Home Viral വൈറലായി ടോവിനോയുടെ 8 വർഷം മുൻപുള്ള ഫേസ്ബുക് പോസ്റ്റ്

വൈറലായി ടോവിനോയുടെ 8 വർഷം മുൻപുള്ള ഫേസ്ബുക് പോസ്റ്റ്

0

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് ടോവിനോ തോമസ്. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ സിനിമയിലെത്തി ഇന്നത്തെ യുവതാരങ്ങളിൽ ശ്രദ്ധേയ സ്ഥാനം നേടിയ ടോവിനോ തന്റെ നിലപാടുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും പൊതു ജനങ്ങൾക്കിടയിൽ പ്രിയങ്കരനാണ്. ഓരോ സിനിമയുടെയും വിജയവും പ്രകടന ഭദ്രതയും ഈ നടനെ നമുക്ക് പ്രിയങ്കരനാക്കുകയാണ്. ടോവിനോ തോമസ് എന്ന ആ ഇരിങ്ങാലക്കുടക്കാരൻ കണ്ട സ്വപ്‌നങ്ങൾ ഓരോന്നായി യാഥാർഥ്യമാകുകയാണ്.

[ad_1]

ഇപ്പോഴത്തെ സ്റ്റാർ ലൈഫിൽ എത്തുന്നതിനു മുൻപുള്ള ടോവിനോയുടെ ജീവിതം കഷ്ടപാടുകളിലൂടെ ആണ് കടന്നു പോയത്. സിനിമ ലോകത്തു എത്താൻ പ്രത്യേകിച്ച് സിനിമ പാരമ്പര്യം ഒന്നും ഇല്ലാത്ത ടോവിനോ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഓഡിഷനുകളിൽ കയറി ഇറങ്ങി ഒടുവിൽ ആകെ ഉണ്ടായിരുന്ന ഒരു ജോലി പോലും ഉപേക്ഷിച്ചു സിനിമയെന്ന സ്വപ്നത്തിനു നേരെ ടോവിനോ യാത്ര തുടങ്ങിയപ്പോൾ അയാളെ കുറ്റം പറഞ്ഞ, കളിയാക്കിയ ഒരുപാട് പേരുണ്ട്. അവരുടെ മുഖത്തു നോക്കി ചെറു പുഞ്ചിരിയോടെ ടോവിനോ പറയുന്നുണ്ടാകും ” എന്റെ ചിറകുകൾ എന്റെ സ്വപ്‌നങ്ങൾ തന്നെയാണ്…”

8 വര്ഷം മുൻപ് ടോവിനോ ഫേസ്ബുക്കിൽ കുറിച്ച കുറച്ചു വരികൾ ഇന്ന് വൈറലാകുകയാണ്. ആ യുവാവിന്റെ ആത്മ സമർപ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവ് എന്ന രീതിയിൽ പ്രകാശിക്കുന്ന വാക്കുകൾ. 2011 ജൂൺ 28 നു ടോവിനോ പോസ്റ്റ് ചെയ്തത് ഇങ്ങനെ “ഇന്ന് നിങ്ങൾ എന്നെ പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്ന് മുദ്രകുത്തി എഴുതുമായിരിക്കും.

പക്ഷെ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും !! അന്ന് നിങ്ങൾ എന്നെയോർത്തു അസൂയപ്പെടും !! ഇതൊരു അഹങ്കാരിയുടെ ദാർഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല, മറിച്ചു ഒരു കഠിനാധ്വാനിയുടെ ആത്മ വിശ്വാസമാണ് “.. വർഷങ്ങൾക്ക് ശേഷം ഈ വാക്കുകൾ വായിക്കുമ്പോൾ ഒരു കാര്യം പറയാതെ വയ്യ.. നിങ്ങളുടെ ആത്മവിശ്വാസം അത് തന്നെയാണ് നിങ്ങളെ മുന്നോട്ട് നയിച്ചത്.. വിഡ്ഢിയെന്നു വിളിച്ചവരൊക്കെ ചിലപ്പോൾ ഡേറ്റിനു വേണ്ടി പുറകിൽ നടക്കുന്നുണ്ടാകും… ടോവിനോ മാസ്സ്

LEAVE A REPLY

Please enter your comment!
Please enter your name here