Home Beauty വെള്ളപ്പാണ്ട് തുടക്കത്തിൽ തന്നെ തിരിച്ചറിയാം

വെള്ളപ്പാണ്ട് തുടക്കത്തിൽ തന്നെ തിരിച്ചറിയാം

0

വെള്ളപ്പാണ്ടിന്റെ തുടക്കത്തിലേ ലക്ഷണങ്ങൾ തിരിച്ചറിയാം…

ചര്‍മ്മത്തിലെ ചിലഭാഗങ്ങളില്‍ നിറം നഷ്ടമാകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. ത്വക്കിന് നിറം നല്‍കുന്ന കോശങ്ങള്‍ നശിക്കുമ്പോഴാണ് ഇവ പ്രവര്‍ത്തന രഹിതമാകുന്നത്. വെള്ളപ്പാണ്ട് പലരും തുടക്കത്തില്‍ തിരിച്ചറിയാറില്ല. ചര്‍മ്മ രോഗങ്ങളില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണിത്. വെള്ളപ്പാണ്ടിനെ തുടക്കത്തില്‍ തിരിച്ചറിയാതിരിക്കുന്നതാണ് രോഗം ഗുരുതരമാക്കാന്‍ കാരണം.

വെള്ളപ്പാണ്ടിന്റെ തുടക്കത്തിലേ ലക്ഷണങ്ങൾ തിരിച്ചറിയാം…

ശരീരത്തിന്റെ ഏത് ഭാഗത്താണ് വെള്ളപ്പാണ്ട് ഉണ്ടാവുക എന്നതാണ് ആദ്യം അറിയേണ്ടത്. മുഖം, ചുണ്ട്, കാല്‍, കൈ, തുടയിടുക്ക് എന്നീ സ്ഥലങ്ങളിലെല്ലാം വെള്ളപ്പാണ്ട് ഉണ്ടാവാം.

തലയിലും വെള്ളപ്പാണ്ടിനുള്ള സാധ്യത തള്ളിക്കളയരുത്. ആദ്യം തന്നെ മുടിയുടെ കറുത്ത നിറം നഷ്ടപ്പെടുന്നതാണ് ലക്ഷണം.

ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ സാധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി തൊലിപ്പുറമേയുള്ള കോശങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നു. ഇതാണ് ഈ രോഗത്തിന്റെ പ്രധാന കാരണം.

ശരീരത്തിലെ മറ്റ് പല അലര്‍ജികളും വെള്ളപ്പാണ്ടിന് കാരണമാകുന്നു. ശരീരത്തിലെ മുറിവുകള്‍, പാടുകള്‍, മരുന്നുകളുടെ അലര്‍ജി എന്നിവയെല്ലാം വെള്ളപ്പാണ്ടിന് കാരണമാകുന്നു.

തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും മാനസിക പിരിമുറുക്കവും പലപ്പോഴും രോഗത്തിന് കാരണമാകുന്നു.

രോഗത്തിന് ആയുര്‍വ്വേദത്തിലും ഹോമിയോപ്പതിയിലും ചികിത്സയുണ്ട്. പക്ഷേ രോഗം തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയണം. കാരണം രോഗം മൂര്‍ച്ഛിച്ചാല്‍ പെട്ടെന്ന് തന്നെ ഫലം കിട്ടണം എന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here