Home Viral എന്തിന് നിങ്ങൾ എന്നെ YSR ആകാൻ ക്ഷണിച്ചു യാത്ര സംവിധായകനോട് മമ്മൂട്ടി ഉത്തരമിതാ..

എന്തിന് നിങ്ങൾ എന്നെ YSR ആകാൻ ക്ഷണിച്ചു യാത്ര സംവിധായകനോട് മമ്മൂട്ടി ഉത്തരമിതാ..

0

[ad_1]

തെലുങ്ക് ദേശത്ത് ഏറെ ചർച്ചയായ YSR biopic യാത്ര മലയാളികൾക്ക് സുപരിചിതമാവുന്നത് മമ്മൂട്ടി എന്ന നടനിലൂടെയാണ്. അനിഷേധ്യ നേതാവായ YSR നെ അഭ്രപാളിയിൽ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. അഭ്രപാളിയിൽ ജീവിപ്പിച്ചത് എന്ന് പറയുന്നതാകും ഉചിതം.

അത്രമേൽ കഥാപാത്രമായി പരകായ പ്രവേശം നടത്തിയിരിക്കുകയാണ് മമ്മൂട്ടി എന്ന മഹാനടൻ. തെലുങ്ക് മാധ്യമങ്ങൾ നിരൂപണങ്ങൾ സർവോപരി ജനങ്ങൾ YSR ആയുള്ള മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്ത്തിപ്പാടുകയാണ്.

യാത്ര സിനിമയുടെ ഭാഗമായി ഒരു തെലുങ്ക് ചാനലിൽ സംവിധായകൻ മഹി രാഘവും നായകൻ മമ്മൂട്ടിയും തമ്മിൽ ഈയടുത്ത് ഒരു ചിറ്റ് ചാറ്റ് ഇന്റർവ്യൂ നടന്നിരുന്നു. അന്നേരം ഒരുപാട് ചോദ്യങ്ങൾ ഉത്തരങ്ങൾ ഇരുവരും പരസ്പരം പങ്കുവയ്ക്കുന്നതിനിടെ പരിപാടിയുടെ അവസാനത്തിൽ സംവിധായകൻ മഹിയോട് മമ്മൂട്ടി ഒരു ചോദ്യം ചോദിച്ചു.

മമ്മൂട്ടിയുടെ ആ ചോദ്യം ഇങ്ങനെ..

” ഞാൻ ഇത് ചോദിക്കണം എന്ന് കുറച്ച് നാളായി വിചാരിക്കുന്നു. പലപ്പോഴും അതിനൊരു സാഹചര്യം വന്നില്ല. എന്നാൽ ഇപ്പോൾ ചോദിക്കുകയാണ്. എന്തിന് നിങ്ങൾ എന്നെ YSR ആകാൻ ക്ഷണിച്ചു ?? ആലോചിച്ചാൽ ഞാൻ നിങ്ങളുടെ ഭാഷയല്ല.. എനിക്ക് YSRന്റെ രൂപമില്ല.. മറ്റൊരു സ്വഭാവ സാമ്യതയുമില്ല.. ഇവിടെ എത്രയോ വേറെ നടന്മാരുണ്ട് ? എന്നിട്ടും എന്തുകൊണ്ട് ഞാൻ ? എന്നെ തന്നെ നിങ്ങൾ തേടിവന്നു ?”

ജിഞ്ജാസയോടെയുള്ള മമ്മൂട്ടിയുടെ ഈ ചോദ്യം കേട്ട് തെല്ലൊരു കൗതുകത്തോടെയും അതിശയോക്തിയോടെയും യാത്ര സംവിധായകൻ യാത്ര സംവിധായകൻ മഹി വി രാഘവ് പറഞ്ഞ മറുപടി..

” സർ.. ഞാൻ നിങ്ങളുടെ ചില സിനിമകൾ കണ്ടിട്ടുണ്ട്.. തെലുങ്കിൽ ചെയ്ത സ്വാതികിരണം.. പിന്നെ പണ്ട് താങ്കളുടെ ഒരുപാട് സിനിമകൾ ഇവിടെ ഡബ് ചെയ്ത് വന്നിട്ടുണ്ട്. അതൊക്കെ കാണുമായിരുന്നു. പക്ഷെ, പ്രധാനമായും മണിരത്നം ചെയ്ത ദളപതി സിനിമ.

അതെനിക്ക് മറക്കാൻ സാധിക്കില്ല. അതിൽ സൂപ്പർസ്റ്റാർ രജനികാന്തടക്കമുണ്ട്, എന്നിട്ടും അതിലെ ഒരു പർട്ടിക്കുലർ സീനിൽ ഒരു ഒറ്റ ഡയലോഗ് കൊണ്ട് ഒരുപാട് ഡയലോഗ് പറഞ്ഞ രജനികാന്ത് സാറിനെ പോലും മമ്മൂട്ടി സാർ ഓവർഷാഡോ ചെയ്യ്തു. ആ ഒരു പോലീസ് ഓഫീസറുടെ അടുത്ത് പോയി സംസാരിക്കുന്ന സീനിനെ ഒരേ ഒരു ഡയലോഗ് കൊണ്ട് (മുടിയാത്) തന്റേതാക്കി മാറ്റി. ബാക്കിയെല്ലാരേയും കമാന്റ് ചെയ്യുന്ന തരത്തിൽ ആ ഒരു പ്രസൻസ് കണ്ടപ്പോ അന്ന് ഞാൻ അത് നോട്ട് ചെയ്തിരുന്നു.

ഇപ്പോ യാത്രയിലെ YSR ഗാരുവും അത്പോലെ എല്ലാവരും ഉറ്റുനോക്കുന്ന കമാൻഡിംഗ് ആയ പവർഫുൾ കഥാപാത്രമാണ്. അപ്പോൾ സാർ ചെയ്താൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നി. പിന്നെ തനിയാവർത്തനം, വിധേയൻ എല്ലാം ഞാൻ കണ്ടപ്പോ മറ്റൊരാളായി മാറുന്ന ആ മാജിക്ക് എന്നെ അൽഭുതപ്പെടുത്തിയിരുന്നു. ഇതൊക്കെയാണ് സാർ കാരണങ്ങൾ.” – മഹി പറഞ്ഞുനിർത്തി.

വളരെ വിനയാന്വിതനായി തുറന്ന മനസ്സോടെ തനിക്ക് മറുപടി തന്ന മഹി രാഘവിനോട് മന്ദഹാസത്തോടെ മമ്മൂട്ടി “താങ്ക് യു” എന്ന് പറയുന്നിടത്ത് ആ ചാറ്റ് ഷോ വൈൻഡ് അപ്പ് ചെയ്യുകയാണ്

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here