Home Beauty താരനെ തുരത്താം ഈസിയായി…

താരനെ തുരത്താം ഈസിയായി…

0

താരനെ തുരത്താം ഈസിയായി….

മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ് തലയിലെ താരന്‍ . ഇതുകൂടാതെ ശിരോചര്‍മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതയ്ക്കും ഇതു വഴിയൊരുക്കും . താരന്‍ വർധിച്ചാൽ പുരികവും കണ്‍പീലികളും കൊഴിയാനും ചര്‍മത്തില്‍ അലര്‍ജിയുണ്ടാകാനും സാധ്യതയേറെയാണ്.എന്നാൽ ചില വീട്ടുവൈദ്യങ്ങളിലൂടെ താരനെ തുരത്താൻ കഴിയുമത്രേ . അവ എന്തൊക്കെയാണെന്ന് നോക്കാം.

വെളുത്തുള്ളി താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. ഇതിലെ ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ താരനെ ചെറുക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ക്കാം. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പായി ഇത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുക.

ആര്യവേപ്പില താരന്‍ കളയാന്‍ നല്ലതാണ്. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ഒരു ദിവസം മുഴുവന്‍ ഇങ്ങനെ വയ്ക്കണം. അതിനുശേഷം ഇല കളഞ്ഞ് ഈ വെള്ളം കൊണ്ടു മുടി കഴുകാം. ഈ വെള്ളം മാത്രം തലയില്‍ ഒഴിയ്ക്കുക. ഷാംപൂവോ സോപ്പോ വേണ്ട. ഇത് അടുപ്പിച്ചു ചെയ്യാം

രണ്ട് ആസ്പിരിന്‍ ഗുളികകള്‍ പൊടിച്ച് അല്പം ഷാപൂവുമായി കലര്‍ത്തുക. ഒന്നോ രണ്ടോ മിനുട്ട് സമയം ഇത് തലയില്‍ തേച്ചിരുന്നതിന് ശേഷം നന്നായി കഴുകുക. അവസാനം പതിവായി ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് കഴുകുകയും ചെയ്യുക.

തുളസിയില അരച്ച് തലയില്‍ പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ താരനെ മാത്രമല്ല പേന്‍ശല്യത്തേയും ഇല്ലാതാക്കാം

തലമുടി നനച്ച ശേഷം അല്പം ബേക്കിംഗ് സോഡ തലയില്‍ തിരുമ്മുക. ഷാംപൂ ഉപയോഗിക്കാതെ തല കഴുകുക. ബേക്കിംഗ് സോഡ ഫംഗസിന്‍റെ വളര്‍ച്ച സാവധാനമാക്കുകയും മുടി ശുദ്ധിയാക്കുകയും ചെയ്യും.

വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക. ഇത് താരനെ എന്നന്നേക്കുമായി പ്രതിരോധിക്കാം. അതിനായി പച്ചക്കര്‍പ്പൂരം തന്നെയാണ് ഏറ്റവും ഉത്തമം.

ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുക. ഇതും നിങ്ങളുടെ താരന്‍ മാറ്റിതരും.

LEAVE A REPLY

Please enter your comment!
Please enter your name here