Home Shanavas Jalal എല്ലാം ഒന്ന് മറക്കാൻ നാലു വർഷമെടുത്തു, കാണാൻ വരുന്ന ഓരോരുത്തരുടെയും മുഖത്ത്‌ ഞാൻ കണ്ടത്‌ അരുണിന്റെയും,...

എല്ലാം ഒന്ന് മറക്കാൻ നാലു വർഷമെടുത്തു, കാണാൻ വരുന്ന ഓരോരുത്തരുടെയും മുഖത്ത്‌ ഞാൻ കണ്ടത്‌ അരുണിന്റെയും, അവന്റെ കൂട്ടുകാരുടെയും മുഖങ്ങളായിരുന്നു…

0

രചന : Shanavas Jalal

ഇതും മുടങ്ങി, എത്ര രഹസ്യമാക്കി വെച്ചാലും അറിയെണ്ടത്‌ അവർ അറിയും, ബ്രോക്കർ ദാസിന്റെ വാക്കുകൾ കേട്ട്‌ തല കുനിച്ചിരുക്കുന്ന അച്ചനെയും, ദേഷ്യത്തോടെ എന്റെ മുഖത്തെക്ക്‌ നോക്കിയിട്ട്‌ അകത്തെക്ക്‌ പോയ അമ്മയെ കണ്ടപ്പോഴും സത്യത്തിൽ എനിക്ക്‌ മനസ്സിലാകുന്നുണ്ടായിരുന്നില്ല, എന്താണു ഞാൻ ചെയ്ത കുറ്റമെന്ന്..

ഒരുപാട്‌ ഇഷ്ടമായിരുന്നു അരുണിനെ, മൂന്ന് വർഷം മുമ്പ്‌ അവനെ വിശ്വസിച്ചാണു അവന്റെ വീട്ടിലെക്ക്‌ ചെന്നത്‌, കുടിക്കാൻ തന്ന ജ്യുസിൽ എന്തോ ഒരു പൊടി കലക്കി തന്നിട്ട്‌ എന്റെ മാനം അവൻ കവർന്നപ്പോൾ എനിക്ക്‌ അവനോട്‌ പുച്ചം തോന്നി, പിന്നെ അവന്റെ രണ്ട്‌ കൂട്ടുകാർക്കും കൂടി അവൻ, എനിക്ക്‌ എന്നോട്‌ തന്നെ വെറുപ്പ്‌ തോന്നിയ നിമിഷങ്ങൾ, എല്ലാം ഒന്ന് മറക്കാൻ നാലു വർഷമെടുത്തു, കാണാൻ വരുന്ന ഓരോരുത്തരുടെയും മുഖത്ത്‌ ഞാൻ കണ്ടത്‌ അരുണിന്റെയും, അവന്റെ കൂട്ടുകാരുടെയും മുഖങ്ങളായിരുന്നു,

ആദ്യം ആദ്യം ദേഷ്യമായിരുന്നെങ്കിലും പിന്നെ പിന്നെ എല്ലാം അറിഞ്ഞ്‌ വരുന്ന ഒരുത്തനുണ്ടെങ്കിൽ വിവാഹം കഴിക്കാം എന്ന ചിന്തയിലെത്തിയത്‌, അത്‌ കൊണ്ട്‌ തന്നെയാണു സംസാരിക്കാൻ വരുന്നവരോട്‌ ഈ കാര്യങ്ങൾ പറയുന്നത്‌, അപ്പോൾ ചിരിച്ച്‌ കേട്ട്‌ സമാധാനിപ്പിച്ചിട്ട്‌ പോകുന്ന ഒരുത്തന്റെയും പൊടി പോലും പിന്നെ കാണാറില്ല, അച്ചന്റെയും ബ്രോക്കറിന്റെയും വിചാരം ആരോ കരുതി കുട്ടി കല്ല്യണം മുടക്കുക എന്നതായിരുന്നു…

അടുത്തയാഴ്ച ഒരു ചെറുക്കൻ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണു അമ്മയുടെ പ്രാർത്ഥനയും ,നേർച്ചകളും, ആ ദിവസം വന്നെത്തിയപ്പോൾ ഞാൻ എന്നെത്തെയും പൊലെ ഒരുങ്ങി അവരുടെ മുന്നിലെക്ക്‌ ചെന്നു, ചായ കുടിയും മറ്റും കഴിഞ്ഞു സംസാരിക്കാനായി മുറിയിലെക്ക്‌ വന്നപ്പോൾ

അമ്മു എന്നല്ലെ പേരു, എന്റെ പേരു മനോജേന്നാണു ,എന്താ മുഖത്ത്‌ നോക്കാത്തത്‌, തനിക്ക്‌ എന്നെ ഇഷ്ടമായില്ലെ?

ഹേയി അത്‌ കൊണ്ടല്ല, എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കുറച്ച്‌ സംഭവങ്ങൾ ഉണ്ട്‌, അത്‌ കേട്ടാൽ ചിലപ്പോൾ മനുവിൻ എന്നോട്‌ തോന്നിയ ഇഷ്ടം പോയെക്കാം

രണ്ട്‌ മാസം മുമ്പ്‌ എന്റെ അനിയൻ ഒരാക്സിഡിന്റിൽ മരണപ്പെട്ടിരുന്നു, എന്റെ ജീവിതത്തിൽ അതിനെക്കാൾ വലിയ വിശമം ഉണ്ടാകില്ലെന്ന് എനിക്കറിയാം ,പിന്നെ അമ്മു എനിക്ക്‌ വിവാഹത്തിനു മുമ്പുള്ള ഒന്നും തന്നെ അറിയണമെന്നില്ല, വിവാഹത്തിനു ശേഷമുള്ള കാര്യങ്ങളിൽ മാത്രം ഞാൻ ഇടപ്പെട്ടാൽ പോരെ എന്ന് പറഞ്ഞിട്ട്‌ തിരിഞ്ഞു നടക്കുന്നതിനിടയിൽ മനോജ്‌ പറഞ്ഞു, എനിക്കിഷ്ടമായി, തന്റെ മറുപടിക്കായി കാത്തിരിക്കുന്നു..

അമ്മയുടെ പ്രാർത്തന ഫലിച്ചു കല്ല്യണം കഴിഞ്ഞു, പിറ്റേന്ന് ഉച്ച സമയത്ത്‌ എന്റെ മടിയിൽ തല വെച്ച്‌ കിടക്കുന്ന മനുവേട്ടനോട്‌ ഞാൻ ചോതിച്ചു, അന്ന് എന്താ എന്റെ കാര്യങ്ങൾ ഒന്നും കേൾക്കണ്ടാന്ന് പറഞ്ഞത്‌.

അത്‌ എനിക്ക്‌ അറിയാവുന്നത്‌ കൊണ്ടെന്നുള്ള ഏട്ടന്റെ മറുപടി എന്നെ അമ്പരിപ്പിച്ചു..

എന്ത്‌ അറിയമെന്നുള്ള അവളുടെ ചോദ്യത്തിനു അകത്ത്‌ പോയി അവൻ ഒരു അൽബം കൊണ്ട്‌ വന്നു, താളുകൾ മറിച്ചപ്പോൾ കണ്ട ആ മുഖം അവളുടെ ദേഷ്യം കൂട്ടി, അരുണിന്റെ കൂട്ടുകാരിൽ ഒരാൾ..

നീ മറക്കില്ല ഈ മുഖം എന്നെനിക്കറിയാം, ഇവൻ എന്റെ അനിയനാണു, അനിയൻ മാത്രമല്ല നല്ല കൂട്ടുകാരായിരുന്നു ഞങ്ങൾ, പുറത്തുള്ള പടിത്തം അവനെ കൊണ്ടെത്തിച്ചത്‌ മയക്ക്‌ മരുന്നിന്റെ ലോകത്തെക്കാ, ഞങ്ങൾ അത്‌ അറിഞ്ഞപ്പോഴെക്കും ഒരുപാട്‌ വൈകിയിരുന്നു, ഡീ അഡിക്ഷൻ സെന്ററിലെ രണ്ട്‌ വർഷത്തെ ചികൽസക്ക്‌ ശേഷം അവൻ പുറത്തിറങ്ങുമ്പോൾ നിന്നെ ഒഴിച്ച്‌ ബാക്കി എല്ലാം അവൻ മറന്നിരുന്നു, ഞാനും കൂടി വരാം എന്ന് പറഞ്ഞേങ്കിലും എന്നെ ഒഴിവാക്കി നിന്നോടും നിന്റെ വീട്ടുകാരാടും മാപ്പ്‌ പറയാൻ വന്ന വഴിയിലുണ്ടായ ഒരാക്സിഡിന്റിൽ വെച്ചാണവൻ…,

പുറകിലെ അനക്കം കേട്ടാണു ഞങ്ങൾ തിരിഞ്ഞു നോക്കിയത്‌, നിറകണ്ണുകളോടെ മനുവേട്ടന്റെ അമ്മ പറഞ്ഞ്‌ തുടങ്ങി,

എന്റെ കുഞ്ഞ്‌ ബോധത്തോടെ ഒന്നും ചെയ്യില്ല, അവനു തെറ്റ്‌ മനസ്സിലായപ്പോൾ വിവാഹം കഴിക്കുന്നെങ്കിൽ അത്‌ മോളെയായിരുക്കും എന്ന് എന്റെ തലയിൽ തൊട്ട്‌ സത്യം ചെയ്തതാ …പക്ഷേ അപ്പോഴെക്കും….. അമ്മക്ക്‌ മനസ്സിലാകും എല്ലാം, ഒരു മകൻ നശിപ്പിച്ച മോളുടെ ജീവിതത്തിനു പകരം തരാൻ ഈ അമ്മക്ക്‌ ഈ മകനെ ഉള്ളു, മോൾ അവനു മാപ്പ്‌ കൊടുക്കണം, അല്ലെങ്കിൽ അവന്റെ ആത്മാവിനു …. ഇത്രയും പറഞ്ഞ്‌ പൊട്ടി കരഞ്ഞ അമ്മയെ ഞാൻ ചെന്ന് കെട്ടിപ്പിടിച്ചപ്പോൾ എന്നെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു എന്റെ മനുവേട്ടൻ..

മനുവേട്ട വന്നവർ എല്ലാം എന്നെ തഴഞ്ഞപ്പോൾ ചേട്ടായിക്ക്‌ എങ്ങനെയ എന്നെ ഇഷ്ടമായത്‌,

മോളെ നിന്റെതല്ലാത്ത കാരണം കൊണ്ട്‌ പറ്റിയതാണെങ്കിലും, നിങ്ങൾ നാലു പേർ അല്ലാതെ വേറെ ആർക്കും ഇത്‌ അറിയാഞ്ഞിട്ടും എല്ലാം തുറന്ന് പറയാൻ നീ കാണിച്ച മനസ്സ്‌ ഉണ്ടല്ലോ, അത്‌ ഞാൻ കണ്ടത്‌ കൊണ്ട്‌..

മനുവേട്ട എന്നോരു വിളിയോടെ ആ നെഞ്ചിലെക്ക്‌ ചാഞ്ഞപ്പോഴെക്കും പുറത്ത്‌ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു… ചെറുതായി ചാറുന്ന പുതുമഴ ആത്മാക്കളുടെ സന്തോഷ കണ്ണിരാണെന്ന് മുത്ത്ശ്ശി പറഞ്ഞു തന്നത്‌ ഒരു മിന്നായം പോലെ മനസ്സിലെക്ക്‌ അപ്പോൾ ഓടി വന്നു……

LEAVE A REPLY

Please enter your comment!
Please enter your name here