Home Latest റിയാസും റസിയയും

റിയാസും റസിയയും

0

റിയാസും റസിയയും

യൂണിയൻ ക്രിസ്ത്യൻ കോളേജ് (u.c college aluva) സെന്റ്ഓഫ് കഴിഞ്ഞു പടിയിറങ്ങുമ്പോൾ എന്റെ മനസ്സ് പിടഞ്ഞു കൊണ്ടേ ഇരുന്നു ..ഇന്നെങ്കിലും ഒരുവാക്ക് എന്നോട് ഇഷ്ടമാണെന്നു അവൻ പറയുമായിരിക്കും അവിടെ ആ വലിയ വാകമരത്തിന്റെ ചോട്ടിൽ അവനെയും കാത്തിരുന്നു .

ഓർമകൾ ഓരോന്നായി എന്റെ മുന്നിലേക്കു ഓടിയെത്തി ..ആദ്യമായി കോളേജിലേക്ക് പേടിച്ചു വിറച്ചു വന്നതും റാഗ് ചെയ്യാൻ വന്ന സീനിയർസിന്റെ അടുത്തുനിന്നും അവൻ എന്നെ രക്ഷിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു…

മാത്‍സ് പരീക്ഷയുടെ അന്ന് എന്റെ തൊട്ടടുത്തു ഇരുന്നത് അവനായിരുന്നു ബാക്കിൽ ഇരുന്ന കൂട്ടുകാരിക്ക് ലോഗരിതം ടേബിളിൽ ആൻസർഎഴുതി കോപ്പി അടിക്കാൻകൊടുത്തപ്പോൾ സാർ പിടിച്ചതും എന്നെപുറത്താക്കാൻ ശ്രെമിച്ചപ്പോൾ അവളല്ല സർ ഞാനാണ് എഴുതികൊടുത്തത് എന്ന് പറഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ എന്റെ കരഞ്ഞു കലങ്ങിയ കണ്ണിലേക്കു നോക്കി ഒരു കണ്ണടച്ച് കാണിച്ചു ഫ്ളയിങ് കിസ്സ് തന്നതും അപ്പോൾ എന്റെ മനസ്സിൽ ഒരായിരംമെഴുകുതിരികൾ ഒന്നിച്ചുതെളിഞ്ഞു .അന്ന് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഓടിവന്നു ഒരു താങ്ക്സ് പറഞ്ഞപ്പോൾ കാണാത്ത ഭാവം നടിച്ചു പോയി..അന്ന് രാത്രി മുതൽ ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു എന്റെ .

നിന്നിൽ മാത്രമാണ് അവന്റെ കണ്ണ് എന്ന് പറഞ്ഞു കൂട്ടുകാർ കളിയാക്കുമ്പോൾ ഞാൻ മാത്രം കണ്ടില്ല അവൻ എന്നെ നോക്കുന്നത്..അവൻ വന്നു എന്നോട് ഒന്ന് മിണ്ടുവാൻ കൊതിച്ച ഒരുപാട് ദിനങ്ങൾ .അവന്റെ ശ്രെദ്ധ ആകർഷിക്കാൻ വേണ്ടി കാട്ടി കൂട്ടിയ കോപ്രായങ്ങൾ ..

ഒരിക്കൽ കോളേജ് വിട്ടു ബസ്സിലേക് കയറുമ്പോ ഞാൻ കാലെടുത്തു വെക്കുമ്പോളേക്കും ബസ്സ് വിട്ടു ഞാൻ തല തല്ലി താഴ്ത്തും ..എല്ലാവരും പേടിച്ചു

വീണിട്ടു വേദനിച്ചതിനെക്കാളുപരി എല്ലാരും കണ്ടതിലായിരുന്നു എന്റ വിഷമം .അപ്പോളാണ് ആ സംഭവം നടന്നത് അവൻ ഓടിവന്നു എന്നെ പൊക്കി എഴുന്നേൽപ്പിച്ചു അവന്റെ നെഞ്ചോടു ചേർത്ത് നിർത്തി പൊട്ടിയ മുട്ടിൽ ഒന്ന് തടകി പിന്നെ ഒറ്റ പാച്ചിലായിരുന്നു ബുള്ളറ്റ് എടുത്തു ബസ്സിന്‌ പുറകെ ചെയ്‌സ് ചെയ്തു വണ്ടി നിർത്തിച്ചു ആ കിളിക്കിട്ട് രണ്ടു പൊട്ടിച്ചു ..പിറ്റേ ദിവസം അതെ സമയത്തു കിളി എന്നോട് മാപ്പ് പറഞ്ഞു..പിന്നെ എനിക്ക് ഭയങ്കര അഹങ്കാരമായിരുന്നു എനിക്ക് എന്തേലും വന്നാൽ എന്റെ ചെക്കനുണ്ടല്ലോ എന്നോർത്തു .പക്ഷെ ചെക്കൻ മാത്രം എന്നോട് ഇഷ്ടമാണെന്നു ഒരു വാക്കു പറഞ്ഞില്ല എനിക്ക് എന്റെ ഇഷ്ടം തുറന്നു പറയാൻ ആത്മാഭിമാനം സമ്മദിച്ചതുമില്ല…

അങ്ങനെ ഓരോദിനങ്ങളും ഓരോമിനിറ്റ് പോലെ പോയി ..ഇവനാണേൽ ഒരൊറ്റപെണ്ണുങ്ങള്മായി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു .അത്യാവശ്യം അസൂയയും കുശുമ്പും ഒക്കെ ഉണ്ടേ ..പലപ്പോളും പെണ്ണുങ്ങളുമായി ഇവൻ സംസാരിക്കുന്നത് കാണുമ്പോൾ പുറകിലൂടെ ചെന്ന് പെണ്ണിന്റെ തലമണ്ടക്കിട്ട് ഒന്ന് പൊട്ടിക്കുവാൻ തോന്നുമായിരുന്നു…അങ്ങനെയാണ് ഇടക്ക്‌ വെച്ച് മുഹ്സിന എന്ന കുട്ടിയുടെ വരവ് മാത്‍സ് തന്നെയായിരുന്നു അവളും .മുസ്ലിമാണെലും തലയിൽ തട്ടമൊന്നും ഇടില്ല ഇറുങ്ങിയ ജീൻസും ടി ഷർട്ടും മാത്രേ ഇടു അതും നല്ല വണ്ണവും ഉണ്ട് ..അവനാണേൽ അവളോട് എപ്പോളും സംസാരിക്കും എന്നിട്ട് ഇടകണ്ണിട്ടു എന്നെയും നോക്കും ഞാൻ കണ്ണുരുട്ടിതിരിഞ്ഞു നടക്കും ..എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു അതെല്ലാം.. ക്ലാസ് വിട്ടപ്പോൾ അവളെയും ബൈക്കിൽ ഇരുത്തി അവൻ പോകുന്നതും കണ്ടു .എന്റെ കണ്ണിലാകെ ഇരുട്ടു കയറി നെഞ്ച് പൊട്ടുന്ന പോലെ തോന്നി .പിന്നീടുള്ള അങ്കംവീട്ടിലായിരുന്നു എല്ലാത്തിനോടും ദേഷ്യമായിരുന്നു ഭക്ഷണം പോലും കഴിക്കാൻ തോന്നിയില്ല .അങ്ങനെ ഒരുകാര്യം മനസ്സിൽ ഉറപ്പിച്ചു അവളെ നാളെ ഒന്ന് പോയി ഉപദേശിക്കണം രാവിലെ തന്നെ എഴുനേറ്റു അവളെയും കാത്തു കോളേജിന്റെ പടിക്കൽ നിന്നു .നോക്കുമ്പോൾ അവൻ വരുന്നു പിറകിൽ അവളും ഉണ്ട് .ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു അവളുടെ അടുക്കലോട്ട് ചെന്നു ..””””കുട്ടി കുട്ടിയോട് എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്”””””
.അവൾപറഞ്ഞു പറഞ്ഞോളൂ .എനിക്ക് കുട്ടിയോട് മാത്രമായി ആണ് സംസാരിക്കാൻ ഉള്ളത്
“””” .അവള് പറഞ്ഞു ഇവന്റെ മുന്നിൽ വെച്ച് പറഞ്ഞോളൂ ഞങ്ങൾ തമ്മിൽ രഹസ്യങ്ങൾ ഒന്നുമില്ല”””” .അത് കേട്ടപ്പോൾ എനിക്ക് തല കറങ്ങുന്ന പോലെ തോന്നി .അവന്റെ മുഖത്തേക്ക് തറപ്പിച്ചു ഒരു നോട്ടം നോക്കി ഞാൻ അവളോട് പറഞ്ഞു കുട്ടിക് ഇത്തിരി ലൂസ് ആയിട്ടുള്ള ഡ്രസ്സ് ഇട്ടൂടെ ഇതിപ്പോ മേത്തു വെച്ച് തൈച്ചപോലുണ്ടല്ലോ .കൂടെ നടക്കുന്നവരൊന്നും ഇതു പറഞ്ഞു തരാറില്ലേ? എന്നിട്ട് കടുപ്പിച്ചു ഞാനൊന്നവനെ നോക്കി..”””””അതെ കുട്ടി കൂടെ നടക്കുന്നവന് ഇതുപോലുള്ള ഡ്രസ്സ് ആണ് ഇഷ്ടം അതുകൊണ്ട് ആണ് ഞാൻ ഇതിടുന്നത് എന്ന് “””..അത് കൂടെ കേട്ടപ്പോൾ ഒരു സുനാമി വന്നു എല്ലാം നശിച്ചെങ്കിൽ എന്ന് തോന്നിപോയി

അവള് പറഞ്ഞത് എന്റെ മനസ്സിൽ അലയടിച്ചു കൊണ്ടേ ഇരുന്നു ഞാൻ മഫ്‌ത ഇട്ടു അച്ചടക്കത്തോടെ നടക്കുന്നത് കൊണ്ടാണോ എന്നോട് ഇഷ്ടം പറയാത്തത് ആയിരം ചോദ്യങ്ങൾ മനസ്സിൽ മിന്നിമാഞ്ഞു കൊണ്ടിരുന്നു .വേഗം പോയി എന്റെ മുടിയിൽ കുറെ ഷാംപു ഇട്ടു മുടിപറപ്പിച്ചു ഇനി ഈ മുടിയൊന്നു സ്ട്രൈറ്റു ആക്കണം ബ്യൂട്ടിപാർലറിൽ പോയാൽ വാപ്പാടെ വായിൽ ഇരിക്കുംന്നത് കേൾക്കേണ്ടി വരും വേഗം തന്നെ ഞാൻ ആ നനഞ്ഞ മുടി തേക്കുന്ന മേശയിൽ ഇട്ടു ഒരു ന്യൂസ്‌പേപ്പർ മുടിയുടെ മേളിൽ വെച്ച് തേപ്പു പെട്ടി കൊണ്ടങ്ങു തേച്ചു .അയ്യടാ ദേ മുടി സ്ട്രൈറ്റു ആയി വന്നു എന്നിട് കുറെ ലിപ്സ്റ്റിക് ചുണ്ടത്ത് തേച്ചു എന്തൊക്കെ മുഖത്തിടാൻ പറ്റോ അതൊക്കെ ഇട്ടു .എന്നിട്ട് ഇറുകിപിടിച്ച ഒരു ടീഷർട്ടും അനിയന്റെ ഒരു ജീൻസും തള്ളികയറ്റി കൂളിംഗ് ഗ്ലാസ് വെച്ചില്ല കാരണം കൊട്ടുള്ളി കാവിലെ ഉത്സവത്തിന് വാങ്ങിയ 100രൂപേടെ പച്ച കൂളിങ്ഗ്ലാസ്സ് ആയിരുന്നു .ഇതട്ടിപ്പോ പുറത്തിറങ്ങിയ വാപ്പ തല്ലുന്നത് കൊണ്ട് മോളിൽ ഒരു പർദ്ദ ഇട്ടുഎന്നിട്ട് വീട്ടിൽ നിന്നിറങ്ങി കോളേജ് എത്താറായപ്പോ പർദ്ദ ഊരി ബാഗിൽ വെച്ചു ..ഞാൻ ആരാ മോള്

കോളേജിൽ എത്തിയപ്പോ എല്ലാവരും എന്നെ തന്നെയാണ് നോട്ടം അവൻ കാണാൻ വേണ്ടി അവിടെയുള്ള പയ്യന്മാരോടൊക്കെ വാ തോരാതെ സംസാരിച്ചു …ഇവൻ എന്നെ തുറിച്ചു നോക്കുന്നത് കാണാം .ഞാൻ മൈൻഡ് ചെയ്തില്ല ഉടനെ വന്നു എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഓടി ലൈബ്രറിറൂമിൽ കൊണ്ടുപോയി മൂന്നാം നിലയിലാണ് ലൈബ്രറി ഓട്ടം നിർത്തിയപ്പോ അവനും ഞാനും കിടന്നു അണക്കുകയാണ് അവൻ എന്നെ ചേർത്ത് നിർത്തി എന്റെ കണ്ണിലേക്കു 5മിനിറ്റ് നോക്കി ഞാനും നോക്കി കണ്ണെടുക്കാതെ എന്റെ മനസ്സ് വെമ്പി ഇപ്പോൾ പറയും i love u എന്ന് ..എല്ലാം പ്രതീക്ഷകളും തെറ്റിച്ചു എന്റെ ചെവിയിൽ നുള്ളി പറഞ്ഞു മേലാല് ഈ കോപ്രായം കാണിച്ച മുട്ടുകാലു തല്ലി ഒടിക്കും എന്ന് .എന്റെ മോള് ആ ഉമ്മിച്ചികുട്ടിയായി നടക്കുമ്പോളുള്ള മൊഞ്ചുണ്ടല്ലോ ന്റെ സാറേ നിക്കെന്തു ഇഷ്ടാണെന്നറിയോ .എന്ന എന്നോട് പറ ഐ ലവ് യൂ എന്ന് .ആദ്യം എന്റെ കുട്ടി പഠിക്കു എന്നിട് ആലോജിക്ക ..അതെ ചെക്കാ ആ പെണ്ണിനോട് എന്തിനാ സംസാരിക്കുന്നെ? അത് അവളെന്റെ മൂത്താപ്പടെ മോളാ കൂടപ്പിറപ്പ് ..മനസ്സിലായോപോത്തേ ആരും എന്ത് വേഷത്തിലും നടന്നോട്ടെ ന്റെ കുട്ടി ഞാൻ പറയുന്ന പോലെ നടന്നാൽ മതി .

അലാവുദീന്റെ അത്ഭുതവിളക്കായിരുന്നു എനിക്കവൻ മനസ്സിൽ ഒന്ന് ചിന്തിക്കുമ്പോളേക്കും മുന്നിൽ കൊണ്ടുവന്നു തരുന്ന അത്ഭുതവിളക്ക് .എങ്കിലും ഒന്ന് സംസാരിക്കാനോ ഇഷ്ടം തുറന്നു പറയാനോ അവൻതയ്യാറായില്ല ഞാൻ bsc ഒന്നാം വര്ഷം ചേരുമ്പോൾ അവൻ bsc അവസാന വര്ഷം ആയിരുന്നു msc ക്ക് അവൻ അവിടെതന്നെ ചേര്ന്നു .

എല്ലാത്തിനും മുൻപന്തിയിൽ ആയിരുന്നു പഠനത്തിലും സ്പോർട്സിലും ആർട്സിലും എല്ലാം പെൺകുട്ടികളുടെ ആരാധന പാത്രം .എനിക്ക് അറിയാമായിരുന്നു അവന്റെ മനസ്സിൽ എന്നോടുള്ള സ്നേഹമാണെന്നും ഞാൻ മാത്രംഉള്ളുവെന്നും …

പെട്ടെന്ന് പാത്തുവന്നു വിളിച്ചു അപ്പോളാണ് ഞാൻ എന്റെ ചിന്താമണ്ഡലത്തിൽ നിന്നും ഉണർന്നത് .”””””സെന്റ്ഓഫ് ആയിട് നിന്റെ ആൾ അവിടെ ഗംഭീര പ്രസംഗം നടത്തുന്നുണ്ട് നീ ഇവിടെ ഇരിക്കുവാണോ റസിയ “”””പാത്തു എനിക്ക് ഒരു സമാദാനവും ഇല്ലെടി ഇന്നെങ്കിലും റിയാസ് തുറന്നു പറയോ എന്നോടുള്ള ഇഷ്ടം ഒരു വാക് മതിയെടി ഈ ജീവിതം മുഴുവൻ ഞാൻ കാത്തിരുന്നോള ..പാത്തു എന്നെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു ഇന്ന് പറഞ്ഞില്ലേൽ അവൻ എന്ന് പറയാനാണ് ഇനി ഇന്ന് പറയും നീ ഇവിടെ ഇരുന്നോ ഞാൻ മാറിയിരിക്കാം എന്നെ കണ്ടാൽ ചിലപ്പോ മിണ്ടിയില്ലെങ്കിലോ

അവൻ പുറത്തേക് വരുന്നുണ്ട് എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി റബ്ബേ കാത്തോളണേ ..അവൻ എന്റെ അരികിലേക്ക് വന്നു റസിയ “”” ഓഹ് “” ഞാൻ വിളികേട്ടു നമുക്ക് പുറകുവശത്തെ ആ വകമാര ചുവട്ടിലെക് മാറിനിൽക്കാം ഞങ്ങൾ പതിയെ അവിടേക്കു നടന്നു .വാകമരം പൂത്തു തളിർത്തു നിൽക്കുവാണ് .അവൻ പറഞ്ഞു തുടങ്ങി ഒരുപാടിഷ്ടം ഉള്ളിൽ ഉണ്ടായിട്ടും എന്താ പറയാതിരുന്നേ എന്നറിയോ എന്റെ പൊട്ടത്തിക്ക് എന്റെ മോള് നന്നായി പഠിക്കാൻ വേണ്ടി പഠനത്തോടുള്ള താല്പര്യം കുറയാതിരിക്കാൻ വേണ്ടി .ആദ്യമായി നിന്നെ കണ്ടപ്പോൾ തന്നെ ഈ റിയാസിന്റെ മനസ്സ് പറഞ്ഞതാ ആ വരുന്നത് ആണ് നിന്റെ പെണ്ണെന്നു .ഇത്തിരി അസൂയയും കുശുമ്പും ഉണ്ടെങ്കിലും ഈ സ്വഭാവം അറിഞ്ഞപോ ഇഷ്ടത്തോടൊപ്പം ആരാധനയും വളർന്നു …എന്റെ.മുഖം നാണം കൊണ്ട് ചുവന്നു .ഇവിടേക്ക് നോക്കിയെ പെണ്ണെ നീ ആ ചെവിടിങ്ങു കൊണ്ടുവന്നേ എന്നിട് എന്നെ ചേർത്ത് നിർത്തിക്കൊണ്ട് എന്റെ ചെവിട്ടിൽ പറഞ്ഞു ഈ റസിയ എന്നും റിയാസിനുള്ളതാണ് എന്ന് അപ്പോൾ ഒരിളം കാറ്റ് വീശി വാകപ്പൂക്കൾ വീണുകൊണ്ടേ ഇരുന്നു ഞങ്ങളുടെ പ്രണയത്തിനു സാക്ഷി എന്നോണം .
“””വാകപൂത്ത വഴിയേ””” റിയാസിന്റെകൈ പിടിച്ചു uc കോളേജിനോട് വിടപറഞ്ഞു ..,,,,,,,,,,,,,,,,,,,,,,,,,

ഇതെന്റെ സ്റ്റോറി ആണോ എന്നുള്ള കമന്റ് നിരോധിച്ചിരിക്കുന്നു,,,,,,,,

രചന ;  Mila Mohammed 

LEAVE A REPLY

Please enter your comment!
Please enter your name here