Home Health അടിവസ്ത്രങ്ങളോട്‌ ചെയ്യുന്ന ഈ ക്രൂരത മൂലം നിങ്ങൾക്ക്‌ സംഭവിക്കുന്നത്..!!

അടിവസ്ത്രങ്ങളോട്‌ ചെയ്യുന്ന ഈ ക്രൂരത മൂലം നിങ്ങൾക്ക്‌ സംഭവിക്കുന്നത്..!!

0

ബ്രാൻഡഡ്‌ ഉല്പന്നങ്ങളുടെ പിന്നാലെ പായുന്ന തലമുറയാണ് നമ്മൾ ഇന്ന് കണ്ട് കൊണ്ടിരിക്കുന്നത്. മൊബൈൽ ഫോണിലും, വാഹനങ്ങൾ എന്തിന് കഴിക്കുന്ന ഭക്ഷണം പോലും ഏറ്റവും നല്ല ക്വാളിറ്റിയും ബ്രാൻഡും നോക്കി തിരഞ്ഞെടുക്കുന്നവർ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടോ?

അടിവസ്ത്രം ആരും കാണാൻ പോകുന്നില്ല ഒരല്പം വില കുറഞ്ഞതും ആകാം എന്നായിരിക്കും പൊതുവെ എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ മേൽ വസ്ത്രങ്ങൾക്ക് നൽകുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് അടിവസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും, അവയുടെ ഉപയോഗവും. ത്വക്ക് രോഗങ്ങൾക്കും, ശരീര സൗന്ദര്യ പ്രശ്നങ്ങൾക്കും, വന്ധ്യത അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗ രീതികൾക്ക് പങ്കുണ്ട്.

സ്ത്രീകൾക്ക് അനുയോജ്യമായത്

സ്ത്രീകളിൽ സൗന്ദര്യസങ്കൽപ്പങ്ങളോടൊപ്പം തന്നെയാണ് അടിവസ്ത്രങ്ങളുടെയും തിരഞ്ഞെടുപ്പ്, ഏറെ കുറെ തെറ്റുകൾ പറ്റുന്നതും അതുകൊണ്ട് തന്നെ. സൗന്ദര്യത്തിനപ്പുറം ആരോഗ്യവും അടിവസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ടതാണ്, സ്മാർട്ട്‌ ലുക്കിന് വേണ്ടിയും, ഫാൻസി ലുക്ക്‌ നോക്കിയുമാണ് സ്ത്രീകളിൽ പലരും അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.ഒരുപാട് ഇറുകി പിടിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

സ്ത്രീകളിൽ സ്തന സംരക്ഷണത്തിനാണ് ബ്രാ ഉപയോഗിക്കുന്നത് എങ്കിലും,ശരിയായ അളവിൽ അല്ലാത്ത ബ്രാ അപകടകാരിയാണ്. ഇറുകി പിടിച്ച ബ്രാ മൂലം സ്തനങ്ങളിലും നടുവിലും വേദന ഉണ്ടാകുമെങ്കിൽ, സ്ട്രാപ്സ് ചുമലുകളിൽ ചെലുത്തുന്ന മർദ്ദം മൂലം വേദന കഴുത്ത് വരെ പടരുകയും, തുടർന്ന് കഴുത്തു വേദനയും, ചുമൽ വേദനയും അനുഭവപ്പെടുകയും ചെയ്യും
ചെറിയ കപ്പ്‌ സൈസ് ഉള്ള ബ്രാ ധരിക്കുന്നത് limph nodesന് ബ്ലോക്ക്‌ ഉണ്ടാക്കും, lympatic vessels വളരെ നേർത്തതും sensitive ഉം ആണ്. ചെറിയ കപ്പ്‌ സൈസ് ബ്രാ ധരിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം കൊണ്ട് lymphatic vessels കംപ്രസ്സ് ആകുവാനും അത് lymph node ന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുവാനും കാരണമാകും.

സ്തനാർബുദത്തിനും ഒരു കാരണം ഇറുകിയ ബ്രാ ഉപയോഗിക്കുന്നതാണ്‌. ഇത് രക്ത ചംക്രമണത്തെ തടസപ്പെടുത്തും എന്നതാണ് അതിന് കാരണം. ശരീരത്തിൽ പാടുകൾ ഉണ്ടാകുന്നതിനും ഇറുകിയ ബ്രാ കാരണമാകും.

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് പാൻറീസിന്റെ ഉപയോഗവും

1. ഇറുകിയ പാന്റീസ് ചൂട് കൂടാൻ ഇടയാകുകയും, വിയര്പ്പ് കൂടുകയും, തന്മൂലം fungal, bacterial infections ഉണ്ടാകാൻ ഇടയാക്കുന്നു. പാന്റീസ് തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്.

2. ഹൈ റൈസ് പാന്റീസ് സ്ഥിരമായി ഉപയോഗിക്കുന്നത് വയറു കൂടുതൽ കംപ്രസ്സ് ചെയ്യാനും അത് വഴി അന്നനാളത്തിൽ ആസിഡ് റിഫ്ലെക്സ് ഉണ്ടാകുവാനും അത് നെഞ്ചിരിച്ചിലിനും കാരണമാകും.

3. ഇറുകിയ ലോ റൈസ് പാന്റീസ് രക്തയോട്ടം തടയുന്നതിനൊപ്പം തന്നെ അസ്വസ്ഥതയും തരിപ്പും ഉണ്ടാക്കും,

4. പാന്റീസിന്റെ തുടർച്ചയായ ഉപയോഗം വജൈനൽ ഇൻഫെക്ഷനു കാരണമാകും.

5. വായു സഞ്ചാരം കുറഞ്ഞ തരത്തിലുള്ള അടിവസ്ത്രങ്ങൾ സന്താനോൽപാദനത്തെ ബാധിക്കും.

6. വ്യായാമം ചെയ്യുമ്പോൾ ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൂടുതൽ വിയർപ്പുണ്ടാകുകയും yiest infectionനും സാധ്യത കൂടും.

ആർത്തവദിനങ്ങളിലെ ശ്രദ്ധ

ആർത്തവ ദിവസങ്ങളിൽ 4 മണിക്കൂറിൽ കൂടുതൽ ഒരേ പാഡ് ഉപയോഗിക്കുന്നത് അഭികാമ്യമല്ല. 4 മണിക്കൂർ കൂടുതൽ ഉപയോഗിക്കുന്നവരിൽ തൊലിക്കു നിറ വ്യത്യാസം, ചൊറിച്ചിൽ, ഫംഗൽ ഇൻഫക്ഷൻ തുടങ്ങിയവ കാണാറുണ്ട്. കാൻസർ, ടോക്സിക് ഷോക്ക്‌ സിൻട്രോം, തുടങ്ങിയവയ്ക്ക് തുടർച്ചയായുള്ള സാനിട്ടറി നാപ്കിന്റെ ഉപയോഗം വഴിയൊരുക്കും. സുഗന്ധത്തിനു വേണ്ടിയും, അല്ലാതെയും ചേർക്കപ്പെടുന്ന chemicals, ഇന്റേണൽ വജൈനൽ വാളിൽ സ്പർശിക്കുന്നില്ലെങ്കിലും external mucous membrane വഴി toxins രക്തത്തിൽ കലരുകയും അത് രക്ത സമ്മർദ്ദത്തെ ബാധിക്കുവാനും toxic shock syndrome കാരണമാകും. ചിലർക്കു അലർജിയും കണ്ടു വരാറുണ്ട്.
ഗർഭിണികളിൽ

ഗർഭിണികൾ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങൾ അയവുള്ളത് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ, കഠിനമായ ശരീരവേദന,തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. അതോടൊപ്പം വജൈനൽ ഇൻഫെക്ഷൻ ഉണ്ടായാൽ അത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനെ ബാധിക്കും.

കുട്ടികളിൽ നാപ്കിൻ റാഷ്‌ ഉണ്ടാകുന്നത് ഒരു പരിധി വരെ മാതാപിതാക്കളുടെ അശ്രദ്ധ കൊണ്ടാണ്. കുട്ടികളുടെ അടിവസ്ത്രം ആയി ഉപയോക്കുന്ന നാപ്കിൻ 2,3 മണിക്കൂർ കൂടുമ്പോൾ മാറ്റേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങൾക്ക്‌ ഡയപ്പെർ കൊണ്ടുണ്ടാകുന്ന ചൊറിച്ചിലും ശ്രദ്ധിക്കേണ്ടതാണ്. അറിയാമെങ്കിലും ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന അവഗണന പിന്നീട് കുഞ്ഞിന് നാപ്കിൻ റാഷ് ഉണ്ടാകുന്നതിനും,

കാരണമാകാറുണ്ട്. കോട്ടണ്‍ തുണി ഉപയോഗിക്കുന്ന കുട്ടികളിലും കൃത്യമായ ഇടവേളകളിൽ തുണി മാറ്റി ഉപയോഗിക്കണം. തുണി ഡെറ്റോൾ ഉപയോഗിച്ച് വൃത്തിയാക്കി സൂര്യപ്രകാശം ലഭ്യമായിടത്ത് തന്നെ ഉണക്കിയെടുക്കണം. തുടർച്ചയായി ഒരേ തുണി, അല്ലെങ്കിൽ ഡയപ്പെർ ഉപയോഗിക്കുന്നത് ബാക്റ്റീരിയൽ ഇൻഫെക്ഷനും, യീസ്റ്റ് ഇൻഫെക്ഷനും,കാരണമാകുക വഴി റാഷെസ് ഉണ്ടാകുന്നു .

കുട്ടികൾക്ക് കൂടുതൽ വളർച്ച ഉള്ള സമയം അതായത് 9 മാസം മുതൽ 12 മാസം വരെ നാപ്കിൻ റാഷസ് കൂടുതലാകാറുണ്ട്.

നനഞ്ഞ അടിവസ്ത്രത്തിൽ കിടന്നുറങ്ങുന്നതും, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ ഉള്ളപ്പോഴും,വേനൽ കാലത്തെ ചൂട് കാലാവസ്ഥകളിൽ അടിവസ്ത്രങ്ങളിൽ നനവുണ്ടാകുക വഴി ചൊറിച്ചിലിനും ത്വക് രോഗങ്ങൾക്കും കാരണമാകാറുണ്ട്.

ഇറുകിപ്പിടിച്ചതും, പോളിയെസ്റ്റർ തുണി ഉപയോഗിച്ച് നിർമ്മിച്ചതും, ഇരുണ്ട നിറമുള്ളതുമായ അടിവസ്ത്രങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കുക

ഡയപ്പെർ റാഷ് എങ്ങനെ കുറയ്ക്കാം

1. ഡയപ്പെർ മാറ്റുന്ന ഓരോ സമയത്തും നിർബന്ധമായും കൈകൾ വൃത്തിയാക്കിയിരിക്കണം.

2. ഇടവിട്ടിടവിട്ട് ഡയപ്പെർ നനഞ്ഞിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം.

3. ശുദ്ധജലത്തിൽ കുഞ്ഞിനെ കുളിപ്പിക്കണം.

4. റാഷ്‌ ഉള്ള ഭാഗങ്ങളിൽ ടവൽ കൊണ്ട് ഒപ്പിയെടുത്തു,കാറ്റു കൊള്ളിച്ചു നനവ്‌ മാറ്റണം, തുടക്കരുത്.

5. ഫ്രാഗ്രെന്റ്സ് ഉള്ള വൈപ്പേർസ് ഒഴിവാക്കണം.

6. റാഷസ് ഉള്ള കുട്ടികൾക്ക് ഡയപ്പെർ ഉപയോഗം കുറക്കുന്നത് മുറിവ് വേഗം ഉണങ്ങാൻ സഹായിക്കും.

7. അടുത്ത ഡയപ്പെർ ഉപയോഗിക്കുന്നതിനു മുൻപ് ശരീര ഭാഗങ്ങളിൽ നനവ്‌ ഇല്ല എന്ന് ഉറപ്പു വരുത്തണം.

8. കോട്ടണ്‍ തുണി കൊണ്ടുള്ള അടിവസ്ത്രങ്ങൾ കുഞ്ഞുങ്ങൾക്ക്‌ ഉപയോഗിക്കുക.

പുരുഷന്മാർക്ക് അനുയോജ്യമായത്
എങ്ങനെ ശരിയായ അടിവസ്ത്രം തെരഞ്ഞെടുക്കാം

1. പണത്തേക്കാളും ഗുണത്തിന് പ്രാധാന്യം നൽകുക. വഴിയരികിൽ നിന്ന് വാങ്ങുന്ന അടിവസ്ത്രങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ കഴിയില്ല.

2. ഫാഷനെക്കാളും കംഫർട്ട് ആയിട്ടുള്ള വസ്ത്രങ്ങൾ ശ്രദ്ധിക്കുക, അടിവസ്ത്രങ്ങൾ കൂടുതൽ സമയം ശരീരത്തോട് ചേർന്ന് കിടക്കുന്നവയാണ് അതുകൊണ്ട് തന്നെ കംഫർട്ട് ആയ അടിവസ്ത്രം കൂടുതൽ ഗുണകരം എന്നോർക്കുക.

3. ശരിയായ അളവിലുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുക.

4. അടിവസ്ത്രങ്ങൾ ഒരിക്കലും കൂടുതൽ അയഞ്ഞതും കൂടുതൽ ഇറുകിയതുമാകരുത്.

5. ക്വാളിറ്റി ഫാബ്രിക്സ്‌ തെരഞ്ഞെടുക്കുക.

6. മൃദുലവും,ആവശ്യത്തിന് കട്ടിയുള്ളതും നല്ലത്.

7. ശരീരത്തിന് അലോസരമുണ്ടാക്കുന്ന വള്ളികൾ, തുന്നൽ പണികൾ, അലങ്കാരങ്ങൾ തുടങ്ങിയവ ഉള്ള അടിവസ്ത്രങ്ങൾ ഒഴിവാക്കുക. വിയർക്കുമ്പോൾ ഇവയുടെ സാമീപ്യം റാഷസ് ഉണ്ടാക്കുകയും, yiest infectionsനും കാരണമാകും.

8. കോട്ടണ്‍ വസ്ത്രങ്ങളാണ് കൂടുതൽ നല്ലത്, ഇവയിൽ കൂടുതൽ വായുസഞ്ചാരമുണ്ടാകുകയും,വൃത്തിയാക്കി സൂക്ഷിക്കുവാനും എളുപ്പവുമാണ്.
സിൽക്ക്, സാറ്റൺ മുതലായവ നല്ല ചോയ്സ് ആണെങ്കിലും പെട്ടെന്ന് ചീത്തയാകുവാൻ ഇടയുണ്ട്.

9. ഇലാസ്റ്റിക് ബാൻഡ് ഉള്ള അടിവസ്ത്രങ്ങൾ കൂടുതൽ ഇറുക്കം ഇല്ലാത്തത് തെരഞ്ഞെടുക്കണം, ഇല്ലെങ്കിൽ അവ രക്ത ചംക്രമണം തടയുകയും ത്വക്കിന് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.

10. Senstitive skin ഉള്ളവർ ഓർഗാനിക് under wears ഉപയോഗിക്കുക.

11. അടിവസ്ത്രങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ടാഗ് നിർബന്ധമായും നീക്കുക.

അടിവസ്ത്രങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഒരു അടിവസ്ത്രം 3 മാസത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതല്ല.

2. ശുദ്ധ ജലത്തിൽ കഴുകിയതിനു ശേഷം അല്പം ഡെറ്റോൾ ഒഴിച്ച വെള്ളത്തിൽ മുക്കിവച്ച് പിഴിഞ്ഞെടുത്ത ശേഷം നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ഉണക്കിയെടുക്കണം.

3. ഇരുണ്ട നിറമുള്ള അടിവസ്ത്രങ്ങൾ ചൂട് കൂടാൻ ഇടയാകും അതുകൊണ്ട് ഒഴിവാക്കുക.

4. അടിവസ്ത്രങ്ങളിൽ കൂടുതൽ അയവു തോന്നുകയോ കൂടുതൽ ഇറുക്കം തോന്നുകയോ
ചെയ്താൽ അതിനർത്ഥം പുതിയ അളവ് പരീക്ഷിക്കാം എന്നാണ്.

5. രാത്രി ഉറങ്ങുന്ന സമയത്ത് അടിവസ്ത്രങ്ങൾ ഒഴിവാക്കാം.

6. നനവുള്ള അടിവസ്ത്രങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ ശ്രമിക്കരുത്.

7. സ്ത്രീകൾ പാഡ് ഉപയോഗിക്കുമ്പോൾ 4 മണിക്കൂർ ഇടവിട്ട് പാഡ് മാറ്റുക.

8. തുണി ഉപയോഗിക്കുന്നവർ നല്ല സൂര്യപ്രകാശത്തിൽ തുണി ഉണക്കിയെടുക്കുക.

9. വ്യായാമത്തിനുപയോഗിക്കുന്നവ അതിനു ശേഷം ഉപയോഗിക്കരുത്.

10. ഒരു ദിവസം 2 തവണ അടിവസ്ത്രങ്ങൾ മാറി ഉപയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here