Home Article ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ് – ഫേസ്ബുക്ക് സ്റ്റാറ്റസ് കത്തിക്കയറുന്നു

ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ് – ഫേസ്ബുക്ക് സ്റ്റാറ്റസ് കത്തിക്കയറുന്നു

0

ഹോട്ടലില്‍ ജോലിക്ക് നില്‍ക്കുന്ന ഒരു ചെറിയ കുഞ്ഞിനോട് തട്ടിക്കയറിയ ന്യൂ ജനറേഷന്‍ കൊച്ചമ്മമാരെ തുറന്നു കാട്ടുന്ന ഇത്തരുണത്തില്‍ ഉള്ളൊരു അപ്ഡേറ്റ് ഇട്ട ശ്രീ സന്തോഷ്‌ കൊല്ലകടവ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അദ്ദേഹമിട്ട ആ പോസ്റ്റ്‌ അദ്ദേഹം പോലുമറിയാതെ മറ്റു ചിലരും ഫേസ്ബുക്കില്‍ അടിച്ചു മാറ്റി പോസ്റ്റ്‌ ചെയ്തിരിക്കുന്നതായി കാണാം….

ഇനി പോസ്റ്റിലേക്ക്.

കഴിഞ്ഞ ദിവസം കുമിളിക്ക് പോയി മടങ്ങി വരവേ ,ഞങ്ങള്‍ വഴിയരികില്‍ നാടന്‍ ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ കയറി, സാമാന്യം തിരക്കുണ്ട്.. ഞങ്ങള്‍ ഇരുന്ന മേശക്കു സമീപം മധ്യ വയസ് കഴിഞ്ഞ മാന്യനായ ഒരു മനുഷ്യനും പ്രൗഡ ആയ ഒരു സ്ത്രീയും ഭക്ഷണം കഴിച്ച ശേഷം ബില്ല് കാത്തിരിക്കുന്നു, ഈ സമയം മേശ ക്ലീനാക്കാന്‍ ഒരു പയ്യനെത്തി, അവനു അവരുടെ മേശ പുറത്തു നിന്നും പാത്രങ്ങള്‍ എടുത്തു മാറ്റുന്നതിനിടയില്‍ കൈ തട്ടി ഗ്ലാസിലിരുന്ന വെള്ളം അവരുടെ സാരിയില്‍ വീണു.

അവര്‍ ദേഷ്യത്തോടെ അലറി ആ പയ്യനെ ചീത്ത വിളിച്ചു, പയ്യന് കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു, അവന്‍ യാചനാ സ്വരത്തില്‍ പറഞ്ഞു ‘ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്’ അത് അവര്‍ക്ക് തീരെ പിടിച്ചില്ല. അതോടെ അവര്‍ ഹോട്ടലിന്റെ മനേജരോടായി കയര്‍പ്പു.

അവരുടെ ഭര്‍ത്താവ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ല. അവര്‍ ആക്രോശിക്കുകയാണ്. ‘ഇതുപോലുള്ള ജന്തുക്കളെ ഇവിടെ നിര്‍ത്തിയിരിക്കുന്നതിനു, നിങ്ങളുടെ പേരില്‍ നടപടി ഞാനെടുപ്പിക്കും ബാലവേല നിരോധിച്ചിരിക്കുക ആണന്നു അറിയാമല്ലോ’

തുടങ്ങി ആയമ്മ കത്തിക്കയറി. എനിക്ക് കലിപ്പ് അടക്കാന്‍ പറ്റുന്നില്ല സാരിയില്‍ അല്‍പ്പം വെള്ളം വീണു, അതിനിത്ര ബഹളം വെക്കണോ. ഞാന്‍ പ്രതികരിക്കും എന്ന് അറിഞ്ഞു എന്റെ കൂടെ ഉള്ള ആള്‍ എന്റെ കൈയില്‍ പിടിച്ചു വേണ്ടാ എന്ന് സൂചിപ്പിച്ചു.

കുറേ നേരം ബഹളം വെച്ചിട്ട്, ബില്ലും കൊടുത്തു അവരുപോയി. ആ പയ്യന്റെ മുഖം വിളറി, അവന്‍ ദയനീയമായി ഞങ്ങളെ നോക്കി, ഞാന്‍ അവനെ ആശ്വസിപ്പിച്ചു. ‘സാരമില്ല നീ ഇതൊന്നും കാര്യമാക്കണ്ടാ’

ഞങ്ങള്‍ ഭക്ഷണം കഴിച്ചു ബില്ല് കൊടുക്കുമ്പോള്‍ ഹോട്ടലിന്റെ മാനേജര്‍ പറഞ്ഞു ‘സാറെ കുട്ടികളെ കൊണ്ട് പണി എടുപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്’. അതെനിക്കും അറിയാം ആ പയ്യനെ ഞാനിവിടെ നിറുത്തിയിരിക്കുന്നത് എനിക്ക് ലാഭത്തിനല്ല …അവന്റെ അവസ്ഥ അറിഞ്ഞിട്ടാ ..’

ആ മനുഷ്യന്‍ പറഞ്ഞത് മുഴുവനും കേട്ടപ്പോള്‍ കണ്ണുനിറഞ്ഞു.

അവന്റെ അച്ഛന്‍ തമിഴ് വംശജനാണ്, അമ്മ ഇവിടുത്തുകാരിയും. അച്ഛന്‍ ലോറിയില്‍ പണിക്കുപോയി ഒരു അപകടത്തില്‍ പെട്ട്, നാല് വര്‍ഷങ്ങളായി കിടപ്പിലാ, തോട്ടത്തില്‍ പണിക്കുപോകുമായിരുന്നു അമ്മ ഇപ്പൊ ആസ്മയുടെ ശല്യം കാരണം പണി ചെയ്യാന്‍ വയ്യ, അവന്റെ മൂത്തത് ഒരു പെണ്‍കുട്ട്യാണ്. അത് 12-ാം ക്ലാസില്‍ പഠിക്കുന്നു. കുടുംബം പുലര്‍ത്താന്‍ വേണ്ടി ആ പാവം രാവിലെ ഇറങ്ങുന്നതാ. രാവിലെ ഒരു ചായ പീടികയില്‍ ചായകൊടുക്കാന്‍ നിക്കും. 100 രൂപ അവരുകൊടുക്കും, ഉച്ചക്ക് ഇവിടെ തിരക്കുള്ള സമയമാ, ആ സമയം ഇവിടെ നിക്കും അതിനു 200 രൂപ കൊടുക്കും. വൈകിട്ടവന് അങ്ങാടിയില്‍ ലോട്ടറി വിക്കാന്‍ പോകും അവിടെ ഞാന്‍ കണ്ട രണ്ടു മുഖങ്ങള്‍ !

പെങ്ങള്‍ കുട്ടിയുടെ പഠനം, അച്ഛനമ്മമാരുടെ ചികിത്സ,  ഇതിനൊക്കെ വേണ്ടി സ്വന്തം ബാല്യം ഉപേക്ഷിച്ച ആ കുട്ടി !സാരിയില്‍ അല്‍പം വെള്ളം വീണതിനു ഇത്രമേല്‍ ബഹളം ഉണ്ടാക്കിയ, ബാല വേല നിരോധനം പൊക്കി പിടിച്ച ആ സ്ത്രീ !!

തിരികെ ഒന്നും പ്രതികരിക്കാത്ത, നിസ്സഹായരോട് കയര്‍ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഒന്നോര്‍ക്കണം പ്രതികരിക്കാനാവാത്ത അവന്റെ കണ്ണില്‍ നിറയുന്ന കണ്ണ് നീരിനു നിങ്ങളുടെ എല്ലാ സൗഭാഗ്യങ്ങളും തകര്‍ത്ത് കളയാനുള്ള ശക്തി ഉണ്ട് !

ബാലവേല നിയമം കൊണ്ട് നിരോധിക്കാം, പട്ടിണിയും, രോഗവും നിയമം കൊണ്ട് നിരോധിക്കാമോ ..വിശപ്പിനെ നിയമം കൊണ്ട് നിരോധിക്കാമോ ?

കടപ്പാട് : Santhosh Kollakadavu

LEAVE A REPLY

Please enter your comment!
Please enter your name here