Home Latest മുടക്കുമുതൽ ‘50000’ മാസം ലാഭം ‘40000’ നിങ്ങൾക്കും തുടങ്ങാം ഈ സംരംഭം

മുടക്കുമുതൽ ‘50000’ മാസം ലാഭം ‘40000’ നിങ്ങൾക്കും തുടങ്ങാം ഈ സംരംഭം

0

ഭക്ഷ്യസംസ്‌കരണം
ഏറെ സാധ്യതയും അതേസമയം റിസ്‌കുമുള്ള മേഖലയാണിത്. വൃത്തിയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാല്‍ ഭക്ഷ്യസംസ്‌കരണ രംഗത്തോളം വളര്‍ച്ച നേടാവുന്ന മറ്റ് മേഖലകള്‍ വിരളമാണെന്ന് തന്നെ പറയാം. കുടുംബ വ്യവസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ മുതല്‍ ജീവിതശൈലീ മാറ്റങ്ങള്‍ വരെ ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നുണ്ട്. ഈ രംഗത്ത് സംരംഭം തുടങ്ങാന്‍ ഏറെ ലൈസന്‍സുകള്‍ അനിവാര്യമാണ്. ഒട്ടനവധി നിബന്ധനകളുമുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ വ്യക്തമായറിഞ്ഞ ശേഷം മാത്രം ഈ രംഗത്തേക്ക് കടക്കുക.

കപ്പലണ്ടി മിഠായി, അവുലോസ് പൊടി, ഇലയട, കപ്പപുഴുക്ക്, കൂര്‍ക്ക ഉപ്പേരി എന്നുവേണ്ട മലയാളിയുടെ നാവില്‍ രുചിയുടെ മേളമുയര്‍ത്തുന്ന പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ വൃത്തിയോടെ കാലോചിതമായ പായ്ക്കിംഗില്‍ വിപണിയിലെത്തിച്ചാല്‍ സാധ്യതയേറെയാണ്. കേരളത്തില്‍ ഏറെ സുലഭമായി ലഭിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിള്‍ എന്നിവയുടെ മൂല്യവര്‍ധനയുടെ സാധ്യതകള്‍ ഇപ്പോഴും പൂര്‍ണമായും സംരംഭകര്‍ മുതലെടുത്തിട്ടില്ല. ഒരു ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി 1500 രൂപ വരുമാനം നേടുന്ന വീട്ടമ്മമാര്‍ വരെ നമ്മുടെ നാട്ടിലുണ്ട്.

പച്ചക്കറികള്‍ അരിഞ്ഞ് സാമ്പാര്‍, അവിയല്‍, ഓലന്‍, തോരന്‍ കൂട്ടുകളാക്കി ഓണ്‍ലൈനിലൂടെ വില്‍ക്കുന്ന യുവസംരംഭകരും കേരളത്തില്‍ മുളപൊട്ടിക്കഴിഞ്ഞു. നൂതനമായ ആശയങ്ങള്‍ പലരും ഈ രംഗത്ത് കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതിന് പരിമിതമായ തോതിലേ പ്രചാരം നേടാന്‍ സാധിച്ചിട്ടുള്ളൂ. വിപണിയില്ലാത്തതല്ല അതിന് കാരണം. കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങാന്‍ സാധിക്കാത്തത്. അതുകൊണ്ടു തന്നെ ഈ രംഗത്തെ ആശയങ്ങളില്‍ ചിലത് കോപ്പിയടിച്ചാല്‍ പോലും ഇനിയും സംരംഭകര്‍ക്ക് മികച്ച വളര്‍ച്ച നേടാം.

വൃത്തിയായി കഴുകി അരിഞ്ഞ് പായ്ക്കറ്റിലാക്കിയ പച്ചക്കറികള്‍ ഓണ്‍ലൈനിലൂടെയും തിരക്കേറിയ വീട്ടമ്മമാര്‍ സ്ഥിരമായി വന്നുപോകുന്ന റെയ്ല്‍വേ സ്‌റ്റേഷന്‍ പരിസരത്തുമെല്ലാം വില്‍പ്പന നടത്തിയാല്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിക്കും. പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍, റെഡി റ്റു കുക്ക് വിഭവങ്ങള്‍, നാളികേര അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളില്‍ നിന്നുള്ള ഹാന്‍ഡ് മെയ്ഡ് വൈനുകള്‍ എന്നിവയ്ക്കും വിപണി സാധ്യതയുണ്ട്.

നിർമ്മാണ രീതി

പച്ചക്കറികൾ കർഷകരുടെ

കയ്യിൽ നിന്ന് വാങ്ങുകയോ നേരിട്ട് കൃഷി ചെയ്യുകയോ അല്ലെങ്കിൽ മാർക്കെറ്റിൽ നിന്ന് വാങ്ങുകയോ ചെയ്യാം .നേരിട്ട് സംസാരിച്ചാൽ കുറഞ്ഞ വിലയിൽ ലഭിക്കും . ഫ്രഷ് പച്ചക്കറികൾ മാത്രമേ വാങ്ങാവൂ.അവ നന്നായി അരിഞ്ഞു പോളിത്തീൻ കവറിൽ വൃത്തിയായി വേണം പാക്ക് ചെയ്യാൻ .

വിപണി :

സൂപ്പർ മാർക്കറ്റുകൾ ആണ് ഏറ്റവും നല്ല വിപണന കേന്ദ്രം .ഫ്ലാറ്റുകൾ കേന്ത്രീകരിച്ചും വില്പന നടത്താം

LEAVE A REPLY

Please enter your comment!
Please enter your name here