Home Latest പ്രിയപ്പെട്ടവരുമായി കലഹിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

പ്രിയപ്പെട്ടവരുമായി കലഹിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

0

പ്രിയപ്പെട്ടവരുമായി കലഹിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

പ്രിയപ്പെട്ടവരുമായി വഴക്കിടുമ്പോൾ ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ അവരെ നോവിക്കാൻ വളരെ എളുപ്പമാണ്. അതിൽ നിന്നുണ്ടാകുന്ന നീരസവും വിദ്വേഷവും ഒരുപാട് കാലത്തേയ്ക്ക്‌ നിലനിന്നുവെന്നും വരാം.
അവരുമായി വഴക്കിടാതിരിക്കുക തികച്ചും അസാധ്യമായ കാര്യമാണ്. പക്ഷെ ചില പ്രത്യേക നിബന്ധനകൾ മനസ്സിൽ ഓർത്തുവെയ്ക്കുകയാണെങ്കിൽ ഓരോ കലഹവും ബന്ധം കൂടുതൽ ഉറപ്പുള്ളതാക്കാനുള്ള അവസരമാക്കി മാറ്റാം. അത്തരത്തിലുള്ള 7 നിബന്ധനകളാണ് ബ്രൈറ്സൈഡ് ഇവിടെ ചർച്ച ചെയ്യുന്നത്.
7. നിങ്ങൾ തമ്മിലുള്ള കലഹത്തിനുള്ളിലേക്കു ബന്ധുക്കളെ കൊണ്ട് വരാതിരിക്കുക.
നിങ്ങൾ തമ്മിലുള്ള പ്രശ്‌നം നിങ്ങളുടേത് മാത്രമാണ്. അതിനുള്ളിലേക്ക് മാതാപിതാക്കളെ കൊണ്ട് വരുന്നത് ഉചിതമല്ല. കാരണം അവർക്ക് നിങ്ങളുടെ പക്ഷത്ത് നിന്നെ ചിന്തിക്കാൻ കഴിയുകയുള്ളു. ഒരു പക്ഷെ ചെറിയൊരു സൗന്ദരിപ്പിണക്കമായി ഒടുങ്ങാനിരുന്നത് വലിയൊരു കുടുംബകലഹമായി കലാശിക്കാൻ ഇതൊരു കാരണമായേക്കാം. പിണക്കമെല്ലാം മാറി നിങ്ങൾ വീണ്ടും സ്വരച്ചേർച്ചയിലായാലും ബന്ധുക്കൾ എല്ലാമങ്ങനെ അത്ര പെട്ടെന്ന് മറക്കുന്നവരല്ല. ഒരവസരം കിട്ടുമ്പോൾ മനസ്സിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന വിഷശരങ്ങൾ അവർ നിങ്ങൾക്ക് നേർക്കോ പങ്കാളിയുടെ നേർക്കോ ഉപയോഗിച്ചെന്നും വരാം.
6. ദേഹോപദ്രവം ഒഴിവാക്കുക
കലഹിക്കുമ്പോഴാണ് ആളുകളുടെ ഏറ്റവും നീചമായ മുഖം പുറത്ത് വരുന്നത്. തങ്ങൾ പറയുന്നത് ശരിയാണെന്ന് സമർത്ഥിക്കാൻ വേണ്ടി ചിലർ ഏതറ്റം വരെയും പോകാറുണ്ട്. തമ്മിൽ എത്രത്തോളം ദേഷ്യം തോന്നിയാലും നിങ്ങളോ നിങ്ങളുടെ ജീവിത പങ്കാളിയോ അക്രമാസക്തരാകുന്നതിൽ നിന്ന് ബോധപൂർവം വിട്ടുനിൽക്കുക. പ്രിയപ്പെട്ടവരുടെ ശരീരത്തിനെ നിങ്ങൾ വേദനിപ്പിക്കുമ്പോൾ നിങ്ങളുമായി അവർക്കുള്ള ആത്മബന്ധത്തിനും അത് മങ്ങലേൽപ്പിക്കും.
5. വിഷയങ്ങൾ കൂട്ടിക്കുഴയ്ക്കാതിരിക്കുക
കഴുകാതെ കുമിഞ്ഞുക്കൂടി കിടക്കുന്ന പാത്രങ്ങളാണ് നിങ്ങളുടെ ശണ്ഠയ്ക്ക് കാരണമെങ്കിൽ, ആ കാരണത്തിൽ നിന്ന്‌ വ്യതിചലിക്കാതിരിക്കുക. പങ്കാളിയോട് അയ്യാൾ മുൻപ് ചെയ്ത കുറ്റങ്ങളെല്ലാം ഓർമ്മപ്പെടുത്തി അയാളെ ഒരു പാഠം പഠിപ്പിക്കാനുള്ള അവസരമായി അതിനെ മാറ്റാതിരിക്കുക — ഗ്രഹസംബന്ധമായ ചെറിയ ചെറിയ വിഷയങ്ങൾ ഇങ്ങനെയാണ് വലിയ സംഘർഷാവസ്ഥയായി മാറുന്നത്. കൂടാതെ ഇത് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ എപ്പോഴും വ്യവസ്ഥകൾ മാത്രം മുൻപോട്ടു വെയ്ക്കുന്ന ഒരു ബന്ധത്തിൽ തുടരേണ്ട അവശ്യമുണ്ടോയെന്ന് നിങ്ങളുടെ പങ്കാളി ചിന്തിച്ചേക്കാം.
4. കലഹത്തിനിടയിൽ ഒരിക്കലും വേർപിരിയലിനെപ്പറ്റി സംസാരിക്കാതിരി
ദമ്പതികൾ തമ്മിലുള്ള വഴക്കിനിടയിൽ സ്ഥിരമായി ഉപയോഗിച്ച് വരുന്നൊരു പദപ്രയോഗമാണ് ‘നമുക്ക് വേർപിരിയാം’. ഇത്‌ കേൾക്കുന്ന പങ്കാളിക്ക് എത്ര വലിയ അപമാനമായാണ് ഈ വാക്കുകൾ നെഞ്ചിൽ തറയ്ക്കുന്നതെന്ന് ഒരു പക്ഷെ രണ്ട് കൂട്ടരും ഓർക്കാറില്ല. നിങ്ങൾ പങ്കാളിയുടെ മുഖത്ത് നോക്കി പലതവണ ആ വാക്കുകൾ പറയുമ്പോൾ വളരെ വേഗത്തിൽ ഡിവോഴ്സിനെ വിളിച്ചുവരുത്തുകയാണ്. നിങ്ങൾ തമ്മിൽ അഗാധമായി പ്രണയിക്കുന്നുണ്ടെങ്കിൽ വേർപിരിയലിനെപ്പറ്റി സംസാരിക്കുക മാത്രമല്ല ചിന്തിക്കുക പോലും ചെയ്യാതിരിക്കുക.
3. വഴക്കിനിടയിൽ വീട് വിട്ട് പോകാതിരിക്കുക
കലഹത്തിനിടയിൽ വീട് വിട്ടിറങ്ങി പോകുന്ന ഒരൊറ്റ പ്രവർത്തിയിലൂടെ നിങ്ങൾ പങ്കാളിക്ക് മനസിലാക്കി കൊടുക്കുന്നത് അവരുമായി ഒരുമിച്ച് ജീവിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്നത് തന്നെയാണ്. വാതിലുകൾ വലിച്ചടയ്ക്കുക, ഇരുട്ടിലേക്ക് ഓടിമറയുക, പ്രശ്നം പരിഹരിക്കാൻ തയ്യാറാകാതിരിക്കുക തുടങ്ങിയ ബാലിശമായ പ്രവർത്തികളിലൂടെ നിങ്ങൾ പക്വത കൈവരിച്ചിട്ടില്ലെന്ന്  പങ്കാളിക്ക് മനസിലാക്കാൻ അധിക സമായമൊന്നും വേണ്ട. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ മനസ്സ് ശാന്തമാകുന്നത് വരെ കാത്തിരിക്കുന്നതാണ് വിവേകപൂർണമായ തീരുമാനം.
2. മാറിപ്പോയി തനിയെ കിടക്കുന്നത് ഒഴിവാക്കുക
ഒറ്റയ്ക്ക് മാറി കിടക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാൻ നിങ്ങൾക്കുദ്ദേശം ഇല്ലെന്ന സൂചനയാണ് പങ്കാളിക്ക് ലഭിക്കുന്നത്. ഒരുമിച്ച് കിടന്നുറങ്ങുന്നത് പോലെയുള്ള ദൈനംദിന കാര്യങ്ങൾക്ക്‌ സംഘർഷാവസ്ഥയെ വളരെ പെട്ടെന്ന് ഇല്ലാതാക്കാനുള്ള കഴിവുണ്ട്. കിടക്കുന്ന സമയത്ത് ഇരുവരും പുറം തിരിഞ്ഞാണ് കിടക്കുന്നതെന്നത് കാര്യമാക്കേണ്ട. കാരണം രാവിലെ എല്ലാ പിണക്കങ്ങളും മറന്ന് അന്യോന്യം ആലിംഗ്‌നത്തിലമർന്നു കൊണ്ടായിരിക്കും നിങ്ങൾ ഉറക്കമുണരുക.
1. പൊതുസ്ഥലങ്ങളിൽ വഴക്കിടാതിരിക്കുക
പൊതുസ്ഥലങ്ങളിൽ നിങ്ങൾ വഴക്കിടുകയോ പങ്കാളിയെ അതിനനുവദിക്കുകയോ ചെയ്യുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് പരസ്പരമായോ, എന്തിന്, ചുറ്റുമുള്ളവരോട് പോലുമോ യാതൊരു ബഹുമാനവുമില്ലെന്നാണ്. നിങ്ങളുടെ സ്വകാര്യ വേളകളിലെ വിദ്വേഷവും നീരസവുമൊക്കെ എടുത്ത് പുറത്തിടാനുള്ള വേദിയായി ഒരിക്കലും പൊതുസ്ഥലങ്ങളെ മാറ്റരുത്. എന്ത് തന്നെയായാലും വീട്ടിൽ ചർച്ച ചെയ്യുന്നതാണ് ഉചിതമെന്ന് അന്യോന്യം ഓർമിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here