Home Arjun pradeep ആ വേദി വരെ പോവണ്ണം…എന്നെ കാണുമ്പോൾ വിടരുന്ന ആ കണ്ണുകൾ കാണണം…

ആ വേദി വരെ പോവണ്ണം…എന്നെ കാണുമ്പോൾ വിടരുന്ന ആ കണ്ണുകൾ കാണണം…

0

രചന : Arjun pradeep

സ്വന്തം പെണ്ണിന്റെ കല്യാണത്തിന് പോയിട്ടുണ്ടോ?
പോണം അതൊരു സുഖമാണ്…എല്ലാം നഷ്ടപ്പെട്ട് പോയി എന്ന് തിരിച്ചറിയുമ്പോൾ അറിയാതെ കണ്ണ് നിറയുന്ന ഒരു സുഖം.
ഒരിക്കൽ അവളുടെ കൈപിടിച്ചിറക്കി കൊണ്ട് വരാൻ തീരുമാനിച്ചിരുന്ന അവളുടെ വീട് കാണണം.വലതുകാലുവച്ചു ആ മണ്ണൊന്നു സ്പര്ശിക്കണം…

തിരക്കിനിടയിൽ ഓടി നടക്കുന്ന അവൾടെ പുന്നാര ആങ്ങളെയെ കാണണം…കണ്ടിട്ട് മനസുകൊണ്ട് പറയണം ലോകത്തിൽ നീയാണ് ഏറ്റവ്വും ഭാഗ്യം ചെയ്ത അനിയനെന്നു…

അങ്ങനെയൊരു ദിവസ്സം മാത്രം സ്വപ്‌ന കണ്ടു നടന്ന അവൾടെ അച്ഛനെ കാണണം…അച്ഛാ നിങ്ങൾ മുൻ ജന്മത്തിൽ ചെയ്ത ഏതോ പുണ്ണ്യകർമ്മത്തിൻടെ ബലമാണ് അച്ഛന്റെ മോള്‌…ആ അച്ഛനെ അടുത്ത ചെന്ന് കാണണം…അവൾക്കു വേണ്ടി കഷ്ടപ്പെട്ട് തഴമ്പിച്ച ആ കൈകളിൽ മുറുകെ പിടിക്കണം…എന്നിട്ട കണ്ണ് നിറയാതെ മനസ്സിൽ പറയണം..”അനുവാധമില്ലാതെ സ്നേഹിച്ച അച്ഛന്റെ പൊന്നുമോളെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഇതാ തിരിച്ചേല്പിക്കുന്നു” എന്ന്….

അകത്തെ ബഹളങ്ങൾക്കിടയിൽ പോയി അവൾ പറയാറുള്ള എല്ലാത്തിനും സ്നേഹം മാത്രം തരുന്ന അവൾടെ പാവ്വം അമ്മയെ ഒന്ന് കാണണം…

വിരുന്നുക്കാരെ സത്കരിക്കുന്ന തിരക്കിലായിരിക്കും ‘അമ്മ…സന്തോഷം കൊണ്ട് വീർപ്പുമുട്ടി നിൽക്കുന്ന ആ അമ്മയോട് മനസ്സുകൊണ്ട് ഒരുപാട് മാപ്പുചോദിക്കണം.അര്ഹതയില്ലെന്നറിഞ്ഞിട്ടും അനുവാദം ചോദിക്കാതെ അമ്മയുടെ പൊന്നുമോളെ സ്നേഹിച്ചുപോയതിനു…വാക്കുകൾ പുറത്തുവരാതെ പറയണം ‘അമ്മ നിങ്ങൾ ഭാഗ്യവതി ആണെന്ന്…
ഒരു മധുരരം പോലും കഴിക്കാതെ ആ വീടിനു വെളിയിൽ വരണം…

പുറത്തെ വേദിയിൽ അവളുടെ ചെക്കനൊപ്പം സ്നേഹ സല്ലാഭം നടത്തുന്ന എന്റെ പെണ്ണിനെയും അവളുടെ ചെക്കനെയും അസൂയയോടെ നോക്കണം…
ഞാൻ ആഗ്രഹിചിരുന്ന പോലെ അവളന്നു അണിഞ്ഞൊരിങ്ങിയിട്ടുണ്ടാകും….
അവൾ അന്ന് ഞാൻ ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവ്വും സുന്ദരിയായിട്ടുണ്ടാവവും…
അകലെ നിന്നഅവളെയൊന്നും നോക്കി മനസ്സിൽ പറയണം “നീ എനിക്ക് വിധിച്ചിട്ടില്ല പെണ്ണെ എന്ന്”…
ആ വേദി വരെ പോവണ്ണം…
എന്നെ കാണുമ്പോൾ വിടരുന്ന ആ കണ്ണുകൾ കാണണം…

പേടിച്ചിട്ട ഒന്നും മിണ്ടാതെ നിക്കുന്ന അവളുടെ മുഖത്തുനോക്കി എനിക്ക് ഒരു ദേഷ്യവവും ഇല്ലാ എന്ന രീതിയിൽ ഒന്ന് ചിരിക്കണം…
ആ ചിരിയിൽ ചങ്കു പിടയുന്നത് അവൾക്കുമുന്നിൽ ഒളിപ്പിച്ചു വക്കണം…

മനസ്സിൽ നൂറു വട്ടം പറയണം ഇഷ്ടമായിരുന്നു ഒരുപാടൊരുപാടെന്നു സ്വപ്നം കണ്ടിരുന്നു ഒരുപാട് ഒരുപാട് എന്ന് അടുത്തുള്ളപ്പോൾ സന്തോഷിച്ചിരുന്നു എന്ന്…
അവളുടെ ചെക്കനോട് ചിരിച്ചുകൊണ്ട് സംസാരിക്കണം..നിന്റെ പെണ്ണിന്റെ ഉറ്റചങ്ങാതിയെന്നു പറഞ്ഞു എന്നെ സ്വയ്യം പരിചയപെടുത്തണം. അതിനിടയിലും അവളെ ഒന്ന് നോക്കണം…അവർക്കിടയിൽ കുറച്ചു നേരം ഒരു കോമാളി ആവണം…

അവനു കൈ കൊടുക്കുന്ന സമയം…പറയണം മനസ്സിൽ ‘ഒരിക്കൽ എന്ടെതായിരുന്ന എന്റെ പെണ്ണിനെ ഒരു കുറവവും വരുത്താതെ നോക്കണേ എന്ന്…അവൾ പാവമാണ് എന്ന്’…
വാക്കുകൾകൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത എന്റെ പ്രെണയകഥയെ ഒരുനിമിഷംകൊണ്ട് മറക്കണം..
തിരിച്ചു നടക്കണം കുറച്ചുമാത്രം നടന്നു ആ വേദിയിലേക് തിരിഞ്ഞു നോക്കണം…

പുതിയ ഒരാളോടൊത്തു ജീവിതം സ്വപ്നം കണ്ടു നിൽക്കുന്ന എന്റെ പെണ്ണിനെ നോക്കി പൂർണ മനസോടുകൂടി അവൾക്കു നല്ലതുവരാൻ അനുഗ്രഹിക്കണം…

എല്ലാത്തിനുമൊടുവിൽ ആരോടും യാത്രപറയാതെ നടന്നകലണ്ണം…
ആ മണ്ണിൽ അവൾക്കു വേണ്ടി ഒരു തുള്ളി കണീരൂട്ടിക്കണം…

എന്നിട്ട് മനസ്സിൽ ഒരു തീരുമാനമെടുക്കണം ഇനിയൊരു പ്രെണയമുണ്ടെങ്കിൽ അത് എനിക്കുമുന്നിൽ ഒരു ചരട് കെട്ടാൻ കഴുത്തു നീട്ടി തരുന്ന ആ പെണ്ണിനോടു മാത്രമായിരിക്കുമെന്നു… 🙂

LEAVE A REPLY

Please enter your comment!
Please enter your name here