Home Latest ഇങ്ങനെയുള്ള കാര്യങ്ങൾ ഉള്ളതുകൊണ്ട് ഫ്‌ബി യുടെ പാസ്സ്‌വേർഡ് മാറ്റി എപ്പോഴും ലോഗ് ഔട്ടിൽ തന്നെ വെക്കാറാണ്...

ഇങ്ങനെയുള്ള കാര്യങ്ങൾ ഉള്ളതുകൊണ്ട് ഫ്‌ബി യുടെ പാസ്സ്‌വേർഡ് മാറ്റി എപ്പോഴും ലോഗ് ഔട്ടിൽ തന്നെ വെക്കാറാണ് പതിവ് ,

0

ഒരു ഫേസ്ബുക്ക് സ്റ്റോറി

രചന ; Latheesh Kaitheri

കോടതി മുറി ,

ഒരുപാടുപ്രവാശ്യം വന്നു നന്നേ പരിചിതമായിരുന്നു ,

കറുത്തകോട്ടിട്ടു ഓടിനടക്കുന്നവർ ഓരോരാളുടെ ജീവനെടുത്തു പോകുന്ന കഴുകൻ മാരെപോലെ തോന്നുന്നു ,

ഒരുപാടുനാളായുള്ള ഭാര്യയുടെ ഉറച്ച തീരുമാനത്തിന് ഇന്ന് പൂർണ്ണവിരാമമായി ,

പത്തുവർഷമായി ഉള്ള നമ്മുടെ ദാമ്പത്യ ബന്ധം ഇന്ന് നിയമ പരമായി വേർപിരിഞ്ഞു .

തെറ്റുകൾ പൂർണ്ണമായും തന്റേതു തന്നെ ,വിവാഹം കഴിച്ചു തനിക്കുവേണ്ടി മുഴുവൻ സമയം ജീവിക്കുന്ന ഭാര്യയും കുട്ടികളേയും കുറിച്ച് ആലോചിക്കാതെ താത്കാലിക സന്തോഷത്തിനുപിറകേ പോയതിനു വലിയ വില നൽകേണ്ടിവന്നു ,

സാധാരണ പോലെ രാത്രി പത്തുമണി സമയത്തു രണ്ടെണ്ണം അടിച്ചു ഫേസ്ബുക്കിലേക്ക് കണ്ണോടിക്കുകയാണ് ,പതിവിൽ നിന്നും വിപരീതമായി ഒരാൾ ഓൺലൈനിൽ കണ്ടപ്പോൾ ചുമ്മാ ഒന്ന് ഹായ് അടിച്ചതാണ് ,,,

അവൾ വീടിന്റെ അയൽവക്കത്തുള്ള കുട്ടിയാണ് , ചെറുപ്പത്തിൽ കണ്ടതാണ് , പിന്നീട് വീട്ടിലെ കഷ്ടപ്പാടിനുപുറത്തു ഗൾഫിലേക്ക് കയറിയപ്പോൾ എല്ലാവരെയും മറന്നു ,,

ഇതിനിടയിൽ ഇപ്പോഴനെന്നറിയില്ല അവളുടെ പ്രൊഫൈൽ പിക്ച്ചർ കണ്ടപ്പോൾ താൻ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് കൊടുത്തത് , അതൊക്കെ മറന്നുപോയി , അതൊക്കെ കഴിഞ്ഞിട്ട് വർഷങ്ങളായി , അവൾ ആ റിക്വസ്റ്റ് കൺഫേം ചെയ്തതുപോലും താൻ ശ്രദ്ധിച്ചില്ല , ഇപ്പൊ ഇതാ എന്നെ തന്നെ അദ്‌ഭുതപ്പെടുത്തി കൊണ്ട് അവളുടെ റിട്ടേൺ മെസേജ് ,

അവൾ ഇപ്പോൾ കാനഡയിൽ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നു , തുടക്കത്തിൽ മാന്യമായ ചാറ്റിങ് കുടുംബവിശേഷം , പതിയെപ്പതിയെ എല്ലാ അതിർവരമ്പുകളും ബേദിച്ചു മുന്നോട്ടുപോയി ,
രണ്ടെണ്ണം കൂടുതലടിച്ച സമയങ്ങളിൽ മനസ്സിൽ അപ്പപ്പോൾ തോന്നിയതൊക്കെ ചാറ്റി തിമർത്തു .

,സ്കൈപ്പിൽ നേരിട്ടുവരാൻ പറഞ്ഞപ്പോഴൊക്കെ അവൾ ഒഴിഞ്ഞുമാറി ,

താൻ ഒരുപക്ഷെ റെക്കോർഡ് ചെയ്തു പ്രശ്‌നമാകും എന്നുകരുതി ആയിരിക്കും ,

മനസ്സുകൊണ്ടുള്ള വ്യഭിചാരങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ

അതിനിടയിലാണ് താൻ ലീവിന് നാട്ടിൽ വന്നത് ,

ഇങ്ങനെയുള്ള കാര്യങ്ങൾ ഉള്ളതുകൊണ്ട് ഫ്‌ബി യുടെ പാസ്സ്‌വേർഡ് മാറ്റി എപ്പോഴും ലോഗ് ഔട്ടിൽ തന്നെ വെക്കാറാണ് പതിവ് ,

പുറത്തുപോയാൽ മാത്രമേ അത് ലോഗിൻ ചെയ്യാറുള്ളു ,

പതിവുപോലെ ഭാര്യയും കുട്ടികളുമൊത്തു അവർക്കു ഇഷ്ടമുള്ളേടത്തോക്കെ കൊണ്ടുപോയി ,അവർക്കുവേണ്ടതൊക്കെ വാങ്ങിച്ചുകൊടുത്തു ,

അടുത്ത ആഴ്ച തിരിച്ചുപോകണം,,, എല്ലാവരെയും പിരിഞ്ഞു വീണ്ടും ആ മരുഭൂമിയിലേക്ക് പോകണം എന്നാലോചിച്ചപ്പോൾ അതിലേറെ വിഷമം ,

പിറ്റേദിവസം രാവിലെ ഉണരുന്നതും കാത്തു ഭാര്യാ കട്ടിലിന്റെ വശത്തു തന്നെയുണ്ട് ,

അപ്പോഴാണ് ഇന്നലെ ഫ്‌ബി ലോഗൗട്ട് ചെയ്‌തില്ല എന്നോർത്ത് , അത്യാവശ്യം നല്ല തണ്ണിയായതു കൊണ്ട് എല്ലാകാര്യങ്ങളും മറന്നുപോയി എന്നതാണ് സത്യം ,

എന്തായിത് ?

എന്ത്

ആരാ ഇവൾ ?

അത് എന്റെ ഒരു ഫ്രണ്ടാ

ഇങ്ങനെയൊക്കെ ആണോ ഫ്രണ്ടുമായി സംസാരിക്കുക ? ഞാൻ ഇതു മുഴുവൻ വായിച്ചു , എന്നോടുപോലും നിങ്ങൾ ഇത്ര പച്ചയായി കാര്യങ്ങൾ പറഞ്ഞിട്ടില്ല ,അവളുടെ ശബ്‍ദം കടുത്തുവന്നു .

അതുപിന്നെ ഞാൻ ,നീ വിചാരിക്കും പോലെ ഒന്നുമില്ല

അതെനിക്കറിയാം , നിങ്ങൾ തമ്മിൽ നേരിട്ട് ബന്ധങ്ങൾ ഒന്നമില്ല , പക്ഷെ അതിലും ശക്തമായി മനസ്സിലൂടെ നിങ്ങൾ രണ്ടാളും വ്യഭിചരിച്ചിട്ടുണ്ട് ,മനസ്സുകൊണ്ട് മറ്റൊരുപെണ്ണിനൊപ്പം അന്തിയുറങ്ങിയ നിങ്ങളോടൊപ്പം ഇനി എനിക്ക് ജീവിക്കേണ്ട ,

ഇതുവായിച്ചിട്ടു ഇന്നലെ തന്നെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ തുനിഞ്ഞതാ ,, പിന്നെ ആ കുഞ്ഞുങ്ങളുടെ കാര്യം ഓർത്തപ്പോൾ വേണ്ടെന്നുവെച്ചു ,

തെറ്റുകൾ ആവർത്തിച്ചു ഏറ്റുപറഞ്ഞിട്ടും അനുവിന് എന്നെ ഉൾക്കൊള്ളാൻ പറ്റിയില്ല ,
ഉറച്ച മനസ്സിന്റെ തീരുമാനം ആയിരുന്നു അത് ,

ഞാൻ രമ്യതക്കുവേണ്ടി കെഞ്ചിയപ്പോൾ കറുത്ത ഗൗൺ ഇട്ട അവളുടെ വക്കീൽ അവളുടെ നെഞ്ചിലെരിയുന്ന തീയിൽ എന്നെക്കുറിച്ചുള്ള വെറുപ്പുകലര്ന്ന എണ്ണ ഒഴിച്ചുകൊണ്ടേ ഇരുന്നു ,

വെറുതെ ഒരു രസത്തിനു തുടങ്ങിയ ബന്ധം ,അതിന്റെ രസച്ചരട്‌ പൊട്ടിയപ്പോൾ ആ മലവെള്ളപ്പാച്ചലിൽ തന്റെ മുന്നോട്ടുള്ള ജീവിതവും സ്വപ്നങ്ങളും ഒക്കെ ഒഴുകിപോകുമെന്നു ഒരിക്കലും വിചാരിച്ചില്ല ,

അവൾ പറഞ്ഞത് ശരിയാണ് ശരീരം കൊണ്ട് അല്ലെങ്കിലും മനസ്സുകൊണ്ട് ഞാൻ ചെയ്തതും പൂർണ്ണമായും വ്യഭിചാരം തന്നെയാണ്

ഒരുപക്ഷെ എല്ലാം ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ ഇടയിൽ ,തനിക്കു വിധേയയായി ഒരുവാക്കുപോലും എതിരുപറയാതെ താൻ നിശ്ചയിച്ച ചുമരുകൾക്കകത്തു ജീവിച്ച അനു, ഇത്രയും കരുത്തറ്റ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയാണ് എന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല , അതുതന്നെയാണ് തനിക്കുസംഭവിച്ച വലിയ തെറ്റും

Latheesh Kaitheri. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ ഒരു വരിയോ എനിക്കുവേണ്ടി കുറിക്കുക 😍😍😍😍

LEAVE A REPLY

Please enter your comment!
Please enter your name here