Home Article എന്റെ മുറപ്പെണ്ണ്

എന്റെ മുറപ്പെണ്ണ്

0

“ലിവിംഗ് ടുഗെതർ ഒക്കെ ആകാൻ മാത്രം നീ വളർന്നു പോയത് ഞാൻ അറിഞ്ഞില്ലല്ലോ അമ്മു ”

എന്റെ മുൻപിൽ ചുവപ്പ് കനപ്പിച്ച മുഖവും ആയി തല കുനിച്ചിരുന്ന കീർത്തന എന്ന എന്റെ മുറപ്പെണ്ണ് ചെയ്തു വെച്ചത് ഒന്നും വിശ്വസിക്കാൻ കഴിയാതെ ആയിരുന്നു എന്റെ ചോദ്യം

ഞങ്ങൾക്കവൾ അമ്മു ആണ്. എന്റെ അമ്മയുടെ മരിച്ചു പോയ ആങ്ങളയുടെ മകൾ എന്നതിനേക്കാൾ എനിക്ക് അവളോട്‌ ഉണ്ടായിരുന്ന അടുപ്പത്തിന്റെ കാരണം അവൾക്കെന്റെ അമ്മയും ആയുള്ള രൂപ സാമ്യം ആയിരുന്നു

കുട്ടിക്കാലത്തു എന്റെ വാലിൽ തൂങ്ങി നടന്നവൾ ആണ്. അമ്മ ആങ്ങളയുടെ മകൾ ആണെന്ന് പരിചയപ്പെടുത്തുമ്പോൾ ” കണ്ടാൽ സുധാമ്മയുടെ മോൾ ആണെന്നെ പറയൂ ” എന്നു ആളുകൾ അദ്‌ഭുതപെടാറുണ്ടായിരുന്നു

വലുതായപ്പോൾ അവളൊരുപാട് ഒതുങ്ങി പോയിരുന്നു. നന്നായി പഠിച്ചു മെറിറ്റിൽ മെഡിസിന് അഡ്മിഷൻ വാങ്ങുമ്പോൾ ഞാനും അഭിമാനിച്ചിരുന്നു അവളെന്റെ അമ്മാവന്റെ മകൾ ആണെന്ന് പറയാൻ

തട്ടിമുട്ടി എഞ്ചിനീയറിംഗിന് കയറിക്കൂടി ഒരു ജോലിയും സമ്പാദിച്ചിരുന്നു എങ്കിലും അവൾ എന്നേക്കാൾ ഒരുപാട് ഉയരത്തിൽ ആണെന്ന് എനിക്ക് തോന്നിയിരുന്നു

“കുട്ടേട്ടാ ” എന്ന വിളിയിൽ നിഷ്കളങ്ക സ്നേഹം അല്ലാതെ ഒന്നും ഇല്ല താനും

അവളാണ് അത്യാവശ്യം ആയി കാണണം എന്നു പറഞ്ഞു എന്നെ ബാംഗ്ലൂർക്കു വിളിച്ചു വരുത്തി പറഞ്ഞു തീർത്തത് എല്ലാം പറഞ്ഞു കേട്ടപ്പോൾ എന്റെ തല പെരുത്തു പോയത്

സീനിയർ വിദ്യാർത്ഥിയും ആയുണ്ടായ പ്രണയം ലിവിംഗ് ടുഗെദറിൽ കൊണ്ട് എത്തിച്ചിരിക്കുന്നു എന്നു മാത്രം അല്ല ! നാലു മാസം കഴിഞ്ഞിരിക്കുന്നു

ഇപ്പോൾ ഒന്നര മാസം ഗർഭിണിയും. കൂടെ ഉണ്ടായിരുന്ന നട്ടെല്ലില്ലാത്തവനെ വീട്ടുകാർ കൂട്ടിക്കൊണ്ട് പോയി വേറെ കല്യാണവും കഴിപ്പിച്ചിരിക്കുന്നു,

അവർ ആത്മഹത്യ ചെയ്യും എന്നു പറഞ്ഞപ്പോൾ ഒരു സോറിയും പറഞ്ഞു അവൻ മൂടും തട്ടി പോയിരിക്കുന്നു

ഇതിൽ ഒന്ന് പോലും വിശ്വസിക്കാൻ കഴിയാതെ ഇരിക്കുമ്പോൾ ആണ് അവൾ ഇതെല്ലാം കൂടി പറഞ്ഞത്. എനിക്ക് ശ്വാസം മുട്ടുന്നു എന്നു തോന്നി

“എന്നാലും അമ്മു നീ അമ്മായിയെ ഓർത്തില്ലല്ലോ ”

“ഓർക്കാഞ്ഞിട്ടല്ല കുട്ടേട്ടാ” എന്നെ എനിക്കൊപ്പം പഠിപ്പുള്ള ഒരാളെ എങ്ങനെ കണ്ടു പിടിച്ചു കൈയ്യിൽ ഏല്പിക്കും എന്ന ആധി കേട്ടാണ് ഞാൻ ദിവസവും ഉറങ്ങിയിരുന്നത് !!!

പിന്നെ എന്തു പറഞ്ഞാലും വിവേകിന്റെ വീട്ടിൽ സമ്മതിക്കില്ല. അതു കൊണ്ട് നമുക്ക് ജീവിതം തുടങ്ങാം എന്നു പറഞ്ഞപ്പോൾ എനിക്കും തോന്നി ശരിയാണെന്നു

വിവേകിനെ എനിക്ക് ഏഴു വർഷമായി അറിയാം. നാലു വർഷത്തെ പ്രണയം,ഒടുവിൽ ഞങ്ങൾ ഒരുമിച്ചു താമസിക്കാൻ തുടങ്ങുമ്പോൾ വിവേക് തന്നെ ആണ് സീനിയേഴ്സിനും, ഫ്രണ്ട്‌സ്നും പാർട്ടി കൊടുത്തത്

അവരാരോ ആണ് വിവേകിന്റെ വീട്ടിൽ അറിയിച്ചതും

“ഇപ്പോൾ എന്താ വേണ്ടത് ?ഏതെങ്കിലും ആശുപത്രിയിൽ പോണം ഇത് കളയണം ? അത്ര അല്ലേ വേണ്ടു ?ഞാൻ വരാം ”

“അല്ല കുട്ടേട്ടാ എനിക്ക് ഈ കുഞ്ഞിനെ പ്രസവിക്കണം!!!

എനിക്ക് ഭ്രാന്ത്‌ പിടിക്കും എന്നു തോന്നി

അമ്മു നിനക്ക് ഭ്രാന്ത് പിടിച്ചോ ?നിന്നെ പിടിച് ചങ്ങലക്കിടണം !!!

ഇല്ല കുട്ടേട്ടാ ഇത് ആണാണെങ്കിലും പെണ്ണാണെങ്കിലും എനിക്കിതിനെ വേണം !!എനിക്ക് പറ്റിയ അബദ്ധം ഒന്നുമല്ല ഇത്, ഞാൻ ആഗ്രഹിച്ചു ഉണ്ടായതാണ്

കുട്ടേട്ടൻ വിശ്വസിക്കാൻ കൊള്ളാവുന്ന ആരെയെങ്കിലും എനിക്കൊരു സഹായത്തിനു എത്തിച്ചു തരണം

ഇതിൽ കൂടുതൽ കേട്ടോണ്ട് നിന്നാൽ അവളെ എന്തെങ്കിലും ചെയ്തു പോകും എന്നെനിക്കു തോന്നിയത് കൊണ്ട് ഞാൻ ഇറങ്ങി നടന്നു

ഏതോ ബസിൽ കയറി ശ്രവണബെലഗോള എന്നു ബോർഡു കണ്ടു അവിടെ പോയി ഇറങ്ങി

മൂന്ന് ദിവസം ലക്ഷ്യം ഒന്നുമില്ലാതെ അവിടെ തന്നെ ചുറ്റി തിരിഞ്ഞു അമ്പലത്തിന്റെ മുൻപിൽ കിടന്നു ഉറങ്ങുന്നവരുടെ കൂടെ കിടന്നു ഉറങ്ങി

മൂന്നാം ദിവസം അതി രാവിലെ ആ സ്വപ്നം കണ്ടു ഞെട്ടി എണീറ്റത്

“ബലൂൺ പോലെ വീർത്ത വയറുള്ള ഒരു പെണ്ണിന്റെ ശരീരം തൂങ്ങി ആടുന്നു ” അതിനു അമ്മുവിന്റെ മുഖം ആണ് !!!

വിയർത്തു കുളിച്ച ഞാൻ ഞെട്ടി എണീറ്റു ബാഗും എടുത്തുകൊണ്ടു ഓടി ബസിൽ കയറി ഇരുന്നിട്ട് അമ്മുവിന്റെ നമ്പർ ഡയൽ ചെയ്തു

“കുട്ടേട്ടാ “എന്ന മറുപടി കേട്ടപ്പോൾ ഉണ്ടായ സമാധാനത്തിൽ നിന്നു ഞാൻ തിരിച്ചറിഞ്ഞു അമ്മു എനിക്ക് ആരാണെന്നു

മൂന്ന് ദിവസം ആയി അമ്മ വിളിച്ചിട്ട് എടുക്കാതിരുന്ന ഞാൻ അമ്മയെ വിളിച്ചു നാളെ എത്തും എന്നു അറിയിച്ചു

അവളുടെ വീട്ടിൽ ചെന്ന് കയറിയ ഉടൻ അവളോട്‌ വേണ്ടത് ഒക്കെ എടുത്തു ഇറങ്ങിക്കൊള്ളാൻ പറഞ്ഞു

ഞാൻ എങ്ങോട്ടും വരുന്നില്ല !!!എന്നു പറഞ്ഞ അവൾക്കിട്ടു ഒന്ന് പൊട്ടിച്ചു

“നീ ആരാണെന്നാ നിന്റെ വിചാരം ?! പ്രസവിക്കാൻ നടക്കുന്നു !!! അതിന്റെ അപ്പൻ ആരാന്നു അതു ചോദിക്കുമ്പോൾ നീ എന്ത് പറയും ??

ഈ സമൂഹത്തിൽ അതിന്റെ വില എന്താകും ?? നീയേത് നാട്ടിലോട്ട് ഓടി ഒളിച്ചു എന്ത് കള്ളം പറഞ്ഞാലും അതിനു കിട്ടേണ്ട അച്ഛന്റെ സ്നേഹത്തിനും വാത്സല്യത്തിനും പകരം നീ എന്ത് കൊടുക്കും

അതു കൊണ്ട് പ്രസവിക്കണം എന്നു പറഞ്ഞത് ആത്മാർത്ഥമായി ആണേൽ എന്റെ കൂടെ പോരുക “”

എന്റെ ആക്രോശം തീരുന്നതിനു മുൻപേ അവൾ കയ്യിൽ കിട്ടിയതൊക്കെ ഒരു ബാഗിൽ വാരി നിറച്ചു തുടങ്ങിയിരുന്നു

വീട്ടിൽ വന്നു അവളെ അമ്മയുടെ മുൻപിലേക്ക് നീക്കി നിർത്തി അമ്മയോട് ഞങ്ങൾക്കൊരു അബദ്ധം പറ്റി കല്യാണം നടത്തി തരണം എന്നു പറഞ്ഞപ്പോൾ

അമ്മ ഒന്നും മിണ്ടാതെ എനിക്കിട്ടു ഒന്ന് തന്നിട്ട് അവളെ ചേർത്തു പിടിച്ചു അകത്തോട്ടു കൊണ്ട് പോയി

ചെറിയ രീതിയിൽ കല്യാണം കഴിഞ്ഞു ആദ്യ രാത്രിയിൽ ബെഡ്ഷീറ്റ് എടുത്തു നിലത്തു വിരിക്കാൻ തുടങ്ങിയ അവളെ ഞാൻ പിടിച്ചു അടുത്ത് കിടത്തി

കുട്ടേട്ടാ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലരുത്, ഞാൻ അതിനു അർഹത ഇല്ലാത്തവൾ ആണെന്ന് കരഞ്ഞു

“നീ കരഞ്ഞാൽ എന്റെ മോൾക്ക് അതു നല്ലതല്ല ” അവളെന്നെ കെട്ടിപിടിച്ചു വീണ്ടും കരഞ്ഞു

പത്തു മാസം കഴിഞ്ഞു അവളെ ലേബർ റൂമിലേക്ക്‌ കൊണ്ട് പോകുമ്പോൾ അവളെയും കുഞ്ഞിനേയും ഒരു കുഴപ്പവും ഇല്ലാതെ തരണമെന്ന് ഞാൻ പ്രാർത്ഥിച്ചു

കുഞ്ഞിനെ കൊണ്ടേ എന്റെ കയ്യിൽ തന്നപ്പോൾ ഞാൻ വീണ്ടും കണ്ടു എന്റെ മോൾക്ക്‌ എന്റമ്മയുടെ മുഖം

“സുധാമ്മയുടെ മുഖത്തെ മറുക് പോലും ഉണ്ടെന്നു” ആരോ അമ്മയോട് പറയുമ്പോൾ

അമ്മ എന്റെ കൈയിൽ നിന്നു മോളെ വാങ്ങി നെറ്റിയിൽ ചുണ്ട് ചേർത്തു

അവളുടെ അമ്മയെ കണ്ടു എല്ലാരും എന്റെ മോളാണ് എന്നു പറഞ്ഞിട്ടുണ്ട്, ഇപ്പോൾ അവളും എന്നെ പോലെ ആണെടാ എന്നു പറഞ്ഞപ്പോൾ ഞാൻ അമ്മുനെ കാണാൻ ഉള്ള തിരക്കിൽ ആയിരുന്നു

അവളെ പോലെ ഒരു സുന്ദരി മോളെ എനിക്ക് തന്നതിന് ചേർത്തു നിർത്തി ഒരുമ്മ നൽകാൻ

ഇതിലെ ഞാൻ ഞാനല്ല സ്നേഹപൂർവ്വം ശബരി

രചന; ശബരീഷ്

LEAVE A REPLY

Please enter your comment!
Please enter your name here