Home Viral കാൻസർ രോഗികൾക്കുള്ള മുടിയിലും തട്ടിപ്പ് ഭൂരിഭാഗവും വിഗ് കമ്പനികൾക്ക്

കാൻസർ രോഗികൾക്കുള്ള മുടിയിലും തട്ടിപ്പ് ഭൂരിഭാഗവും വിഗ് കമ്പനികൾക്ക്

0

[ad_1]

ആര്‍.സി.സിയിലും മറ്റും ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് സൗജന്യമായി ലഭിക്കുമെന്ന് കരുതി മുടി ദാനം ചെയ്യുന്നവര്‍ വഞ്ചിക്കപ്പെടുന്നു. മുടിയുടെ ഭൂരിഭാഗവും കൊണ്ടുപോകുന്നത് ഇതര സംസ്ഥാനങ്ങളിലെ വന്‍കിട വിഗ് കമ്പനികളാണ്. നിരവധി പേരുടെ മുടി നല്കുമ്പോള്‍ പകരം ലഭിക്കുന്ന അപൂര്‍വം വിഗുകള്‍ ചില ആശുപത്രികള്‍ക്ക് ദാനമായി നല്കുക മാത്രമാണ് ഇടനിലക്കാര്‍ ചെയ്യുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. ആര്‍ സി സി യിലടക്കം സര്‍ക്കാര്‍ മേഖലയിെല ഒരാശുപത്രിയിലും മുടിസ്വീകരിക്കുകയോ വിഗ് ഉണ്ടാക്കി രോഗികള്‍ക്ക് നല്കുകയോ ചെയ്യുന്നില്ല. മനോരമ ന്യൂസ് ഇന്‍വെസ്ററിഗേഷന്‍.

തലസ്ഥാനത്തെ പ്രമുഖ കോളജിലെ മുടിദാനം വിവാദമായതിന്റെ പിന്നാലെ ആര്‍ക്കാണ് അവിടെ നിന്ന് ശേഖരിച്ച തലമുടി പോയതെന്ന് ഞങ്ങള്‍ അന്വേഷിച്ചു. ലഭിച്ച നമ്പര്‍ ഉപയോഗിച്ച് മുടി സ്വീകരിച്ച സന്നദ്ധ സംഘടനയുടെ പ്രതിനിധിയെ ബന്ധപ്പെട്ടു.

റിപ്പോര്‍ട്ടര്‍ : എങ്ങനെയാണിതിന്റെ രീതി ?

പ്രതിനിധി : 10 ഇഞ്ചെങ്കിലും വേണം.വിഗ് കമ്പനിക്ക് നീളമുളള മുടിവേണം. നമ്മള്‍ ഈ മുടി മദ്രാസിലെ കമ്പനിക്ക് കൊടുക്കും. ഇരുന്നൂറു പേരുണ്ടെങ്കി വലിയ പരിപാടിയായി നടത്താം.

റിപ്പോര്‍ട്ടര്‍ : നിങ്ങള്‍ സൗജന്യമായാണോ ചെയ്യുന്നത്?

പ്രതിനിധി : അതേ.

റിപ്പോര്‍ട്ടര്‍ : അപ്പോ നിങ്ങള്‍ക്കുള്്ള ലാഭം എന്താണ് ?

പ്രതിനിധി : ലാഭവുമില്ല, നഷ്ടവുമില്ല, നമ്മള്‍ സ്വീകരിക്കുന്ന വിഗിന്‍റെ തുകയ്ക്കുള്ള മുടി വിഗ് കമ്പനിക്കാര്‍ എടുക്കും. നമ്മളൊരു മീഡിയേററര്‍ മാത്രമാണ്.

റിപ്പോര്‍ട്ടര്‍ : നിങ്ങള്‍ ആര്‍ക്കൊക്കെയാണ് കൊടുക്കുന്നത് ?

പ്രതിനിധി : മലബാര്‍ കാന്‍സര്‍ സെന്റര്‍

കോഴിക്കോട് മെഡിക്കല്‍ കോളജ്

കൊച്ചി കാന്‍സര്‍ സെന്റര്‍

റിപ്പോര്‍ട്ടര്‍ : നേരിട്ട് ഹോസ്പിററല്‍ അധികൃതര്‍ക്ക് കൊടുക്കാന്‍ പറ്റുമോ?

പ്രതിനിധി : പറ്റും എറണാകുളത്ത് സൗകര്യമൊരുക്കാം

ഇയാള്‍ പറഞ്ഞ കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ അന്വേഷിച്ചു. ഇവര്‍ നല്കിയ 28 വിഗുകള്‍ സ്വീകരിച്ചിട്ടുണ്ട്. എട്ടുമാസമായി വിഗുകള്‍ സ്വീകരിക്കുന്നില്ല.

എം സി സിയില്‍ 2017 മുതല്‍ നല്കിയിരിക്കുന്നത് 29 എണ്ണം മാത്രം. ഇനി ആര്‍സിസിയിലേയ്ക്കാണെന്ന് കേട്ട് മുടി ദാനം ചെയ്തവര്‍ അറിയുക.

കഴിഞ്ഞ കുറേ വര്‍ങ്ങളായി വളരെ ജനകീയമായ മുടി ദാനം ചെയ്യല്‍ പരിപാടിയിലൂടെ വിവിധ സംഘടനകള്‍ സ്വീകരിച്ച മുടിയൊക്കെ ആരു കൊണ്ടുപോയി? എന്തായാലും അതു മുഴുവന്‍ നമ്മുടെ രോഗികള്‍ക്ക് ലഭിച്ചിട്ടില്ല.

സദ്ദുശേത്തോടെ നന്മ പ്രവര്‍ത്തി ചെയ്തവരെ ആയിരങ്ങളെ കുറ്റപ്പെടുത്തുകയല്ല. ഇനിയെങ്കിലും അര്‍ബുദ രോഗികള്‍ക്ക് ലഭിക്കുമെന്നുറപ്പുളള സഹായങ്ങള്‍ നേരിട്ട് നല്കുകയാകും ഉചിതമെന്ന് ഒാര്‍മ്മപ്പെടുത്തുകയാണ്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here