Home Beauty സൗന്ദര്യസംരക്ഷണത്തിന് ആവണക്കെണ്ണ

സൗന്ദര്യസംരക്ഷണത്തിന് ആവണക്കെണ്ണ

0

സൗന്ദര്യ സംരക്ഷണത്തിന് ആവണക്കെണ്ണ

പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾ നിറത്തില്‍ അല്‍പം മാറ്റം വരുത്തിയേക്കാം എന്നല്ലാതെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ സഹായിക്കാറില്ലെന്നതും ഓർമ്മവേണം.

കുക്കിംഗ് ഓയില്‍ എന്നതിലുപരി നിരവധി സൗന്ദര്യ ഗുണങ്ങള്‍ ആവണക്കെണ്ണയ്ക്കുണ്ട്. പ്രകൃതിദത്തമായ എണ്ണ തന്നെയായതിനാല്‍ അത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല. ആവണക്കെണ്ണ സൗന്ദര്യസംരക്ഷണത്തില്‍ എത്രമാത്രം ഗുണകരമാണെന്നറിയാം

1. ചുണ്ടുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ആവണക്കെണ്ണ ചുണ്ടില്‍ പുരട്ടി കിടക്കുന്നത് ചുണ്ടുകള്‍ക്ക് ഭംഗിയും നിറവും മാര്‍ദ്ദവവും നല്‍കുന്നു.

2. അല്‍പം ആവണക്കെണ്മ പുരികത്തിന് മുകളില്‍ തേച്ച് പിടിപ്പിച്ച് ഉറങ്ങാന്‍ കിടക്കൂ. ഇത് ശീലമാക്കിയാല്‍ പുരികമെല്ലാം താനേ വരും.

3. നല്ലൊരു ക്ലെന്‍സറാണ് ആവണക്കെണ്ണ. ആവണക്കെണ്ണ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ആഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ചളിയും നീക്കാന്‍ സഹായിക്കുന്നുയ മാത്രമല്ല മൃതകോശങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും.

4. ഒലീവ് ഓയില്‍ അല്‍പം ആവണക്കെണ്ണ എന്നിവ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. രണ്ട് മിനിട്ടോളം മസ്സാജ് ചെയ്യാം. ഇത് മുഖത്തിന് തിളക്കവും നിറവും നല്‍കുന്നു.

5. കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാനും ആവണക്കെണ്ണ സഹായിക്കുന്നു. കണ്ണിന് താഴെ അല്‍പം ആവണക്കെണ്ണ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും പത്ത് മിനിട്ട് നേരം ചെയ്യണം.

6. ആവണക്കെണ്ണ തേയ്ക്കുന്നത് മുടിക്ക് തിളക്കം നല്‍കാനും മുടിവളരാനും സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here