Home Latest ലിസി എന്നെ കണ്ടതും കരഞ്ഞുകൊണ്ട് ഓടിവന്ന് എന്നെ കെട്ടിപിടിച്ചു…

ലിസി എന്നെ കണ്ടതും കരഞ്ഞുകൊണ്ട് ഓടിവന്ന് എന്നെ കെട്ടിപിടിച്ചു…

0

രചന : Rafeeq Ceerakath

മരണത്തിന്റെ  നേരെ  മുഖം  തിരിക്കുന്നവർ

അന്ന് ക്ലിനിക്കിലെ ജോലിതിരക്കിനിടയിലാണ് ഭാര്യ ലിസിയുടെ ഫോൺകോൾ വന്നത് മകന് ബൈക്ക് ആക്സിഡന്റ് പറ്റി ടൗണിലെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എത്രയും വേഗം അങ്ങോട്ട്‌ എത്തണമെന്നും

കൂടുതൽ ഒന്നും ആലോചിക്കാതെ ഞാൻ കാറെടുത്ത് നഗര വീതികളിലൂടെ അതിവേഗം ഓടിച്ച് റോയൽ ആശുപത്രിയിൽ എത്തി

മകൻ ഓപ്പറേഷൻ തീയറ്ററിലാണ് സർജറി നടന്നുകൊണ്ടിരിക്കുന്നു ഓപ്പറേഷൻ തീയറ്ററിന് മുന്നിൽ മകന്റെ കൂട്ടുകാരും ബന്ധുക്കളും എല്ലാമുണ്ട് ലിസി എന്നെ കണ്ടതും കരഞ്ഞുകൊണ്ട് ഓടിവന്ന് എന്നെ കെട്ടിപിടിച്ചു

ഇച്ചായ നമ്മുടെ മോൻ ഒരുപാട് നേരമായി
അവര് നമ്മുടെ മോനെ ഓപ്പറേഷന് വേണ്ടി അകത്തേക്ക് കൊണ്ടുപോയിട്ട് എനിക്ക് പേടിയാകുന്നു

ഹേയ് നമ്മുടെ മോന് ഒന്നും സംഭവിക്കില്ല നിയ്യ് സമാദാനമായിരിക്ക് ഞാൻ ലിസിയെ എന്നിലേക്ക് ചേർത്തിപ്പിടിച്ച് ആശ്വസിപിച്ചു

അല്പസമയത്തിനകം ഓപ്പറേഷൻ തീയറ്ററിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു..

ആരാണ് സണ്ണിയുടെ ബന്ധുക്കൾ ?

ഞാൻ ആ ഡോക്ടറുടെ അടുത്തേക്ക് ചെന്നു സാർ ഞാൻ സണ്ണിയുടെ ഫാദറാണ് ഡോക്ടർ സാമുവൽ ഇതെന്റെ ഭാര്യ ലിസി

ഓക്കെ, മിസ്റ്റർ സാമുവൽ നിങ്ങൾ ഒരു ഡോക്ടർ ആയതുകൊണ്ട് കാര്യങ്ങൾ മുഖവരയില്ലാതെ തന്നെ ഞാൻ പറയാം ഓപ്പറേഷൻ സക്‌സസാണ് മകന്റെ ശരീരത്തിലുള്ള മുറിവുകൾ ഒരാഴ്ച വിശ്രമിച്ചാൽ സുഖപ്പെടും ബൈക്കിൽ നിന്നും തെറിച്ച് വീണപ്പോൾ ഹെൽമെറ്റ്‌ ധരിക്കാത്ത കാരണത്താൽ തലക്ക് ആഴത്തിലുള്ള മുറിവ് സംഭവിച്ചിട്ടുണ്ട് അത് സുഖപ്പെടാൻ കുറഞ്ഞത് ഒരുമാസമെങ്കിലും എടുക്കും “സോ എവരിതിങ് ഈസ് ഫൈൻ നൗ” ഒന്നും പേടിക്കാനില്ല നിങ്ങളുടെ മകൻ പഴയതുപോലെ തിരിച്ച് വരും

ഡോക്ടറുടെ രണ്ട് കൈകളും ചേർത്തുപിടിച്ച് ഞാൻ നന്ദി പറഞ്ഞു താങ്ക്യു സോമച്ച് ഡോക്ടർ.

നിങ്ങൾ രണ്ടുപേരും നന്ദി പറയേണ്ടത് എന്നോടല്ല നിങ്ങളുടെ മകന് അപകടം സംഭവിച്ച് അരമണിക്കൂറോളം രക്തം വാർന്ന് റോഡിൽ തന്നെ കിടന്നു ആരും ഒന്ന് തിരിഞ്ഞ് നോക്കാതെ പത്തുമിനിറ്റ് കൂടെ വൈകിയാണ് നിങ്ങളുടെ മകനെ ഇവിടെ എത്തിച്ചതെങ്കിൽ എനിക്ക് നിങ്ങളോട് സോറി പറയേണ്ടിവരുമായിരുന്നു സമയത്തിന് മകനെ ഇവിടെ എത്തിച്ച ആ യുവാവിനോടാണ് നിങ്ങൾ നന്ദി പറയേണ്ടത്

ഡോക്ടർ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക്
ഞാൻ നോക്കിയപ്പോൾ ധരിച്ച വസ്ത്രത്തിൽ രക്തകറകളുമായി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ കാഴ്ചയിൽ എന്റെ മകനോളം പ്രായം വരും

അവന്റെ അടുത്തേക്ക് ചെന്നിട്ട് ഞാൻ
പറഞ്ഞു നിങ്ങൾ ആരാണെന്നോ എവിടെയുള്ളതാണെന്നോ ഒന്നും എനിക്കറിയില്ല പക്ഷെ നിങ്ങളിപ്പോൾ ഞങ്ങൾക്ക് ദൈവതുല്ല്യനാണ് നിങ്ങൾ എന്റെ മകനെ സമയത്തിന് ഇവിടെ എത്തിച്ചില്ലായിരുന്നെങ്കിൽ ഞങൾക്ക് ഞങളുടെ മകനെ തന്നെ നഷ്ട്ടപെടുമായിരുന്നു ആ യുവാവിന്റെ രണ്ടുകൈകളും എന്റെ കൈക്കുള്ളിൽ വെച്ച് ഇടറുന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു

ആ ചെറുപ്പക്കാരൻ വിനയത്തോടെ എന്നോട് പറഞ്ഞു..സാർ എന്നോട് നന്ദി പറയേണ്ട കാര്യമില്ല ഞാൻ ചെയ്തത് എന്റെ കടമയാണ് സഹജീവി അപകടത്തിൽപെട്ട് മരണത്തോട് മല്ലിടുമ്പോൾ അത് കണ്ട് വീഡിയോ പിടിക്കാനും സെൽഫിയെടുക്കാനും ലൈവ് പോസ്റ്റിടാനും കൂടിനിന്ന ആളുകൾക്കിടയിൽനിന്നും സാറിന്റെ മകനെ ഞാനിവിടെ എത്തിച്ചു എന്നെ അതിന് പ്രേരിപ്പിച്ചത് എന്റെ അച്ഛന്റെ മരണമാണ്

കഴിഞ്ഞ മാസം കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മാസം ഇരുപതാം തിയ്യതി എന്റെ അച്ഛൻ തളർന്നുവീണു അച്ചനെയും കൊണ്ട് അമ്മയും എന്റെ അനിയത്തിയും അടുത്തുള്ള ഡോക്ടറുടെ ക്ലിനിക്കിൽ ചെന്നു

അച്ഛൻ തളർന്നുവീണതാണെന്നും പരിശോധിക്കണമെന്നും ഡോക്ടറോട് പറഞ്ഞപ്പോൾ മറുപടി പറഞ്ഞത് സമയം
ഇല്ലാ ഒരു എമർജൻസി കേസുണ്ട് പുറത്ത് പോകുകയാണ് അതുകൊണ്ട് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകണമെന്ന്

അടുത്തുള്ള ആശുപത്രി ഇരുപത് കിലോമീറ്റർ ദൂരെയാണ് അവിടെ എത്തുമ്പോഴേക്കും എന്റെ ഭർത്താവിന് വല്ല അത്യാഹിതവും സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു ഡോക്ടർ എന്നെന്റെ അമ്മ പറഞ്ഞപ്പോൾ നിങ്ങളോട് ഞാൻ പറഞ്ഞില്ലെ എനിക്ക് സമയം ഇല്ലാ എന്ന് …………. എന്നും പറഞ്ഞ് ഇറക്കിവിടുകയായിരുന്നു

അച്ഛനെയും കൊണ്ട് അമ്മയും അനിയത്തിയും ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോൾ അവിടത്തെ ഡോക്ടർ പറഞ്ഞത് അച്ഛൻ മരിച്ചെന്നും പത്തുമിനിറ്റ്
മുന്നേ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്നുമാണ്

അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുന്നവരോ അസുഖം ബാധിച്ച് വീട്ടിലുള്ളവരോ ആരുമാകട്ടെ ജീവന്റെ ഘടികാര സൂചി പിന്നിലോട്ട് സഞ്ചരിച്ച് തുടങ്ങിയാൽ അത് മരണത്തിൽ ചെന്നെത്തുന്നതിന് മുന്നേ അതിനെ പിടിച്ച് നിറുത്താൻ ശ്രമിക്കേണ്ടത് സഹജീവികളുടെ കടമയാണ് സാർ അത് മാത്രമാണ് ഞാൻ നിങ്ങളുടെ മകന് വേണ്ടി ചെയ്തതും എന്നും പറഞ്ഞ് എന്റെ ഉള്ളംകൈയ്യിൽനിന്നും അവന്റെ കൈകൾ പിൻവലിച്ച് ആ യുവാവ് നടന്നകലുമ്പോൾ എന്റെ കണ്ണുകളിൽ എനിക്ക് തെളിഞ്ഞ് കാണാമായിരുന്നു

കഴിഞ്ഞമാസം ഇരുപതാംതിയ്യതി എന്റെ മകന്റെ ബർത്ഡേ ആഘോഷിക്കാൻവേണ്ടി തിരക്കിട്ട് ക്ലിനിക്കിൽ നിന്നിറങ്ങുമ്പോൾ തന്റെ ഭർത്താവിന്റെ ജീവനുവേണ്ടിയും ഒരച്ഛന്റെ
ജീവന് വേണ്ടിയും എന്റെ മുന്നിൽ വന്ന്‌ കണ്ണുനീർ പൊഴിച്ച ആ അമ്മയെയും മകളെയും.!

……#റഫീക്ക് #സീരകത്ത്…..

LEAVE A REPLY

Please enter your comment!
Please enter your name here