Home Article മുലപ്പാല്‍ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അണുബാധ സാധ്യത കുറയ്ക്കും

മുലപ്പാല്‍ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അണുബാധ സാധ്യത കുറയ്ക്കും

0

മാസം തികയാതെ ജനിക്കുന്ന കുട്ടികളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാനുള്ള കഴിവ് മാതാവിന്റെ മുലപ്പാലിനുണ്ടെന്ന് പഠനം. മിസോറി സ്‌കൂള്‍ ഓഫ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍.

മുലപ്പാലിലുണ്ടാവുന്ന പ്രോട്ടീനായ ലാക്ടോഫെറിന്‍ മാസം തികയാതെ ജനിക്കുന്ന കുട്ടികളെ അണുബാധയില്‍ നിന്നും രക്ഷിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

‘ പ്രായംതികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം കുട്ടികളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാന്‍ മാതാവിന്റെ മുലപ്പാലിലെ ലാക്ടോഫെറിനു സാധിക്കും.’ പഠനത്തിനു നേതൃത്വം നല്‍കിയ മൈക്കല്‍ ഷെര്‍മാന്‍ പറയുന്നു.

എം.യു വുമണ്‍സ് ആന്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെയും ലോസ് ഏഞ്ചല്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലും ജനിച്ച 120 ശിശുക്കളുടെ പ്രതിരോധ വ്യവസ്ഥയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here