Home Viral ശരീരം കൊതിക്കുന്ന ആങ്ങളമാർ.. ദൈവമേ. മനസ്സിൽ ഒരു അനിയന്റെ സ്ഥാനം നൽകിയവനാണല്ലോ ഇപ്പോൾ എന്നെ ശാരീരിക...

ശരീരം കൊതിക്കുന്ന ആങ്ങളമാർ.. ദൈവമേ. മനസ്സിൽ ഒരു അനിയന്റെ സ്ഥാനം നൽകിയവനാണല്ലോ ഇപ്പോൾ എന്നെ ശാരീരിക സുഖത്തിനു വേണ്ടി ക്ഷണിക്കുന്നത്.

0

[ad_1]

ചേച്ചീ കഥ സൂപ്പറായി ട്ടോ.. ഇൻബോക്സിൽ ഇങ്ങനെ ഒരു മെസ്സേജ് കണ്ടപ്പോൾ ഞാനാദ്യം അത്ഭുദപ്പെട്ടു.. ഫേസ്ബുക്കിലെ അക്ഷര സമുദ്രത്തിൽ 1Kയും 2K യും ലൈക്കുകളും കമന്റുകളും വാങ്ങിക്കുന്ന വലിയ എഴുത്തുകാരുടെ കൂട്ടത്തിൽ നിന്നും വെറും നൂറിൽ താഴെ മാത്രം ലൈക്കുകളുള്ള എന്റെ പോസ്റ്റ് ഒരാളെ ഇത്രമേൽ സ്പർശിച്ചുവോ എന്നോർത്തപ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷം.

അല്ലങ്കിലും പ്രോത്സാഹനം ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടാവുമോ. പ്രത്യേകിച്ചും ഒരു പെണ്ണ്.എനിക്കാദ്യമായിരുന്നു ഇങ്ങനെ ഒരു അനുഭവം. ഞാൻ വേഗം റീപ്ലേ കൊടുത്തു. വായനക്കും വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി.

എന്റെ മെസ്സേജ് കണ്ടയുടനെ തന്നെ അവൻ തിരിച്ചയച്ചു. താങ്ക് ഗോഡ്. വലിയ എഴുത്തുകാരിയായത് കൊണ്ട് എന്റെ മെസ്സേജിന് റിപ്ലൈ തരില്ല എന്നായിരുന്നു ഞാൻ കരുതിയത്.

താങ്ക്സ് ചേച്ചി.അവന്റെ ചേച്ചി എന്നുള്ള വിളിയിൽ ഒരു ബഹുമാനം തോന്നിയത് കൊണ്ട് ഞാനും അവന്റെ മെസ്സേജിനൊക്കെ മറുപടി കൊടുക്കാൻ തുടങ്ങി. അപ്പു, അതായിരുന്നു അതായിരുന്നു അവന്റെ പേര്, മീശമുളക്കാത്ത കണ്ടാൽ ഒരു പതിനേഴു വയസ്സ് തോന്നിക്കുന്ന സുന്ദരൻ ചെക്കൻ.

ചാറ്റിംഗിന്റെ ആഴം കൂടിയപ്പോൾ പതിയെ പതിയെ ഞാൻ അവനൊരു ചേച്ചിയാവാൻ തുടങ്ങി. അവനെനിക്ക് ഒരു അനിയനും. പിന്നീട് ഞാൻ എഴുതുന്നതെല്ലാം ആദ്യം വായിച്ചു അഭിപ്രായം പറയുന്നത് അവനായിരുന്നു. രാവിലെ അവന്റെ മെസ്സേജിൽ ഉണരും പിന്നെ രാത്രിയാകും വരെ ഓരോന്ന് പറഞ്ഞിരിക്കും.ഏട്ടൻ ഇങ്ങോട്ട് ട്രാൻസ്ഫർ ആയതില്പിന്നെ ഏകയായുള്ള എന്റെ ജീവിതത്തിന് ചെറിയൊരു ചലനം നൽകിയത് മുഖപുസ്തകത്തിലെ സാഹിത്യകൂട്ടാഴ്മകൾ, ചെറുപ്പം മുതലേ വായിക്കുക എന്നത് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു

കയ്യിൽ കിട്ടുന്നതെന്തും വായിക്കും. കല്യാണം കഴിയുന്നതിനു മുന്നേ സ്വന്തമായായി ഒരു കൊച്ചു ലൈബ്രറി തന്നെയുണ്ടായിരുന്നു വീട്ടിൽ. കല്യാണം കഴിഞ്ഞു ഒരു വീട്ടമ്മയായതിൽ പിന്നെ ഉത്തരവാദിത്വങ്ങൾ എല്ലാം വായനയെ വന്നു മൂടി. പതിയെ പതിയെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് വായനയെ മറന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ തൂലികയിൽ ചേരുന്നതും വായന തുടരുന്നതും ഈ ഒരു കൂട്ട് കിട്ടുന്നതും.ഒറ്റമോളായി പിറന്നതുകൊണ്ട് ജീവിതത്തിലിതുവരെ കൂടപ്പിറപ്പിന്റെ സ്നേഹം എന്താണെന്നറിഞ്ഞിരുന്നില്ല ഞാൻ. പക്ഷെ ആ വിടവ് നികത്താൻ ഒരു പരിധിവരെ അപ്പുവിന് സാധിച്ചിട്ടുണ്ട്.

അങ്ങനെ ഇരിക്കെ ഒരിക്കൽ അവനെന്റെ ഫോട്ടോ ചോദിച്ചു. അതിൽ യാധൊരുവിധ അസ്വഭാവികതയും തോന്നിയില്ലായിരുന്നു എനിക്ക് .

ഒരു അനിയന് തന്റെ ചേച്ചിയെ കാണാനുള്ള ആകാംഷ അത്രേ മാത്രമേ ഞാൻ കരുതിയിരുന്നൊള്ളു. അതുകൊണ്ടുതന്നെ യാതൊരു മടിയും കൂടാതെ ഞാൻ അവൻ എന്റെ ഫോട്ടോ അയച്ചു കൊടുത്തു. എന്നെ കണ്ടുകഴിഞ്ഞപ്പോൾ ഏട്ടനെക്കൂടെ കാണണം എന്നായി അവൻ. അങ്ങനെ ഏട്ടനോടൊപ്പമുള്ള എന്റെ മറ്റൊരു ഫോട്ടോ കൂടെ ഞാൻ അവൻ അയച്ചു കൊടുത്തു. ആനക്ക് താഴെ ആട്ടിൻകുട്ടി നിൽക്കുന്നത് പോലെയുണ്ടല്ലോ ചേച്ചി. എന്നായിരുന്നു ഞങ്ങടെ ഫോട്ടോ കണ്ടപ്പോൾ അവന്റെ കമന്റ്. ശരിയാണ് ഏട്ടൻ എന്നെക്കാളും ഒരുപാട് പൊക്കമുണ്ട്. ചേർന്നുനിന്നാൽ ഏട്ടന്റെ തോളിനൊപ്പം പോലും ഞാൻ എത്തില്ല.

ഇതും പറഞ്ഞു കുടുംബത്തിൽ നിന്നുപോലും എന്നെ കളിയാക്കുന്നവരുണ്ട്. പക്ഷെ ഞാൻ അതൊന്നും ചെവികൊള്ളില്ല എന്നുമാത്രം. അതേടാ ഏട്ടന് എന്നെക്കാളും പൊക്കമുണ്ട്. പക്ഷെ ബാഹ്യമായ കാഴ്ചയല്ലല്ലോ ജീവിതം. എനിക്കെന്തുകൊണ്ടും എനിക്ക് യോജിച്ച ആള് തന്നെയാണ് ഏട്ടൻ.. ഞാൻ പറഞ്ഞു നിർത്തി. പിന്നീട് ഏട്ടനെ കുറിച്ചായി അവന്റെ സംസാരം മുഴുവൻ.

ഏട്ടൻ ജോലി കഴിഞ്ഞു വരുന്ന സമയവും എന്നോടുള്ള പെരുമാറ്റവും എല്ലാം അവൻ ചോദിച്ചുമനസ്സിലാക്കി കാഴ്ചയിലുള്ള പൊക്കക്കൂടുതൽ ഒഴിച്ചാൽ മറ്റെല്ലാം കൊണ്ടും ഞാൻ സന്തുഷ്ടയാണെന്ന് പറഞ്ഞപ്പോൾ അവനൊരു ചിരിക്കുന്ന സ്മൈലി അയച്ചു മറുപടിതന്നു.പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവന്റെ ഒരു ചോദ്യത്തിനുമാത്രം എനിക്ക് തലകുനിയ്ക്കേണ്ടി വന്നു, എന്റെ പിറന്നാൾ ഓർത്തുവെച്ചു ഏട്ടൻ അപ്രതീക്ഷ സമ്മാനങ്ങൾ നൽകാറുണ്ടോ എന്നായിരുന്നു അവൻ ചോദിച്ചത്, പക്ഷെ ഇന്നുവരെ ഏട്ടൻ എനിക്ക് അങ്ങനെ ഒരു സമ്മാനവുമായി വന്നിട്ടില്ല. പിറന്നാളിന് വിഷ്ചെയ്യാറുണ്ടെങ്കിലും അത്ഭുദപ്പെടുത്തുന്ന ഒരു സമ്മാനം..

എത്ര ആലോചിച്ചിട്ടും അങ്ങനെ ഒരുസമ്മാനം.. ഹേയ് ഇല്ല. ഞാൻ അത് ആഗ്രഹിച്ചിട്ടില്ല എന്നുപറഞ്ഞു അവനിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചിട്ടും അവൻ വിട്ടില്ല. അതിലൂടെ അവൻ ഏട്ടനിലെ കുറവുകളിലേക്ക് കയറിക്കൊണ്ടിരുന്നു. ഏട്ടൻ ചെയ്തുതരാത്ത കൊച്ചുകാര്യങ്ങൾ പോലും അവൻ വലിയ രീതിയിൽ വിമർശിച്ചു, കൂടെ എന്നെയും എന്റെ സൗന്ദര്യത്തെയും പുകഴ്ത്താനും തുടങ്ങി.. പതിയെ അവന്റെ ചാറ്റ് രീതിയും മാറാൻ തുടങ്ങി. ഒരു അനിയനിൽ നിന്നും കാമുകനിലേക്കുള്ള പ്പതിയിലാണ് അവനെന്ന് എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. പിന്നീട് അവനോട് ഞാൻ ഇത്തിരി അകലം കാണിച്ചു. ചാറ്റ് കുറച്ചു,

ആവശ്യമുണ്ടെന്ന് തോന്നിയ അവന്റെ ചോദ്യങ്ങൾക്ക് മാത്രം മറുപടി കൊടുത്തു. ദിവസ്സങ്ങൾ കടന്നുപോയി. അവനോടുള്ള എന്റെ അടുപ്പവും കുറഞ്ഞുവന്നു. ഒരിക്കൽ ഒരു രാത്രിയിൽ വീണ്ടും അവന്റെ മെസ്സേജ് വന്നു, ഹായ് ചേച്ചി, ഇവിടെ എനിക്ക് ഒറ്റക്കിരുന്ന് ബോറടിക്കുന്നു.

ഞാൻ ഇപ്പോൾ ചേട്ടനറിയാതെ അങ്ങോട്ട് വരട്ടെ.. കൂടെ ഒരു കള്ളചിരിയുള്ള സ്മൈലിയും. മെസ്സേജ് കണ്ടതും എന്റെ ഹൃദയത്തിലൊരു ഇടിവെട്ടി. ദൈവമേ. മനസ്സിൽ ഒരു അനിയന്റെ സ്ഥാനം നൽകിയവനാണല്ലോ ഇപ്പോൾ എന്നെ ശാരീരിക സുഖത്തിനു വേണ്ടി ക്ഷണിക്കുന്നത്. ഇതുവരെയുള്ള കാര്യങ്ങളെല്ലാം അവന്റെ പ്രായത്തിന്റെ കുസൃതി ആണെന്നെ കരുതിയിരുന്നൊള്ളു പക്ഷെ ഇപ്പൊ. ഇങ്ങനെ ഒരുത്തനെ സ്നേഹിച്ച എന്നോട് എനിക്ക് തന്നെ വെറുപ്പായി,എന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുന്ന അവനെ മുഷിപ്പിക്കരുതല്ലോ. ഞാൻ ടൈപ്പ് ചെയ്യാൻ തുടങ്ങി.

നോക്ക് അപ്പു. നീ എന്നെ ഏത് രീതിയിലാ കാണുന്നത് എന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ ഇതുവരെ നിന്നെ കണ്ടത് എന്റെ അനിയനായാണ്. ആ ഒരു കാരണം കൊണ്ട് മാത്രമാണ് ഞാൻ ഇത്ര സൗമമായി നിന്നോട് പെരുമാറുന്നത്. എന്റെ ജീവിതം എന്റെ സന്തോഷവും എന്റെ ഏട്ടനും ഈ കുടുംബവുമാണ്, ഇതിൽക്കൂടുതൽ സ്നേഹവും സുഖവും മറ്റാരില്നിന്നും ഞാൻ ആഗ്രഹിക്കുന്നില്ല, ഇത്രകാലവും ഏട്ടൻ തരുന്ന സുഖങ്ങളിലേക്ക് മാത്രമേ ഞാൻ കണ്ണോടിച്ചിട്ടൊള്ളു. അതുകൊണ്ടുതന്നെ ഏട്ടന്റെ കുറ്റങ്ങളൊന്നും ഇതുവരെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷെ നീ നേരെ തിരിച്ചും. അത് ഏതുവിധേനയും എന്നെ, എന്റെ ശരീരത്തെ സ്വന്തമാക്കാനുള്ള നിന്റെ കുതന്ത്രമാണെന്നും എനിക്കറിയാമായിരുന്നു. എന്നാൽ മോനെ അപ്പു..

ഈ ജന്മത്തിൽ എന്നല്ല അടുത്ത ജന്മത്തിൽ പോലും നിനക്കെന്നെ കിട്ടാൻ പോണില്ല. കാരണം ഇനിയൊരു ജന്മമുണ്ടെകിൽ ഈ ഏട്ടന്റെ പെണ്ണായി തന്നെ ജനിക്കണം എന്നാണ് എന്റെ പ്രാർത്ഥന.ഇവിടെ എനിക്ക് നഷ്ടപ്പെട്ടത് എന്റെ ശരീരം കൊതിച്ച ഒരു കഴുകനെമാത്രമാണ്. എന്നാൽ നിനക്ക് നിന്നെ ആത്മാർത്ഥമായി സ്നേഹിച്ച മനസ്സിൽ ഒരു കുഞ്ഞനിയന്റെ സ്ഥാനം തന്ന നീ മനസ്സിലാക്കാതെ പോയ ചേച്ചിയെയാണ്. എന്റെ മനസ്സിൽ നീ കോറിയിട്ട മുറിവിന് നന്ദി.ഇത്രയും പറഞ്ഞു ബ്ലോക്കിലേക്ക് ഞാൻ വിരലമർത്തിയത്.

കൂടെപിറക്കാത്ത ചിലർക്ക് കൂടെപ്പിറപ്പിനെ പോലെ സ്നേഹിക്കാൻ കഴിയില്ല എന്ന തിരിച്ചറിവോടെയായിരുന്നു..എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഷെയര്‍ ചെയ്താല്‍ എല്ലാവരും വായിക്കും.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here