Home Latest ” എന്താ ഡോക്ടർ നിങ്ങൾ പറയുന്നേ?? ആരാ എന്റെ മോളെ?? “

” എന്താ ഡോക്ടർ നിങ്ങൾ പറയുന്നേ?? ആരാ എന്റെ മോളെ?? “

0

രചന : കഥയിലെ നായകൻ

പ്രണയ വിവാഹം അത്‌ വേർപിരിയാനുള്ള ബന്ധമാണ് എന്ന് പലരും പറഞ്ഞെങ്കിലും ദേവെട്ടാനുമായുള്ള എന്റെ ഇഷ്ടത്തെ മുറിച്ചു കളയാൻ എനിക്ക് കഴിഞ്ഞില്ല..

വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങളുടെ വിവാഹം നടക്കില്ല എന്ന് മനസ്സിലായതോടെ ഞാനും ദേവേട്ടനും വീട് വിട്ട് ഇറങ്ങി..

അടുത്തുള്ള അമ്പലത്തിൽ വെച്ച് ഏട്ടൻ എന്നെ താലി കെട്ടുമ്പോൾ ഈ ഭൂമിയിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം ഇതാണെന്നു ഞാൻ വിശ്വസിച്ചു..

ഒരു വാടക വീട് എടുത്ത് ഞങ്ങൾ ആഗ്രഹിച്ച ജീവിതം ആരംഭിക്കുമ്പോൾ സ്വന്തം അച്ഛനെ കുറിച്ചോ അമ്മയെ കുറിച്ചോ ഞങ്ങൾ ചിന്തിചില്ല..

ഒരു വർഷം കഴിഞ്ഞപ്പോൾ ദൈവം ഞങ്ങൾക്ക് അനാമിക എന്ന ഞങ്ങളുടെ കുഞ്ഞു മാലാഖയെ തന്നു… ദൈവം തന്ന മാലാഖയെ സ്വീകരിക്കുമ്പോൾ ഞങ്ങളുടെ ഉത്തരവാദിത്തവും കൂടുകയായിരുന്നു..

എന്നാൽ പ്രണയാർതമായ ആ ജീവിതത്തിനു വെറും മൂന്നു വർഷമേ ദൈവം ആയുസ്സ് നൽകിയിരുന്നൊള്ളൂ എന്ന് ഞങ്ങൾ അറിഞ്ഞില്ല..

ഞങ്ങളുടെ ഇടയിൽ തുടങ്ങിയ ചെറിയ ചെറിയ പ്രശ്നങ്ങൾ വലിയ പ്രശ്നങ്ങൾ ആയി മാറി.. വാക്കുകൾ കൊണ്ടുള്ള യുദ്ധങ്ങൾ അധികരിച്ചതോടെ നേരത്തെ എത്തിയിരുന്ന ഏട്ടൻ മനപ്പൂർവം വൈകി വീട്ടിൽ എത്താൻ തുടങ്ങി..

പ്രശ്നങ്ങൾ കൂടിയതോടെ നേരം വൈകി എത്തിയിരുന്ന ഏട്ടൻ പിന്നീട് ആ വീട്ടിലേക്കു വരാതെ ആയി.. പരസപരം ഉണ്ടായിരുന്ന തെറ്റിദ്ധാരണയും വാശിയും ഞങ്ങളെ പിരിഞ്ഞു താമസിക്കാൻ പഠിപ്പിച്ചു..

വീടിന്റെ വാടകയ്ക്ക് വേണ്ടിയും എന്റെയും മോളുടെയും ചിലവിനു വേണ്ടിയും ഞാൻ അടുത്തുള്ള തുണി കടയിൽ ജോലിക്ക് കയറി. .

മോൾ വളർന്നപ്പോൾ അവളെ സ്കൂളിൽ അയച്ചും അടുത്തുള്ള വീടുകളിൽ നിർത്തിയും ഞങ്ങളുടെ വരുമാന മാർഗം കണ്ടെത്താൻ ഇറങ്ങുമ്പോൾ ദേവേട്ടനെ തിരിച്ച് വിളിക്കാനോ ഒന്നു സംസാരിക്കാനോ ഞാൻ തയാറായില്ല …

ഏഴു വയസ്സ് മാത്രം പ്രായമുള്ള എന്റെ മോളുടെ എന്റെ മോളുടെ ചില ശരീര ഭാഗത്തു ഉണ്ടായ വേദനകൾ എന്നെ അവളെ ഒരു ഡോക്ടറെ കാണിക്കാൻ ആയി പ്രേരിപ്പിച്ചതു…

വിശദമായി പരിശോധിച്ച ശേഷം ഡോക്ടർ എനിക്കൊരു കൗൺസിലിംഗ് ഡോക്ടറെ പരിചയപ്പെടുത്തി.. അദ്ദേഹം മോളുമായി കുറേ നേരം സംസാരിച്ച ശേഷം എന്നെ വിളിച്ചു..

“കുട്ടിയുടെ അച്ഛൻ എന്തു ചെയ്യുന്നു? അവർ എവിടെയാണ്?? ”

പ്രതീക്ഷികാതെയുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിൽ തീർത്തും ഞാൻ പകച്ചു പോയി..

” ഞങ്ങൾ പിരിഞ്ഞാണ് കഴിയുന്നെ.. ”

അദ്ദേഹത്തിന്റെ മുഖത്തു നോക്കാതെ ഞാൻ അത്‌ പറയുമ്പോൾ മനസ്സിൽ സങ്കടം നിറഞ്ഞ് നിന്നിരുന്നു..

” മോൾക്ക്‌ എത്ര പ്രായമുള്ളപ്പോൾ ആണ് നിങ്ങൾ പിരിഞ്ഞത് ”

” അവൾക്കു രണ്ടു വയസ്സു ആയപ്പോഴേക്കും ഞങ്ങൾ പിരിഞ്ഞു.. ”

” എനിക്ക് അവളുടെ അച്ഛനെയും കൂടെ കാണണം.. നിങ്ങളോട് രണ്ടു പേരോടുമായാണ് എനിക്ക് സംസാരിക്കാനുള്ളത്.. ”

കൗൺസിലിംഗ് ഡോക്ടറുടെ നിർദ്ദേശ പ്രകാരം വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ ദേവേട്ടനെ വിളിച്ചു.. മോളുടെ കാര്യമാണ് ഇപ്പോൾ തന്നെ വരണം എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി..

വർഷങ്ങൾക്കു ശേഷമുള്ള കണ്ട് മുട്ടൽ തീർത്തും ഒരു അപരിചിതരെ പോലെ ഞങ്ങൾ ഡോക്ടറുടെ റൂമിൽ എത്തി..

” ദേവനും പ്രജിതയും പ്രണയിച്ചു വിവാഹം കഴിച്ചവരല്ലേ?? എന്താണ് നിങ്ങൾ പിരിയാൻ കാരണം?? നിങ്ങൾ നിങ്ങളുടെ മകളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? “”

ഡോക്ടറുടെ മുന്നിൽ തല താഴ്ത്തി നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞൊള്ളു.. പിരിയാനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ കാരണമായി പറയാൻ ഒന്നും തന്നെ ഞങ്ങളുടെ ഇടയിൽ ഇല്ല..

” ഡോക്ടർ മോളെ കുറിച്ച് ചിന്തിക്കാഞ്ഞിട്ടല്ല മനസ്സിൽ ഉണ്ടായ ദേഷ്യവും വാശിയും എന്നെ ഇവരുടെ അടുത്തേക്ക് മടങ്ങി വരാൻ സമ്മതിച്ചില്ല.. ”

ഇത് വരെ ഒന്നും മിണ്ടാതിരുന്ന ദേവേട്ടനാണ് അത്‌ പറഞ്ഞത്..

” എന്തു ലാഘവത്തോടെ ആണ് നിങ്ങൾ അത്‌ പറയുന്നേ?? ഒരു അച്ഛൻ എന്ന് പറഞ്ഞാൽ ആരാണ്? അച്ഛൻ മകളോട് എങ്ങനെയാ പെരുമാറുക അതെങ്കിലും നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ മോൾക്ക്‌ പറഞ്ഞു കൊടുത്തിട്ടുണ്ടോ?? ”

കുറച്ച് ഗൗരവത്തോടെ ആണ് അത്‌ ഞങ്ങളോട് പറഞ്ഞത്.. മറുപടി പറയാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല.. അച്ഛനെ പല പ്രാവശ്യം ചോദിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടി ഞാൻ നൽകിയിട്ടില്ല..

” ഇനി ഞാൻ പറയുന്നേ കേട്ടു നിങ്ങൾ തളരരുത്.. നിങ്ങളുടെ മകൾക് ഈ ഒരു അവസ്ഥ വരാൻ നിങ്ങളും ഒരു കാരണമാണ്.. ”

ഡോക്ടറുടെ ആ വാക്കുകളിൽ ഞങ്ങൾ എന്തോ പന്തി കേടു തോന്നി..

” എന്താണ് ഡോക്ടർ എന്താണ് എന്റെ മോൾക്ക്‌ പറ്റിയത്? “.

ദേവേട്ടൻ അത്ഭുതത്തോടെ ചോദിക്കുമ്പോൾ അതിന് ഉത്തരം കേൾക്കാൻ തന്നെ ആണ് ഞാനും കാത്തിരിക്കുന്നെ…

” നിങ്ങളുടെ മകൾ ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ട് ”

കണ്ണിൽ ഇരുട്ട് കയറുന്ന പോലെ ആണ് ഞങ്ങൾക്ക് തോന്നിയത്.. ഒരു അച്ഛനും അമ്മയും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ.. അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു..

” എന്താ ഡോക്ടർ നിങ്ങൾ പറയുന്നേ?? ആരാ എന്റെ മോളെ?? ”

വാക്കുകൾ മുഴുവനാക്കാതെ ദേവേട്ടനും കരയുന്നുണ്ടായിരുന്നു..

” ഇപ്പൊ നിങ്ങൾ കരഞ്ഞിട്ട് എന്തു കാര്യം.. നിങ്ങൾ കുറച്ച് മുന്നേ ചിന്തിക്കണമായിരുന്നു.. അവളുടെ ചെറു പ്രായത്തിൽ തന്നെ അച്ഛനെ കാണാതെ ആണ് അവൾ വളർന്നത്.. കൂട്ടുകാരെല്ലാം അച്ഛനെയും കൊണ്ട് വരുമ്പോഴും അവരുടെ അച്ഛനുമായി കളിക്കുമ്പോഴും അവൾക്കും ആഗ്രഹം ഉണ്ടാകില്ലേ അത്‌ പോലെ സ്വന്തം അച്ഛനുമായി കൂട്ട് കൂടാൻ…

ആ ഒരു ആഗ്രഹം ആണ് അവളെ നിങ്ങളുടെ അയൽവാസി രാഘവേട്ടന്റെ അടുത്തു എത്തിച്ചത് .. അവൾ അവളുടെ അച്ഛനായി രാഘവേട്ടനെ കണ്ടപ്പോൾ അദ്ദേഹം ഇവളെ കണ്ടത് മറ്റൊരു കണ്ണിലൂടെ ആണ്.. അച്ഛന്റെ സ്നേഹത്തെയും വാത്സല്യത്തെയും അറിയാത്ത നിങ്ങളുടെ മകൾ അയാളുടെ പ്രവർത്തികൾ എല്ലാം ഒരു അച്ഛന്റെ പ്രവർത്തിയാണ് കണ്ടത് അത്‌ അയാൾ മുതലെടുത്തു… ”

ഡോക്ടറുടെ ആ വാക്കുകൾ കേട്ടപ്പോഴേക്കും എനിക്ക് എന്റെ നിയദ്രണം തന്നെ പോയിരുന്നു.. പൊട്ടി കരഞ്ഞ എന്നെ മാറോടു ചേർത്ത് ദേവേട്ടനും കരയുന്നുണ്ടായിരുന്നു…

” ഇനി നിങ്ങൾ കരഞ്ഞിട്ട് കാര്യമില്ല നിങ്ങൾ ആദ്യമേ ചിന്തിക്കണമായിരുന്നു.. ഒരു അച്ഛന്റെ സ്നേഹം കിട്ടാതിരുന്ന അവൾ അത്‌ ആഗ്രഹിക്കുന്നെ ഒരു തെറ്റാണോ…”

കരഞ്ഞു കലങ്ങിയ കണ്ണുമായി ഞങ്ങൾ അവിടന്ന് ഇറങ്ങി പോലീസിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു രാഘവേട്ടൻ അറസ്റ്റ് ചെയ്യിച്ചു ഞങ്ങൾ നേരെ പോയത് ഞങ്ങളുടെ വീടുകളിലേക്കായിരുന്നു… ചെയ്തു പോയ തെറ്റുകൾ എല്ലാം അവരോടു ഏറ്റു പറഞ്ഞു മാപ്പ് ചോദിക്കുമ്പോൾ അവരും ഞങ്ങളെ സ്വീകരിച്ചു…

ഇനി ഞങ്ങൾക്ക് ജീവിച്ചു കാണിക്കണം പ്രണയ വിവാഹം തകരാനുള്ളതാണെന്നു പറഞ്ഞവരുടെ മുന്നിൽ തകർന്നു പോയിട്ടില്ലാത്ത പ്രണയങ്ങളും ഉണ്ടെന്ന് തെളിയിക്കാൻ…

വീറും വാശിയും ആവാം അത്‌ വേണ്ടത് പോലെ ഉപയോഗിക്കാൻ പഠിക്കണം.. നമ്മുടെ വാശി കാരണം നമ്മുടെ പ്രിയപെട്ടവരുടെ ജീവിതം തകർന്നെങ്കിലും അത്‌ നമ്മുടെ തോൽവി തന്നെ ആണ്..

നാം നൽകേണ്ട സ്നേഹവും വാത്സല്യവും അത്‌ നൽകേട്ടവക്ക് നാം കൊടുക്കുക തന്നെ വേണം .. നമുക്ക് ലഭിക്കാത്ത സൗകര്യങ്ങൾ തേടി പോകുന്നത് മനുഷ്യരുടെ സ്വഭാവം തന്നെ അല്ലേ..

LEAVE A REPLY

Please enter your comment!
Please enter your name here