Home Harshad ഇനി എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ചു ചെമ്പിൽ നോക്കിയപ്പോൾ പരുപാടി തീരുമാനം ആയി…

ഇനി എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ചു ചെമ്പിൽ നോക്കിയപ്പോൾ പരുപാടി തീരുമാനം ആയി…

0

രചന : Harshad

കാറ്ററിംഗ്

രാവിലെ എന്തെങ്കിലും കഴിച്ചോണ്ട് പോടാ അമ്മച്ചി നീട്ടി വിളിച്ചു പറഞ്ഞു.

ഇപ്പോം തന്നെ താമസിച്ചു ഇനി ഓടിപ്പിടിച്ചു കല്യാണ മണ്ഡപത്തിൽ എത്തുമ്പോൾ തന്നെ വൈകും,

പിന്നെ സുരേഷേട്ടന്റെ വായിൽ നിന്ന് വരുന്ന ലേറ്റസ്റ്റ് ചീത്തയും വേറെ,

മണ്ഡപത്തിൽ എത്തി ഓവർകോട്ടും എടുത്തിട്ടു ടേബിളും കസേരയുമൊക്ക സെറ്റ് ചെയ്തു,

വെള്ളം ചൂടാക്കി വെച്ചത് ജാറുകളിൽ നിറച്ചു,

സലാഡും അച്ചാറുമൊക്ക സെറ്റ് ചെയ്തു പന്തി തുടങ്ങാൻ ഗേറ്റ് തുറന്നു,

സംഭവം ഭയങ്കര ടീമിന്റെ കല്യാണമൊക്കെ തന്നെ കൂടിയ ആൾക്കാരാണ് വന്നതെങ്കിലും അടിപൊളി ഇടിയാണ് സീറ്റ് കിട്ടാൻ,

എല്ലാം കൂടി നാലുഭാഗത്ത് നിന്നും തെള്ളിക്കയറി സീറ്റ് നിറഞ്ഞിട്ടും രണ്ട് പന്തിക്കുള്ള ആൾക്കാര് അതിനകത്തായി,

ഒരുവിധം സമാധാനിപ്പിച്ചു ആൾക്കാരെ പുറത്തിറക്കി,

വിളമ്പ് തുടങ്ങി നല്ല അസ്സല് ബിരിയാണി,

ചെമ്പ് പൊട്ടിച്ചപ്പോൾ തന്നെ ആ മാസ്മരിക മണം എല്ലായിടത്തും പടർന്നു,

ആദ്യ പന്തിയാകുമ്പോൾ വലിയ പിടുത്തമൊന്നുമില്ലാതെ സാധനം കൊടുത്തു എന്നിട്ടും ചില ടീംസ് വീണ്ടും വീണ്ടും മസാല എന്ന ഒറ്റ ചോദ്യവുമായി നിന്നു,

അങ്ങനെ ഒന്നും രണ്ടും മൂന്നും നാലും പന്തി കഴിഞ്ഞു, മസാലയും കഴിഞ്ഞ് വരുന്നു

എന്നിട്ടും കഴിക്കാനുള്ളവർ കഴിഞ്ഞില്ല,

അവസാന പന്തിയും വിളമ്പി മുഴുപ്പിച്ചു എല്ലാം വൃത്തിയാക്കി,

ഇനി ചെറുക്കനും പെണ്ണും ബന്ധുക്കളും കൂട്ടുകാരും ഇരിക്കണം കാത്തിരുന്നു കാത്തിരുന്നു കുടൽ കരിഞ്ഞു വിശപ്പടങ്ങി
എന്നും പാടി അവരെ കാത്തിരുന്നു.

എല്ലാം കഴിഞ്ഞ് അവരെത്തി കൂട്ടത്തിൽ ചെറുക്കന്റെ കൂട്ടുകാരന്മാർ എന്ന ഒരു ടീംസ് ഉണ്ട് അവരോടു കാറ്ററിംഗ് പിള്ളേർ എന്തോ തെറ്റ് ചെയ്തതുപോലാണ് പെരുമാറ്റം

എന്നതൊക്കെ ആയാലും എല്ലാവർക്കും വിളമ്പി കൊടുത്തു ഇനി എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ചു ചെമ്പിൽ നോക്കിയപ്പോൾ പരുപാടി തീരുമാനം ആയി

1500 ആൾകാർക്കുള്ള ഭക്ഷണവും വെച്ചിട്ട് 2000 ആൾക്കാരെ വിളിച്ച പെണ്ണിന്റച്ഛനെ മനസ്സിൽ ധാനിച് ചെമ്പ് വടിച്ചു പാത്രത്തിലാക്കി കഴിക്കാനിരുന്നപ്പോൾ

പെണ്ണിന്റ അച്ഛന്റെ വക ഡയലോഗ് ഹോ എങ്ങനെ മുഴുക്കാനാ ഇവനൊക്കെ എടുത്തു മാറ്റി വെച്ചിരുന്നതാ………

NB:ഇതൊരു സാങ്കല്പിക കഥ എങ്കിലും പല കല്യാണങ്ങൾക്കും ഈ കാറ്ററിംഗ് ടീംസ് ആണ് ഭക്ഷണം വിളമ്പി മുഴുപ്പിക്കുന്നത്, പലപ്പോഴും ഒന്നും കഴിക്കാൻ കിട്ടണമെന്നില്ല അതിൽ പരാതിയും ഇല്ല കാരണം കാറ്ററിംഗ് പിള്ളാർക്ക് ഫുഡ്‌ കൊടുക്കാമെന്നണ് അവർ പറഞ്ഞിട്ടില്ല,
പലയിടത്തും കാറ്ററിങ്ങിന്റെ ക്യാഷ് വാങ്ങാൻ ചെല്ലുമ്പോഴാണ് ഒർജിനൽ സ്വഭാവം മനസ്സിലാകുന്നത് ക്യാഷ് തരാൻ മടി കാശുള്ളവനാണ്, പാവപ്പെട്ടവൻ പറഞ്ഞതിനേക്കാൾ കൂടുതൽ തന്നിട്ടുള്ളൂ,

ഒരു ഗതിയും ഇല്ലാത്തവരാണ് വിളമ്പാൻ വരുന്നത് എന്ന ധാരണ വേണ്ട പിള്ളേർ വേറെ ലെവൽ ആണ്…..

നന്ദി
ഹർഷാദ് മംഗലശ്ശേരി

LEAVE A REPLY

Please enter your comment!
Please enter your name here