Home Viral തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ മുൾമുനയിൽ അതിർത്തി കനത്ത ജാഗ്രത

തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ മുൾമുനയിൽ അതിർത്തി കനത്ത ജാഗ്രത

0

[ad_1]

ഇന്ത്യയുടെ വ്യോമാക്രമണത്തിന് തിരിച്ചടിക്കുമെന്ന് മുന്നറിയുപ്പുമായി പാക്കിസ്ഥാന്‍. പാക് പ്രധാനമന്ത്രി വിദേശകാര്യമന്ത്രിയെയും സേനാ മേധാവിയെയും കണ്ടു. ഇന്ത്യന്‍ ആക്രമണത്തെ നേരിടാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു. എഫ് 16 വിമാനങ്ങള്‍ തയ്യാറാക്കിയെങ്കിലും ആക്രമണം ഉപേക്ഷിച്ചു. അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേന അതീവജാഗ്രതയിൽ തുടരുകയാണ്.

ഇന്ത്യന്‍ തിരിച്ചടി അംഗീകരിക്കാതെയാണ് പാക് പ്രതികരണം പുറത്തുവരുന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും പാക്ക് സൈന്യത്തിന്റെ തിരിച്ചാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തിരികെ പോകുകയായിരുന്നെന്നുമാണ് പാക്ക് സൈനിക മേധാവിയുടെ വിശദീകരണം. ചില ചിത്രങ്ങളും പാക്കിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യ തകർത്തത് ജെയ്ഷെ മുഹമ്മദിന്റെ താവളം തന്നെയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി അൽപസമയത്തിനുമുമ്പ് സഥിരീകരിച്ചിരുന്നു. ഇന്ത്യ തകർത്തത് ജെയ്ഷെ മുഹമ്മദിന്റെ താവളം തന്നെയാണ്. ആക്രമണത്തിന് തയറായ ചാവേറുകളുടെ സംഘമുൾപ്പെടുന്ന ബാലകോട്ട് തന്നെയാണ് സൈന്യം ആക്രമിച്ചത്. പാക്കിസ്ഥാനിലെ ഒരു പൗരനുപോലും പോറലേറ്റിട്ടില്ലന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

മിന്നലാക്രണത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തിലെ ആർക്കും തിരിച്ചടിയിൽ പരുക്കുകളില്ലന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരരും ഉണ്ടെന്നാണ് വിവരം. ജയ്ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധു യൂസഫ് അസറും കൊല്ലപ്പെട്ടു. യൂസഫ് ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരന്‍ ആയിരുന്നു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here