Home Latest ഏട്ടാ ഇന്ന് കള്ള് കുടിച്ചു വന്നാൽ എന്റെ സ്വഭാവം എന്താണ് എന്ന് ഏട്ടൻ അറിയും….

ഏട്ടാ ഇന്ന് കള്ള് കുടിച്ചു വന്നാൽ എന്റെ സ്വഭാവം എന്താണ് എന്ന് ഏട്ടൻ അറിയും….

0

രചന : Badarudeen sha

ഏട്ടാ ഇന്ന് കള്ള് കുടിച്ചു വന്നാൽ എന്റെ സ്വഭാവം എന്താണ് എന്ന് ഏട്ടൻ അറിയും…..

ഷർട്ട് ഇട്ട് പുറത്തുപോകാൻ നിൽക്കുന്ന അനിലിൽ ഒന്ന് നോക്കി അവളെ…..

അപ്പൊ മീര നോക്കി പേടിപ്പിക്കേണ്ട മോനെ കള്ള് കുടിച്ചു ഇന്ന് വന്നാൽ ഉറപ്പ് ആണ്….

ഈ വീട്ടുവളപ്പിൽ ഉള്ള കിണറീൽ എന്റെ ശവം നിങ്ങൾ കാണും…..

അതെ മീര ഞാൻ ഒന്നു പുറത്തു പോയി വേഗം വരാം ഇന്ന് കുടിക്കാൻ അല്ല പോകുന്നത്….

നമ്മുടെ രമേശൻ ഇല്ലേ മീര….

ആ… അവന്…

അവൻ കുറച്ചു കാശു കടം വാങ്ങി എന്റെ കയ്യിൽ നിന്ന്…

ഉത്സവപറമ്പിൽ കച്ചവടത്തിന് പോക്ക് അല്ലെ അവന്ക് പണി…

അവൻ കച്ചവടം കഴിഞ്ഞു വന്നു…

ഇപ്പോൾ പോയാൽ ആണ് അവനെ കാണുക അതാണ്…..

നേരം വെളുത്താൽ വീട്ടിൽ നിന്ന് പോകും രാത്രി കള്ളും കുടിച്ചു വരും….

നടക്കില്ല മോനെ നടക്കില്ല…..

അത് പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി….

അനിൽ നേരെ രമേശന്റെ വീട്ടിലേക്കും…..

മീര അനിൽ പ്രണയം വിവാഹം ആയിരുന്നു…

അനിലിന്റെ അമ്മാവന്റെ മകൾ ആണ് മീര…

ചെറുപ്പം മുതൽ കളിച്ചു വളർന്നത് കൊണ്ട് മീരക്ക് അനിലിനെ ഒരു വിലയും ഇല്ല..

പക്ഷെ സ്നേഹം അത് ഭയകര ആണ്….

രാവിലെ അനിൽ ജോലിക് പോയാൽ വരുന്നത് വരെ ഒരു സമാദാനം കൊടുക്കില്ല…..

പക്ഷെ അവന്ക് അതിലും ഒന്നും ഒരു പരാതി ഇല്ല കാരണം ചെറുപ്പം മുതൽ കാണാൻ തുടങ്ങിയത് ആണ് അവൻ….

അവളെ മനസ് അവൻകു അറിയാം….

ഗർഭിണി ആയപ്പോൾ ആണ് അവളെ സ്നേഹം കൂടുതൽ അവൻ അറിഞ്ഞത്….

അച്ഛനും അമ്മയും ചെറുപ്പത്തിൽ മരിച്ചു പോയി അനിലിന്റെ…

അമ്മാവൻ ആണ് എടുത്തു വളർത്തിയത്…

അവന്റെ അമ്മക്ക് കൊടുക്കേണ്ട സ്വത്ത്…

അതിൽ ഒരു വീട് വെച്ച് കൊടുത്തു അവൻ മീരയെ കെട്ടിയപ്പോൾ ആണ് അങ്ങോട്ട് താമസം മാറിയത്….

ആദ്യ പ്രേസവം ആയതു കൊണ്ട് 3മാസം ആയപ്പോൾ അവളെ അമ്മ വന്നു അവളെ കൊണ്ട് പോയി…

ശരിക്കും അവളെ വില അവൻ അന്ന് അറിഞ്ഞു…

എല്ലാം കഴിഞ്ഞു ഒരു സുന്ദര മോനെയും തന്നു അവൾ…..

പിന്നെ ഒരു ഓട്ടം ആയിരുന്നു ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ….

ഇപ്പോൾ മോനു 10വയസ്സ് ആയി….

ഒരു മോള് വേണം എന്ന് കരുതി കുറെ ആയി ഓളെ പിന്നാലെ നടക്കുന്നു…

രാത്രി ആയാൽ പിന്നെ ഒന്ന് ചെന്നാൽ അപ്പോൾ അവൾക്കു ഇല്ലാത്ത പരാതി ഉണ്ടാവില്ല…..

അത് കേൾക്കുബോൾ തന്നെ അടിയിൽ നിന്ന് കയറും….

ഓരോന്ന് ചിന്തിച്ചു അനിൽ രമേശന്റെ വീട് എത്തിയത് അറിഞ്ഞില്ല….

അല്ല ആരാ ഇത്….

നല്ല ആൾ ആണ് പൂരത്തിന് പോരാൻ പറഞ്ഞാൽ പോരില്ല…

നാണം ഉണ്ടോ അച്ചിയുടെ പാവാട വള്ളിയിൽ തൂങ്ങി നടക്കാൻ…

പിന്നെ അതൊന്നും അല്ല ഡാ…

നിനക്ക് അറിയാലോ രാത്രി അവളും മോനും ഒറ്റക് ആണ് അതാണ്…

മ്മ് നടക്കട്ടെ ശരി…

അവിടെ നിക്ക് ഞാൻ ഡ്രസ്സ്‌ മാറി വരാം നമുക്ക് ഒന്ന് ടൗണിൽ പോയി വരാം….

അത് പറഞ്ഞു രമേശൻ വസ്ത്രം മാറാൻ പോയി….

രണ്ടു പേരും കൂടി ടൗണിൽ പോകാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…

അപ്പോൾ അനിൽ പറഞ്ഞു ഡാ പഴയ ഉടായിപ്പ് വേല ഇനി നടക്കില്ല ട്ടൊ…

ഡാ നിനക്ക് നിന്റെ കാശു വേണ്ടേ ..

പിന്നെ വേണം ഞാൻ അതിനാണ് വന്നത്…

നാളെ കാശിനു ആവിശ്യം ഉള്ളത് ആണ്….

എന്റെ വക്ക നമുക്ക് രണ്ടു ബീയർ എല്ലാം ഇട്ടു വേഗം വരാം…

ഡാ അത് പറ്റില്ല വീട്ടിൽ ഓരോ പ്രശ്നം ആണ്..

ഞാൻ വീട്ടിൽ കയറുബോൾ തന്നെ പോലിസ് നായയുടെ പോലെ അവൾ മണം പിടിച്ചു നില്കും…..

എങ്ങനെ ആണേൽ കണ്ടു പിടിക്കും ..

വേണ്ട ഡാ…

ഡാ അതിനൊക്കെ ഐഡിയ ഉണ്ട്…

ഭാര്യ മണം കിട്ടരുത് അത്ര അല്ലെ ഞാൻ ഉണ്ട് മോനെ നീ വാടാ…

ഈ രമേശനെ നാട്ടിൽ എന്താണ് വിളിക്കാറ്…
അറിയുമോ നിനക്ക്…

ഇല്ല…

ഇരട്ട ബുദ്ധി രമേശ്‌ എന്നാണ്….

നീ വാടാ…

രമേശനും അനിലും കൂടി ബാറിൽ കയറി നന്നായി കുടിച്ചു….

കുടിക്കുബോൾ അനിലു പറഞ്ഞു എടാ രമേശാ….

എന്താടാ…

നിന്റെ കയ്യിൽ കള്ളിന്റെ മണം പോകാൻ ഉള്ള ഐഡിയ ഉണ്ടോ….

പിന്നെ ഉണ്ട് ഡാ…

ഇജ്ജ് എന്റെ മുത്താണ് മുത്ത്….

എനിക്ക് ഡാ ഒരു രണ്ടു പെഗ് കൂടെ വേണം….

കുടിക്കുബോൾ അനിലു ഒന്നും കൂടെ ചോദിച്ചു….

ഡാ നീ പറ്റിക്കുക അല്ലല്ലോ…

അല്ലടാ…

ബില്ല് എല്ലാം കൊടുത്തു രണ്ടാളും ബാറിൽ നിന്ന് ഇറങ്ങി….

വീട് എത്താൻ നേരത്തു ഭാസ്കരേട്ടന്റെ റേഷൻ കടയിൽ വണ്ടി നിന്ന്….

എന്താടാ ഇവിടെ….

അതൊക്കെ ഉണ്ട് നീ ഇവിടെ നിന്നോ ഞാൻ ഇപ്പോൾ വരാം പറഞ്ഞു രമേശൻ പോയി…..

എന്താടാ രമേശാ ഈ നേരത്തു….

ഭാസ്കര ഏട്ടാ കുറച്ചു മണണ്ണ കിട്ടുമോ…,

കുറച്ചു മതി…

അവിടെ നിന്ന് മണ്ണെണ്ണയും വാങ്ങി രമേശനും അനിലും വിട്ടു…

ഇവൻ എന്താണ് ചെയുന്നത് എന്നൊന്നും അനിലിന് പിടുത്തം കിട്ടിയില്ല….

അനിലിന്റെ വീടിന്റെ മുന്നിൽ ബൈക്ക് നിറുത്തി…

അരയിൽ നിന്ന് മണ്ണെണ്ണ കുപ്പിയെടുത്ത്…
രമേശൻ…

ഒരു ലേശം അകത്താക്കിക്കോ??

സിബിഐ വന്നു അനേഷിച്ചാൽ പോലും കിട്ടില്ല നീ കള്ള് കുടിച്ചത്….

ഡാ പൊട്ടാ ഇത് കുടിച്ചാൽ ചത്തു പോകുമോ?

ഇല്ലടാ മദ്യം ഇതും രണ്ടു കൂടി മിസ്സ്‌ ആകും വയറിൽ….

പിന്നെ ഒരാൾക്കും നിന്നെ ഒന്നും ചെയ്യാൻ പറ്റില്ല….

മീരയുടെ വായിൽ നിന്ന് കേള്കുന്നതിനേക്കാളും നല്ലത്…

കുടിക്കുക ആണ്…

രണ്ടു കല്പിച്ചു അനിൽ കുടിച്ചു…

നെഞ്ച് എല്ലാം ഒരു എരിച്ചിൽ പൊകച്ചൽ…

തല ചുറ്റുന്നത് പോലെ തോന്നി അവൻകു…

ഡാ…

പേടിക്കേണ്ട…

ആദ്യം ആയിട്ട് അല്ലെ അതാണ്….

അനിൽ വീടിന്റെ പടി ഓരോന്ന് ആയി അങ്ങനെ കയറി….

വീടിന്റെ പടി ആകെ 10എണ്ണം ഒള്ളു പക്ഷെ അത് ഒരുപാട് ഉള്ളത് പോലെ അവനു തോന്നി…

ഒന്നും കൂടെ കിക്ക് ആയ പോലെ തോന്നി അവനക്…

വീടിന്റെ കോണിംഗ് ബെല്ലടിക്കലും….

അനിൽ ബോധം പോകലും ഒപ്പം ആയിരുന്നു….

പിന്നെ ഒന്നും അവനു ഓർമ ഇല്ല….

ബോധം വന്നപ്പോൾ ഹോസ്പിറ്റലിൽ ആണ്…

അവൻ ചുറ്റും ഒന്നും നോക്കി മീര അമ്മാവൻ അമ്മായി നാട്ടുകാർ എല്ലാവരും ഉണ്ട്…

ഏട്ടാ ഞാൻ അത് പറഞ്ഞതിന് ആണോ ഏട്ടൻ…

മധ്യത്തിൽ മണ്ണെണ്ണയൊഴിച്ച് കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്…

അവൻ അത് കേട്ടതും ഈശ്വര ആത്മഹത്യയോ….

എന്തിനാ ജീവൻ നീ തന്നത്…

ഏട്ടൻ എത്ര വേണേലും കുടിച്ചോ ഞാൻ ഇനി ഒന്നും പറയില്ല പോരെ പറഞ്ഞു മീര കരയുബോൾ….

ആൾ കൂട്ടത്തിൽ ഒരാളെ അവൻ നോക്കുന്നുണ്ടായിരുന്നു..

തേക്കടത്തിൽ രമേശനെ…..

ശുഭം….

ബൈ ബദറുദീൻ ഷാ 😂😁😁

LEAVE A REPLY

Please enter your comment!
Please enter your name here