Home Viral അന്നത്തെ സ്കൂൾ മേറ്റ്സ് ഇന്നത്തെ വലിയ താരങ്ങളാണ്

അന്നത്തെ സ്കൂൾ മേറ്റ്സ് ഇന്നത്തെ വലിയ താരങ്ങളാണ്

0

[ad_1]

സിനിമ എന്നത് ഒരു മായിക ലോകമാണ്. സിനിമ പാരമ്പര്യമൊന്നുമില്ലാതെ സിനിമയിൽ എത്തിയവർ അവരുടെ കഷ്ടപ്പാടും പ്രതിഭയും കൊണ്ട് തന്നെയാകും അത് വരെ എത്തിയത്. അങ്ങനെയുള്ള രണ്ടു താരങ്ങളാണ് നിവിൻ പോളിയും സിജു വിത്സനും. ഇരുവരും ബാല്യം മുതൽ തന്നെ സുഹൃത്തുക്കളാണ്. മലർവാടിയിലൂടെ നിവിൻ സിനിമയിൽഡ എത്തിയപ്പോൾ സിജു വിത്സനും ഏറെ വൈകാതെ തന്നെ സിനിമയിലെത്തി. ആലുവയിലെ ഇവരുടെ സുഹൃത്ത് വലയത്തിലെ പല കണ്ണികളും ഇന്ന് സിനിമ മേഖലയിൽ സജീവമാണ്.

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫോട്ടോയുണ്ട്. ഒരുപക്ഷെ ഒരു 15 ഇയർ ചലഞ്ചിന് ഒക്കെ വഴി തെളിക്കുന്ന ഒരു ഫോട്ടോ. വേറാരുടേയുമല്ല നിവിൻ പോളിയുടെയും സിജു വിത്സന്റെയും സ്കൂൾ ദിനങ്ങളിലെ ഫോട്ടോ ആണത്. അടുത്തിടെ സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട് ഇരുവരും പണ്ട് മുതൽക്ക് തന്നെ. മുൻപ് നിവിനെ പറ്റി സിജു പറഞ്ഞ വാക്കുകൾ ഇങ്ങനെ ” എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അൽഫോൻസ് പുത്രനെ പരിചയപ്പെടുന്നത്.

അടുത്ത സുഹൃത്ത് നെവിൻ ചെറിയാന്റെ വീട്ടിൽ വച്ചായിരുന്നു അത്. പിന്നീട് ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ ക്രിക്കറ്റ് കളിയ്ക്കാൻ പോകുമ്പോഴെല്ലാം അൽഫോൻസ് വന്നിരുന്നു. പള്ളിയിലെ clc പരിപാടികൾ വഴിയാണ് കൂടുതൽ പരിചയപ്പെട്ടത്. നിവിനും അപ്പോൾ ഞങ്ങളോടോപ്പം ഉണ്ടായിരുന്നു. നാടകങ്ങളും പാട്ടുകളും എല്ലാം പരിപാടിയുടെ ഭാഗമായി ഞങ്ങൾ ചെയ്തിരുന്നു.

നിവിനോട് ഒപ്പമാണ് ആദ്യം ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോകുന്നത്. ദിലീപ് നായകമായ ഇഷ്ടം എന്ന ചിത്രമായിരുന്നു അത്. ചെറുതിലെ ചർച്ചകളൊന്നിലും ഞങ്ങളുടെ ഇടയിൽ സിനിമ വിഷയമായി വന്നിരുന്നില്ല. നഴ്സിംഗ് പഠിക്കാൻ ഞാൻ പോയ സമയം അൽഫോൻസ് സിനിമ പഠിക്കാൻ ചെന്നൈയിലേക്ക് പോയി. പിന്നീടു പഠനം കഴിഞ്ഞു ഞാൻ ഒരു വേഷം കിട്ടാൻ പലയിടത്തും അലഞ്ഞു തിരിഞ്ഞു നടന്നു. അൽഫോൻസ് സിനിമയെടുത്തപ്പോൾ പഴയ കൂട്ടുകാരെ എല്ലാം വിളിച്ചു. അവന്റെ നല്ല മനസാണത്, ആരും അങ്ങനെയൊന്നും ചെയ്യില്ല.”

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here