Home Viral കെഎസ്ആർടിസിയിലെ അച്ഛൻ അന്നൊരു കലക്ടറെ കാട്ടിക്കൊടുത്തു; ഇപ്പോൾ കേരളം കയ്യടിക്കുന്ന കലക്ടർ

കെഎസ്ആർടിസിയിലെ അച്ഛൻ അന്നൊരു കലക്ടറെ കാട്ടിക്കൊടുത്തു; ഇപ്പോൾ കേരളം കയ്യടിക്കുന്ന കലക്ടർ

0

[ad_1]

ആദ്യ അവസരത്തിൽ തന്നെ ഐഎഎസ് പരീക്ഷയിൽ രണ്ടാംറാങ്ക് നേടി അന്ന് മലയാളിയുടെ അഭിമാനമായി. ഇന്ന് ഉറച്ച നിലപാടുകൾ കൊണ്ടും. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാർഥത പുലർത്തിയതിന് ദേവികുളം എംഎൽഎ അധിക്ഷേപം ചൊരിഞ്ഞപ്പോഴും ദേവികുളം സബ് കലക്ടർ. ഡോ. രേണു രാജ് പറഞ്ഞു. ‘ഞാൻ മുന്നോട്ട് തന്നെ പോകും’ നീതിക്കൊപ്പം നിന്ന ഈ ചങ്കൂറ്റത്തിന് കേരളം സല്യൂട്ട് െചയ്യുകയാണ്.പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിതിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇതോടെ സിപിഎമ്മിന് തന്നെ തലവേദനയായിരിക്കുകയാണ് എംഎൽഎയുടെ വാക്കുകൾ. സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.

‘അവൾ ഒരു ഡോക്ടറായി തുടർന്നാൽ അവൾക്ക് മുന്നിലെത്തുന്ന രോഗികൾക്ക് മാത്രമേ സഹായം ലഭിക്കൂ. എന്നാൽ ഒരു ഐഎഎസുകാരിയായാൽ ലക്ഷക്കണക്കിന് പേരെ സഹായിക്കാനാകും. നീതിക്ക് വേണ്ടി അവർക്കൊപ്പം നിൽക്കാനാകും.’ വർഷം 2015. ഐഎഎസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയെത്തിയ മകളെ ചേർത്ത് നിർത്തി രേണുവിന്റെ അച്ഛൻ അന്ന് മനോരമ ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളെ കാലം തെളിയിച്ചു. മകൾ നേരിനൊപ്പം നിലനിൽക്കുന്നു. ഏതു പ്രതിസന്ധിയിലും ഉലയാത്ത മരമായി മാറുന്നു.

കേരളത്തിന്റെ മനസ് ഇൗ കലക്ടർക്കൊപ്പം ഉറച്ചുനിന്നതോടെ എംഎൽഎയ്ക്കും മറ്റുവഴികളില്ലാതെയായിരിക്കുകയാണ്. ‘അവൾ’ എന്നത് മേശം പദമല്ലെന്നും തന്റെ സംസാരം ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായും ഒടുവിൽ എംഎൽഎയ്ക്ക് തുറന്നുപറയേണ്ടി വന്നു.ചെറിയ പ്രായത്തിൽത്തന്നെ അച്ഛനും അമ്മയും പറയുമായിരുന്നു ‘മോൾ പഠിച്ചു കലക്ടറാകണം…’ ഹൈസ്കൂൾ ക്ലാസിലെത്തിയപ്പോൾ അച്ഛനോടൊരു മോഹം പറഞ്ഞു – ഒരു കലക്ടറെ നേരിൽ കണ്ടു സംസാരിക്കണം. അന്നു മിനി ആന്റണിയാണ് ‌കോട്ടയം ജില്ലാ കലക്ടർ. മുൻകൂട്ടി അനുമതി വാങ്ങി അച്ഛൻ രാജകുമാരൻ നായർ രേണുവിനെയും കൂട്ടി കലക്ടറെ നേരിട്ടു കണ്ടു. സിവിൽ സർവീസിനെ കുറിച്ച് അറിയാൻ വന്ന പെൺകുട്ടിയെ കണ്ടപ്പോൾ കലക്ടർക്കും കൗതുകം. സൗഹൃദത്തോടെ സംസാരിച്ചു. സംശയങ്ങൾ ദൂരീകരിച്ചു. നന്നായി പഠിച്ചാൽ മോൾക്കും കലക്ടറാകാം എന്നു പറഞ്ഞ് അനുഗ്രഹിച്ചാണ് രേണുവിനെ മിനി ആന്റണി അന്ന് യാത്രയാക്കിയത്.

പഠിച്ചത് എംബിബിഎസാണെങ്കിലും മലയാളം ഐച്ഛികമായെടുത്തു പരീക്ഷയെഴുതിയ രേണുവിന്റെ ഇഷ്ട സാഹിത്യകാരൻ ഒ.വി. വിജയനാണ്. സുഗതകുമാരിയുടെയും ഒ.എൻ.വി. കുറുപ്പിന്റെയും കവിതകളോടും നൃത്തത്തോടും പ്രിയം. ഒഎൻവിയുടെ ഭൂമിക്കൊരു ചരമഗീതം വളരെ പ്രിയപ്പെട്ട കവിതയായതു കൊണ്ടാകാം സമയം കിട്ടുമ്പോഴൊക്ക രേണുവിന്റെ ചുണ്ടിൽ കവിതയുടെ മൊഴി വിരിയും ‘ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി…’. ആ വരികൾ ചെലുത്തിയ സ്വാധീനം രേണുവിന്റെ ജീവിതത്തിൽ ഇപ്പോൾ വ്യക്തമാകുന്നു.കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് കഴിഞ്ഞ ശേഷമാണ് ഐഎഎസ് സ്വപ്നവും പേറി രേണു ഇറങ്ങിയത്. ചങ്ങനാശേരി മലകുന്നം തുരുത്തി ശ്രീശൈലത്തിൽ എം.കെ. രാജകുമാരൻ നായരുടെയും വി.എൻ. ലതയുടെയും മകളാണ് രേണു. കെഎസ്ആർടിസിയിൽ ഡിടിഒ ആയിരുന്നു അച്ഛൻ രാജകുമാരൻനായർ.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here