Home Viral ഒരു പുതിയാപ്പളയ്ക്കും ഉണ്ടാവല്ലും ഈ ദുരവസ്ഥ ആദ്യരാത്രിയില്‍ കരഞ്ഞുപോയ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 

ഒരു പുതിയാപ്പളയ്ക്കും ഉണ്ടാവല്ലും ഈ ദുരവസ്ഥ ആദ്യരാത്രിയില്‍ കരഞ്ഞുപോയ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 

0

ഈ പറയുന്നത് ഒരു സാങ്കല്‍പ്പിക കഥയോ അര്‍ധ സത്യങ്ങള്‍ക്ക് മേലുളള ഭാവനാ കസര്‍ത്തുകളോ അല്ല, ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ പച്ചയായ നേരനുഭവമാണ്.

ഇനിയും ഇത് പോലെ ഒരാളും ദുരനുഭവങ്ങളില്‍ ചെന്ന് ചാടരുതെന്നും ഇത്തരം നെറികേടുകാരെ കരുതിയിരിക്കണമെന്നുമുളള ആത്മാര്‍ത്ഥമായ ആഗ്രഹം കൊണ്ട് അവന്‍ ഇത് പുറം ലോകത്തെത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആണ് ഇതിങ്ങനെ എഴുതാനൊരുങ്ങിയത്‌.

തൃശൂര്‍ ജില്ലയുടെ തീരദേശ മേഖലയില്‍ നിന്നുളള സാമാന്യം വിദ്യഭ്യാസവും കാഴ്ച്ചപ്പാടുമെല്ലാമുളള അവനെ നമുക്ക് ജാബിര്‍ എന്ന് വിളിക്കാം. (പേര് യഥാത്ഥമല്ല)
നല്ലൊരു ജീവിത സഖിയെ തേടിയുളള തന്‍റെ അന്വേഷണത്തിന് അത്യാവശ്യം തരക്കേടില്ലാത്ത ഒരു കേസ് വന്നപ്പോള്‍ അവന്‍ വല്ലാതെ സന്തോഷിച്ചു.

വിശ്വസ്തരായ അടുപ്പമുളള ഒരാളുടെ പരിചയക്കാര്‍ കൂടി ആയതിനാല്‍ തെല്ലും രണ്ടാമതൊരാലോചനക്ക് നില്‍ക്കേണ്ടതില്ലെന്നവന്‍ കരുതി. കാര്യങ്ങള്‍ പരസ്പരം ധാരണയിലായി .വിവാഹം കെങ്കേമമായി നടന്നു..ഭാര്യവീട്ടിലാണ് ആദ്യ ദിനം.
കല്യാണപ്പകലിന്‍റെ തിരക്കും ഒച്ചയും ഒതുങ്ങി.

ഏതൊരു പുതുമാരനെയും പോലെ അവനും ആദ്യ രാത്രിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിക്കാനൊരുങ്ങി നിമിഷങ്ങളെണ്ണി…..പ്രതീക്ഷത് പോലെയൊന്നുമായിരുന്നില്ല അവിടുത്തെ സാഹചര്യങ്ങള്‍.തന്‍റെ കണക്കുകൂട്ടലുകളോരോന്നും തകിടം മറിയുന്നെന്നവന് തോന്നിത്തുടങ്ങി…
മഗ്രിബ് കഴിഞ്ഞിട്ടും അവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തത് പോലെ..

സമയം രാത്രി 9.30 ന് അത്താഴ വിരുന്ന്,അത് വരെ പുറത്ത് കോലായിലെ കസേരയില്‍ ഇരുത്തമായിരുന്നു. ഒരു മണവാളനും അനുഭവിക്കാത്ത നോവുകള്‍ അവന്‍റെ മനസ്സില്‍ നനവു പടര്‍ത്തി,എങ്കിലും അവന്‍ സഹിച്ചിരുന്നു. അത്താഴത്തിന് ശേഷം പുറത്തെ റൂമില്‍ ഒരു കസേരയിലേക്ക് ക്ഷണം.

ഘട്ടംഘട്ടമായുളള പരി(അവ)ഗണനകളുടെ അടുത്ത പടി ആയിരുന്നു അത്. ഇരുന്ന് ഏകദേശം 10 മണി കഴിഞ്ഞു…. അപ്പോഴാണത് സംഭവിച്ചത് പെണ്ണിന്‍റെ കസിന്‍സ് മണിയറ ഒരുക്കി കഴിഞ്ഞ് പുറത്തിറങ്ങി. (തലേന്ന് തന്നെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു അത്).പെണ്ണിന്‍റെ വീട്ടുക്കാര്‍ കൂടാതെ അവരുടെ ബന്ധുക്കളായ 5 വീട്ടുക്കാരും ചെക്കന്‍റെ ചുറ്റും നിന്നു.”ഇനി മണിയറയിലേക്ക് കടക്കണമെങ്കില്‍ 50,000 തന്നാല്‍ അളിയന്‍ക്ക് റൂമിന്‍റെ താക്കോല്‍ തരാം ” ഒരു കസിന്‍ അളിയന്‍ പറഞ്ഞു.പിന്നെ ഒാരോരുത്തരുടെ വിശദീകരണങ്ങള്‍ കേട്ടു.ഞങ്ങളുടെ കുടുംബത്തില്‍ ഇങ്ങനെയാണ് ,എല്ലാ അളിയന്‍മാരില്‍ നിന്നും കാശ് വാങ്ങിയിട്ടാണ് റൂമിന്‍റെ താക്കോല്‍ കൊടുക്കാറുളളൂ..

ചുറ്റും കുറെ പെണ്ണുങ്ങളും ചെക്കന്‍മാരും റൂമിന്‍റെ താക്കോലിന് വില പേശി കൊണ്ടിരിക്കുന്നു.കുറെ കഴിഞ്ഞപ്പോള്‍ ഒരു പഴയ ചുരിദാറിട്ട പുതുപെണ്ണിനെ(ഒരുങ്ങി ഭംഗിയാവാന്‍ കല്‍പ്പനയുളളവളാണെന്നത് ഓര്‍ക്കുക) ചെക്കന്‍റെ അടുത്ത് ഒരു കസേരയില്‍ ഇരുത്തി.അളിയനോട് 50,000 തരാന്‍ പറഞ്ഞിട്ട് അളിയന്‍ തരുന്നില്ല എന്നാല്‍ നിന്‍റെ കയ്യിലുളള സ്വര്‍ണ്ണം ഊരി തന്നാലും മതിയെന്ന് ഒരു കസിന്‍,വേറെ കസിന്‍റെ വക ഒരു ഇളവ് അളിയാ 49,000 തന്നാല്‍ മതി,എന്‍റെ വക 1000 കുറക്കാം.അവസാനം ചെക്കന്‍ 5,000 രൂപ എടുത്ത് പെണ്ണിന്‍റെ കൈയ്യില്‍ കൊടുത്തു.പെണ്ണ് അതില്‍ നിന്നും 3000 എടുത്ത് കസിന്‍റെ കൈയ്യില്‍ കൊടുത്തു.അത് എണ്ണി നോക്കുമ്പോള്‍ ഒന്ന് പുച്ഛിക്കുകയും ചെയ്തു,അത് 50 ന്‍റെ നോട്ടുകളായിരുന്ന കാരണമാണ് പുച്ഛിക്കല്‍.

അയ്യേ ഇത് മൂവ്വായിരമുളളൂ ഇത് വേണ്ട എന്ന് പറഞ്ഞ് തിരിച്ച് തരാന്‍ ഒരുങ്ങിയപ്പോള്‍ ഒരു അമ്മായി ഇടപ്പെട്ട് അത് വാങ്ങിയിട്ട് ജേഷ്ഠത്തിക്ക് കൊടുത്തു.ഇനി നീ ആ താക്കോല്‍ കൊടുക്ക് സമയം ഒരുപാട് ആയി ഇനി അവര്‍ കിടന്നോട്ടെയെന്ന് ഒരു അമ്മായി,അപ്പോള്‍ കസിന്‍ അകത്ത് പോയിട്ട് ഒരു താക്കോല്‍ കൊണ്ട് വന്ന് തന്നു.അവന്‍റെ വരവും നീട്ടലും കണ്ടാലറിയാം റൂമിന്‍റെ താക്കോല്‍ അല്ലെന്ന്,അവനോട് ചെക്കന്‍ ചോദിച്ച് ഇത് ഈ റൂമിന്‍റെ താക്കോല്‍ ആണോയെന്ന് ,

അപ്പോള്‍ അമ്മായി വാങ്ങി റൂം തുറന്ന് നോക്കി,താക്കോല്‍ അതല്ലെന്ന് മനസിലായി,സമയം പുലര്‍ച്ച 3 മണി,ടാ ഇനി അവരെ ബുദ്ധിമുട്ടിക്കാതെ താക്കോല്‍ കൊടുക്കെടാ….എന്ന് ആരോ ആ കൂട്ടത്തില്‍ നിന്ന് പറഞ്ഞു.അപ്പോള്‍ താക്കോല്‍ തന്നു.റൂം തുറന്നപ്പോള്‍ റൂമിന്‍റെ ഉളളില്‍ ബലൂണ്‍ പൊട്ടി.

റൂമിന്‍റെ ഉളളില്‍ നിറയെ ചവറും ബലൂണുമായിരുന്നു,അത് വൃത്തിയാക്കാന്‍ ചെക്കന്‍ അകത്ത് കയറിയപ്പോള്‍ ജേഷ്ഠത്തിയും അനിയത്തിയും കുടെ വന്നു.പെണ്ണ് ആ സമയത്ത് പുറത്തുളള ബാത്ത് റൂമിലായിരുന്നെന്ന് പിന്നീട് പറഞ്ഞു.

cleaningin ഇടയില്‍ ഒരു ബലൂണും കൂടി പൊട്ടി,ബലൂണിന്‍റെ ശബ്ദം കേട്ടപ്പോള്‍ ജേഷ്ഠത്തിയുടെ ഭര്‍ത്താവ് ഉറക്കെ ജേഷ്ഠത്തിയുടെ പേര് വിളിച്ചു.ആ ഒച്ച കേട്ടപ്പോള്‍ ജേഷ്ഠത്തിയും അനിയത്തിയും റൂമില്‍ നിന്ന് പോയി.എല്ലാ ചവറും റൂമിന്‍റെ പുറത്തേക്ക് ആക്കിയപ്പോള്‍ അമ്മായമ്മയുടെ അനിയത്തി ബക്കറ്റും വെളളവുമായി വന്നു.മോന്‍ ഇവിടെ നിന്നാല്‍ മതി ,കുഞ്ഞാ തുടച്ചിട്ട് വരാമെന്ന് പറഞ്ഞു.

സമയം 4 മണി ഉറങ്ങാനായി കട്ടിലില്‍ കിടന്നപ്പോള്‍ ബെഡ് ഷീറ്റിന്‍റെ അടിയില്‍ നിറയെ ചെറിയ ബോളുകള്‍,അതൊന്നും കാര്യമാക്കാതെ കിടന്നു.കല്ല്യാണത്തിന്‍റെ തിരക്ക് കാരണം കുറച്ച് ദിവസത്തെ ഉറക്കം ബാക്കിയുണ്ടായിരുന്നു,ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ mobilile alarm കേട്ട് എണ്ണീറ്റു.5 മണിയായി,സുബഹി നിസ്ക്കരിക്കാനായി വുളുയെടുക്കാന്‍ ബാത്ത് റൂമില്‍ പോയി.

വുളുയെടുത്ത് റൂമില്‍ വന്നപ്പോള്‍ മുസല്ല പുറത്ത് തന്നെ വെച്ചിട്ടുണ്ട്,ഇന്നലെ രാത്രി അമ്മായമ്മ മണിയറ ഒരുക്കിയ കസിന്‍സിനോട് ചോദിക്കുന്നത് കേട്ടിരുന്നു ‘ ചെക്കന്‍ നിസ്ക്കാരക്കാരനാണ് മുസല്ല എടുത്ത് വെച്ചിട്ടുണ്ടോ അവിടെ ‘ ആ മുസല്ലയില്‍ നിസ്ക്കരിക്കാന്‍ നിന്നപ്പോഴാണ് കൈയ്യിലും കാലിലും കറുത്ത അടയാളങ്ങള്‍ കാണുന്നത്.വീണ്ടും പോയി വുളു എടുത്തെങ്കിലും കറുത്ത പാടുകള്‍ പിന്നെയും കണ്ടു.പിന്നെയാണ് മനസിലാകുന്നത് ബാത്ത് റൂമിലെ ചെരിപ്പിലും ബാത്ത് റൂം ഡോറിന്‍റെ പിടിയുടെ ഉള്‍വശത്തും കണ്‍മഷിയാണ്,അതെല്ലാം ഒരുവിധം വൃത്തിയാക്കുന്ന സമയത്ത് ഭാര്യയെ നോക്കുമ്പോള്‍ ഗാഢ നിദ്രയിലാണ്,ഹൈള് ഉണ്ടെന്ന പറഞ്ഞ കാരണം വിളിച്ചില്ല,അവര്‍ക്ക് നിസ്ക്കാരം ഇലല്ലോ…

ഇന്നലെ വൈകീട്ടാണല്ലോ കിടന്നതും,അങ്ങനെ ഒരുപാട് വുളുയെടുത്ത് കൊണ്ട് ഭാര്യ വീട്ടിലെ ആദ്യത്തെ സുബഹി നിസ്ക്കരിച്ചു.ഭാര്യ എണ്ണീറ്റപ്പോള്‍ സുബഹി വിശേഷങ്ങള്‍ പറഞ്ഞു.ആദ്യമായി ഭാര്യ ഭര്‍ത്താവിനോട് കെഞ്ചി കൊണ്ട് അഭ്യര്‍ത്ഥിച്ചു ‘ഇവിടെ നടന്ന കാര്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ദയവ് ചെയ്ത് പറയരുത് ‘

ജീവിതത്തിലെ മധുരതരമാവേണ്ട ആദ്യ രാത്രി നല്‍കിയ കയ്പ്പേറിയ നികൃഷ്ടാനുഭവങ്ങള്‍ ഇനിയൊരാള്‍ക്കുമുണ്ടാവരുതേ… എന്ന് പ്രാര്‍ത്ഥിക്കുന്ന ഈ ചെറുപ്പക്കാരന്‍റെ
വാക്കുകള്‍ നമ്മെ കൂടുതല്‍ ജാഗരൂകരാക്കേണ്ടതുണ്ട്..

മനോഹരമായ
വിവാഹ മുഹൂര്‍ത്തത്തിന്‍റെ പരിശുദ്ധതയും സന്തോഷവും കാര്‍ന്നു തിന്നുന്ന ഇത്തരം തണ്ടുതുരപ്പന്മാരെ സമൂഹം ഒറ്റപ്പെടുത്തിയേ തീരൂ…!
സമാന അനുഭവങ്ങള്‍ പങ്കുവെക്കുക.!!!
ഈ നികൃഷ്ടതകള്‍ തുരത്താന്‍ അണി നിരക്കുക..!!

■യു എ റഷീദ് ,പാലത്തറഗൈറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here