Home Latest മുറപ്പെണ്ണ്..

മുറപ്പെണ്ണ്..

0

മുറപ്പെണ്ണ്..

അമ്മായീ ദേ ഈ ചെക്കൻ സിഗറേറ്റ് വലിക്കണു….

ഈശ്വരാ ഇവളെതിന്തിനുള്ള പുറപ്പാടാ… വേഗം കുത്തി കെടുത്തി… പുറത്തേക്കെറിഞ്ഞു… ആരും കാണാതെ ഒരെണ്ണമെടുത്ത് തട്ടിൻ മുകളിലെ മുറിയടച്ച് തീ കൊടുത്തതാ…ചന്ദന തിരി ഒരെണ്ണമെടുത്ത് കത്തിച്ചു പുകച്ചുരുളുകൾ മുറിയിൽ സുഗന്ധം പരത്തി തുടങ്ങി

അമ്മ വന്ന് മൂക്ക് വിടർത്തി ഗന്ധം പിടിച്ചപ്പോ ഭാഗ്യത്തിന് നല്ല സൈക്കിള ഗർബത്തി യുടെ മണാർന്നു…

എന്നാലും ഈ പെണ്ണ് എന്തു ഭാവിച്ചാണ്.. ഇങ്ങനെ പുറകെ നടന്ന് മനുഷ്യനെ ശല്യം ചെയ്യണത്…

ഒരൂട്ടം വായിക്കാനാച്ചാ സൈര്യം തരില്ല… കുളിക്കാൻ പോയാ കുളക്കടവ് വരെ പുറകെ ഇണ്ടാവും.. അമ്പലത്തി പോയി എതേലും ഷാരസ്യാരു മാരേയോ വല്ല ആത്തോല് കുട്ടികളെയോ വായിൽ നോക്കാന്ന് വച്ചാലും അപ്പളും പുറകേ ഉണ്ടാവും..

ശല്യം… ഇഷ്ടമില്ലാണ്ടായിരിക്കുന്നുഅയ്നെ… പണ്ടെങ്ങോ അമ്മാവൻ ദുബായ്ക്ക് പോണേലും മുമ്പ് പറഞ്ഞ് വച്ചിട്ടുണ്ടെന്ന് ഇവളെ എന്നേ കൊണ്ട് കെട്ടിക്കാം ന്ന്… എനിക്കൊന്നും വേണ്ട….

വിവരമില്ലാത്ത കഴുത.. അസാരം മേക്കപ്പോ സ്റ്റൈലോ വേണ്ടേ… ഹോ ഹോ ആ കാച്ചെണ്ണയുടെ പുഴുകിയ മണവും നിറം ങ്ങി യ വസ്ത്രങ്ങളും. ഒരു അറുപഴഞ്ചൻ ലുക്കും………എങ്ങിനെ സഹിക്കാനാ…

പോരാത്തേന് നുള്ളലും… കൈ നിറയെ ന ഖാ യക്ഷിക്ക്… എന്തേലും ഇഷ്ടപ്പെടാത്തത് പറഞ്ഞാ അപ്പോ നുള്ളിയിട്ടോടും…

എറെ കാത്തിരുന്നിട്ടാ ഇന്നൊരവസരം കിട്ടിയത്.. എല്ലാരും വീട്ടമ്പലത്തിൽ കളംപാട്ടിന് പോയിരിക്കുന്നു.. ഇവൾക്ക് പോകാൻ പറ്റില്ലാത്ത ദിവസാ ത്രേ…

അടുക്കളയിൽ പോയി തീപ്പെട്ടിയെടുത്തു.. പതിയെ മച്ചി നരികിലെക്ക് നടന്നു… കൃഷിയും നെല്ലളവുമില്ലാത്തതിനാൽ പത്തായവും മച്ചും തുറക്കാറില്ല.. നിറയെ എലികളും പെരുച്ചാഴികളുമാണ്..

ഭാഗ്യം കാൽ പെരുമാറ്റവും കൂടെയുണ്ട്..താക്കോലെടുത്ത് മച്ച് തുറന്ന് ഇരുട്ടിൽ പതുങ്ങി നിന്നു.. കാച്ചെണ്ണയുടെ മണം ഒരു നിഴലായി അകത്ത് കടന്നതും പുറത്തേക്കിറങ്ങി വാതിലടച്ച് തഴുതിട്ടു…

അവിടെ കിടക്കട്ടെ.. ശല്യം.. അകത്തു ന്ന് കേട്ട തട്ടലും മുട്ടലും കരച്ചിലും കേൾക്കാത്തവണ്ണം പുറത്തെത്തി… ബൈക്കെടുത്ത് അമ്പലം ലക്ഷ്യമാക്കിയിറങ്ങി..

മൂളിപ്പാട്ട് പാടി വളവ് തിരിഞ്ഞതും ശക്തിയായി എന്തോ വണ്ടിയിൽ വന്നിടിച്ചു.. നിലത്തേക്ക് ഉരുണ്ട് വീണതും തലയിൽ നിന്ന് വന്ന കൊഴുത്ത ദ്രാവകം തുടച്ച് നോക്കിയപ്പോളേക്കും ഇരുട്ട് കയറി തുടങ്ങിയിരുന്നു കണ്ണിൽ…..

എല്ലാം അറിയുന്നുണ്ട്.. ദേഹം നുറുങ്ങുന്ന വേദന.. എവിടെയാണെന്നോ എന്താണെന്നോ അറിയുന്നില്ല.. ഓർമ്മകൾ തലയിലേക്കിറങ്ങുന്നു കയറുന്നു…. മെല്ലെ വെളിച്ചത്തിലേക്ക് കണ്ണുകൾ തുറന്നു.. ചിത്രങൾ വ്യക്തമാകുന്നു…

വിളക്കിന്റെ ശോഭയിൽ വാടിയ മുഖവുമായി അവൾ…അമ്മേ അമ്മായീ… ഓടി വാ ദേ നന്ദേട്ടൻ കണ്ണ് തുറന്നിരിക്കണു…

പ്രയാസപ്പെട്ട മുഖവുമായി അമ്മ വന്നു… ഭഗവതി രക്ഷിച്ചൂ ല്ലോ…. എന്റെ കുട്ടി ഇനി പോയി വല്ലോം കഴിച്ചോളു.. ഊണും ഉറക്കമില്ലാണ്ട് എത്രീ സ മാ യി കുട്ടി കാത്തിരിക്കുന്നു…

ങ്ങേ,,, ദിവസങ്ങളോ… ബദ്ധപ്പെട്ട്എണീക്കാൻ ഒരു പാഴ് ശ്രമം നടത്തി… വേണ്ട നന്ദേട്ടാ കാലിൽ ഒടിവുണ്ട്… എണീക്കണ്ട…
പതിയെ തല ഉയർത്തി തലയണക്ക് മുകളിലേക്ക് വച്ച് തന്നു.. അവൾ…

വായ് തുറന്നേ… ഈ കഞ്ഞി അത് പം കഴിക്കൂ.. യാന്ത്രികമായ് വായ് തുറന്നു… വായിൽ നിന്നും പുറത്തേക്ക് ഒലിച്ച കഞ്ഞി വെള്ളം വിരലാൽ മെല്ലെ ഒപ്പിയെടുത്തവൾ..

പതിയെ കണ്ണുകളടച്ചു…. ഇടയിലെപ്പോഴോ ഇരുട്ടിൽ കണ്ണുതുറന്നപ്പോൾ അരികിൽ ഒരു നിലാവെളിച്ചം പോലെ അവളുണ്ടാർന്നു…

ഒരു മാസമെത്ര വേഗമാണ് കഴിഞ്ഞത്… പുറം ലോകം കാണാൻ കൊതിയാവുന്നു..

ടാ അവള് പൂവ്വാ ന്ന്…. അവളെ കാണാൻ ഏതോ ഗ ൾ ഫ്കാരൻ വരണുണ്ടെന്ന്… അമ്മ ആരോടെന്നില്ലാതെ പറഞ്ഞു…

ഒരു വിങ്ങൽ.. ഉള്ളിലെവിടെയോ ഒരു പിടച്ചിൽ മുറുകുന്നു… കൂടെ തന്നെയുണ്ടാർന്നു കഴിഞ്ഞ ഒരു മാസമായി.. കൊച്ചുകുഞ്ഞിനെസൂക്ഷിക്കുന്ന പോലെയാ കഴിഞ്ഞ ഒരു മാസം അവള് എന്നെനോക്കിയത്..
കാൽ പെരുമാറ്റം അടുത്ത് വന്നു… കൊലുസിന്റെ കിലുക്കം അരികിലെത്തി നിന്നു…കണ്ണ് തുറന്നില്ല… ഉറങ്ങാന്ന് വച്ചോട്ടെ… യാത്ര പറയാനാവും….

കാൽപാദത്തിങ്കൽ നനവ് പടരുന്നുവോ… ഞെട്ടി ക്കണ്ണ് തുറന്നപ്പോൾ പെട്ടെന്ന് കണ്ണു തുടച്ചു അവൾ…

അമ്മയുടെ പ്രിയപ്പെട്ട കാ ശ് മാലയുമണിഞ് ദേവതയെ പോലെ തോന്നിച്ചു….

മൂകം തിരിഞ്ഞു നടന്ന അവളുടെ കയ്യിൽ പെട്ടെന്ന് കയറി പിടിച്ചു..
ഒരേ ങ്ങ ലാ യി രു ന്നു മറുപടി… മേലാസകലം പരുങ്ങി കൊഞ്ചലോടെ ദേഹത്തേക്ക് ചാഞ്ഞിറങ്ങിയപ്പോൾ നെഞ്ചോട് ചേർത്ത് മുറുകെ പുണർന്നു…

ഇല്ല എന്റെ കുട്ടി പോകണ്ട… നിന്നെ എവിടേക്കും വിടില്ല… നീ എന്റേതാണ്.. നീ എന്റേതാണ്.. എന്റേതു മാത്രം… ഏട്ടന്റെ മാത്രം കുഞ്ഞി പാറു…….

കാച്ചെണ്ണക്കപ്പോൾ മാദക ഗന്ധമായിരുന്നു.. കണ്ണുനീർ ഒഴുകിയൊന്നാവുകയായിരുന്നു…

സന്ധ്യ ലജ്ജിച്ചാകും തിരി വെളിച്ചം കെടുത്തിയിട്ടും ഇഷ്ടപ്രാണനുകളുടെ കൂടിച്ചേരലിനായ് കുഞ്ഞു പ്രകാശം അവശേഷിപ്പിച്ചിരുന്നു അപ്പോൾ..

LEAVE A REPLY

Please enter your comment!
Please enter your name here