Home തൂലികയെ പ്രണയിച്ചവൻ അജു ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ നേരം വൈകി… ഒരു ഓട്ടോറിക്ഷ പോലും കിട്ടിയില്ലാ…

ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ നേരം വൈകി… ഒരു ഓട്ടോറിക്ഷ പോലും കിട്ടിയില്ലാ…

0

രചന : തൂലികയെ പ്രണയിച്ചവൻ അജു

ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ നേരം വൈകി… ഒരു ഓട്ടോറിക്ഷ പോലും കിട്ടിയില്ലാ… രാത്രി ഒമ്പത് മണി കഴിഞ്ഞാൽ ഒരു മനുഷ്യൻ റോട്ടിൽ ഉണ്ടാവില്ലാ…ഞാൻ പതുകെ നടന്നു വീട്ടില്ലേക്ക്… പെട്ടെന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടു… എവിടെ നിന്നാണ് എന്ന് മനസ്സിലാവുന്നില്ലാ, ഞാൻ ചുറ്റും നോക്കി… ഒരുപിടിയും കിട്ടുന്നില്ലാ., വീണ്ടും വീണ്ടും ആ കുട്ടിയുടെ കരച്ചിൽ കേട്ടുകൊണ്ടേ ഇരുന്നു… ഞാൻ തോട്ടപ്പുത്തുള്ള കാട്ടില്ലേക്ക് നടന്നു…

ആരും പോവാറില്ലാ രാത്രി സമ്മയത്ത് ആ കാട്ടിൽ… എനിക്ക് ആ സമ്മയത്ത് ഒരു പേടിയും തോന്നിയില്ലാ… ഞാൻ കാട്ടിൽ കയറി… ആ കുട്ടിയുടെ ശബ്ദം ഒന്നും കേൾക്കാതെ ആയി… എന്റെ മനസ്സിൽ പേടി വന്ന് തുടങ്ങി… ദൈവമേ ആ കുട്ടിക്ക്‌ എന്തായിരിക്കും സംഭവിച്ചത്… ഞാൻ നടത്തം അവസാനിചില്ലാ… ഞാൻ പിന്നെയും നടന്നു… കുറച്ചു ദൂരം നടന്നപ്പോൾ ഒരു കുട്ടി കിടക്കുന്നത് കണ്ടു… അടുത്ത് ചെന്ന് നോക്കിയപ്പോൾ ഞെട്ടി പോയി… ആ കുട്ടിയെ ആരോ പീഡിപ്പിച്ചിട്ടിരിക്കുകയാണ്… അതികം വയസ്സൊന്നും ആയിട്ടില്ലാ ആ കുട്ടിക്ക്… പത്ത് വയസ്സ് ആയിട്ടുണ്ടാവുള്ളു…

ചത്ത്‌ എന്ന് കരുതി ഉപേക്ഷിച്ച് പോയതാ… നോക്കിയപ്പോൾ ജീവൻ ഉണ്ട്… എങ്ങനെ ആ കുട്ടിയെ ഹോസ്പിറ്റല്ലില്ലേക്ക് കൊണ്ട് പോകും… ഒരു ഡ്രസ്സ് പോലും അതിന്റെ മെത്ത് ഇല്ലാ… ഞാൻ അങ്ങനെ തന്നെ എടുത്തു ആ കുട്ടിയേ… ജീവൻ പോകുന്നതിന് മുൻപ് എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണം…

ആ കുട്ടിയുടെ മുഖം കണ്ടാൽ സഹിക്കാൻ പറ്റില്ലാ… അവളെയും കൊണ്ട് നടന്നു… കാട്ടിൽ നിന്ന് റോട്ടിൽ എത്തി… ഇനിയും കുറച്ചു ദൂരം ഉണ്ട് ഹോസ്പിറ്റൽ എത്താൻ…ഞാൻ പതുക്കെ ഓടാൻ തുടങ്ങി… പക്ഷെ എനിക്ക് ഓടാൻ കഴിയുന്നുണ്ടായിരുന്നില്ലാ…

പെട്ടെന്നാണ് പോലീസ് വരുന്നത് കണ്ടത്… നേരെ പോലീസ് ജീപ്പിന്റെ ഫ്രണ്ടിലേക്ക് നിന്നു… അവർ വണ്ടിണ് നിർത്തി.. അവരോട് കാര്യം പറഞ്ഞു.. അവർ തന്നെ ഞങ്ങളെ കയറ്റി… ഞങ്ങൾ ഹോസ്‌പിറ്റലിൽ പോയി.,

അവരും ഈ കുട്ടിയെ തപ്പി ഇറങ്ങിയത് ആണ്… കുട്ടി മിസ്സ് ആയിട്ട് നാല് ദിവസം ആയി എന്നാ സാർ പറഞ്ഞത്…

ഹോസ്പ്പിറ്റലിൽ എത്തിച്ചു… പോലീസ് ആ കുട്ടിയുടെ വീട്ടിൽ വിളിച്ചറിയിച്ചു… അവർ എത്തുമ്പോഴേക്കും അവരുടെ മോൾ മരിച്ചു പോയി… ആ അമ്മയുടെയും അച്ഛന്റെയും കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ലാ…

ഒരുനിമിഷം ഞാൻ ആലോചിച്ചു… എത്രയെത്ര പെൺകുട്ടികൾ പീഡനത്തിന് ഇരയാവുന്നത്… അതിൽ എത്ര പെൺകുട്ടികൾ മരിച്ചു പോവുന്നു… എത്ര പെൺകുട്ടികൾ സ്വയം ജീവിതം ഇല്ലാതാക്കുന്നു….

എത്ര പേർ ശിഷിക്കപ്പെടുന്നുണ്ട്… ചുരുക്കം ചിലർ ശിഷിക്കപ്പെടുന്നു… ബാക്കിയുള്ളവർ സുഖമായി പുറത്ത് ജീവിക്കുന്നു… അവർക്കൊന്നും നക്ഷ്ടപ്പെടാൻ ഇല്ലല്ലോ… ആ നക്ഷ്ടപ്പെട്ടതൊക്കെ ഈ കുട്ടിയേ പോലുള്ള പെൺകുട്ടികൾക്ക് അല്ലേ…

പെൺകുട്ടിയെ പീഡിപ്പിക്കുന്നത് ആൺ ആണല്ലോ… ഈ ആൺ ഒരു പെണ്ണിൽ നിന്ന് തന്നെയല്ലേ ഭൂമിയിലിലേക്ക് ജനിച്ചു വരുന്നത്… അത് അവർ ഓർക്കുന്നില്ലാ…

പെണ്ണ് എന്ന് വെച്ചാൽ ഒരുപാട് അർഥങ്ങൾ ഉണ്ട്… അവൾ അമ്മയാണ്, കാമുകിയാണ്, സഹോദരി ആണ്, അങ്ങനെ etc….

എന്നാണാവോ പെണ്ണ് എന്താണ് എന്ന് മനസ്സിലാവുന്ന തലമുറ വരുന്നത്… കാത്തിരിക്കാം നല്ലൊരു തലമുറക്ക് വേണ്ടി…

LEAVE A REPLY

Please enter your comment!
Please enter your name here