Home Viral കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാൻ നോക്കുമായിരുന്നല്ലോ പൊള്ളിച്ച് അമ്മവാക്ക്

കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാൻ നോക്കുമായിരുന്നല്ലോ പൊള്ളിച്ച് അമ്മവാക്ക്

0

[ad_1]

ഉള്ളുലയ്ക്കുന്ന അലമുറയിട്ട നിലവിളിയിലും തേങ്ങലിലും കാസർകോടിനൊപ്പം കേരളവും കരഞ്ഞുതളരുകയാണ്. കാരണം ഒരമ്മയുടെയും പെങ്ങളുടെയും കണ്ണീരും, അവരുടെ ഉള്ളുപൊള്ളിക്കുന്ന വാക്കുകളുമാണ്. ‘പൊന്നുമോനെ.. എന്നും എന്റെ ചേട്ടാ.. എന്നും അവർ ഉറക്കെ വിളിക്കുമ്പോൾ ആരുടെയും ഉള്ളുലഞ്ഞുപോകും. രണ്ടുകുടുംബങ്ങളുടെ അവസാന പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അക്രമികൾ അരിഞ്ഞുതള്ളിയത്.

‘കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാൻ നോക്കുമായിരുന്നല്ലോ എന്ന് ഒരാൾക്ക് പോലും നിന്നുതിരിയാൻ ഇടമില്ലാത്ത ആ കുടിലിൽ കിടന്ന് സ്വയം വിലപിക്കുകയാണ് കൃപേഷിന്റെ അമ്മ. സ്വന്തം സഹോദരനെ കൊത്തി നുറുക്കിയിട്ടിരിക്കുന്നത് വീട്ടിലേക്കുള്ള വഴി മ ആദ്യം കാണേണ്ടി വന്നത്‌ കൊല്ലപ്പെട്ട ശരത്തിന്റെ സഹോദരിയാണ്. അവളുടെ നിലവിളിക്ക് മുന്നിൽ മുല്ലപ്പള്ളി രാമചന്ദ്രനും വിങ്ങിപ്പൊട്ടി കരഞ്ഞുപോയി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രണ്ടുവീട്ടിലും പോയിരുന്നു ..

കൃപേഷിന്റെ അമ്മ ചോദിച്ച് കൊണ്ടേയിരിക്കുന്നുണ്ട് ഇനി എങ്ങിനെ എന്റെ മകനെ കാണുമെന്ന് .. കാണാൻ കഴിയില്ലെന്ന് ബോധ്യം വരുമ്പോഴായിരിക്കും അവർ ആത്മഗതം പോലെ പറയുന്നുണ്ട് കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാൻ നോക്കുമായിരുന്നല്ലോ എന്ന് ..

കുറച്ച് ഓലയും ചോരാതിരിക്കാൻ ഒരു ടാർപോളിൻ ഷീറ്റും മാത്രമുള്ള വീടെന്ന് പറയാൻ പറ്റാത്ത , ഇരുട്ട് മൂടിയ (കൊല്ലാൻ ഉത്തരവിട്ട കാലന്മാരുടെ മനസ്സിൽ ഉള്ളത്ര ഇരുട്ട് ഇല്ല ) കൂരക്ക് കീഴിൽ ജീവന്റെ ഒരു മിടിപ്പെങ്കിലും ബാക്കി ഉണ്ടായിരുന്നെങ്കിൽ എന്ന് പെറ്റമ്മ കേഴുമ്പോ എന്ത് പറഞ്ഞാ ആശ്വസിപ്പിക്ക ..

ശരത്തിന്റെ അമ്മയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു . പെങ്ങളുടെ നിലവിളി ആ വീട്ടിൽ നിലയ്ക്കുന്നില്ല .. കാരണം സ്വന്തം സഹോദരനെ കൊത്തി നുറുക്കിയിട്ടിരിക്കുന്നത് വീട്ടിലേക്കുള്ള വഴി മദ്ധ്യേ അവളാണ് ആദ്യം കാണേണ്ടി വന്നത്‌ ..

ഏത് പാർട്ടിക്കാരൻ കൊല്ലപ്പെട്ടാലും വീടുകളിലെ കാഴ്ചകൾ ഇത് തന്നെയാവും .ആ വേദന അറിയാൻ നിങ്ങൾ ശ്രമിച്ചില്ല .. മറ്റൊരു വീട്ടിലെ വേദന കൊണ്ട് അത് മാറില്ല ..

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here