Home Viral കളിയാക്കൽ സഹിക്കാൻ പറ്റാത്തപ്പോൾ എഴുതി പോയതാണ് ഒരു വീട്ടമ്മയുടെ കുറിപ്പ്

കളിയാക്കൽ സഹിക്കാൻ പറ്റാത്തപ്പോൾ എഴുതി പോയതാണ് ഒരു വീട്ടമ്മയുടെ കുറിപ്പ്

0

കളിയാക്കൽ സഹിക്ക വയ്യാതെ വന്നപ്പോ എഴുതിപ്പോയതാണ്.. ഇത് വായിച്ചിട്ടു മേലിൽ പറയരുതല്ലോ ഓൾ കേരള തടിയൻസ് ആൻഡ് തടിച്ചികൾകളെ പ്രധിനിധീകരിച്ചുകൊണ്ടു ഞാൻ ആരംഭിക്കുവാണട്ടോ…..എന്റമ്മോ എന്തൊരു വണ്ണം ആണീ പെണ്ണിന് ഇവൾ ഏത് കടയിൽ നിന്നാണാവോ റേഷൻ മേടിക്കുന്നത്….ഡി തടിച്ചി ഇവിടെ വന്നേ…

ഇതിൽ തടിച്ചി എന്ന് സംബോധന ചെയ്തത് ഈ എന്നെ ആണ് കേട്ടോ…ഇനി കാര്യത്തിലേക്കു കടക്കാം… 1988 ഒക്ടോബർ 2 ഒരു തണുത്തവെളുപ്പാങ്കാലം ഒരു ചെറുപ്പക്കാരൻ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യയുടെ പ്രസവം കാത്തു വരാന്തയിലൂടെ ഉലാത്തുന്നു…….ആ ചെറുപ്പക്കാരൻ മറ്റാരുമല്ല എന്റെ അച്ഛൻ ആയിരുന്നു….അൽപ സമയത്തിനുള്ളിൽ അവിടെ ഒരു കരച്ചിൽ കേട്ടു…ആ കരഞ്ഞത് വേറാരും അല്ല ഈ ഞാൻ ആയിരുന്നു….

കൺഗ്രാറ്റ്സ് നിങ്ങളുടെ ഭാര്യ പ്രസവിച്ചു…കേട്ട പാതി കയ്യിൽ ഇരുന്ന സിഗരെട് വലിച്ചെറിഞ്ഞു കൊണ്ട് എന്റെ അച്ഛൻ ഓടി വന്നു…സിസ്റ്ററിന്റെ കയ്യിൽ നിന്നും എന്നെ മേടിച്ചു ചിരിച്ചു കൊണ്ട് പ്രതീക്ഷയോടെ എന്നെ പുതപ്പിച്ച തുണി മാറ്റി നോക്കി..അച്ഛൻ പരിസരം മറന്നു പറഞ്ഞുപോയി “അയ്യോ പെണ്ണ്”…(അന്നൊക്കെ കൊച്ചിന്റെ തുണി മാറ്റി നോക്കി ആയിരുന്നു കുഞ്ഞു ആണോ പെണ്ണോ എന്നു നിശ്ചയിച്ചിരുന്നത് എന്ന് തോന്നുന്നു ഓരോരോ ആചാരങ്ങളെ….

അത് അവരുടെ ഒരു മനസുഖം..)എന്റെ അച്ഛൻ ഒരു ആൺകുഞ്ഞിനെ ആണ് പ്രതീക്ഷിച്ചത്..ആ പ്രതീക്ഷ ചീറ്റി പണ്ടാരഡങ്ങി പോയെന്നു നിങ്ങൾക്ക് ഞാൻ പറയാതെ തന്നെ മനസ്സിലായല്ലോ അല്ലെ..കുഞ്ഞിന് 4 kg ഉണ്ട് കേട്ടോ!! സിസ്റ്റർ അച്ഛനെ നോക്കി പറഞ്ഞു…

ഞാൻ ഭാവിയിൽ ഒരു തടിച്ചി ആകും എന്നതിന്റെ എല്ലാ സൂചനയും അന്നേ തന്നെ കിട്ടി.. ആ അതൊക്കെ പോട്ടെ ഞാൻ കാര്യത്തിലേക്കു കടക്കട്ടെ…അങ്ങനെ എന്റെ അച്ഛന്റെ പ്രതീക്ഷക്കു വിപരീതമായി ഒരു തടിച്ചി കൊച്ചു ഭൂജാതയായി..അച്ഛൻ ആദ്യം ഒക്കെ ആൺകൊച്ചുണ്ടായില്ലല്ലോ എന്നോർത്തു വിഷമിച്ചു.

പിന്നെ എന്റെ കളിയും ചിരിയും ഒക്കെ കണ്ടപ്പോൾ അച്ഛൻ ഒക്കെ മറന്നു…ഇനി ആണ് പോയിന്റ്…..ആദ്യത്തെ കൊച്ചു അല്ലെ എന്ന് കരുതി അവർ എനിക്ക് നല്ല പോലെ ഭക്ഷണം ഒക്കെ തന്നു……. അവർ തന്നുകൊണ്ടേയിരുന്നു ഞാൻ തിന്നുകൊണ്ടേയിരുന്നു എന്റെ വണ്ണം വെച്ച് കൊണ്ടേയിരുന്നു..ഞാൻ വലുതായി ഒപ്പം കൂട്ടായി എന്റെ വണ്ണവും… സൈൻതീറ്റ+കോസ്‌തീറ്റ=കൊലത്തീറ്റ അതായിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ എന്റെ സമവാക്യം..

[ad_1]

തടിച്ചി,റേഷൻ,ബൊമ്മ, അരിചാക്ക്,വീപ്പകുറ്റി, മത്തങ്ങാ,,ബോണ്ട അങ്ങനെ പോകുന്നു പഠിക്കുന്ന സമയത്തു എന്റെ ബഹുവിധ കളി പേരുകൾ… ഒരിക്കൽ അമ്മവീട്ടിൽ അവധിക്കു പോയപ്പോ അവിടെ തറവാടിന് അടുത്തുള്ള ഒരു കുട്ടി (അതിന്റെ പേരൊന്നും ഞാൻ ഇപ്പൊ ഓർക്കണില്ലട്ടോ) പറഞ്ഞു അവിടെ അടുത്തൊരു കുട്ടിച്ചാത്തന്റെ പ്രതിഷ്ഠ ഉണ്ട് അവിടെ ചെന്ന് 4 ദിവസം അടുപ്പിച്ചു മുട്ട വഴിപാടായി വെച്ചാൽ ഉദ്ദേശിച്ച കാര്യം നടക്കും അത്രേ..

ഒരാഴ്ചക്കുള്ളിൽ ഫലം ഉറപ്പു… ആഹാ കൊള്ളാലോ കളി …. ഭാഗ്യത്തിന് വീട്ടിൽ അന്ന് കോഴി ഇണ്ട്…അതോണ്ട് അടുത്ത വീട്ടിൽ കക്കാൻ പോകണ്ട… ഹാവു വണ്ണം കുറക്കാൻ ഒരു വഴി തെളിഞ്ഞു…. അങ്ങനെ ഒരു ദിവസം ഞാൻ വീട്ടിൽ നിന്നും ആരും കാണാതെ കയ്യിൽ കിട്ടിയ മുട്ട എടുത്തു ചാത്തന്റെ അടുത്തേക്ക് ഓടി…. കട്ടെടുത്ത മുട്ടയാ ഞാൻ ദേ വരണു…. എന്റെ ചാത്താ എന്നെ അങ്ങട് കാത്തോളീ….

ഒന്നിന് പകരം 2 മുട്ട ഉണ്ട് ഇനിം വേണേൽ തരാം… വീട്ടിൽ ഇഷ്ടം പോലെ കോഴിം ഉണ്ട്… വേണേൽ അതിനെo കൊണ്ട് തരാം… അപ്പൊ എന്നും ചാത്തനു മുട്ട തിന്നാം..

എന്റെ പൊന്നും കുടത്തി ചാത്തനല്ലേ ഇത് പൊട്ടിച്ചു കുടിച്ചിട്ട് എന്റെ വണ്ണം ഒന്ന് കുറച്ചു താ… വണ്ണം കുറഞ്ഞു മെലിഞ്ഞു സുന്ദരിയായി നടക്കുന്ന എന്നെ സ്വപ്നം കണ്ടു ഞാൻ നടന്നു……അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി…എന്റെ വണ്ണം കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല…. ഇതെന്ത് മറിമായം …ചാത്തന് ദിവസവും കോളാണ് എന്നും മുട്ട കിട്ടണ്ടു…കള്ള ചാത്തൻ മുട്ട തിന്നു എന്നെ പറ്റിച്ചു കാണോ…. തിന്ന മുട്ടയ്ക്ക് നന്ദി ഇല്ലാത്ത സാധനം…

അടുത്ത ദിവസം മുട്ടയുമായി ഞാൻ ചെന്നു..അതേയ് ചാത്തൻ എന്ന പേര് മാത്രേ ഉള്ളു ഇയാൾ വെറും പറ്റിപ്പ് ആണെന്ന് എനിക്ക് മനസ്സിലായി എനിക്ക് ഇനി ഈ മുട്ടക്കച്ചവടം വേണ്ട… ഞാൻ നിർത്തി..ഇത്രേം ദിവസം എന്റെ മുട്ട തിന്നു സുഖിച്ചില്ലേ ഇനി ആ വീതം നിക്കട്ടെ…കയ്യിൽ ഇരുന്ന മൂന്നു മുട്ടയും ചാത്തന്റെ മുന്നിൽ വെച്ച് തന്നെ പൊട്ടിച്ചു കുടിച്ചു ഞാൻ പ്രതിഷേധിച്ചു സ്ലോ മോഷനീൽ നടന്നു പോയി അല്ല പിന്നെ….

അങ്ങനെ കാലം കടന്നു പോയി ഞാൻ വലുതായി തടിച്ചി എന്ന പേരിനു ഒരു മാറ്റവും ഇല്ല …കോളേജിൽ പഠിക്കുന്ന ടൈം ഒരുപാടു കല്യാണം ഒക്കെ തകൃതിയായി വരുന്നുണ്ടു ഒന്നും നടക്കുന്നില്ല ഒന്നെങ്കിൽ മെലിഞ്ഞ ചെക്കൻ അല്ലേൽ സിക്സ് പാക്ക് ചെക്കൻ അതും അല്ലേൽ ഇടത്തരം ചെക്കൻ ഇവർക്കൊന്നും നമ്മളെ ഒരു മീച്ചമില്ല കാരണം ഞാൻ തടിച്ചി ആണല്ലോ…കണ്ട്രികൾ… പിന്നെ എനിക്ക് തന്നെ തോന്നി അല്ല വണ്ണം ഉള്ള കൊണ്ട് എന്താ ഇപ്പ പ്രശ്നം..

ദൈവം കൈ തന്നു കാൽ തന്നു കാഴ്ച തന്നുഅതിലും ഉപരിയായി ഒരു വാ കൂടി തന്നു എന്തിനാണെന്നോ കളിയാക്കുമ്പോ ഇവരോടൊക്കെ നല്ലത് തിരിച്ചു പറയാൻ… കുറെ പെണ്ണുകാണൽ ഒക്കെ മുറക്ക് നടന്നുട്ടോ പക്ഷെ ഒന്നും അങ്ങട് നടന്നില്ല അവസാനം എന്റെ വണ്ണം കണ്ടൊരാൾ ഇഷ്ടമാണെന്നും പറഞ്ഞു വന്നു… അപ്പൊ ഞാൻ ചോദിച്ചു കുറച്ചു കഴിയുമ്പോ തടിച്ചി ആണെന്നും പറഞ്ഞു ഇട്ടിട്ടു പോവോ?

അങ്ങനെ ഇട്ടിട്ടു പോവാനാണേൽ ഇപ്പൊ വന്നു ഇഷ്ടാണ് എന്ന് പറയണ്ട കാര്യം എനിക്കില്ലല്ലോ….നിന്റെ വണ്ണം ആണെടി നിന്റെ സൗന്ദര്യം എന്ന മറുപടിയും വന്നു ആഹാ ഓഹോ ആ മറുപടി എനിക്കങ്ങു സുഖിച്ചുട്ടോ … പിന്നെ പത്തുവർഷം അങ്ങട് പ്രേമിച്ചു എന്നിട്ടു വീട്ടുകാരുടെ അനുഗ്രഹത്തോടെ കല്യാണം കഴിച്ചു അത്രതന്നെ….ദേ ഇപ്പൊ ഒരു കുഞ്ഞു കുട്ടിയുമായിട്ടോ…. പാതി ജീവനും മോനുമായി സുഖ ജീവിതം….

ചിലരൊക്കെ കാണുമ്പോൾ ചോദിക്കും അതേയ് എന്ത് വണ്ണമാണ് ചേച്ചി കണ്ടിട്ട് എന്തോ പോലെ ഇതൊന്നു കുറച്ചൂടെ…അതെ എന്റെ അച്ഛനും അമ്മേം എനിക്ക് നല്ലപോലെ ഭക്ഷണം തന്നു കല്യാണം കഴിഞ്ഞു ദേ കെട്യോനും വാങ്ങി തരണ്ട് അത് തിന്നിട്ടു തന്നാ ഞാൻ വണ്ണം വെച്ചത്.

[ad_2]

ഇനി നിന്റെ വീട്ടിൽ നിന്നും കൊണ്ട് വന്ന വല്ലോം ഞാൻ തിന്നോ ഉവ്വോ..ഒന്ന് പോടാ ചെക്കാ…ഇത്രയും പറയുമ്പോ കിട്ടണ ആ ഒരു സുഖം ഉണ്ടല്ലോ നമ്മടെ നിവിൻ പോളി പറയണ പോലെ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല… ഇപ്പൊ ഞാൻ ഹാപ്പിയാണ് …

എന്റെ പ്രിയപ്പെട്ട തടിച്ചി മുത്തുകളെ തടിയൻമാരെ എന്തൊക്കെ ചെയ്തിട്ടും നിങ്ങടെ വണ്ണം കുറയുന്നില്ലെങ്കിൽ അതിനെ അതിന്റെ പാട്ടിനു വിട്ടേക്ക്…. വെറുതെ വിഷമിക്കരുത് വണ്ണം കുറക്കാൻ വെറുതെ പട്ടിണിയും കിടക്കരുത് അത് പിന്നെ അസുഖം വരുത്തും

ഇനി നമ്മുടെ വണ്ണം കൊണ്ട് നമുക്ക് ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ കുറച്ചേ മതിയാകു…നിങ്ങക്ക് പ്രത്യേകിച്ചു കുഴപ്പം ഒന്നും ഇല്ലെങ്കിൽ പിന്നെ മറ്റുള്ളവര് പറയുന്നത് കേൾക്കാതിരിക്കുക…

(വണ്ണം ആരോഗ്യ പ്രശ്നം ഉണ്ടാക്കും ചക്ക മാങ്ങാ തേങ്ങാ എന്നൊക്കെ പറഞ്ഞു കൊണ്ട് മാനസികമായി വിഷമിപ്പിക്കാൻ വരുന്നവരോടു ഒരു വാക്ക് ജനിച്ചപ്പോ മുതൽ കൂട്ടായുള്ള വണ്ണമാണ് എന്ത് ചെയ്തിട്ടും ഒഴിഞ്ഞു പോണില്യ കളിയാക്കരുത് ഞങ്ങൾ തടിയന്മാരും മനുഷ്യർ അല്ലെ ജീവിച്ചു പൊക്കോട്ടെന്നെ ) നിങ്ങൾ ഒന്ന് ഓർത്തു നോക്ക് വണ്ണം ഇല്ലാത്തവനെ നീർക്കോലി എന്ന് വിളിക്കും വിവരം ഇല്ലാത്തവനെ മണ്ടൻ എന്നു വിളിക്കും.

വെളുത്തിരിക്കുന്നവനെ വെളുമ്പൻ എന്നും കറുത്തിരിക്കുന്നവനെ കറുമ്പൻ എന്നും വിളിക്കും…എങ്ങനെ ഇരുന്നാലും ഒരു പേര് കിട്ടും ശരിയല്ലേ? തടിച്ചിരിക്കുന്ന ഒരാളെ തടിയൻ അല്ലെ തടിച്ചി എന്ന് വിളിക്കും അത് ഒരു നാട്ട് നടപ്പു ആണ്,അതുകൊണ്ടു നമ്മൾ നമ്മളല്ലാതെ ആവുന്നില്ലല്ലോ… എന്നെ കളിയാക്കുന്നവരോട് പറയുന്നു അതെ ഞാൻ തടിച്ചിയാണ് അത് ഞാൻ അങ്ങ് സഹിച്ചു അല്ല പിന്നെ …

LEAVE A REPLY

Please enter your comment!
Please enter your name here