Home Viral അന്നു ഞാൻ അബിയോട് പറഞ്ഞു: നീ സ്വപ്നം കണ്ടത് മകൻ നേടും സഫലം

അന്നു ഞാൻ അബിയോട് പറഞ്ഞു: നീ സ്വപ്നം കണ്ടത് മകൻ നേടും സഫലം

0

[ad_1]

നായകനായി തിളങ്ങാൻ ഒരുപാട് കൊതിച്ച നടനായിരുന്നു അബി. എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊത്ത് ഇന്ന് വളർന്നിരിക്കുകയാണ് മകൻ ഷെയ്ൻ. കുമ്പളങ്ങി നൈറ്റ്സിലെ ഷെയ്നിന്റെ പ്രകടനത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഷെയ്നിനെ പ്രശംസിച്ച് നാദിർഷ രംഗത്തെത്തിയിരിക്കുന്നു. അച്ഛൻ അബി കണ്ട സ്വപ്നം മകൻ യാഥാർഥ്യമാക്കുമെന്നും അതിഗംഭീരമായി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും നാദിർഷ കുറിച്ചു.

‘കുറേനാൾ മുൻപ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാൻ അബിയോട് പറഞ്ഞു, ‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും’. അത് ഇനിയുള്ള നാളുകളിൽ യാഥാർഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമയിൽ ഷെയ്നിന്റേത്. അതിഗംഭീരമായി മോനെ…’–നാദിർഷ പറഞ്ഞു.

ചിത്രത്തിൽ ബോണി എന്ന കഥാപാത്രത്തെയായിരുന്നു ഷെയ്ൻ അവതരിപ്പിച്ചത്. കാമുകനായും സഹോദരനായും ചിത്രത്തിൽ ഷെയ്ൻ തിളങ്ങി.

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്ക്ക്, ഷാജി എൻ.കരുൺ സംവിധാനം ചെയ്യുന്ന ‘ഓൾ’ എന്നിവയാണ് ഷെയ്നിന്റെ പുതിയ പ്രോജക്ടുകൾ.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here