Home Viral മേരിയുടെ അസ്ഥി പൊടിഞ്ഞ വൃണമായ കാല് മുറിക്കേണ്ടി വന്നില്ല ഡോക്ടർ മുറിച്ചു മാറ്റാൻ പറഞ്ഞ കാലിന്...

മേരിയുടെ അസ്ഥി പൊടിഞ്ഞ വൃണമായ കാല് മുറിക്കേണ്ടി വന്നില്ല ഡോക്ടർ മുറിച്ചു മാറ്റാൻ പറഞ്ഞ കാലിന് എന്ത് സംഭവിച്ചു

0

[ad_1]

മേരിയുടെ അസ്ഥി പൊടിഞ്ഞ വൃണമായ കാല് മുറിക്കേണ്ടി വന്നില്ല…

പ്രളയം നൽകിയ മുറിവുമായി മേരിയേയും കൊണ്ട് ഏട്ടനും സുഹൃത്തുക്കളും ഹോസ്പ്പിറ്റലിൽ എത്തി, കാല് പഴുത്ത് അസ്ഥിപൊടിഞ്ഞ് പോയെന്ന് പരിശോധനയിൽ കണ്ടതിനെ തുടർന്ന് കാല് മുറിച്ചു മാറ്റാൻ ഡോക്ടർ പറഞ്ഞു.

ഇവളുടെ കാല് ഉടൻ മുറിക്കണം, എല്ല് പൊടിഞ്ഞ് പോയിട്ടുണ്ട്, പഴുപ്പ് മുകളിലേക്ക് കയറികൊണ്ടിരിക്കയാണ് കാല്മുറിക്കണം, ഇതായിരുന്നു ഡോക്ടർ മേരിയുടെ ഏട്ടനോടും അമ്മയോടും പറഞ്ഞത്.

ഇത് മേരി ഗോതുരുത്തിന്റെ ജീവിതത്തിലെ നേരനുഭവം. ചെറിയൊരു മുറിവ് പറ്റി ഹോസ്പ്പിറ്റലിൽ കാണിച്ചപ്പോൾ ഡോക്ടർ ഓപ്പറേഷൻ വിധിച്ചു,പഴുപ്പ് വന്ന് മേരി ആകെ അവശയായി. ഡോക്ടറെ കാണിച്ചപ്പോൾ സർജ്ജറി വേണമെന്ന് പറഞ്ഞു, സർജ്ജറി ചെയ്തു, ശേഷം മുറിവ് പഴുത്ത് ഉണങ്ങാത്ത അവസ്ഥയിലായി.

ഡോക്ടർ ഉടൻ കാലമുറിക്കണമെന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ വിഷമിച്ചു, ഈ സന്ദർഭത്തെ കുറിച്ച് മേരിയുടെ ഏട്ടൻ പറയുന്നത് ഇങ്ങനെ _ കാല്മുറിക്കണമെന്ന് പറഞ്ഞശേഷം _ പിന്നേടാ ഡോക്ടറുടെ മുഖത്ത് നോക്കാൻ ഞങ്ങൾക്ക് തോന്നിയില്ല.

മേരി ജന്മനാ ശാരീരിക വൈകല്യങ്ങളുള്ള കുട്ടിയാണ്, കാല് കൂടി മുറിച്ചാലുള്ള അവസ്ഥയെ കുറിച്ച് ഏട്ടനും അമ്മയ്ക്കും ചിന്തിക്കാൻ കൂടിവയ്യ. ഈ സമയത്താണ് സുഹൃത്തുക്കളായ അക്ബറും ഷെഹീനും എന്റെ ചികിത്സയെ കുറിച്ച് പറയുന്നത്, എന്നെ വിളിച്ചപ്പോൾ നാളെ വരൂ എന്ന് പറഞ്ഞു.

മേരിയും ഏട്ടനും സുഹൃത്തുക്കളും കൂടി വന്നു, കാൽപാദത്തിനടിയിൽ മടമ്പിൽ വലിയൊരു ദ്വാരം, അതിൽ കൂടി പഴുപ്പും ദുശിച്ച രക്തവും നീരും വന്നുകൊണ്ടിരിക്കുന്നു, കാൽ പാദം നീർ വന്ന് വീർത്തിരിക്കുന്നു, കാല് അനക്കാൻ പോലുംവയ്യ,മേരി വേദനകൊണ്ട് കരയുന്നു. സ്വന്തം സഹോദരിയുടെ രോഗസ്ഥയിൽ ദുഃഖിക്കുന്ന ഏട്ടന്റെ മുഖം എന്നെ വല്ലാതെ വേദനിപ്പിച്ചു.

ഡോക്ടർ കാല് മുറിക്കാൻ പറഞ്ഞിരിക്കുകയാണ്, മുറിക്കാതെ ഈ മുറിവ് ഉണക്കിത്തരണമെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു. മോളെ , കാല്മുറിക്കേണ്ടതില്ല, മുറിവ് പൂർണ്ണമായും ഉണങ്ങുമെന്ന് ഞാൻ മേരിയോട് പറഞ്ഞു.

കുറേ സമയമെടുത്ത് ഞാനാകാല് വൃത്തിയാക്കി മരുന്ന് വെച്ചുകൊടുത്തു,എല്ലാം ശരിയാപുമെന്ന് പറഞ്ഞ് ഞാനവരെ യാത്രയാക്കുമ്പോൾ _ മേരിയെന്നെ ദയനീയമായി നോക്കി. ദൈവമേ……. ആനോട്ടം നീ കാണുന്നില്ലേ ?.

അടുത്ത ആഴ്ച്ച മേരിയും ഏട്ടനും അമ്മയും വന്നു, ആ മുറിവിൽ ഉണക്കം കണ്ടു തുടങ്ങിയിരിക്കുന്നു. പിന്നേടുള്ള ആഴ്ച്ചകളിലും അവർ വന്നു. ഇന്നലെ മേരിയും ഏട്ടനും അമ്മയും വന്നു, യാദൃശ്ഛികമായി അക്ബറും വന്നു.

എല്ലാവരുടേയും മുഖത്ത് സന്തേഷം, കാരണം മേരിയുടെ മുറിക്കണമെന്ന് പറഞ്ഞ കാലിന്റെ മുറിവ് പൂർണ്ണമായും ഭേദമായിരിക്കുന്നു. മേരിയുടെ മുറിവ് ഉണങ്ങിയതിൽ എനിക്ക് യാതൊരു പങ്കുമില്ല, എല്ലാം ദൈവ നിശ്ഛയം മാത്രം.

നന്മയുള്ള നിഷ്ക്കളങ്കമായ മനസാണ് മേരിയുടേത്,ഏട്ടനാണ് അവളുടെ മഹാഭാഗ്യം_ അപൂർവ്വമായെ ഇത്തരം സ്നേഹ സാഹോദര്യത്തെ ഞാൻ കണ്ടിട്ടുള്ളു. ഇവർക്ക് തുണയായത് അബ്റും ഷെഹീനുമാണ്. അവരുടെ ഇടപെടൽ മേരിയുടെ രോഗ ശമനം എളുപ്പമാക്കി.

നന്മകളെ _ പ്രതീക്ഷകൾ കൈ വിടാതിരിക്കുക. ഇത് വായിച്ചിട്ട് ആരും വരണമെന്ന് ഞാനാഗ്രഹിക്കുന്നില്ല, ഒരു പാട് ചികിത്സകർ നമ്മുടെ രാജ്യത്തുണ്ട്, അലോപ്പതിയും ആയൂർവേദവും,ഹോമിയോപ്പതിയും, യുനാനിയും,പ്രകൃതിചികിത്സയും നാട്ടുവൈദ്യവുമൊക്കെ നമ്മുടെ രാജ്യത്തുണ്ട്. രോഗശമനം സാധ്യമാകുമെങ്കിൽ _ നമുക്ക് ഏത് ചികിത്സാമാർഗ്ഗവും സ്വീകരിക്കാം .

ഞാൻ ചെയ്യുന്ന മുറിവുണങ്ങാനുള്ള ചികിത്സയെ വ്യാജവൈദ്യമെന്ന് പറയുന്നവരുണ്ട്, എനിക്കതിൽ ദുഃഖമില്ല,പക്ഷെ ഒരു കാര്യം മനസ്സിലാക്കണം _ പഴുത്ത് പുഴവരിച്ച് ദുർഗന്ധം പരത്തുന്ന ആരും പരിചരിക്കാനില്ലാത്തവർക്കാണ് ഞാൻ ചികിത്സ നിർദ്ദേശിക്കുന്നത്.

ഈ ചികാത്സയെ നേരട്ടറിയണമെങ്കിൽ ആർക്കും വരാം, ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കാം, പ്ലാന്റ്സോപ്പതിയെന്ന് ഞാനീ ചികിത്സാ ശാസ്ത്രത്തിന്ന് പേര് നൽകിയതിനെയും ചിലർ പരിഹസിച്ചു, നിങ്ങൾക്കെക്കെ എന്നെ പാലുള്ളവരെ കുറ്റം പറയാനും ഇല്ലായ്മ ചെയ്യാനും മാത്രമേ കഴിയൂ.

മുറിവുണക്കത്തിനുള്ള ഏറ്റവും നല്ല സംവിധാനങ്ങളിൽ ഒന്നാണ് പ്ലാന്റ്സോപ്പതിയെന്ന് ലോകം തിരിച്ചറിയുന്ന ഒരു കാലം വരിക തന്നെ ചെയ്യും_ ഭാരതീയനായ ഒരു മനുഷ്യനെ ലോകം സ്മരിക്കുന്ന കാലം വരിക തന്നെ ചെയ്യും.
_ ഹംസ വൈദ്യർ

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here