Home Article “നിങ്ങളുടെ മകൾ നാലു മാസം പ്രെഗ്നന്റ് ആണ്”

“നിങ്ങളുടെ മകൾ നാലു മാസം പ്രെഗ്നന്റ് ആണ്”

0

ഈ കോണ്ടം ഒന്നും ഇട്ടാൽ ഒരു സുഖവും കിട്ടുകേല എന്നവൻ പറഞ്ഞിട്ടാണ് സർ
ഒരു കുഴപ്പവും വരതില്ലെന്നാ അവൻ പറഞ്ഞത്
യു നോ സർ, ലവ് മേക്കിങ്‌ന്റെ സമയത്തു അവൻ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നോ
എന്നിട്ടിപ്പോ അവൻ എന്നോട് പറഞ്ഞത് എന്താണെന്നു അറിയുമോ സർ ??
” ഞാൻ ഒരു കൊടിച്ചി പട്ടി ആണെന്ന് “അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി !
ഞാൻ മുൻപിൽ ഇരിക്കുന്ന പതിനെട്ടുകാരിയെയും അമ്മയെയും മാറി മാറി നോക്കി
അമ്മയുടെ മുഖത്ത് കോപവും സങ്കടവും മാറി മാറി വന്നു. ഇടയ്ക്കു അവരും കണ്ണ് തുടക്കുന്നുണ്ട്
അവൾ എന്റെ ടേബിലേക്ക് തല ചായ്ച്ചു വെച്ചു ശബ്ദമോ ഭാവഭേദമോ ഇല്ലാതെ കണ്ണീർ ഒഴുക്കി കൊണ്ടിരുന്നു
അമ്മ ചുവന്ന മുഖത്തോടെ അവളെ ഒന്ന് നോക്കിയാ ശേഷം ശകാരം തുടങ്ങി. “ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ഇരുന്നു മോങ്ങിയാൽ മതിയല്ലോ ”
അവൾ ചാടി എണീറ്റു ക്രുദ്ധയായി അവരെ നോക്കി

“ഞാൻ പറഞ്ഞല്ലോ എനിക്ക് ജീവിക്കണ്ടാന്നു !! അമ്മച്ചിക്ക് എന്നെ കൊണ്ട് വല്യ നാണക്കേട് ആയെങ്കിൽ ചാകാൻ തുടങ്ങിയ എന്നെ എന്തിനാ ഇങ്ങോട്ട് പിടിച്ചോണ്ട് വന്നത് ??!

ഇത്രയും ആയതോടെ അമ്മയും കരഞ്ഞു തുടങ്ങി ” എന്റെ സാറെ, എന്റെ മുഖത്ത് നോക്കി അവൾ പറയുന്നത് കേട്ടോ ?ഇവൾക്കൊക്കെ വേണ്ടി ആണല്ലോ ഞാൻ ഇത്രയും കാലം കഷ്ടപെട്ടതെന്നു ഓർക്കുമ്പോഴാ ”
ഞാൻ അവളെ കൂട്ടികൊണ്ട് റൂമിലോട്ടു പോകാൻ സിസ്റ്ററോട് ആവശ്യപ്പെട്ടു
മൂന്ന് മാസം മുൻപാണ് അവളെ ആദ്യമായി കാണുന്നത്. ഞാൻ അവസാനത്തെ രോഗിയെയും നോക്കിയിട്ട് എഴുന്നേറ്റ് പോകാൻ തുടങ്ങുമ്പോൾ ആണ്
റിസെപ്ഷനിസ്റ് ഇന്റർകോമിൽ വിളിക്കുന്നത്‌ ” സർ ഒരു രോഗി കൂടി ഉണ്ട്. സമയം കഴിഞ്ഞു എന്നു പറഞ്ഞിട്ട് സമ്മതിക്കുന്നില്ല, കാണണം എന്നു വാശി പിടിക്കുന്നു ”


വിടാൻ പറഞ്ഞിട്ട് കണ്ണും അടച്ചു ഞാൻ ഇരിക്കുമ്പോൾ ആണ് രണ്ടു പേർ വന്നു
മെലിഞ്ഞ ഒരു പെൺകുട്ടിയും, കൂടെ ഇരുപതു വയസു തോന്നിക്കുന്ന പയ്യനും
സർ ഞങ്ങളുടെ കല്യാണം കഴിഞ്ഞു മൂന്നു മാസം ആയതേ ഉള്ളു. ഞാൻ ഗർഭിണി ആണ് ഞങ്ങൾക്കിപ്പോ ഇത് വേണ്ടാ
ഞാൻ അവനെ നോക്കി അവന്റെ മുഖത്ത് ഒരു വെപ്രാളം ഉണ്ട്. ചെറുതായി വിയർക്കുന്നു.
അവളോട്‌ ടേബിളിൽ കിടക്കാൻ പറഞ്ഞിട്ട് ഞാൻ അവനോടു ഐഡി കാർഡ് ചോദിച്ചു “എടുത്തിട്ടില്ല” എന്നവൻ
“എന്തായാലും നീ വന്നതും ആവശ്യപ്പെട്ടതും എല്ലാം ഇപ്പോൾ സി സി ടിവിയിൽ കാണും ! മര്യാദക്ക് സത്യം പറഞ്ഞോ നിനക്കെത്ര വയസായി ?
നിനക്കവളെ ഇവിടുന്നു കൊണ്ട് പോകാം ! നീ വേറെവിടെ ചെന്നാലും അവൾക്കെന്തെലും വന്നു പോയാൽ നീ തൂങ്ങും !!വെറുതെ എന്തിനാ
അവൻ കസേരയിലേക്കിരുന്നു ! വിറയ്ക്കുന്ന കൈയ്യോടെ എന്റെ കൈ കൂട്ടി പിടിച്ചു

“സർ ഞങ്ങൾ ഇവിടെ പഠിക്കാൻ വന്നതാണ് ! അവളെന്റെ സ്കൂളിൽ മുതൽ ഉള്ള കൂട്ട് ആണ്.
അതിനു വേണ്ടി നീ ഇത്രയും ചെയ്യുമോ ?
എനിക്കവളെ ഇഷ്ടമാണ് സർ, അവളോട്‌ ഞാൻ പറഞ്ഞതാണ് അവന്റെ കമ്പനി വേണ്ടാന്ന്. ഒടുവിൽ അവൻ കാലു വാരി. ഞങ്ങൾ തമ്മിൽ സാമ്പത്തികമായി നല്ല വിത്യാസം ഉണ്ട് സർ.

ഞാൻ പറയണോ വേണ്ടയോ എന്നാലോചിച്ചു നടന്ന സമയത്ത് അവൻ അവളെ ട്രാപ് ചെയ്തു
പിന്നെ ഞാൻ പറഞ്ഞതൊക്കെ അവരെ തമ്മിൽ തെറ്റിക്കാൻ ആണെന്ന് കരുതി അവൾ തള്ളി കളഞ്ഞു. പക്ഷേ എനിക്ക് മറക്കാൻ പറ്റില്ല സർ.
അവളെ തിരിച്ചു കിട്ടിയാൽ മതി. ഇതെല്ലാം ഞാൻ മറന്നോളാം. അവൾ ഒരു പാവം ആണ്
അവൾക്കു പറ്റിയ ഒരു അബദ്ധം ആണ്. സർ സഹായിക്കണം. ഞാൻ അവൾക്കു കൂട്ട് വന്നേനേയുള്ളു.
ഞാൻ അവളുടെ വീട്ടുകാരുടെ നമ്പർ ചോദിച്ചു. തരാൻ പറ്റില്ലെന്ന് അവൻ
അവളുടെ ആരോഗ്യം വളരെ മോശമാണ്. അത് കൊണ്ട് എന്ത് ചെയ്യണം എങ്കിലും ഉത്തരവാദിത്ത പെട്ട ആരെങ്കിലും വരണം
ഇല്ലെങ്കിൽ, പോലീസ്, കേസ്, അതൊക്കെ വേണോ ?
അവൻ പേടിച്ച് അവളുടെ അമ്മയുടെ നമ്പർ തന്നു
അവരെ വിളിച്ചപ്പോൾ ഗൾഫിൽ ആണ്. വന്നേ പറ്റു! നിങ്ങളുടെ മകൾക്കു നല്ല സുഖം ഇല്ലെന്നു അറിയിച്ചു
എങ്കിൽ അവളുടെ അമ്മാവനെ വിടാം എന്നായി അവർ ”
“നിങ്ങളുടെ മകൾ നാലു മാസം പ്രെഗ്നന്റ് ആണ്. ” നിങ്ങൾ തീരുമാനിക്കുക ആരു വരണം എന്നു, ഞാൻ അവളെ അഡ്മിറ്റ്‌ ചെയ്യുകയാണ്
ഇത്രയും പറഞ്ഞു ഞാൻ ഫോൺ വെച്ചു. ആറാം നാൾ അവരെത്തി. പക്ഷേ അവരെത്തുന്നതിനു മുൻപേ അവൾക്കു ബ്ലീഡിങ് ആരംഭിച്ചിരുന്നു
കുഞ്ഞ് പോയി. അവളെ മാത്രം കിട്ടി
ഒരാഴ്ചക്ക് ശേഷം അവളെ ഡിസ്ചാർജ് ചെയ്തു.
പിന്നെ വരുന്നത് ഇന്നാണ് ! ആത്മഹത്യ ശ്രമം. സൈക്കിയാട്രിസ്റ്റിനെ കാണിക്കാൻ കൊണ്ട് വന്നതാണ്. അവർ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു.
ഞാൻ അവരോട് പറഞ്ഞു “നിങ്ങൾ ക്ഷമിച്ചേ പറ്റു ! വെറുതെ ബഹളം വെച്ചാൽ നടന്നത് മാറ്റാൻ പറ്റില്ല.
“സർ ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല, അവളുടെ സംസാരം കേൾക്കുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതാണ് ”
പതിന്നാലു വർഷമായി ഞാൻ ഗൾഫിൽ കഷ്ടപ്പെടുന്നത് ഇവൾക്കും ഇതിന്റെ ഇളയതിനും വേണ്ടി ആണ് ”
ഞാൻ അവരോടു പറഞ്ഞു ” നിങ്ങൾ ആർക്ക് വേണ്ടി കഷ്ടപെട്ടാലും അതിനൊന്നും ഒരു അർത്ഥവും ഇല്ലാതെ വരും “ഒടുവിൽ നിങ്ങൾ എന്തിനാണ് നിങ്ങൾക്കു വേണ്ടി പോലും അല്ലാതെ ഓടിയത് എന്നു തോന്നും
ഇതുപോലെ ഒരു സിറ്റിയിൽ ഒറ്റക്കായിരുന്നു അവൾ
അവളെ മുഴുവനായി കുറ്റം പറയാൻ പറ്റില്ല. പതിന്നാലു വർഷം അച്ഛനും അമ്മയും കൂടെ ഇല്ലാതെ വളർന്ന കുട്ടി ! അതിനെ ആരോ ചിരിച്ചു കാണിച്ചപ്പോൾ അത് സ്നേഹം അല്ല !

“വെറും കാമം മാത്രം ആണെന്ന് പറഞ്ഞ് കൊടുക്കാൻ ആരും ഇല്ലാതെ പോയി ”
ഞാൻ നിങ്ങളെ കുറ്റപെടുത്തിയതല്ല ! എന്റെ അഭിപ്രായത്തിൽ അവളെ ഡിസ്ചാർജ് ചെയ്താൽ നിങ്ങൾ അവളെയും കൊണ്ട് ഇവിടുന്നു പോണം ”
അവളുടെ കൂടെ നിക്കണം. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറണം
അല്ലെങ്കിൽ അവൾ ആത്മഹത്യ ചെയ്യും, ഇല്ലെങ്കിൽ മുഴു ഭ്രാന്തി !
പിന്നെ ഉള്ള ഒരാഴ്ചയിൽ ഞാൻ അവളെയും കൂട്ടി, പീഡിയാട്രിക്‌ കാൻസർ വാർഡിൽ റൗണ്ട്സിനു പോകുമ്പോൾ
മരിക്കാൻ പേടി ഉള്ള പതിനാലുകാരി, മരണം തിന്നു തീർത്തു കൊണ്ടിരിക്കുന്ന എട്ട് വയസു കാരൻ, അങ്ങനെ ജീവിക്കാൻ കൊതിക്കുന്ന ഒരുപാടു മുഖങ്ങൾ
പോകുമ്പോൾ അവളെന്നോട് പറഞ്ഞു ഞാൻ ഇനി നല്ല കുട്ടി ആയിക്കോളാം സർ
അന്ന് പോയിട്ട് പിന്നെ ഇന്നാണ് കാണുന്നത്
കല്യാണം വിളിക്കാൻ വന്നിരിക്കുകയാണ്. അന്ന് ഞാൻ പേടിപ്പിച്ചവനും ഉണ്ട് കൂടെ
രണ്ട് പേർക്കും ജോലി ഒക്കെ ആയിരിക്കുന്നു. ഇന്ന് ഞാൻ അവന്റെ കൈ കൂട്ടി പിടിച്ചു
“ആത്മാർത്തമായി നന്നായി വരട്ടെ എന്നു പറഞ്ഞു ”

വളരെ സന്തോഷമുണ്ട് തകർന്നു പോകുമായിരുന്നു എന്നു ഞാൻ പോലും കരുതിയ അവളുടെ തിരിച്ചു വരവിൽ.
അതിനെല്ലാം മീതെ ആ ചെറുപ്പക്കാരനോട് ബഹുമാനവും. അവളെ ചേർത്തു പിടിച്ചു തന്റെ കൗമാര പ്രണയത്തിനു കൈ വിളക്കായവനോട്….
ഞാനും പ്രാർത്ഥിക്കുന്നുണ്ട്, അവന്റെ സ്നേഹത്തെ അതേ തീക്ഷ്ണതയോടെയും, ആത്മാർത്ഥയോടും കൂടി തിരിച്ചു കൊടുക്കാൻ അവൾക്കു കഴിയട്ടെ എന്നും

രചന ; Sabaries RK

LEAVE A REPLY

Please enter your comment!
Please enter your name here