Home ആമി ഒരു പട്ടാളക്കാരന്റെ ഭാര്യയായതിൽ അവൾക്കു അഭിമാനിക്കാം…

ഒരു പട്ടാളക്കാരന്റെ ഭാര്യയായതിൽ അവൾക്കു അഭിമാനിക്കാം…

0

“ഒരു പട്ടാളക്കാരന്റെ ഭാര്യയായതിൽ അവൾക്കു അഭിമാനിക്കാം …അവൻ മരിച്ചാലും ഇനിയുള്ള കാലം അവൾക്കും മക്കൾക്കും ജീവിക്കാനുള്ളത് അവൻ കരുതിയിട്ടുണ്ട് .വിധവ പെൻഷനും കിട്ടും .”

മഹിയെട്ടന്റെ മരണശേഷം പലരും പറഞ്ഞ വാക്കാണിത് .സ്വന്തം രാജ്യത്തിന് വേണ്ടി ജീവിച്ചു വീരമൃതു വരിച്ച എല്ലാ ജവാനോടും പലർക്കും തോന്നുന്ന സഹതാപം .ചുമരിൽ മാലയിട്ടു വെച്ച മഹിയെട്ടന്റെ ചിത്രം നോക്കി ഞാൻ ഒരുപാട് കരഞ്ഞു .

“അമ്മെയെന്തിനാ എപ്പോഴും അച്ഛന്റെ ഫോട്ടോയിൽ നോക്കി കരയുന്നെ …?

എന്റെ മോന്റെ ചോദ്യം എന്നെ കൂടുതൽ ദുഃഖത്തിലാഴ്ത്തി .

“മോനെ …അച്ഛനിനിയും ഒരിക്കലും നമ്മുടെ അടുത്തേക്ക് വരില്ല …നമ്മുടെ രാജ്യത്തിനുവേണ്ടി വീര മൃതു വരിച്ചു ”

എന്റെ വാക്കുകൾ കെട്ടവൻ എന്റെ മാറോടു ചേർന്നിരുന്നു .

“മരണപെടുമ്പോൾ മാത്രമാണ് എല്ലാവരും അച്ഛനുവേണ്ട എല്ലാ ബഹുമതിയും തരുന്നത് .പിന്നീട് ആരും അവരുടെ കുടുംബത്തെ കുറിച്ചു ഓർക്കില്ല .അവരുടെ കുടുംബം കുട്ടികൾ ,മാതാപിതാക്കൾ അവരൊക്കെ എങ്ങനെ കഴിയുന്നു എന്നുപോലും അന്വേഷിക്കില്ല …അച്ഛൻറെ ജീവന്റെ വില വാങ്ങി നമ്മൾ ഭക്ഷിക്കുന്നു ജീവിക്കുന്നു …”

മോനെന്നെ തന്നെ നോക്കിയിരുന്നു .അവന്റെ കണ്ണുകൾ നിറഞ്ഞു .

“അമ്മേ …ഒരു പട്ടാളക്കാരന്റെ മകനെന്നു ഞാൻ സന്തോഷിക്കുന്നു .ആരും ഓർത്തില്ലെങ്കിലും നമ്മൾ ഓർക്കും അല്ലേ അമ്മേ അച്ഛന്റെ മരണദിനം …”

“ഉം …ഓർക്കണം മോനെ ..നഷ്ടമായത് നമുക്കാണ് .നമ്മുടെ രാജ്യത്തിനാണ് .വേറെ ആർക്കുമല്ല ”

ഞാനതു പറയുമ്പോൾ മോൻ മഹിയെട്ടന്റെ ചിത്രത്തിലേക്ക് നോക്കിയിരുന്നു .കാരണം ,അവന്റെ അച്ഛൻ ധീരനാണ് .

ആമി

LEAVE A REPLY

Please enter your comment!
Please enter your name here