Home Ajay Aju  അടക്കവും ഒതുക്കവും ഉള്ള എന്റെ കാന്താരിയുടെ ഒപ്പമുള്ള എന്റെ ആദ്യരാത്രി…

അടക്കവും ഒതുക്കവും ഉള്ള എന്റെ കാന്താരിയുടെ ഒപ്പമുള്ള എന്റെ ആദ്യരാത്രി…

0

രചന : Ajay Aju

അടക്കവും_ഒതുക്കവും_ഉള്ള_എന്റെ_കാന്താരിയുടെ_ഒപ്പമുള്ള_എന്റെ_ആദ്യരാത്രി…..

കല്യാണവും പാർട്ടിയും കഴിഞ്ഞ് അവളുടെ വീട്ടിലാണ് ആദ്യ രാത്രി…

എല്ലാം കഴിഞ്ഞു അവളുടെ വീട്ടിൽ എത്തി മേൽ കഴുകി വന്നപ്പോൾ സമയം 9 മണി ആയിരിക്കുന്നു…

കാലത്ത് നേരത്തെ എണീറ്റത്തിന്റെ ക്ഷീണം ശരീരത്തെ ഉറക്കത്തിലേക്ക് തള്ളിയിടുന്ന പോലെ തോന്നി…

ആദ്യമായി ഭാര്യ വീട്ടിൽ നിൽക്കുമ്പോൾ അളിയന്മാരോടും മറ്റു ബന്ധുക്കളോടും സംസാരിച്ചില്ലെങ്കിൽ ജാഡ എന്ന് വിചാരിക്കുലോ എന്ന ചിന്ത മനസ്സിൽ ഉയർന്നതു കൊണ്ട് ഞാൻ മെല്ലെ റൂമിൽ നിന്ന് പുറത്തിറങ്ങി…

അതിന് മുന്നേ എന്റെ ഭാര്യയെ നിങ്ങൾക്ക് പരിചയപ്പെടേണ്ടേ…

നമ്മുടെ കൃഷ്ണേട്ടൻ കൊണ്ട് വന്ന ആലോചനയാണ് …
നല്ല അടക്കവും ഒതുക്കവും ഉള്ള സ്വഭാവം..
നല്ല തറവാട്ടുകാർ..
അങ്ങനെ പെണ്ണ് കാണാൻ പോയി…
എല്ലാ പെണ്ണുകാണലും പോലെ ചായയും കൊണ്ട് അവൾ മുന്നിൽ വന്നു. പേര് പറഞ്ഞു…
അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ ക്ക് ഇഷ്ടമായി.. അവിടെ ഇഷ്ടമായാൽ പിന്നെ എനിക്ക് വേറെ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല…

സോറിട്ടോ പറഞ്ഞു വന്നപ്പോൾ അവളുടെ പേര് പറയാൻ ഞാൻ മറന്നു…
തീർത്ഥ എന്നാണുട്ടോ പേര്…

അങ്ങനെ കല്യാണം ഉറപ്പിക്കൽകഴിഞ്ഞു..
വളയിടൽ കഴിഞ്ഞു.. കല്യാണനിശ്ചയം കഴിഞ്ഞു…
ഒരു പാവം പെണ്ണ്…
കൃഷ്ണേട്ടൻ പറഞ്ഞ പോലെ നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണായിരുന്നു കല്യാണം കഴിഞ്ഞ് അവളുടെ വീട്ടിൽ എത്തുന്നത് വരെയും….

അവിടെ ചെന്ന് കയറിയതും അവളുടെ ലോകമായി…
ചുറ്റും കാണുന്നവരോട് മുഴുവൻ വർത്തമാനം പറച്ചിൽ…
തനി വായാടി…

ഞാൻ ഇവിടെ വന്ന് കുളിച്ചു ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്തിട്ടും അവൾ ഇത് വരെ എന്നെ ഒന്ന് അന്വേഷിച്ചത് പോലുമില്ല..

പുറത്ത് പിള്ളേരുടെ ഇടയിൽ ഇരുന്ന് വർത്തമാനം പറയുന്നതിന്റെ ഒച്ച എന്റെ വീട് വരെ എത്തും…

ഇപ്പോഴാണ് കൃഷ്ണേട്ടൻ പറഞ്ഞ അടക്കവും ഒതുക്കവും ഉള്ള പെണ്ണിന്റെ സ്വഭാവം ശരിക്കും മനസ്സിലായത്..

അങ്ങനെ റൂമിൽ നിന്ന് പുറത്തിറങ്ങി…

”ഡാ അച്ചു… അത് എന്റെ ആണ്…
ഇങ്ങോട്ട് തന്നോ… നിനക്ക് ഞാൻ 3 എണ്ണം തന്നില്ലേ… എനിക്ക് 2 എണ്ണമേ കിട്ടിയുള്ളൂ…”

കേൾക്കുമ്പോൾ എന്തോ വല്യ കാര്യം ആണെന്ന് വിചാരിച്ചുലെ… എന്നെ പോലെ തന്നെ നിങ്ങൾക്കും തെറ്റി… അവിടെ വെഡിങ് കാർഡിലെ മിഠായി പങ്ക് വെക്കലാണ്… അതും പാർട്ടിക്ക് ഇട്ട ഡ്രെസ്സുവരെ മാറ്റിയിട്ടില്ല…

ദൈവമേ ഇതാണല്ലോ എന്റെ അടക്കവും ഒതുക്കവുമുള്ള ഭാര്യയെന്ന് ആലോചിച്ച് നിൽക്കുമ്പോഴേക്കും വിളി വന്നു…

”എട്ടോയ്… ഇവടെ വായോ… ഇവരെ ഓക്കെ പരിചയപ്പെടുത്തി തരാം… പിന്നെ …. 2 മിഠായി ബാക്കി ഉണ്ട്… ഏട്ടന് വേണോ…”

അത് കേട്ടതും ആദ്യം ഓർമ്മ വന്നത് മ്മടെ കിലുക്കത്തിലെ രേവതിയുടെ കുരങ്ങന് വേണോ എന്നുള്ള ചോദ്യമാണ്…..

കണ്ണ് മിഴിച്ചു നിന്നു പോയി ഞാൻ…

നാളെ വീട്ടിൽ ചെന്നിട്ട് വേണം കൃഷ്ണേട്ടനെ ഒന്ന് കാണാൻ എന്നും വിചാരിച്ചു ഇരിക്കുമ്പോഴാണ് അമ്മായച്ഛന്റെ വരവ്…

”മോൻ എന്താ ഇവിടെ തന്നെ നിൽക്കുന്നത്… ഉമ്മറത്തേക്ക് വായോ… നമുക്ക് ബന്ധുക്കളെ ഒക്കെ പരിചയപ്പെടാം…”

‘ശരി അച്ഛാ’ എന്ന് പറഞ്ഞു അച്ഛന്റെ കൂടെ ഉമ്മറത്തേക്ക് നടന്നു…

”ടി വാവേ എണീറ്റ് പോയി കുളിക്കടി… കല്യാണം കഴിഞ്ഞ പെണ്ണാ… പിള്ളേരുടെ കൂടെ ഇരുന്ന് മിഠായിക്ക് വേണ്ടി തല്ല് കൂടുന്നത്… പോയി കുളിക്ക്”….
അമ്മയമ്മയുടെ ശബ്‌ദമാണ്…..

അത് കേട്ടതും എന്റെ മുഖത്ത് നോക്കി എന്തൊക്കെയോ ഗോഷ്ടി കാണിച്ച് അവൾ റൂമിലേക്ക് പോയി.

ഞാൻ ഉമ്മറത്തേക്കും പോയി… അവിടെ എല്ലാവരെയും പരിചയപ്പെടലും സംസാരിക്കലും കഴിഞ്ഞു

‘ഞാൻ ന്ന ഉറങ്ങാൻ…’
മുഴുവൻ ആക്കേണ്ടി വന്നില്ല… അമ്മ പറഞ്ഞു…

“മോൻ റൂംലേക്ക് പൊക്കൂളു… അവളുടെ കുളി കഴിയാറായിട്ടുണ്ടാകും­… ക്ഷീണം ഉണ്ടാകും രണ്ട് പേർക്കും… കിടക്കുന്നതിന് മുന്നേ അവളോട് ഒന്ന് പുറത്ത് വരാൻ പറയണേ… ”

‘ശരി അമ്മെ…. അപ്പോൾ ഞാൻ അങ്ങോട്ട്… നാളെ കാണാം ട്ടോ’ എല്ലാവരോടും കൂടി പറഞ്ഞു റൂമിലേക്ക് നടന്നു…

അങ്ങനെ റൂമിൽ കയറി… ഞാൻ ബെഡിൽ കിടന്നു.. അപ്പോഴാണ് ശ്രദ്ധിച്ചത്… ബാത്റൂമിൽ ഗായിക പാടി തിമർക്കുകയാണ്… ഒന്ന് കൂടി ചെവി കൂർപ്പിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി…. നിങ്ങളും ഞെട്ടും ഉറപ്പ്….

” ചീരയാണെന് ആഹാരം…. അതിലാണെന്റെ ആരോഗ്യം… പപ്പോയി…”

‘ദേവിയെ… ഇതിന് ശരിക്കും പ്രാന്ത് ആണോ എന്ന് മനസ്സിൽ ആലോചിച്ചു ഇരിക്കുമ്പോൾ ആണ് അടുത്ത ഡയലോഗ് വരുന്നത് ..

“ബാത്‌റൂമിൽ സോപ്പ് നിങ്ങൾ കാണുന്നുണ്ടോ… എങ്കിൽ പറയൂ… ബാത്റൂം… അതിൽ ബാത് ടബ്‌ … അതിന് മുകളിൽ സോപ്പ്…”

അത് കൂടി കേട്ടതും അടക്കവും ഒതുക്കവുമുള്ള ഭാര്യയെ പറ്റി ശരിക്കും ഞാൻ മനസ്സിലാക്കി…ഇനിയും കേള്ക്കാന് ഉള്ള ത്രാണി ഇല്ലാത്തത് കൊണ്ട് ഞാൻ അവളോട് ചോദിച്ചു…

‘വാവേ… കുളികഴിഞ്ഞില്ലേ… നീ അതിനുള്ളിൽ കാർട്ടൂൺ കാണുകയാണോ…’

“അയ്യേ… ഞാൻ കുളിക്കുമ്പോൾ റൂമിൽ വന്ന് എന്താ പറയുന്നതെന്ന് കേൾക്കാൻ നാണം ഉണ്ടോ മനുഷ്യ… ഞാൻ ഇപ്പൊ അമ്മേനെ വിളിക്കും.. ”

‘ടി… ഞാൻ നിന്റെ കെട്യോൻ ആണ് എന്ന വിചാരം എങ്കിലും ഉള്ളത് നല്ലതാണ് ട്ടോ..’

“ഓ… സോറി Mr.ketyon… എന്റെ കുളി ഇപ്പൊ കഴിയും…”

‘ആം’

“എട്ടോയ്… കുളി കഴിഞ്ഞു… ”

‘നിന്നോട് കുളി കഴിഞ്ഞാൽ അമ്മനെ ഒന്ന് കാണാൻ പറഞ്ഞു..’

“ആം.. എന്താ Mr.ketyon ഒരു ഗൗരവം…”

‘ഗൗരവമോ എനിക്കോ… എന്തിന്…’

“അല്ല Mr.ketyon…”

‘നീ ഏട്ടാന്ന് വിളിച്ചാൽ മതി…’

“ഞാൻ എനിക്കിഷ്ടം ഉള്ളത് വിളിക്കും… എന്നെ കെട്ടിയത് ഏട്ടൻ ആണേലും ഏട്ടനെ കെട്ടിയത് ഞാനാ… ഒന്നും മനസ്സിലായില്ലല്ലോ…. ന്നാ ഇവിടെ ഇരുന്ന് ആലോചിക്ക്… ഞാൻ അമ്മേനെ കണ്ടിട്ട് വരാം…”

“Mr.ketyon… അയ്യോ.. മാറി പോയി.. ഏട്ടൻസ് ഞാൻ റൂമിലേക്ക് കയറിക്കോട്ടെ .”

‘എന്താണാവോ ഇപ്പൊ ഒരു ബഹുമാനം…’

“ആദ്യം ഈ പാൽ മുഴുവൻ കുടിക്ക്… എന്നിട്ട് പറയാം… ഏട്ടന് വേണ്ടി കുങ്കുമ പൂവ് ഇട്ടിട്ടുണ്ട്… ഏട്ടൻ കുടിച്ചോ… ഏട്ടൻ വെളുക്കട്ടെ…”

ഇപ്പോഴല്ലേ മനസ്സിലായത്… അവൾക്ക് പാൽ ഇഷ്ടം അല്ല….
പാൽ വേണ്ടന്ന് പറഞ്ഞപ്പോൾ അമ്മയുടെ വായിൽ നിന്ന് കേട്ട ചീത്തയുടെ ഒരു തരി ചമ്മൽ ആ മുഖത്ത് ഉണ്ട്… അത് മാറ്റാൻ ഉള്ള സോപ്പാണ്….

‘ ദേ ഇതിന്റെ പകുതി മാത്രേ എനിക്ക് ഉള്ളു.. ബാക്കി നിനക്കു ഉള്ളതാണ് … അല്ലെങ്കിൽ ഞാൻ കൂടുതൽ സുന്ദരനായി ആരെങ്കിലും എന്റെ പിന്നാലെ കൂടിയാലോ……’

അസ്സൂയ ന്ന് പറയുന്ന സാധനം തീരെ ഇല്ലാത്തതുകൊണ്ട് അത് കേട്ടതും അവൾ ആ ഗ്ലാസ്സിലെ പാൽ ഒറ്റ വലിക്ക് കുടിച്ചു… എന്നിട്ട് ചുണ്ടിൽ ഇരിക്കുന്ന പാലിന്റെ പാട പിരിച്ചിട്ട് പറയാ…

“മോഹം കൊള്ളാം… പക്ഷെ കളി എന്നോട് വേണ്ട മോനെ മുണ്ടക്കൽ കേട്യോൻ ഏട്ടൻ… അല്ല മുണ്ടക്കൽ അജയ്….. അങ്ങനെ വല്ല പെണ്പിള്ളേരെയും പിന്നാലെ കൊണ്ട് നടക്കാൻ മോന് വല്ല ഉദ്ദേശം ഉണ്ടോ .. എങ്കിൽ ഇപ്പോൾ പറയണം …… ഉണ്ടോ..???”

ഗ്ലാസ്സും കയ്യിൽ പിടിച്ച് ഒരൊറ്റ ചോദ്യം….

സുരേഷ് ഗോപി പറയുന്ന പോലെ ഒറ്റ ചോദ്യം മതി ജീവിതം മാറാൻ എന്നുള്ളതിനാൽ (nb: പേടിച്ചിട് അല്ലട്ടോ) ഞാൻ പറഞ്ഞു..

‘ഏയ്… ഞാൻ അങ്ങനെ ചെയ്യുമോ… ‘

“അങ്ങനെ വഴിക്ക് വാ… അപ്പൊ ന്നെ പേടിണ്ട് ലെ…”
‘പേടി നിന്റെ അച്ഛന്…’

പെട്ടെന്ന് ഒരു നിമിഷത്തേക്ക് അവൾ നിശബ്ദമായി.. ഇപ്പൊ നിങ്ങൾ വിചാരിക്കും അവളുടെ കയ്യിലെ ഗ്ലാസ് എടുത്ത് അവൾ എന്നെ ഏറിയുന്ന് അല്ലെ…പക്ഷെ അങ്ങനെ അല്ല ഉണ്ടായത് ട്ടോ… കയ്യിലെ ഗ്ലാസ് ടേബിളിൽ വെച്ചിട്ട് അയ്യോ പല്ലിന്ന് പറയുന്നത് മാത്രേ ഞാൻ കെട്ടുള്ളൂ….
പദക്കോംന്ന് പറഞ്ഞ് അടക്കവും ഒതുക്കവും ഉള്ള കുട്ടി എന്റെ മെത്തേക്ക് വീണു… പാർട്ടിക്ക് ഭക്ഷണം വയർ നിറയെ കഴിക്കാത്തത് കൊണ്ട് ഒന്നും പുറത്തേക്ക് വന്നില്ല…

“എന്താ ഏട്ടാ ഇത്രക്ക് അടക്കവും ഒതുക്കവും ഉള്ള കുട്ടിയെ ഇതുവരെ കണ്ടിട്ടില്ലേ.. ”

‘ടി കാന്താരി…. അപ്പൊ നീ…’

“ഞാൻ തന്നെ… എന്തൊക്കെ ആയിരുന്നു… അടക്കവും ഒതുക്കവും ഉള്ള കുട്ടി വേണം… തർക്കുത്തരം പറയരുത്… .. അല്ല മാഷെ ഈ അടക്കവും ഒതുക്കവും ഉള്ള കുട്ടി വേണമെങ്കിൽ വല്ല ടെഡി ബീർ നെ വെടിച്ചാൽ പോരെ…”

‘ടി… കാന്താരി… ഇത് എങ്ങനെ…’

“അതൊക്കെണ്ട്….. ഈ അടക്കവും ഒതുക്കവും ഉള്ള കുട്ടി നെ എന്തിനാ അലമാരയിൽ വെക്കാൻ ആണോ…”

‘അല്ല പുഴുങ്ങി തിന്നാൻ… എനിക്ക് ദേഷ്യം വരുന്നേ.. ഇത് ഇവിടെ നിർത്തിക്കോ…’

“ഒക്കെ കെട്ടിയോൻ….. അല്ല ഇങ്ങനെ കിടന്നാൽ മതിയോ.. ഇന്ന് ആദ്യരാത്രി അല്ലെ”

‘അതിന് എന്താ…’

“ഓ ഒന്നും അറിയാത്ത പോലെ… കല്യാണത്തിന് മുന്നേ എന്തൊക്കെ ആയിരുന്നു… ക്ലാസ് എടുക്കൽ… എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട…”

(ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞാൻ കല്യാണത്തിന് മുന്നേ അവളെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു ന് അല്ലെ… എന്നാൽ സത്യവവസ്ഥ നിങ്ങൾ അറിയണം… കല്യാണനിശ്ചയം കഴിഞ്ഞു ഒരു ദിവസം ഓഫീസിൽ നിന്ന് ദീ മേൽ വീണ് കിടക്കുന്ന പാവം കുട്ടിയെ കാണാൻ പോയി.. കാറിലായിരുന്നു പോയത്… അന്ന് അവളുടെ കുറേ കൂട്ടുകാരികളും വന്നിട്ടുണ്ടായിരുന്നു… പോകാൻ നേരം അവർ പറഞ്ഞു നിങ്ങൾ രണ്ടുപേരും കാറിൽ പൊയ്ക്കോളൂ… ഞങ്ങൾ കട്ടുറുമ്പ് ആകുന്നില്ലെന്ന്… അങ്ങനെ കാറിൽ പോകുമ്പോൾ ഞാൻ അവളോട് ഒരു ഉമ്മ ചോദിച്ചു..
തെറ്റാണോ അത്??.. അല്ലല്ലോ…
അപ്പൊ ഇവൾ പറയാ…

“അയ്യേ ഉമ്മയോ…. ഈ മനുഷ്യന് ഒന്നും അറിയില്ലേ… ഉമ്മ വെച്ചാൽ ഉണ്ണി ഉണ്ടാകും … അതൊക്കെ കല്യാണം കഴഞ്ഞിട്ട് മതി…”

”നിന്നോട് ഇത് ആരാ പറഞ്ഞേ… ”

“അത് ഒക്കെ എനിക്ക് അറിയാം… ഞാൻ ഇതൊക്കെ അറിയാത്ത മണ്ടി ആണെന്ന് മോൻ വിചാരിച്ചോ. ”

അത് കേട്ടതും എനിക് ചിരി വള്ളി പൊട്ടി…. അപ്പോഴേക്കും അവളുടെ വീടിന് അടുത്ത് എത്തിയിരുന്നു…
അവളെ അവിടെ ഇറക്കി പോയി… അന്ന് രാത്രി എന്നോട് എന്തിനാ ചിരിച്ചേന്ന് ചോദിച്ചു മെസ്സേജ് അയച്ചു അപ്പോൾ അവൾക്ക് എല്ലാ സംശയവും തീർത്തു കൊടുക്കേണ്ടി വന്നു.. അന്ന് ഞാൻ വിചാരിച്ചു ഇവൾക്ക് ഒന്നും അറിയില്ല ഒരു പാവം ആണെന്ന്..
അത് എന്റെ തെറ്റ് അല്ലല്ലോ… )

“എട്ടോ…”

‘എന്തോ’

“ഞാൻ 10 ആം ക്ലാസ് പഠിച്ചു പാസായതാണ് ട്ടോ.. അല്ലാതെ കോപ്പിയടിച്ചിട്ട് അല്ല… മനസ്സിലായോ Mr.കെട്ടിയോൻ..”

‘അപ്പൊ അന്ന് എന്നോട് പറഞ്ഞതോ…’

“പിന്നെ…. കല്യാണത്തിന് മുന്നേ ഉള്ള ഉമ്മയും വാപ്പയും ഒന്നും എനിക്ക് ഇഷ്ടമല്ല… ഈ ചരട് എന്റെ കഴുത്തിൽ വീണ് കഴിഞ്ഞിട്ടുള്ള ഉമ്മയും വാപ്പയും ആ എനിക്ക് ഇഷ്ടം..”

എന്നും പറഞ്ഞു കവിളിൽ അവളുടെ പല്ല് ഇറങ്ങി…

”അമ്മേ….” (വേദന കൊണ്ട് കാറി…)

”യക്ഷി ആണോ നീ…”

“അതേലോ”

”എന്താ മോനെ …” അമ്മായിയമ്മയുടെ ശബ്ദമാണ്…

ഞാൻ പറയാൻ തുടങ്ങുമ്പോഴേക്കും എന്റെ വാ പൊത്തിയിട്ട് അവൾ പറഞ്ഞു…

“ഒന്നൂല്യ അമ്മേ… ഏട്ടന്റെ കാൽ അലമാരയിൽ തട്ടിയതാണ്…”

എന്നിട്ട് എന്നെ ഇറുക്കി പിടിച്ച് പല്ലിന്റെ പാടിന് മുകളിൽ ഒരു ഉമ്മയും…

“ഏട്ടാ ദേഷ്യം വരുന്നുണ്ടല്ലേ… സോറിട്ടോ… എനിക്ക് ഏട്ടനെപ്പറ്റി എല്ലാം അറിയാം… ഏട്ടൻ അറിയാതെ ഏട്ടന്റെ അമ്മ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്…”

‘എന്ത് പറഞ്ഞിട്ടുണ്ട് ന്ന നീ ഈ പറയണേ…’

“എന്നെ പോലെ ഒരു പ്രാന്തൻ തന്നെയാണ് ഏട്ടൻ എന്ന് …”

”നീ ഒന്ന് എണീക്… ഞാൻ ഒന്ന് വാഷ്‌റൂം പോയി വരാം…”

“ഉം”

അവളെ മാറ്റി വാഷ്‌റൂമിൽ പോയി തിരിച്ചു വരുമ്പോൾ…പെട്ടെന്ന് എന്താ ഉണ്ടായതെന്ന് എനിക്ക് മനസ്സിലായില്ല… കാലോന്ന് വഴുക്കിയത് മാത്രേ എനിക്ക് ഓർമ്മ ഉള്ളു..ദേ കിടക്കുന്നു നിലത്ത്…

ശബ്ദം കേട്ട് അവൾ ഓടിവന്ന് നോക്കിയപ്പോൾ ഞാൻ നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്..
എന്നെ നോക്കി ചിരിക്കുമെന്നാണ് നിങ്ങളെ പോലെ ഞാനും വിചാരിച്ചത്…

പക്ഷെ, അവിടെ എനിക്ക് തെറ്റി….
ആ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു…

“അ..മ്മേ”
വിഷമം അവളുടെ വാക്കുകളെ വരെ തളർത്തിയിരുന്നു…

അവൾ ഓടി വാതിൽ തുറന്ന് അച്ഛനെയും അമ്മയെയും അളിയാന്മാരെയും വിളിച്ചു റൂമിലേക്ക് വന്നു..

അവർ വന്ന് ഞാൻ കിടക്കുന്ന കാഴ്ച്ച കണ്ട് മൂത്ത അളിയൻ ചോദിച്ചു…
“എന്താടാ ഉണ്ടായത്… ഇവൾ ആദ്യരാത്രി തന്നെ വീഴ്ത്തി ഇട്ടോ.. ”

അതുകൂടി കേട്ടപ്പോൾ അവളുടെ കണ്ണുകൾ കൂടുതൽ ചുവന്നു..

‘ഏയ്… ഒന്നൂല്യ അളിയാ… കാൽ ഒന്ന് തട്ടിയതാണ്…. വേറെ കുഴപ്പം ഒന്നുമില്ല…. ‘
അങ്ങനെ അളിയന്റെ കൈ പിടിച്ചു എണീറ്റ്, ബെഡിൽ ഇരുത്തി അവർ പോയി… അപ്പോഴും അവളുടെ കണ്ണുകളിൽ മഴ തുടരുകയായിരിന്നു….

“വേദന ഉണ്ടോ എട്ടാ…. ”

‘ഇല്ലെടി പെണ്ണേ…അയ്യേ ഇതാണോ ഏട്ടന്റെ അടക്കവും ഒതുക്കവുമുള്ള പെണ്ണ്… ഇത്രയേ ഉള്ളു ഏട്ടന്റെ കാന്താരിയുടെ മനസ്സ്.. അയ്യേ… കരയല്ലേ… എനിക്ക് ഒന്നും ഇല്ല…’

“ആം ഏട്ടാ…തമാശക്ക് ആണേലും ഏട്ടന് എന്തെങ്കിലും പറ്റിയാൽ എനിക്ക് സഹിക്കില്ല …..”

അടുത്ത് വന്നിരുന്ന അവളെ നെഞ്ചോട് ചേർത്ത് സിന്ദൂരത്തിന് താഴെ ഒരു ഉമ്മ കൊടുത്തപ്പോൾ ഒരു ചെറിയ കുട്ടിയെ പോലെ എന്നോട് ചേർന്ന് ചെവിട്ടിൽ അവൾ പറയാ…

“നന്നായെ ഉള്ളു എന്ന്…”

‘ എടി ഭീകരി ‘ പറഞ്ഞു കഴിയുമ്പോഴേക്കും ആ നിമിഷങ്ങൾ ഞങ്ങളുടേത് മാത്രമായ ലോകത്തേക്ക് മാറിയിരുന്നു…..

അത് വരെ ഞാൻ കണ്ട വായടിയോട് അപ്പോഴാണ് എനിക്ക് ഏറ്റവും സ്നേഹം തോന്നിയത്.

കല്യാണ പിറ്റേന്ന് ഉള്ളത് കൂടി പറയണം എന്നുണ്ട്… പക്ഷെ അങ്ങനെ നിങ്ങൾ എല്ലാം ഒറ്റയടിക്ക് വായിച്ചാൽ അതിൽ എന്താ ഒരു ഇത് ഉള്ളത്… … ശുഭം.☺☺☺ ©അജു

LEAVE A REPLY

Please enter your comment!
Please enter your name here