Home Latest സുഹൃത്തിന്റെ ഭാര്യ

സുഹൃത്തിന്റെ ഭാര്യ

0

” ടാ സിറിലെ …. നിനക്കേ എന്നെ സഹായിക്കാൻ കഴിയൂ….
ഞാൻ…. ഞാൻ എനിക്ക് വയ്യട ഇനിയും ഇങ്ങനെ കടിച്ചമർത്തി ജീവിക്കാൻ….

എന്റെ ആഗ്രഹങ്ങൾ അവളുടെ സ്വപ്നങ്ങൾ ..മറ്റുള്ളവരുടെ കുത്തു വാക്കുകളിൽ നിന്നും രക്ഷപെടാൻ ഇതേ വഴിയുള്ളൂ…..

നീ മാത്രമാണ് എനിക്ക് സഹായത്തിനുള്ളത്
ഈ ലോകത്തിൽ നിന്നെയല്ലാതെ മറ്റാരെയും എനിക്ക് വിശ്വസിക്കാൻ കഴിയില്ല…”

റോയ് ഇത് പറയുമ്പോൾ എൻ്റെ ഉള്ള് തിളച്ച് മറിയുകയായിരിന്നു..

ഞാൻ അവനെ തട്ടി മാറ്റി ഇറങ്ങി നടന്നു…എത്ര കാലമായുള്ള സൗഹൃദമാണ് നമ്മുടേത് …

അവന്റെ പ്രണയവും, വിവാഹവും ആദ്യം മുതൽ ഞങ്ങൾ കൂട്ടുകാരുടെ ആഘോഷമായിരിന്നു… എത്ര സന്തോഷത്തോടെയാണ് അവരുടെ വിവാഹം ഞങ്ങൾ കൂട്ടുകാർ നടത്തി കൊടുത്തത് ,അവൻ്റെയും ഭാര്യയുടെയും സന്തോഷവും സ്നേഹവും നിറഞ്ഞ ജീവിതകണ്ട് ഒത്തിരി സന്തോഷിച്ചതാണ്..

ഇപ്പോൾ വിവാഹം കഴിഞ്ഞു അഞ്ച് വർഷമായിരിക്കുന്നു ഇപ്പോളും അവർക്ക് പരസ്പരം അതിതീവ്രമായ സ്നേഹമാണ്….

അവനിൽ നിന്നും ഇങ്ങനൊരു വർത്തമാനം ഞാൻ ഒരിക്കലും പ്രതീഷിച്ചില്ല ….എന്റെ മനസ് വല്ലാതെ അസ്വസ്ഥമായി,ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു..

ഇപ്പോൾ റോയ് നേരിട്ട് കാണാത്തതിനാലാവും നിരന്തരം വിളി തുടങ്ങയിരിക്കുന്നു… അവൻ്റെ കോളുകൾ കണ്ടില്ലാന്ന് നടിച്ചു, അപ്പോൾ മെസ്സേജ് ആയി ….

” നിനക്കും എന്നെ സഹായിക്കാൻ കഴിയില്ല അല്ലെ …ഇങ്ങനെ നാണകെട്ടൊരു ജീവിതം മടുത്തു പോകുന്നെടാ…
ഇതിപ്പൊ എൻ്റെ ഭാരം അവളുകൂടി ചുമക്കേണ്ടി വരുന്നു അതാ എനിക്ക് സഹിക്കാൻ കഴിയാത്തത്…
ഞാൻ എൻ്റെ ജീവിതം അവസാനിപ്പിക്കട്ടെ..”
എൻ്റെ കൈയിലിരുന്നു ഫോൺ വിറകൊണ്ടു, ഞാൻ വല്ലാതെ ഭയന്നു..
അവൻ ഒരു പാവമാണ് ….
മനസ്സു അതിലോലമാണ് എന്തെങ്കിലും ചെയ്യ്തുകളയുമോ എന്ന ഭയത്താൽ..ഞാൻ അപ്പോൾ തന്നെ തിരിച്ച് വിളിച്ചു …..
നീണ്ട നിശബ്ദതയ്ക്കൊടുവിൾ അവൻ്റെ കരച്ചിലിൻ്റെ ചീളുകൾ എൻ്റെ കാതുകളിലെത്തി…
ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയെ ഒരു കുഞ്ഞെന്ന സ്വപ്നസാക്ഷാത്കാരത്തിനായ് കൂട്ടുകാരന് കഴ്ചവെയ്ക്കാൻ തുടങ്ങുന്ന അവൻ്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ടാവും
ആ വേദനെയെക്കാൾ വലുതാവും അവൻ്റെ കുഞ്ഞെന്ന ആഗ്രഹം…

ടെസ്റ്റുകളിൽ അവനാണ് കുഴപ്പമെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൻ ആലിനയോട് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചു ,
പക്ഷെ അലീന കൂട്ടാക്കിയില്ല…
മരണം വരെ അവനൊപ്പമെ ജീവിക്കു എന്ന് അലീന ഉറപ്പിച്ച് പറഞ്ഞു…..
എന്നിട്ടും അവൻ്റെ ആഗ്രഹത്തിന് അവൾ സമ്മതം പറഞ്ഞു….
”ഒരു രാത്രി ഞാനുമായ് കിടക്ക പങ്കിടുക…”
ഒരു കുഞ്ഞിന് വേണ്ടി അവളുടെ റോയിയ്ക്ക് വേണ്ടി…

പക്ഷെ ഞാൻ , ഞാനെങ്ങനെ എൻ്റെ റോയിയുടെ ഭാര്യയെ…
പെങ്ങളായെ കണ്ടിട്ടുള്ളു അതിലപ്പുറം അവൾക്കൊപ്പം കിടക്ക പങ്കുവെയ്ക്കുന്നത് ചിന്തിക്കാൻ കഴിഞ്ഞില്ല
എന്നിട്ടും
ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു..

ഡിസംബറിലെ ഒരു മഞ്ഞു പെയ്യുന്ന രാത്രിയിൽ ഞാൻ അവിടേക്ക് ചെന്നു ..
രാത്രി പത്ത് മണി കഴിഞ്ഞു…
റോയ് എന്നെയും കാത്ത് സിറ്റൗട്ടിൽ ഇരിപ്പുണ്ടായിരിന്നു ,
അവൻ്റെ മുഖത്ത് നോക്കാതെ ഞാൻ അകത്തേയ്ക്ക് കയറി…
ബെഡ്റൂമിൽ എന്നെയും കാത്ത് അവളുണ്ടായിരിന്നു,

ഞാൻ അവളെ നോക്കി സുന്ദരിയാണ് അലീന മനോഹരമായ കണ്ണുകൾ തുടുത്ത അധരം ,പിങ്ക് നിറത്തിലുള്ള നേർത്ത സാരിയിൽ എടുത്തു കാട്ടുന്ന അംഗലാവണ്യം ആരെയും മോഹിപ്പിക്കുന്നതായിരിന്നു …

എൻ്റെ കൽപെരുമാറ്റം കേട്ട് അവൾ തലയുയർത്തി കരഞ്ഞുകലങ്ങിയ കണ്ണുകളിലെ വിഷാദം മറച്ച് പിടിക്കാനെന്നപോലെ മുഖത്തണിഞ്ഞ പുഞ്ചിരി എന്നെ കൂടുതൽ തളർത്തി മുറിയുടെ വാതിലിൽ നിന്ന് മുറിയിലേക്കുള്ള ദൂരം കാതങ്ങൾക്കപ്പുറമാണെന്ന് തോന്നി ,
ഒരിക്കലും അവളിലേക്കെത്താൻ തനിക്കാവില്ല , ചുവടുകൾ പതറുന്നു മനസ്സിലെ ഭാരം ശരീരത്തിന് താങ്ങനായില്ല….പെങ്ങളെ പോലെ കരുതിയ ആളോടൊപ്പം കിടക്ക പങ്കിടുക എന്നത് എത്ര നീചമായ പ്രവൃത്തിയാണ് ….
ഞാൻ എത്ര പാപിയാണ്..

ഞാൻ മെല്ലെ അവളുടെ അടുത്തെത്തി കൈകളിൽ പിടിച്ചു ഒരു തേങ്ങലോടെ ഞാൻ വിളിച്ചു…
“പെങ്ങളെ എനിക്ക് കഴിയില്ല..എനിക്ക്…
ഒരു പാപിയാകാൻ കഴിയില്ല…” അവളുടെ കണ്ണുകൾ നിറഞ്ഞു കട്ടിലിൽ ഇരുന്നു അവൾ തേങ്ങി
“കുട്ടിയെ ലാളിക്കാൻ ഉള്ള കൊതികൊണ്ടു മറ്റുള്ളവരുടെ കുത്തുവാക്കുകകളിൽ നിന്നും രക്ഷപെടാനും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടും ഞാൻ…,ക്ഷമിക്കൂ..”

കട്ടിലിന് ഇരുവശവുമിരിന്നു ഞങ്ങൾ നേരം വെളുപ്പിച്ചു

രാവിലെ എഴുനേറ്റപ്പോൾ അലീനയോട്
എല്ലാം പറഞ്ഞപോലെ ചെയ്യണം എന്ന് പറഞ്ഞേൾപ്പിച്ചു എന്തിനും ഈ സഹോദരൻ കൂടെയുണ്ടാകും….

വാതിൽ തുറക്കാൻ തുടങ്ങുമ്പോൾ, അതു ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു ….പുറത്തു സോഫയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന റോയ് അവന്റെ മുൻപിൽ പാതി ഒഴിഞ്ഞ മദ്യകുപ്പി….
ഞാൻ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ അലീന വാതിൽ പടിക്കൽ നോക്കി നിൽപ്പുണ്ടായിരുന്നു..
പക്ഷെ ഇപ്പൊഴാ കണ്ണുകളിൽ പ്രതീക്ഷയുടെ പുതിയ വെളിച്ചമായിരിന്നു…

ആ സംഭവത്തിന് ശേഷം ഞാൻ റോയിയുടെ മുന്നിൽ പെടാതെ അകന്ന് നിന്നു …കുറച്ച് ദിവസം കഴിഞ്ഞ് കൂട്ടുകാരിൽ നീന്നും ഞാനറിഞ്ഞു റോയിയുടെ ഭാര്യ ഗർഭിണിയാണെന്നും
അവനിവിടന്ന് സ്ഥലം മാറ്റം കിട്ടിയെന്നും അലീനയെയും കൂട്ടി ഇവിടെ നിന്ന് പോവുകയാണെന്നും…

അന്ന് വൈകും നേരം റോയ് എന്നെ കാണാൻ വന്നു
പഴയ റോയിയിൽ നിന്ന് വ്യത്യസ്ഥമായ് അവൻ്റെ പ്രസരിപ്പുള്ള മുഖം എനിക്കും ആശ്വാസമായ്

എന്നെ ചേർത്ത് പിടിച്ച് അവൻ പറഞ്ഞു …

” നിന്നെ ഞാൻ മനസ്സിലാക്കിയില്ലല്ലൊ …
നീ വെറും കൂട്ടുകാരനല്ല
നീ ആണ് എനിക്ക് പുതിയ ജീവിതം തന്നത് ,
നിന്നെ എൻ്റെ ജീവിതത്തിൽ നിന്ന് മരണത്തിന് മാത്രമെ മാറ്റി നിർത്താനാകു.”

എൻ്റെ കണ്ണു നിറഞ്ഞു നിങ്ങൾ സന്തോഷമായി പോകു ,എല്ലാം ഭംഗിയായ് വരും പറഞ്ഞ സമയത്ത് ഞാനവിടെ ഉണ്ടാകുമെന്ന് അലീനയോട് പറയു ..
അവനെ യാത്രയയ്ക്കുമ്പോൾ എൻ്റെ മനസ്സിൽ ആശങ്ക നിറയുകയായിരിന്നു ,
പിന്നെയുള്ള ദിവസങ്ങൾ ഞാനവർക്കു വേണ്ടി അലയുകയായിരിന്നു..
ഒടുവിൽ അവർക്ക് വേണ്ടി അനാഥാലയത്തിൽനിന്ന് ഒരു ചോര കുഞ്ഞിനെ കണ്ടെത്തിയ ശേഷമാണ് മനസ്സിലെ ആശങ്കയകന്നത് …

ഇന്ന് രണ്ട് വർഷങ്ങൾക്ക് അവൻ ശേഷം എൻ്റെ അടുത്തേക്ക് വരികയാണ് ഞാനും കാത്തിരിക്കുകയാണ് തനിച്ചല്ല ഏറെ കാത്തിരിന്ന ശേഷം എൻ്റെ ജീവിതത്തിലേക്ക് വന്ന എൻ്റെ സഹധർമ്മിണി ലിസയും ഉണ്ട് ,
എല്ലാ കഥകളുമറിയുന്ന അവളും സന്തോഷത്തിലാണ്

അന്നത്തെ രാത്രയിൽ ഞാൻ അലീനയോട് പറഞ്ഞ് കൊടുത്ത വഴിയാണ് ഇന്ന് അവരുടെ ജീവിതം സന്തോഷ പൂർണ്ണമാക്കിയത് ,

ആദ്യം എല്ലാവരെയും,
കാത്തിരിപ്പിനൊടുവിൽ താനൊരു അമ്മയാകാൻ പോവുകയാണെന്നറിയിക്കണം ,
അത് കഴിഞ്ഞ് കുറച്ച് നാളേക്ക് ദൂരെ എങ്ങോട്ടെങ്കിലും മാറി താമസിക്കണം
നിങ്ങൾക്ക് ദത്തെടുക്കാൻ പാകത്തിലൊരു കുഞ്ഞിനെ ഞാൻ കണ്ടെത്തും
പക്ഷെ ആ കുഞ്ഞിനെ മറ്റുള്ളവർ അറിയേണ്ടത് അലീന പ്രസവിച്ച റോയിയുടെ കുഞ്ഞായിട്ടായിരിക്കണം ,
അത് മാത്രമേ ഈ കൂട്ടുകാരന് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയു ,
പക്ഷെ അലീന റോയിയ്ക്ക് വേണ്ടി ഒരു വലിയ ത്യാഗം ചെയ്യേണ്ടി വരും ..
അമ്മയാകണമെന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വരും
അവന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും അവൾ തയ്യാറായിരിന്നു..
റോയ് ആദ്യം എതിർത്തെങ്കിലും ഒടുവിൽ അലീനയുടെ നിർബന്ധത്തിന് വഴങ്ങുകയായിരിന്നു,

ഇന്ന് അവർ സന്തോഷത്തോടെ ജീവിക്കുകയാണ് …
അവരുടെ സന്തോഷത്തിൽ പങ്ക് ചേരാനിന്ന് ഞാനും ലിസയും കാത്തിരിക്കുന്നു …

റോയിയും അലീനയും മറ്റുള്ളവർ അവരുടെ സ്വന്തം കുഞ്ഞെന്ന് കരുതുന്ന എയ്ഞ്ചൽറോയിയും…

മനു ശങ്കർ പാതാമ്പുഴ

LEAVE A REPLY

Please enter your comment!
Please enter your name here