Home Viral ധീരജവാന് വിട വസന്തകുമാറിന് നാടിന്‍റെ അന്ത്യാഞ്ജലി

ധീരജവാന് വിട വസന്തകുമാറിന് നാടിന്‍റെ അന്ത്യാഞ്ജലി

0

[ad_1]

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി. വസന്തകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. വയനാട് തൃക്കൈപ്പറ്റയിലെ കുടുംബവീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങിയ ഭൗതികശരീരം കോഴിക്കോട് പൊതുദര്‍ശനത്തിനുവച്ചശേഷമാണ് വയനാട് ലക്കിടിയിലെ വീട്ടിലെത്തിച്ചത്.

ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ വന്‍ ജനാവലി വസന്തകുമാറിന് യാത്രാമൊഴി നല്‍കാന്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് വസന്തകുമാര്‍ പഠിച്ച ലക്കിടി ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ പൊതുദര്‍ശനം. നൂറകണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി ഇവിടെയും എത്തിയത്. പിന്നീട് വിലാപയാത്രയായി തൃകൈപ്പറ്റയിലെ കുടുംബവീട്ടിലെത്തിച്ചു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here