Home Latest എന്താ സാമീ എൻറൂടെ താമസിക്കാൻ പേടിയുണ്ടോ… നിനക്ക്..എന്നൊരു മറു ചോദ്യം…

എന്താ സാമീ എൻറൂടെ താമസിക്കാൻ പേടിയുണ്ടോ… നിനക്ക്..എന്നൊരു മറു ചോദ്യം…

0

രചന : Reji Mash

എടാ നീ ബൈക്കും കൊണ്ട് വരുമ്പോ  ലേഡീസ് ഹോസ്റ്റലിന്റെ മുമ്പിലൊന്ന് നിർത്തിക്കോളൂട്ടാ…

രാവിലെ തന്നെ വന്നഅപ്രതീക്ഷിത കോൾ ഒരു വമ്പൻ കോളാണല്ലോ ഭഗവാനേ…. കോളേജ് ബ്യൂട്ടി അന്ന മറിയം ജോസഫ് ആണ് മറുത സോറി മറുതലയ്ക്കൽ….

പട്ടാളം മേരീന്ന് പറഞ്ഞാലേ ബാംഗ്ളൂർ സിറ്റിയില് തന്നെഅറിയൂ… അപ്പൻ പുരുഷു പട്ടാളത്തിൽകേണലാണ്… തായ്ക്ക് വാ ണ്ടോ സംസ്ഥാന ചാംപ്യ… ഷൂട്ടിംഗ് വിദഗ്ദ.. തുടങ്ങി വിശേഷണങ്ങൾ അനവധി..

ബൈക്ക് നിർത്തിയതേ വട്ടംചാടിക്കയറി വേഗം വിട്ടോ നേരെ സ്വാമീസിൽക്ക് എന്നൊരു ആജ്ഞാപനം.. മെസ്സില് ഒണക്ക ചപ്പാത്തിയാഡാ… നമ്മക്ക് നല്ല ചൂടൻ മസാലയടിക്കാം.. നീ കഴിച്ചിട്ടില്ലല്ലോ…

ചൂടു കോഫീ മുത്തി കൊണ്ടിരിക്കുമ്പഴാ അവളുടെ അടുത്ത ചോദ്യം വന്നത്.. ഒരു വർഷത്തേക്ക്നമുക്കൊരു വീട് എടുത്താലോ സാമീ…

നമുക്കോ..? എന്നയർത്ഥത്തിൽ അവളെ നോക്കിയപ്പോൾ എന്താ സാമീ എൻറൂടെ താമസിക്കാൻ പേടിയുണ്ടോ… നിനക്ക്..എന്നൊരു മറു ചോദ്യം…

വീട്ടുവാടക ഞാനേറ്റു.. നീ വീട് കണ്ടു പിടിക്കണം.. കിട്ടിയാ നാളെത്തന്നെ നമ്മൾ മാറുന്നു…

എന്റെ ദൈവങ്ങളേ ഇന്ന് ആരെ കണികണ്ടാ ഞാനെണീറ്റത്… പതിനായിരം ലഡുവിനുള്ള മൈദ മനസ്സിൽ കുഴക്കാനായി തട്ടിക്കഴിഞ്ഞു…
ഉച്ചക്ക് ശേഷം ക്ളാസ് ലീവെടുത്തു കറങ്ങി ആരോടും മിണ്ടാതെ അറിയാവുന്ന ഹിന്ദി ഇംഗ്ലീഷ് കന്നട അവിയൽ ഭാഷ തട്ടി ഒരു സൊയമ്പൻ 2 ബെഡ് റൂം അപാർട്‌മെന്റ് കണ്ടെത്തി…

പിന്നീടെല്ലാം പെട്ടെന്നായിരുന്നു.. റൂം ഷിഫ്റ്റിങ്ങ്… അത്യാവശ്യം പലചരക്കുകൾ കൊണ്ടാണ് അവൾ വന്നു കയറിയത്.. വീടു മുഴുവൻ കൂട്ടുകാരായിരുന്നു.. ഒരിടത്ത് പാട്ടുകേൾക്കൽ ഒരിടത്ത് സിഗററ്റ് വലി.. ഒരിടത്ത് ചാറ്റിങ്ങ്…നേരെ അവൾകിച്ചണിൽ കയറി എല്ലാവർക്കും ചായയിട്ടു കൊടുത്തു…

എല്ലാം സെറ്റ് ചെയ്തു കുളിയും കഴിഞ്ഞിറങ്ങി വന്നപ്പോ മേശയിൽ നല്ല ചൂടൻ കഞ്ഞിയുമായി അവൾ കാത്തിരിക്കുന്നു…

കസേര വലിച്ചിട്ട് സ്പൂൺ എടുത്ത് ഒന്നാം സ്പൂൺ കഞ്ഞി വായ്ക്കകത്തേക്കിട്ടപ്പോൾ… ഉപ്പിത്തിരി കൂടി പോയില്ലേ എന്ന് പറഞ് ഒരു വളിച്ച ചിരി…

മോനേ സാമിക്കുട്ടാ ഇത്ര നാൾ നടന്നത് പോലല്ല… നാളെ മുതൽ നിന്റെ ഒറ്റ വായ് നോക്കി കൂട്ടുകാരെ കണ്ടു പോകരുതി വിടെ.. ഇത് ഫാമിലി വീടാണ്.. നിന്റെ ഒണക്ക ഹോസ്റ്റൽ മുറിയല്ല… രാത്രി പത്തിന് നെറ്റ് ഓഫാക്കി റൂമിൽ
കയറണം..കാലത്ത് 5 ന് എണീറ്റ് എന്നെ സഹായിക്കണം..

പഠിക്കണം എന്നൊന്നും ഞാൻ പറയില്ല.. മദ്യം ബീഡി സിഗററ്റ് പാൻ തുടങ്ങിയവ ഇതിന്റെ ഏഴയലത്ത് ഞാൻ കയറ്റില്ല.. ഇനിയുള്ള ഒരു വർഷം എനിക്കെന്ത് സംഭവിച്ചാലും നിനക്കാണ് ഉത്തരവാദിത്വം.. കേട്ടല്ലോ..

ഈശ്വരാ പട്ടാളം മേരി ഭരണം തുടങ്ങി.. മെട്രോ ക്കാണല്ലോ തല വച്ച് കൊടുത്തത്..

ഇതെന്താ അമ്പലമോ.? ചോദിച്ചില്ല… ചോദിക്കാൻ വന്നത് മാറ്റി രണ്ട് ടീസ്പൂൺ കൂടി കഞ്ഞി വിഴുങ്ങി… പകരം ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ ദിങ്ങനെ ചോദിച്ചു.. ആൾക്കാര് പറയണോ ണംശരിക്കും തോക്കുണ്ടോറി നിന്റേല്….

ഉറക്കെ ചിരിച്ച്‌ അവൾ വാതിലടച്ചതല്ലാതെ മറുപടി പറഞ്ഞില്ല

കർശനമായ ട്രെയ്നിങ് പീരിയഡാർന്നു പിന്നീടുള്ള കാലം.. കാലത്ത് തണുപ്പത്ത് ഒരു മണിക്കൂറോളംജോഗിങ്ങ്, കിച്ചണിൽ സഹായം ,പഠിപ്പ്… രാത്രി നെറ്റ് ഓഫാക്കി വപ്പിക്കൽ കക്കൂസിൽ പോലും സിഗററ്റ് പാടില്ല…ഹോ മടുത്ത് പോയി…. ലഡുവിനിറക്കിയ മൈദ മുഴുവൻ പൂപ്പല് പിടിച്ചു പോയി..

ആറു മാസക്കാലം കടന്നു പോയി… ഒരു ദിവസം കുളി കഴിഞ്ഞ് ഈറൻ തോർത്തി കടന്നു വന്ന അവൾ എന്റെ മുമ്പിലെത്തി ചോദിച്ചു..
ഡാ ഒരു മിഞ്ചി വാങ്ങിത്തരോ എനിക്ക്.. നീ..?

മിഞ്ചിയോ അത് എന്തുട്ടാ..

അത് കല്യാണം കഴിഞവര് കാലിലിടുന്ന റിങ്ങാണ്…

അതിന് നിന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ..

നിനക്ക് വാങ്ങി ത്തരാൻ പറ്റുമോ ഇല്ലയോ..? പട്ടാള o കണ്ണുരുട്ടി..

ഇതെന്തൊരു ജന്മം… എന്നോർത്ത് പതിയെ
തലയാട്ടി….

ശെടാ ഇവനിതെവിടെ പോയി കാലത്ത് തന്നെ.. റൂമിന്റെവാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നു..ഇന്ന് പിറന്നാളായിട്ട് പള്ളിയിൽ പോകാന്ന് വിചാരിച്ചതാ.. ഞാനത് പറയാനും മറന്നു.. ഓട്ടോ വിളിച്ച് പോകാം ഇനി.. സർപ്രൈസ് കൊടുക്കാൻ ചുവന്ന സാരിയൊക്കെ വാരി ചുറ്റിയത് വെർതേ യാ യല്ലോ കർത്താവേ..

ക്ളാസിലെത്തിയപ്പോൾ അവിടെയുമെത്തിയിട്ടില്ല.. ചെക്കൻ… വൈകീട്ട് ചെന്നപ്പോഴും റൂം അടഞ്ഞ് കിടക്കുന്നു.. മേശമേൽക്ക് ബാഗ് വീക്കി വസ്ത്രം മാറാതെ നേരെ ബെഡിൽ വീണു.. മൊബൈലെടുത്ത് വീണ്ടും വിളിച്ചു നോക്കി സ്വിച്ച് ഓഫ് തന്നെ ഫോൺ… പതിയെf b യിലൂടെ അലക്ഷ്യമായ് കണ്ണോടിച്ചപ്പഴാണ് ഒരു വാർത്തയിൽ കണ്ണുടക്കിയത്..

ബാംഗ്ളൂർ ഹാഫ് മാരത്തൺ മലയാളി വിദ്യാർത്ഥി വിജയി… ഫോട്ടോയിൽ ഒന്നൂടി സൂക്ഷിച്ചു നോക്കി…ആഹ്ളാദത്താൽ ചാടി എഴുന്നേറ്റപ്പോൾ വാതിലിൽ ഒരു മുട്ട്….

മുന്നിൽ നീട്ടി പിടിച്ച സമ്മാന ചെപ്പുമായി അവൻ…. വിടർന്ന കണ്ണുകളോടെ ചുവന്ന സാരിയിലേക്കും എന്നെയും നോക്കി പതിയെ സമ്മാനം നീട്ടി… ഒരു സ്വർണ്ണമിഞ്ചി…. കസേരയിൽ ഇരുന്ന് കാല് നീട്ടിക്കൊടുത്തപ്പോൾ അവന്റെ മുഖത്ത് കണ്ട അമ്പരപ്പ് കണ്ടില്ലെന്ന് നടിച്ചു..

പതിയെ നിലത്ത് മുട്ടുകുത്തി കാൽവിരലിൽ മിഞ്ചി അണിയിച്ച് കണങ്കാലിൽ ഒരു മുത്തം ചെക്കൻ…

ചാടിയെണീറ്റ്റൂമിലേക്കോ ടാനാഞ്ഞപ്പോൾ തടഞ്ഞ് ഒരു കരത്താൽ മെല്ലെ ചുവരോട് ചാരി ആർദ്രമായ് ഒരു വിളി…

മറിയമ്മോ..

എന്തോ…
അപ്പോ നിനക്കിഷ്ടമായിരുന്നോ എന്നെ..

പിന്നല്ലാതെ….

അങ്ങിനെ യാർക്കും വിട്ടുകൊടുക്കാതിരിക്കാനാണ് ആര്യപുത്രാ നിന്നെ ഞാൻകൂടെ താമസിപ്പിച്ചത്.. വയറ് നിറയെ ഊട്ടിയത്.. ദു:ശീലങ്ങളിൽ നിന്നകറ്റിയത്.. ആരുമായും ചാറ്റാതിരിക്കാൻ നിർബന്ധമായ് നെറ്റ് ഓഫാക്കിപ്പിച്ചിരുന്നത്….

കവിളിലേക്ക് കുനിഞ്ഞിറങ്ങി വന്ന മുത്തം തടഞ്ഞ് റൂമിലേക്കോടി ബാഗ് തുറന്ന് ഇഷ്ടമുള്ള മിൽക്കിബാർ എടുത്ത് തിരിഞ്ഞപ്പോൾ കാലിൽ അവൻ…

പുരുഷു എന്നെ അനുഗ്രഹിക്കണം.. അറിയാതെ ഉമ്മ വച്ച് പോയതാ.. തോക്കെടുക്കരുത്..

പൊട്ടി ചിരിച്ചു കൊണ്ട് നെഞ്ചോട് ചേർത്തു പുണർന്നു… പുറത്ത് കോടമഞ്ഞ് പെയ്തിറങ്ങി തുടങ്ങിയിരുന്നു അപ്പോൾ….

LEAVE A REPLY

Please enter your comment!
Please enter your name here