Home Faisal കെട്ട്യോളെ മനസ്സിൽ പ്രാകി ഫോണെട്ത്ത് നോക്കിയ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി…

കെട്ട്യോളെ മനസ്സിൽ പ്രാകി ഫോണെട്ത്ത് നോക്കിയ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി…

0

രചന : Faisal Faisal

മിസ്ഡ് കോൾ#
———
പീടികത്തിണ്ണയിലെ ബെഞ്ചിരുന്ന് കൂട്ടുകാരുമായി സൊറ പറഞ്ഞിരുക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോണൊന്നു പിടഞ്ഞു നിന്നത്
എടുത്ത് നോക്കിയപ്പോൾ മിസ്ഡ് കോളാണ് കെട്ട്യോളാവുമെന്ന് കരുതി മൈൻഡ് ചെയ്തില്ല

വെറുതെ ഇരിക്കുമ്പോഴാവും ഓരോ ആവശ്യം പറഞ്ഞ് അവള് വിളിക്കുന്നത്
അവൾക്ക് ഞാൻ വെറുതെ നിൽക്കുന്നത് അത്രക്ക് പിടിക്കാറില്ല
.അത് കൊണ്ട് കോള് ചെയ്താപ്പോലും എടുക്കാൻ മടിയാണ്

വീണ്ടും സൊറപറച്ചിലിൽമുഴുകിയിരിക്കുമ്പോഴാണ്
ഫോൺ ഒന്നൂടെ ബെല്ലടിച്ചത് ഇത്തവണബെല്ലിന് നീളം കുറച്ച് കൂടി.
കെട്ട്യോളെ മനസ്സിൽ പ്രാകി ഫോണെട്ത്ത് നോക്കിയ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

കിളിയാണ്. പരിചയപ്പെട്ടിട്ട് രണ്ടാഴ്ചയെ ആയുള്ളൂ
കോൾ കട്ട് ചെയ്ത് ഞാനവിടെ നിന്നും എണീറ്റു പീടികയുടെ പിന്നിലേക്ക് പോയി അവൾക്ക് വിളിച്ചു കുറച്ചു നേരം സംസാരിച്ചപ്പോൾ വീട്ടിൽ അവൾ മാത്രമാണെന്ന് മനസ്സിലാക്കിയ ഞാൻ ഒരു കൊഞ്ചലോടെ പേടിക്ക് ഞാൻ വരണോ എന്ന് ചോദിച്ചപ്പോൾ മറുതലക്കൽ ഉത്തരമില്ലായിരുന്നു
ഞാൻ വീണ്ടും തുടർന്നു മൗനം സമ്മതമായിരിക്കും .ലെ.
ഉത്തരമില്ല

ഞാൻ ബൈക്കും എടുത്ത് അവളുടെ വീട് ലക്ഷ്യമാക്കി മനസ്സിൽ പൊട്ടിയ ലഡ്ഡുവും ചവച്ചോണ്ട് യാത്ര തുടർന്നു

അവളുടെ വീടിന്നടുത്ത് സൈഡിലായി വണ്ടിവെച്ചു വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അടിക്കാൻ ശ്രമിച്ചപ്പോഴേക്കും എന്നെ പ്രതീക്ഷിച്ചു നിന്ന അവൾ വാതിൽ തുറന്ന് പുറത്ത് വന്നു എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു ശരീരം മൊത്തം ഒരു വിറയൽ ഉള്ള പോലെ തോന്നി ഉള്ളിൽ ധൈര്യം സംഭരിച്ച് ഞാൻ അകത്തേക്ക് പതുക്കെ നടന്നു സോഫയിൽ ഇരുന്നു.
അവൾ കതകടച്ചു തിരിച്ചു വന്നു
ഞാൻ ചായ എടുത്തോണ്ട് വരാം എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി

ഞാൻ അവളുടെ പിന്നാലെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു .ഭർത്താവില്ലെ ഇവിടെ
ഇല്ലെന്നും ജോലിക്ക് പോയതാണെന്നും പറഞ്ഞു
ഹാവൂ സമാധാനമായി മനസ്സിൽ ആശ്വസിച്ചു
ചായയും കൊണ്ട് അവൾ സ്വീകര മുറിയിലേക്ക് ക്ഷണിച്ചു ചായ കുടിക്കുന്നതിനിടയിൽ ഞാനറിയാതെ അവളോടെന്തൊക്കെയൊ ചോദിച്ചറിയുന്നുണ്ടായിരുന്നു എന്റെ കണ്ണും മനസ്സും അവളുടെ ശരീര ഭംഗി ആസ്വദിക്കുകയായിരുന്നു.
ഫോൺ പോക്കറ്റിൽ കിടന്ന് വിറയ്ക്കുന്നുണ്ട് സൈലന്റിലാണ്
പെട്ടെന്നാണ് കോളിംഗ്ബെൽ അടിച്ചത്
ഞെട്ടി എഴുന്നേറ്റ എന്റെ ദേഹമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു
അവൾ പതിയെ ജനലിന്റെ വിടവിലൂടെ പുറത്തേക്കെത്തിച്ചുനോക്കിയപ്പോൾ അവളും ഞെട്ടി അവളുടെ ഭർത്താവായാരുന്നു
എന്തു ചെയ്യണമെന്നറിയാതെ ഞാൻ ചുറ്റും നോക്കി മനസ്സിൽ രക്ഷപ്പെടാനുള്ള ഒരു സൂത്രവും വരുന്നില്ല ഞാനൊരും മരം കണക്കെ നിന്നു അവൾ പതുക്കെ ശബ്ദമുണ്ടാക്കാതെവാതിലിന്റെ കൊളുത്തൂരി
പതുക്കെ എന്റടുത്ത് വന്ന് എന്നേയും കൂട്ടി ടിവിയുടെ അടുത്തേക്ക് പോയി എന്നോട് പറഞ്ഞു ടി വി കേടാണ്
ടി വി നന്നാക്കാൻ വന്ന ആളായി അഭിനയിക്കാൻ
അതും പറഞ്ഞ് അവൾ ഞാൻ കുടിച്ചോണ്ടിരുന്ന ചായഗ്ലാസും എടുത്ത് അടുക്കളയിലേക്ക് പോയി

അപ്പോഴേക്കും വാതിൽ തുറന്ന് അയാൾ അകത്ത് വന്നു
ഇവിടുത്തെ ടി വി കേടാണെന്നും പറഞ്ഞ് കടയിലേക്ക് വിളിച്ചിരുന്നു അത് നോക്കാൻ വന്നതാണ്
അയാൾ ഇങ്ങോട്ടെന്തെങ്കിലും ചോദിക്കും മുമ്പെ ഞാൻ പറഞ്ഞൊപ്പിച്ചു
ആ ശരിയാണ് കുറച്ച് ദിവസമായി സീരിയല് കാണാഞ്ഞിട്ട് അവൾക്ക് ഉറക്കം വരുന്നില്ലാന്ന് പരാതി എന്തായി നോക്കിയൊ.

അപ്പോൾ അവിടേക്ക് വന്ന അവൾ വിസ്മയപ്പെട്ടുകൊണ്ട് ചോദിച്ചു നിങ്ങളെപ്പ വന്നു .
ഞാൻ വന്നു ബെല്ലടിച്ചു. വാതിൽ തുറക്കാൻ താമസിച്ചപ്പോൾ പിന്നെ ഞാൻ തന്നെ തുറന്നു അപ്പോഴാണ് ഇങ്ങേരെ കാണുന്നത്.

ആ ഞാൻ അടുക്കളയിലായിരുന്നു

ഞാൻ വലിയ ടി വി റിപ്പയറെ പോലെ ടി വി യെ മൊത്തം ഒന്നു നോക്കിയിട്ട് പറഞ്ഞു.ഇത് അഴിച്ച് നോക്കേണ്ടി വരും ഞാൻ ടൂൾസൊന്നും എടുത്തിട്ടില്ല ഞാൻ കടയിൽ പോയി ടൂൾസ് എടുത്തോണ്ട് വരാം എന്നും പറഞ്ഞ് തടി കേടാകാതെ പുറത്ത് കടന്നു വണ്ടിയിൽ കയറി വാണംവിട്ട പോലെ കുതിച്ചു .

തിരിച്ച് വീട്ടിലെത്തി വണ്ടീ നിർത്തി ആകെ വിയർത്ത് കുളിച്ചിരിക്കുന്ന ഷർട്ടിന്റെ ബട്ടണും അഴീച്ചോണ്ട് അവളെ നീട്ടി വിളിച്ചു സീറ്റൗട്ടിലേക്ക് കയറി അടിച്ചിട്ട വാതിൽ തുറന്ന് അകത്തേക്ക് കയറിയഞാൻ ആ കാഴ്ച കണ്ട് ഞെട്ടി.

ടിവി നന്നാക്കിക്കൊണ്ടിരിക്കുന്നു ഒരാൾ
അവൾ അടുക്കളയിലും

😨പകച്ചു കണ്ണു തള്ളിപ്പോയെന്റെ ബാല്യ😨

NB.. (പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും)
‘ ശെരിയാണൊ,😁

LEAVE A REPLY

Please enter your comment!
Please enter your name here