൽ തടി കുറയുന്നത്.

എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് തടി കുറയാന്‍ കാരണമാവുന്നത് എന്ന് നോക്കാം. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് നോക്കാം.

1. തടി കുറയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് പ്രമേഹം. മെറ്റബോളിക് ഡിസോര്‍ഡര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ മാറ്റം വരുത്തുന്നു. കൃത്യമായ അളവില്‍ ഇന്‍സുലിന്‍ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ശരീരം എത്തുന്നത് തടി കുറയുന്നതിന് കാരണമാകുന്നു.

2. ഹൈപ്പോതൈറോയ്ഡിസമാണ് തടി കുറയുന്നതിന്റെ മറ്റൊരു ലക്ഷണം. തൈറോയ്ഡ് പ്രശ്‌നമുണ്ടെങ്കില്‍ ഭക്ഷണത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും തടി കുറയും. രോഗം തിരിച്ചറിയുന്നതും ഈ ലക്ഷണത്തിലൂടെയാണ്.

3. വയറ്റിലെ അള്‍സര്‍ പലരും തുടക്കത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. വയറ്റിലെ അള്‍സര്‍ കാരണവും തടി കുറയുന്നു. തടി കുറയുന്നു എന്ന് മാത്രമല്ല അസാധാരണമായ വയറു വേദനയും വിശപ്പില്ലായ്മയും ഉണ്ടാവുന്നു.

4. വിരകളുടെ ഉപദ്രവമാണ് മറ്റൊന്ന്. ഇത് പെട്ടെന്നുള്ള തടി കുറയാനും ആരോഗ്യം ക്ഷയിക്കാനും കാരണമാകുന്നു. നിരവധി തരത്തിലുള്ള വിരകളാണ് നമ്മുടെ ശരീരത്തില്‍ കുടിയേറി പാര്‍ക്കുന്നത്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

5. ഡിപ്രഷനാണ് മറ്റൊരു പ്രശ്‌നം. ഡിപ്രഷന്‍ എന്ന മാനസികാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും ഭക്ഷണത്തോടും ഉറക്കത്തോടും വിരക്തി തോന്നുന്നു. ഇത് തടി അകാരണമായി തടി കുറക്കുന്നു.

6. തടി കുറയുന്നത് കാന്‍സര്‍ പോലുള്ള മഹാമാരികളുടെ ലക്ഷണവുമാകാം. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയുടെയെല്ലാം പ്രധാന ലക്ഷണങ്ങളിലൊന്നാണ് ശരീരഭാരം അകാരണമായി കുറയുന്നത്.

7. കുടലിലെ വ്രണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കൊണ്ടും തടി കുറയാം.

8. ക്ഷയമുണ്ടെങ്കിലും ശരീരഭാരം കുറയുന്നു. ക്ഷയത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ശരീരഭാരം കുറയുന്നത്.

9. അല്‍ഷിമേഴ്‌സിന്റെ പ്രാരംഭലക്ഷണങ്ങളില്‍ ഒന്നാണ് ശരീരഭാരം കുറയുന്നത്.

10. എച്ച് ഐ വി എന്ന് പറയുന്നത് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറക്കുന്നു. മാത്രമല്ല രോഗം ശരീരഭാരം കുറക്കുകയും ചെയ്യുന്നു. മാത്രമല്ല ഭക്ഷണത്തോടുള്ള വിരക്തിയും ഉണ്ടാവുന്നു.

ഭക്ഷണത്തില്‍ നിയന്ത്രണം വെക്കാതെയും മറ്റും ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here