Home Tech കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

0

കാറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഓയില്‍ ചെയ്ഞ്ചും, ടയര്‍ റൊട്ടേഷനും, ഡ്രൈവ് ബെല്‍റ്റ് ചെയ്ഞ്ചുമെല്ലാം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് നമ്മുക്ക് അറിയാം. ഒരുപക്ഷെ, ഇടവേളകളില്‍ ഇവ പരിശോധിച്ച് കാറിന്റെ പ്രകടനം നാം മെച്ചപ്പെടുത്താറുമുണ്ട്.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

എന്നാല്‍ ഇത് കൊണ്ട് മാത്രം കാറിന് ആയുസ് വര്‍ധിക്കുമോ? യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഡ്രൈവിംഗ് ശീലങ്ങളെ ആശ്രയിച്ചാണ് കാറുകളുടെ നിലനില്‍പ്.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

ഒരുപക്ഷെ ഡ്രൈവിംഗിനിടെ നിങ്ങള്‍ പാലിച്ച് വരുന്ന പല ശീലങ്ങളും കാറിന്റെ തകര്‍ച്ചയിലേക്ക് വഴിതെളിക്കാം. കാറിനെ തകരാറിലാക്കുന്ന ചില തെറ്റായ ഡ്രൈവിംഗ് ശീലങ്ങള്‍-

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

ഗിയര്‍ഷിഫ്റ്റിന് മേല്‍ അനാവശ്യമായി കൈവെയ്ക്കുക

മിക്കവരിലും കണ്ട് വരുന്ന ശീലമാണിത്. സ്റ്റിയറിംഗില്‍ നിന്നും ഒരല്‍പം വിശ്രമം തേടാനായാണ് ഗിയര്‍ ഷിഫ്റ്റിന് മേല്‍ ഇടയ്ക്കിടെ നാം കൈയവെയ്ക്കുന്നത്. എന്നാല്‍ ഈ ശീലം ഗിയര്‍ ബോക്‌സിന്റെ നാശത്തിന് കാരണമാകും.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

കുറഞ്ഞ മര്‍ദ്ദം പോലും ഗിയറുകളെ തകരാറിലാക്കാം എന്നതാണ് ഇതിന് കാരണം. 9 o’clock, 3 o’clock രീതികളില്‍ സ്റ്റീയറിംഗ് വീലുകളെ നിലനിര്‍ത്തുന്നത്, വാഹനത്തിന് മേല്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

പാര്‍ക്കിംഗ് ബ്രേക്കുകള്‍ ഉപയോഗിക്കാതിരിക്കുക

പാര്‍ക്കിംഗ് ബ്രേക്കുകളുടെ ഉപയോഗം ഏറെ അനിവാര്യമാണ്. ‘കാറ്, ഗിയറില്‍ നിര്‍ത്തിയാല്‍ പോരെ, എന്തിനാണ് പാര്‍ക്കിംഗ് ബ്രേക്ക് ഇടുന്നത്’ – ചിലര്‍ക്ക് സംശയമുണ്ടാകാം.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

പാര്‍ക്കിംഗ് ബ്രേക്ക് ഉപയോഗിച്ചില്ല എങ്കില്‍, വാഹനത്തിന്റെ മുഴുവന്‍ ഭാരവും പാര്‍ക്കിംഗ് പോളിലേക്ക് (pawl) വരും. ഗിയര്‍ബോക്‌സിലുള്ള ചെറിയ ലോഹ ഘടകമാണ് പാര്‍ക്കിംഗ് പോള്‍. ഈ ശീലം തുടര്‍ന്നാല്‍ പാര്‍ക്കിംഗ് പോള്‍ നശിക്കുന്നതിലേക്ക് ഏറെ താമസം നേരിടില്ല.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

കാറിലെ അനാവശ്യ ഭാരം

ചില കാറുകള്‍ കണ്ടാല്‍ സഞ്ചരിക്കുന്ന വീടാണെന്നേ തോന്നുകയുള്ളു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കാറില്‍ കരുതുന്ന ശീലവും ചിലര്‍ക്കുണ്ട്. ഇതും തെറ്റാണ്.

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ ശീലങ്ങള്‍?

 

കാറിന്റെ നിലനില്‍പിനെ സംബന്ധിച്ച് പരാമര്‍ശിക്കുമ്പോള്‍, അനാവശ്യമായ ഭാരം ഒഴിവാക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഭാരം ഇന്ധനക്ഷമതയെ മാത്രമല്ല ബാധിക്കുക. മറിച്ച് സസ്‌പെന്‍ഷന്‍, ബ്രേക്ക്, ഡ്രൈവ്‌ട്രെയിന്‍ ഘടകങ്ങളെയെല്ലാം അമിതഭാരം സ്വാധീനിക്കും.

മറ്റുള്ളവരുടെ അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക …  

LEAVE A REPLY

Please enter your comment!
Please enter your name here