Home Sudheer PSR Perumpilavu കല്യാണം കഴിഞ്ഞിട്ടാണ് അയാളുടെ അച്ചൻ ഒരു ഭ്രാന്തനായിരുന്നു എന്നത് അറിയുന്നതെങ്കിലൊ …??

കല്യാണം കഴിഞ്ഞിട്ടാണ് അയാളുടെ അച്ചൻ ഒരു ഭ്രാന്തനായിരുന്നു എന്നത് അറിയുന്നതെങ്കിലൊ …??

0

ഭ്രാന്തന്റെ മകൻ

രചന : Sudheer PSR Perumpilavu

നീതു … നീ കാര്യമായിട്ടാണോ പറയുന്നത് സുദീപുമായുള്ള വിവാഹത്തിൽ നിന്നും പിൻമാറുകയാണെന്ന് ….?

അതേടി … ഇതിപ്പോൾ നിശ്ച്ചയത്തിന് മുൻപ് അറിഞ്ഞത് നന്നായി എന്നാണ് ഡാഡി പറയുന്നത് കല്യാണം കഴിഞ്ഞിട്ടാണ് അയാളുടെ അച്ചൻ ഒരു ഭ്രാന്തനായിരുന്നു എന്നത് അറിയുന്നതെങ്കിലൊ …??

എന്നാലും നീതു നിനക്കയാളെ അത്രയും ഇഷ്ട്ടപ്പെട്ടു എന്നല്ലേ നീ ഇന്നലേയും പറഞ്ഞിരുന്നത് …?

ഇഷ്ട്ടമായിരുന്നു എന്ന് പറഞ്ഞാൽ ഞങ്ങൾ തമ്മിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ലല്ലോ … ഓഫിസിൽ എന്റെ ടീം ലീഡറായി വർക്ക് ചെയ്യുന്ന ഒരാൾ ചെറുപ്പക്കാരൻ , സുന്ദരൻ ,നല്ല പെരുമാറ്റം , പ്രണയം പറഞ്ഞ് ഒലിപ്പിരിനൊന്നും നിൽക്കാതെ നേരിട്ട് വന്ന് വിവാഹമാലോചിച്ചത് കൊണ്ട് ഒരിത്തിരി ഇഷ്ട്ടം കൂടുതൽ തോന്നിയിരുന്നു എന്നത് ‘സത്യമാണ് …എന്നാലും ഒരു ഭ്രാന്തന്റെ മകനെ വിവാഹം ചെയ്ത് ഒരു പരീക്ഷണത്തിന് നിൽക്കാനൊന്നും എനിക്ക് വയ്യ … എന്റെ ഡാഡിക്കും മമ്മിക്കും ആണായും പെണ്ണായും ഞാനൊരുത്തിയേ ഉള്ളോ എന്ന് നിനക്കറിഞ്ഞുക്കൂടെ …!!

ഞങ്ങളപ്പോൾ ടൗണിലെ ബസ്സ്റ്റാൻറ്റിന് നേരേ മുകളിലുള്ള ഒരു കോഫി ഷോപ്പിലായിരുന്നു .. താഴെ ബസ്റ്റാൻറ്റിൽ പ്രകാശം പരത്താൻ തുടങ്ങിയിരുന്ന നിയോൺ ബൾബുകൾക്ക് താഴെ ഈയാംപാറ്റകളെ പോലെ ആളുകൾ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നു … ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ബസ്സുകൾ വരുകയും പോവുകയും ചെയ്യുന്നു .. രാവിന്റെ നിശബ്ദതക്ക് മേൽ ഹോൺ മുഴക്കിയെത്തിയ ഒരു ബസ്സ് കുറേയാത്രക്കാരെ സ്റ്റാൻഡിലുപേക്ഷിച്ച് എങ്ങോട്ടോ നീങ്ങിപോയി …!!

ഹോസ്റ്റലിലേക്കുള്ള മടക്കയാത്രയിൽ ഒട്ടോയിലിരിക്കുമ്പോഴും ഞാൻ ആലോചിച്ചത് നീതുവിനേയും ,സുദീപിനെയും കുറിച്ചായിരിന്നു …!

നഗരത്തിലെ വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിൽ എന്റെ റൂം മേറ്റാണ് ” നീതു ” നഗരത്തിൽ തന്നെയുള്ള ഒരു ഐ ടി കമ്പനിയിലാണ് അവൾ ജോലി ചെയ്യുന്നത് .. കമ്പനിയിൽ അവളുടെ ടീം ലീഡറാണ് “സുദീപ് ” നീതുവിനോടൊപ്പം ടൗണിൽ കറങ്ങുന്നതിനിടയിൽ ഷോപ്പിങ്ങ് മാളിലോ ബീച്ചിലോ വച്ച് എതിരെ വന്ന അയാളെ ഒരിക്കൽ നീതു എനിക്ക് പരിജയപെടുത്തി തന്നിട്ടുണ്ട് …. മാന്യമായ പെരുമാറ്റമുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരൻ …!

നഗരത്തിന് അപ്പുറത്തുള്ള ഒരു ഗ്രാമത്തിലാണ് ആയാളുടെ വീട് പതിനഞ്ച് വയസ് തികയുന്നതിനുള്ളിൽ തന്നെ അച്ചനും അമ്മയും നഷ്ട്ടപെട്ട അയാൾക്ക് ബഡുക്കളായി ആകെയുള്ളത് ഒരമ്മാവനും കുടുംമ്പവും മാത്രമാണ് ..!!

ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലെപ്പോഴോ അയാൾക്ക് നീതുവിനോട് ഒരിഷ്ട്ടം തോന്നുകയും വിവാഹാലോചനയുമായി അവളേയും വീട്ടുക്കാരെയും സമീപിക്കുകയും ചെയ്തിരുന്നു … സത്യത്തിൽ നീതുവിന് അതിനു മുൻപ് തന്നെ അയാളോട് പ്രണയം തോന്നിയിരുന്നത് കൊണ്ട് ആലോചന വളരേ വേഗത്തിൽ തന്നെ മുന്നോട്ട് പോയി .. അതിനിടയിലാണ് വിവാഹ നിശ്ച്ചയതിയതി തീരുമാനിക്കുന്നതിനു വേണ്ടി സുദീപിന്റെ ഗ്രാമത്തിൽ പോയി വന്ന നീതുവിന്റെ ഡാഡി സുദീപ് അവരോട് പറയാത്ത ഒരു കാര്യം കൂടി അറിഞ്ഞു വന്നത് …. സുദീപിന്റെ അച്ചന് മൂന്നാലു കൊല്ലം ഭ്രാന്തായി മാനസികാശുപത്രിയിൽ ചികിൽസയിലായിരുന്നു എന്ന കാര്യം ഒടുവിൽ ഭ്രാന്ത് മൂത്താണത്രെ അയാളുടെ അച്ചൻ മരിച്ചത് …!

ഒരു ഭ്രാന്തന്റെ മകനെ എന്ത് ധൈര്യത്തിലാണ് നമ്മൾ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ഭാവിയിൽ അയാൾക്കും അങ്ങനെ വന്നുകൂടെന്നില്ലല്ലോ … അല്ലേ … ?? അകലെ എവിടെ നിന്നോ എന്ന പോലെ നീതുവിന്റെ ശബ്ദം എന്റെ കാതിൽ വന്നു വീണു …!

നീയിത് അയാളോട് പറഞ്ഞോ …?

വാട്ട്സാപ്പിൽ വോയ്സ് മെസേജ് കൊടുത്തിട്ടുണ്ട് ..!

“”എത്ര പെട്ടന്നാണ് മനുഷ്യർ അവരുടെ തീരുമാനങ്ങളെ മാറ്റങ്ങൾക്ക് വിധേയമാക്കുന്നത് …
എന്താണന്നറിയില്ല തിരികെ ഹോസ്റ്റലിൽ എത്തിയിട്ടും ഞാൻ സുദീപിനെ കുറിച്ചാണ് ആലോചിച്ചത് …!

ഇടക്കെല്ലാം ഷോപ്പിങ്ങ് മാളിലും കടൽക്കരയിലുമൊക്കെയായി ഞാൻ അയാളെ കാണാറുണ്ടെങ്കിലും ഏറ്റവും അടുത്ത് കാണുന്നത് നഗരത്തിലെ ഒരു ബിസിനസുക്കാരനുമായുള്ള നീതുവിന്റെ എൻഗേജ്മന്റ് പാർട്ടിയിൽ വെച്ചാണ് ,വരിയിൽ നിന്ന് വാങ്ങിയ ചപ്പാത്തിയും വെജിറ്റബിൾ കുറുമയുമായി അയാൾ എന്റെ അരികത്തേക്ക് വന്നു … പരസ്പരം എന്താണ് സംസാരിക്കേണ്ടത് എന്നോർത്ത് പരുങ്ങുന്നതിനിടയിലാണ് ഫോട്ടോയെടുക്കുന്നതിനു വേണ്ടി നീതു ഞങ്ങളെ രണ്ടുപേരെയും സ്റ്റേജിലേക്ക് വിളിക്കുന്നത് … നീതുവിന്റേയും വരന്റേയും അടുത്ത് നിന്ന് ഫോട്ടോക്ക് പോസു ചെയ്തപ്പോൾ കാരണമറിയാത്തൊരു സന്തോഷമുണ്ടായിരുന്നു എന്റെ മനസ്സിൽ ….!!

അതിനുശേഷം പലയിടത്തും വെച്ച് ഞങ്ങൾ പരസ്പരം കണ്ടു അയാളെനോട് ഐടി ജോലിയിലെ മടുപ്പുകളെപ്പറ്റി പറഞ്ഞു ഗ്രാമത്തിലെ പച്ചപ്പിനേയും നിശബ്ദതയേയും പറ്റി പറഞ്ഞു … ഞാൻ അയാളോട് അധ്യാപനത്തെ പറ്റിയും എന്റെ എഴുത്തുകളെ പറ്റിയും പറഞ്ഞു …!
ഹോസ്റ്റൽ റൂമിലെ കണ്ണാടിക്കു മുന്നിൽ നിന്ന് സ്വന്തം രൂപം ദർശിക്കുമ്പോൾ ഞാൻ തൊട്ടപ്പുറത്ത് അയാളുടെ രൂപം സങ്കൽപ്പിച്ചു … അയാളറിയാതെ തന്നെ നിശബ്ദമായി ഞാൻ അയാളെ പ്രണയിച്ചു തുടങ്ങിയിരുന്നു … ഒരു ഭ്രാന്തന്റെ മകനായിരുന്നു അയാളെന്നത് അയാളെ സ്നേഹിക്കുന്നതിൽ നിന്നും പിൻമാറാനാള്ള കാരണമായി എനിക്കൊരിക്കലും തോന്നിയില്ല …!

ഒരു ഞായറാഴ്ച്ച തീരെ അപ്രതീക്ഷിതമായി അയാളെന്നെ ഫോണിൽ വിളിച്ചു ….
“ഇന്നന്റെ പിറന്നാളാണ് വൈകീട്ട് കടൽക്കരയിൽ വച്ച് ഒന്നു കാണാൻ പറ്റുമോ …?

തീർച്ചയായും എന്ന് പറഞ്ഞു ഫോൺ കട്ടു ചെയ്യുമ്പോൾ എന്റെ ഹൃദയം പതിവിലതികം മിടിച്ചിരുന്നു …!!

കടൽക്കരയിൽ തിരക്കൊഴിഞഭാഗത്ത് തിരെയേനോക്കി നിൽക്കുമ്പോൾ അരികത്തായി അയാൾ ബൈക്കിൽ വന്നിറങ്ങി ….!

പതിവു കുശലന്വേഷണങ്ങൾക്കപ്പുറം കടലിലെ ഉപ്പുക്കാറ്റിനൊപ്പം നനഞ്ഞ പഞ്ചാരമണലീലുടെ നടക്കുമ്പോൾ പെട്ടന്നയാൾ അയാളുടെ കഥ പറഞ്ഞു പ്രണയിച്ചു വിവാഹം കഴിച്ച അച്ചനുമമ്മയേയും പറ്റിയും ആകസ്മികമായി ഉണ്ടായ ഒരപകടത്തിൽ അമ്മയുടെ ജീവനറ്റതിനെ പറ്റിയും പറഞ്ഞു അമ്മയുടെ മരണവാർത്തക്കപ്പുറം സ്വബോദം നശിച്ചുപോയ അച്ചനെപ്പറ്റി പറഞ്ഞു വർഷങ്ങൾക്കപ്പുറം ഭ്രാന്താശുപത്രിയിൽ വെച്ച് നെഞ്ചു പൊട്ടിയുള്ള അച്ചന്റെ മരണത്തെപ്പറ്റി പറഞ്ഞു …!

കടൽഭിത്തികളിൽ തട്ടി തകരുന്ന തിരമാലകൾകൊപ്പം കണ്ണീർ തൂവിയ കഥയ്ക്കവസാനം കണ്ണുകൾ തുറക്കാതെ ഒരക്ഷരം പോലും സംസാരിക്കാനാവാതെ അയാളാമണൽപ്പരപ്പിലേക്കിരുന്നു ….!

അപ്പോൾ പൗർണമി രാവിന്റെ നിഴൽ വീണ കടലുപോലേയുള്ള എന്റെ കവിളുകളിലും കാർമേഘം കൂടുകൂട്ടാൻ തുടങ്ങിയിരുന്നു … മഴ ആർത്തുവിളിച്ചു പെയ്തു എന്റെയുള്ളിലെ സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ആ മഴയോടൊപ്പം കടലിലേക്കൊഴുകി പോയി …!

മടക്കയാത്രയിൽ ഞാനയാളുടെ ബൈക്കിനു പുറകിൽ അയാളോടു ചേർന്നിരുന്നു …
“”മഴ അപ്പോഴും നിർത്താതെ പെയ്തു കൊണ്ടിരുന്നു .

#സുധി…..

LEAVE A REPLY

Please enter your comment!
Please enter your name here