Home Lubna Faizal ഏട്ടൻ രാവിലെ പോയാൽ രാത്രിയാകും വരിക ദിവസം കൂടുന്തോറും ജീവിതം മടുത്ത് തുടങ്ങി…

ഏട്ടൻ രാവിലെ പോയാൽ രാത്രിയാകും വരിക ദിവസം കൂടുന്തോറും ജീവിതം മടുത്ത് തുടങ്ങി…

0

സീത

രചന : Lubna Faizal

സീതക്ക് വിവാഹം ഉറപ്പിച്ചു, വരൻ ആ നാട്ടിലെ കോടീശ്വരൻ…. തുടർന്ന് പഠിക്കാനവളെ സമ്മതിച്ചില്ല

കല്യാണം കഴിഞ്ഞ് പോകുമ്പോൾ അവൾ നല്ല കരച്ചിലായിരുന്നു എല്ലാവരെയും പിരിയുമ്പോൾ സങ്കടം,

ആ വലിയ വീട്ടിൽ അവൾ ഒറ്റപ്പെട്ട പോലെ, ജോലിക്കൊക്കെ ആൾക്കാരും..

ഏട്ടൻ രാവിലെ പോയാൽ രാത്രിയാകും വരിക

ദിവസം കൂടുന്തോറും ജീവിതം മടുത്ത് തുടങ്ങി. എന്തിനെങ്കിലും പഠിക്കണമെന്ന മോഹമുണ്ട് പക്ഷെ..

അന്ന് ഓഫീസ് കഴിഞ്ഞവൻ എത്തിയപ്പോൾ കാര്യം അവതരിപ്പിച്ചു.

ആദ്യമൊക്കെ ശാന്തമായി കേട്ട അവൻ, അവളുടെ വാശി കണ്ടപ്പോൾ പൊട്ടിത്തെറിച്ചു….

നിനക്കെന്ത് കുറവാ ഇവിടെ..
മിണ്ടാതെ അവിടെ ഇരുന്നോ ‘

കരയുമെന്ന് തോന്നിയതിനാൽ മിണ്ടാതെ സീത വേഗം ഭക്ഷണമെടുത്ത് വെച്ചു, അവൻ കഴിക്കാൻ കൂട്ടാക്കാതെ മുകളിലേക്ക് പോയി.

ഇതൊക്കെ കണ്ട് ജാനു നിൽപ്പുണ്ടായിരുന്നു

അവൾ പതിയെ സീതയുടെ അടുത്തെത്തിയതും അവൾ പൊട്ടിക്കരഞ്ഞു.

മോളെ, അവൻ പാവാ ഈ കാട്ടുന്ന തൊന്നും നീ നോക്കണ്ട. എന്നെ വേലക്കാരിയായല്ല അവൻ കാണുന്നെ, അമ്മയായാണ്.

അച്ഛനുമമ്മയും മരിച്ചതിൽ പിന്നെ ഞാനാണ് അവനെ നോക്കിയെ…

അവനോട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം

സങ്കടം സഹിക്കുന്നില്ല, നിസാര കാര്യത്തിനിങ്ങനെ പൊട്ടിത്തെറിച്ചപ്പോൾ…..

സീത എന്ന വിളി കേട്ട് താഴെ വന്നപ്പോൾ അവനുണ്ട് തല താഴ്ത്തി, കൂടെ ജാനു…..

മോളിരിക്ക് ഞാൻ ഭക്ഷണം വിളമ്പാം.”

വേണ്ട, വിശപ്പില്ല.

സീത സോറി ഞാനങ്ങനെ പറഞത് വേറൊന്നും കൊണ്ടല്ലാ,

ബാക്കി ജാനുവാണ് പറഞ്ഞെ…

അവന്റെ ഉറ്റ സുഹൃത്തിന്റെ ഭാര്യ ചാടിപ്പോയി. വിവാഹം കഴിഞ്ഞ് പഠിപ്പിക്കാൻ വിട്ടിട്ട് ..

അത് പേടിച്ചാ ഇവൻ

നാളെ നമുക്ക് നല്ലൊരു അഡ്മിഷൻ ശെരിയാക്കാം .അത് കേട്ടതും സീത ജാനുവിനെ കെട്ടിപ്പിടിച്ചു. അത് കണ്ട അവർ പൊട്ടിച്ചിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here