Home Viral ഇവിടെ ഏത് റോളും പോകും.. മാസ്സ് ആകുകയും ചെയ്യും

ഇവിടെ ഏത് റോളും പോകും.. മാസ്സ് ആകുകയും ചെയ്യും

0

[ad_1]

എത്ര പുകഴ്ത്തലുകൾ ഈ മൊതലിനു കൊടുത്താലും മതിയാകില്ല. എന്റെ പൊന്നു സിദ്ദിഖ് ഇക്ക നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ സാധിക്കുന്നു. വില്ലനാകട്ടെ, സഹനടനാകട്ടെ എന്തുമാകട്ടെ ആ വേഷത്തിലുള്ള സിദ്ദിഖ് ഇക്കയുടെ പകർന്നാട്ടം ഒരുപക്ഷെ ആ സിനിമയിലുള്ള ഏറ്റവും അഭിനയ പ്രാധാന്യമുള്ള വേഷം ചെയ്യുന്ന ആളുടെയും മുകളിൽ ആകും

ഇന്നലെ തീയേറ്ററുകളിൽ എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ അച്ഛൻ കഥാപാത്രവും ചുമ്മാ അങ്ങ് പൊളി ആക്കിയിട്ടുണ്ട് സിദ്ദിഖ് ഇക്ക. ആദ്യ പകുതി താങ്ങി നിർത്തുന്നത് സിദ്ദിഖ് ഇക്കയുടെ കിടിലൻ കോമഡി നമ്പറുകൾ തന്നെയാണ്. തൊട്ട് മുൻപ് ഇറങ്ങിയ മിഖായേൽ എന്ന ചിത്രത്തിൽ ഒരു കിടിലൻ സൈക്കോ വില്ലനെ അവതരിപ്പിച്ചപ്പോൾ കോടതി സമക്ഷം ബാലൻ വക്കീലിൽ കോമഡിക്ക് പ്രാധാന്യം നൽകുന്ന കഥാപാത്രത്തെ ഗംഭീരമാകുന്ന ഈ മനുഷ്യന്റെ റേഞ്ച് എത്ര വലുതാണെന്ന് ആലോചിച്ചു നോക്കു

സിദ്ദിഖ് ഇക്ക അഭിനയിക്കുന്ന സിനിമകളിൽ അദ്ദേഹത്തിന് കുറച്ചു സ്ക്രീൻ ടൈം മാത്രം നൽകുന്നത് ഒരുപക്ഷെ പ്രധാന നടനെക്കാൾ സ്കോർ ചെയ്യും എന്ന് സംവിധായകർ വിചാരിച്ചിട്ടാകും എന്നുള്ള കമന്റ് അടുത്തിടെ സോഷ്യൽ മീഡിയയിൽ കണ്ടു. സത്യമാണത് ഒരു മിനിറ്റ് മാത്രമുള്ള വേഷമാണെങ്കിലും അതിനെ വേറെ ലെവൽ ആക്കാൻ ഈ മനുഷ്യന് കഴിയും. എത്രമാത്രം അണ്ടർ റേറ്റഡ് ആണ് അദ്ദേഹം.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here