Home Latest എല്ലാംതകർന്നവനെപ്പോലെ ആ മനുഷ്യൻറെ പോക്കുകണ്ടപ്പോൾ പിന്നീടൊന്നും ഞാൻ ചിന്തിച്ചില്ല…

എല്ലാംതകർന്നവനെപ്പോലെ ആ മനുഷ്യൻറെ പോക്കുകണ്ടപ്പോൾ പിന്നീടൊന്നും ഞാൻ ചിന്തിച്ചില്ല…

0

രചന : ആദിത്യൻ ആദി

കോളേജ് തുറന്ന ദിവസം ഞാൻ കോളേജിലെത്തി,അഴിഞ്ഞുവീഴാറായ ജീൻസുമിട്ട് ,താടിയുംമുടിയും വളർത്തിയ ഫ്രീക്കന്മാരുടെ ഇടയിൽ ഞാൻ തികച്ചും വ്യത്യസ്തനായിരുന്നു.വെള്ളമുണ്ടും വെള്ളഷർട്ടും അതായിരുന്നു എന്റെവേഷം,പലരുമെന്നെ അദ്ഭുതജീവിയെകാണുന്നപോലെ തുറിച്ചുനോക്കുന്നുന്നുണ്ടായിരുന്നു, ആരെയും ശ്രദ്ധിക്കാതെ ഞാൻ നേരെ ക്ലാസ്റൂമിലേക്കുപോയി.പരിചയമുള്ള മുഖങ്ങളൊന്നും കാണില്ലെന്നുറപ്പുണ്ടായിരുന്നിട്ടും ഞാൻ ചുറ്റുമൊന്നുനോക്കി ,ക്ലാസ്സിൽ കുറച്ചുപെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു,എന്നെകണ്ടതും അവർ പരസ്പരമൊന്നുനോക്കി.

” ഇത് നമ്മുടെ ടൗണിൽ തട്ടുകട നടത്തുന്നവനല്ലേ ” ഒരുവളുടെകമന്റ്.”നല്ല എരിവുള്ള ഇനമാണെന്നു തോന്നുന്നു അല്ലെ ” അതുകേട്ട് മറ്റുള്ളവരുംകൂടെക്കൂടി.കളിയാക്കാനുള്ള ഭാവമാണെന്നെനിക്കുമനസ്സിലായി, ഇതുങ്ങളെല്ലാം പൂച്ചയെപ്പോലായിരിക്കും കൂട്ടംകൂടിയാൽ ഇവരേക്കാൾ അപകടകാരികൾ വേറെയില്ല.കുറച്ചുകഴിഞ്ഞതും സീനിയേഴ്സിന്റെ വരവായി,ക്ലാസ്സിൽ ആണ്കുട്ടികളുടെയെണ്ണം വളരെ കുറവായിരുന്നു മാന്യമായ റാഗിംഗ് ,ഇന്നിനി പഠനമൊന്നും കാണില്ല എൻറെഊഴംകഴിഞ്ഞതും ക്ലാസിനുപുറത്തേക്കിറങ്ങി ഞാൻനടന്നു.

എനിക്കോർമ്മവച്ചനാളുമുതൽ ഞാൻ അവറാച്ചൻചേട്ടൻറെ കൂടെയായിരുന്നു, ഭക്ഷണം കഴിക്കാൻവന്നൊരു നാടോടിസ്ത്രീ എന്നെയവിടെ ഉപേഷിച്ചതായിരുന്നു, കടയടച്ചുപോകാൻനേരമാണ് ചേട്ടനെന്നെകാണുന്നത് ,അന്നുവീട്ടിലേക്കുപോയപ്പോൾ ചേട്ടനെന്നെയും കൂടെക്കൂട്ടി,എന്നെകണ്ടതും അവറാച്ചൻചേട്ടന്റെ ഭാര്യ മറിയാമ്മച്ചേടത്തി ബഹളമായി,ചേട്ടനതൊന്നും അത്ര കാര്യമായെടുത്തില്ല,എന്നെ സ്വന്തം കുട്ടികളുടെയൊപ്പം സ്കൂളിലയച്ചുപഠിപ്പിച്ചു,ചേട്ടനേതോ അവിഹിതബന്ധത്തിൽ ഉണ്ടായതാണുഞാൻ എന്ന് മാറിയച്ചേടത്തി ഇപ്പോഴും വിശ്വസിക്കുന്നു, ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാരിൽ ചിലരും അതുപറയുന്നുണ്ട്.

കുറച്ചുമുതിർന്നതും ഞാൻതാമസ്സം കടയിലേക്കുമാറ്റി ,ആദ്യമൊക്കെ രാത്രിപോകുമ്പോൾ അവറാച്ചൻ ചേട്ടൻ അവനെ വീട്ടിലേക്ക് വിളിക്കുമായിരുന്നു എന്നാൽ പിന്നീടൊരിക്കൽപോലും ഞാൻ ആ വീട്ടിലേക്ക് പോയിട്ടില്ല. അവറാച്ചൻ ചേട്ടനുപ്രായമായി ഇപ്പോൾ കടയൊക്കെനോക്കിനടത്തുന്നത്ഞാനാണ് ചേട്ടൻ എല്ലാദിവസവും വരുമെന്നുമാത്രം.ഒരുദിവസംരാത്രി സമയമേതാണ്ട് പത്തുമണിയായിക്കാണും,അന്ന് തട്ടുകടയിൽ പതിവില്ലാതെ തിരക്കുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഉണ്ടാക്കിയ ഭക്ഷണമെല്ലാം നേരത്തെ തീർന്നു.

“നീയാപത്രങ്ങളൊക്കെയൊന്നു കഴുകിവെക്ക്,ഇന്നെങ്കിലും നേരത്തെകാലത്തെ വീടിലെത്തണം” അവറാച്ചൻചേട്ടൻ ടോർച്ചുമെടുത്തു നടന്നു കഴിഞ്ഞിരുന്നു.ഞാൻ പത്രമൊക്കെ കഴുകി അടുക്കിവച്ചു,കടയടക്കാൻ തുടങ്ങുമ്പോഴാണ് ഒരു കാർ വന്നുനിന്നത്, അല്ലെങ്കിലും ഇതുസ്ഥിരം പതിവാണ് കടയടക്കാൻനേരം ആരെങ്കിലും വരും ഒന്നുമില്ലെന്നുപറഞ്ഞാൽ മനസ്സിലാവുകയുമില്ല തണ്ണിപ്പാർട്ടികളാണെങ്കിൽ ഒച്ചപ്പാടും ബഹളവുമായി.

“കഴിക്കാനെന്തെടാകൊച്ചനേ ഉള്ളത്ത് ”

” അയ്യോചേട്ടാ എല്ലാംതീർന്നല്ലോ ഞാൻ കടയടക്കാൻ തുടങ്ങുകയായിരുന്നു ” ഞാനയാളെ കൂടുതൽ ശ്രദ്ധിക്കാതെ കടയടക്കാൻ തുടങ്ങി.

” രണ്ടു ഓംപ്ലേറ്റെങ്കിലും ഉണ്ടാക്കിത്തരാമോ, മകളും കൂടെയുണ്ടേ,ഇനിയിപ്പോ ഇവിടെ അടുത്തെങ്ങും ഫുഡ് കിട്ടുമെന്നും തോന്നുന്നില്ല .”

“ആ ശരി ” പാതിരാത്രിയാകുമ്പോൾ ഓരോ കുരിശുകൾ വന്നുകയറിക്കൊള്ളും ഞാൻ മനസ്സിൽ പിറുപിറുത്തു. എൻറെ വാക്കുകളിലെ അനിഷ്ടം തിരിച്ചറിഞ്ഞെങ്കിലും അയാൾ കാറിൽനിന്നും മകളെയുംകൂട്ടി കഴിക്കാനായി വന്നു .ഞാൻ ഓംപ്ലേറ്റുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ്അവളെക്കണ്ടത്, എന്റെകൂടെ പഠിക്കുന്ന ശ്രുതി.എന്നെക്കണ്ടതും അവൾ ഹായ്പറഞ്ഞു അടുത്തുവന്നു എന്നിട്ടെന്നനെ ആവളുടെ അച്ഛനുപരിചയപ്പെടുത്തി.

” അച്ഛാ ഇതുഹരി, ഹാരിയെന്റെ കൂടെയാണ് പഠിക്കുന്നത് ”

” കൊള്ളാമല്ലോ,ആ മോളെ ആൾക്ക് നമ്മളുവന്നതത്ര പിടിച്ചിട്ടില്ല കേട്ടോ.”

” അയ്യോ അതുകൊണ്ടല്ല, എന്നും കാണും കടയടക്കാൻനേരം ആരെങ്കിലും ” നിങ്ങളിരിക്കു ഞാൻ ഭക്ഷണമെടുക്കാം.ഞാനവർക്ക് എനിക്കുകഴിക്കാൻവച്ചിരുന്ന ചപ്പാത്തിയും ചിക്കൻകറിയും എടുത്തുവിളമ്പി.

“ഒന്നുമില്ലെന്ന്പറഞ്ഞിട്ട് ദാ കൂട്ടുകാരിയെകണ്ടപ്പോൾ ചപ്പാത്തിയും ചിക്കൻകറിയും നീ ആളുകൊള്ളാമല്ലോടാ കൊച്ചനെ.”

” അതൊന്നുമല്ലട്ടോ, അതെനിക്കുകഴിക്കാനും,കോളേജിൽ കൊണ്ടുപോകാനുമായി മാറ്റിവച്ചിരുന്നതാണ്”

ഭക്ഷണംകിട്ടിയതും ശ്രുതി കണ്ടമുണ്ടം വെട്ടിവിഴുങ്ങാൻ തുടങ്ങിയിരുന്നു,അവൾക്ക് നല്ലവിശപ്പുണ്ടായിരുന്നു എന്നെനിക്കുമനസ്സിലായി. ഞാൻപറഞ്ഞതുകേട്ട് അബദ്ധം പറ്റിയപോലെ അവളെന്നെനോക്കി.

“കഷ്ട്ടമായല്ലോ ഇനി ഹരിയെന്തുകഴിക്കും വേണ്ടായിരുന്നു ഞങ്ങളാ ഓംപ്ലേറ്റുകൊണ്ട് അഡ്ജസ്റ്റ് ചെയ്തേനെ ” അവൾക്ക് വല്ലാതായി.

“അതൊന്നുംസാരമില്ല നിങ്ങള് കഴിക്ക്, ഞാനെന്തെങ്കിലും ഉണ്ടാക്കികഴിച്ചോളാം” ഞാനവരെ സമാധാനിപ്പിച്ചു.

പോകാൻനേരം അവർ പൈസതന്നെങ്കിലും ഞാൻ വാങ്ങിച്ചില്ല.
“നല്ലആളാണ് കഴിക്കാൻവച്ചിരുന്നഭക്ഷണം എടുത്തുതരികയുംചെയ്തു എന്നിട്ടിപ്പോ പൈസയുംവേണ്ടന്നോ അതുപറ്റില്ല ” അവരൊരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ വാങ്ങിച്ചില്ല.
അവർപോയതും ഞാൻ ഓംപ്ലേറ്റ്ഉണ്ടാക്കിക്കഴിച്ചുകിടന്നു,എനിക്കതൊക്കെപണ്ടേ ശീലമായിരുന്നു.പതിവിലും താമസിച്ചാണ് അന്നുഞാനെഴുന്നേറ്റത്, രാവിലെ ഒന്നുമുണ്ടാക്കാൻതോന്നിയില്ല.അതുകൊണ്ടുതന്നെ നേരെ കോളേജിലേക്കുപോയി.അന്നുഞാൻ ക്ലാസ്സിൽചെന്നതും ശ്രുതിയെന്നെനോക്കിയൊന്നു ചിരിച്ചു.

ഉച്ചക്ക് ഊണുകഴിക്കാൻനേരം ഞാൻ പതിവുപോലെ മരച്ചുവട്ടിലേക്കുനടന്നു,എനിക്ക് നന്നായിവിശക്കുന്നുണ്ടായിരുന്നു, കഴിക്കാനാണെങ്കിൽ ഒന്നും എടുത്തിട്ടുമില്ല നേരത്തെപോയാലോ എന്നാലോചിക്കുമ്പോഴാണ് പുറകിലൊരു ശബ്ദം.

” ഹല്ലോ ഇത്രപെട്ടെന്ന്കഴിച്ചുകഴിഞ്ഞോ ” തിരിഞ്ഞുനോക്കിയപ്പോൾ ശ്രുതി,.ഞാനെൻറെ മറുപടി ഒരുചിരിയിലൊതുക്കി.

” വയറുഫുള്ളായിട്ടില്ലെങ്കിൽ ഇതുകൂടി കഴിച്ചോ” അവളൊരുപൊതി എൻറെനേരെ നീട്ടി.ഞാൻ സംശയത്തോടെ അവളെനോക്കി.

” ഇങ്ങനെമിഴിച്ചുനോക്കാതെ അതൊന്നുതുറന്നുനോക്കുമാഷെ ” ഞാൻ മടിച്ചുമടിച്ചു പൊതിതുറന്നു.

നല്ലവാഴയിലയിൽ പൊതിഞ്ഞചോറ് പൊതിതുറന്നതേ ഒരുപ്രത്യേകമണം എൻറെമൂക്കിലടിച്ചു, ചിലകഥകളിലെല്ലാം വായിച്ചപോലെ അമ്മതന്നുവിടുന്നചോറ്,ഒരിക്കൽ ഇതിനുവേണ്ടി ഒരുപാടുകൊതിച്ചിരുന്നു. ഞാൻ കഴിക്കുന്നതുംനോക്കി അവൾ കുറച്ചുമാറിയിരുന്നു.
നല്ലവിശപ്പുണ്ടായതുകൊണ്ടാണൊ എന്തോ വല്ലാത്തൊരു ടേസ്റ്റ്, ഒറ്റയിരുപ്പിൽ അതുമുഴുവൻ ഞാൻ അകത്താക്കി.

” താങ്ക്സ് ശ്രുതി..ഒരുപാടുനാളുകൾക്കുശേഷമാണ് വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുന്നത്” എന്തോ എൻറെകണ്ണുകൾ അറിയാതെനിറഞ്ഞു,അവളത് ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ പെട്ടെന്നുവിഷയംമാറ്റി.

” ഇന്നലെ ഞാൻതന്നഭക്ഷണത്തിന് പകരംതീർക്കുകയായിരുന്നു അല്ലെ,എന്തായാലും നല്ലഫുഡ് എനിക്കിഷ്ടമായി,അമ്മയുണ്ടാക്കിയതാണോ ”

” ഏയ് അങ്ങനൊന്നുമല്ല,ഇന്നലെരാത്രി ഹരിയെക്കുറിച്ചോർത്തപ്പോൾ എന്തോഒരുവിഷമം കഴിക്കാനായിവച്ചിരുന്ന ഭാഷണമല്ലേ ഞങ്ങൾക്കെടുത്തുതന്നത്,എന്തോ ഹരിയിന്ന് ഭക്ഷണംകൊണ്ടുവരില്ല എനിക്കുതോന്നി, അതുകൊണ്ട് പോരാൻനേരം ഒരു പൊതികൂടിയെടുത്തു.കറിയൊക്കെ അമ്മയാണ് ഉണ്ടാക്കിയത് പിന്നെ മുട്ടപൊരിച്ചത് ഞാനാട്ടൊ ”

” ഒരുമോട്ട ഒറ്റക്കുപൊരിക്കുക അതും ഉപ്പുപോലുമില്ലാതെ ഭയങ്കരംതന്നെ ” അതുകേട്ടതും അവളൊന്നുചമ്മി.

” അയ്യോ ഉപ്പില്ലായിരുന്നോ കഷ്ട്ടായി, ഇനികൊണ്ടുവരുമ്പോൾ ശരിയാക്കാട്ടോ” അവൾ പോകാനായിഎഴുന്നേറ്റു.

” അപ്പോൾ ഇത് സ്ഥിരമാക്കാനാണോ പരിപാടി ”
“ ആ നോക്കട്ടെ.പിന്നെ ചുമ്മാതല്ലട്ടോ താൻകൊണ്ടുവരുന്നതെനിക്കും കഴിക്കാമല്ലോ,കഴിഞ്ഞദിവസം കഴിച്ച ചിക്കൻകറിയുടെരുചി ദാ ഇപ്പോഴും നാവിലുണ്ട് ”

പിന്നീട് ഞങ്ങൾ ഭക്ഷണം ഷെയർചെയ്ത്കഴിക്കുന്നത് പതിവാക്കി ,തട്ടുകടയിലെ ഭക്ഷണം കൊടുത്ത് വീട്ടിലെ ഭക്ഷണംകഴിക്കുക ഒരുതരം ബാർട്ടർസിസ്റ്റം. അതുകൂടതെ ഇത്രയുംനാളിനിടക്ക് എനിക്ക് നല്ലൊരുസുഹൃത്തിനെകിട്ടി അതായിരുന്നു എനിക്കേറ്റവുംസന്തോഷം.

” ഹരിഒറ്റെക്കെങ്ങിനെയാ ആ തട്ടുകടയിൽകിടക്കുന്നത് ” ഒരുദിവസം അവളെന്നോട് ചോദിച്ചു.

” ഓ അതാണോ ഇത്രവലിയകാര്യം,അതൊക്കെ എനിക്കുശീലമായെന്നെ”

” അല്ല ഞാനോർക്കുകയായിരുന്നു ഒന്നുസംസാരിക്കാൻപോലുമാരുമില്ലാതെ ഒറ്റക്ക് എനിക്കോർക്കാനേകഴിയുന്നില്ല.”
അവൾപറഞ്ഞത്ശരിയാണ്,മൂകമായ എത്രയൊരാത്രികൾ കടന്നുപോയിരിക്കുന്നു,അല്ലെങ്കിലും ഒറ്റപ്പെടലിൽനിന്നുമാണല്ലോ എൻറെതുടക്കം.
” ഹരിയെന്താണ് ആലോചിക്കുന്നത്,ആ പിന്നൊരുകാര്യം ഈഞായറാഴ്ച്ച അച്ഛന്റെ 60-)൦ പിറന്നാളാണ് വീട്ടൽ ചെറിയൊരാഘോഷമുണ്ട്,നേരത്തെ പറഞ്ഞിരിക്കുന്നു അങ്ങോടെത്തിയേക്കണം മുങ്ങിക്കളയരുത് ”

ഒരുവീട്ടിൽ എന്തെങ്കിലും പരുപാടിക്കുപോയതായി ഞാൻ ഓർക്കുന്നില്ല, അവറാച്ചൻചേട്ടന്റെ വീട്ടിലായിരുന്നപ്പോൾ ചേട്ടന്റെകൂടെ പോയിട്ടുണ്ട്, കുറച്ചുമുതിർന്നപ്പോൾ ഞങ്ങളെ ഒരുമിച്ചുകാണുമ്പോളുള്ള ആളുകളുടെ അടക്കംപറച്ചിലുകളുടെ അർദ്ധം മനസ്സിലായിതുടങ്ങിയപ്പോൾ ഞാനതുപേഷിച്ചു.എന്തായാലും മുടിയുംതാടിയുമൊക്കെ ഒന്നുവെട്ടിയൊതുക്കി,പിന്നെ എന്റെ ബ്രാൻഡഡ് വേഷവുമിട്ടു(വെള്ള ഷർട്ടും ,വെള്ളമുണ്ടും ) ഈ വെള്ളയും വെള്ളയും ആയാൽ ഒരുഗുണമുണ്ട് നമുക്കെത്ര ഡ്രെസ്സുണ്ട് എന്നാർക്കും മനസ്സിലാകില്ല.അതിനുവേണ്ടി കണ്ടുപിടിച്ച സൂത്രമായിരുന്നു ശരിക്കുംഅത്.

അവിടെചെന്നപ്പോൾ ചെറിയ ആഘോഷമെന്നുപറഞ്ഞിട്ടു വമ്പൻപരിപാടി, ഹൊ അവളുടെ വീടുംസെറ്റപ്പും കണ്ടപ്പോഴേ എൻറെഗ്യാസ്,പകുതിപോയി, അവിടെ മൊത്തംനോക്കിയിട്ടും ക്ലാസ്സിലുള്ള ഒരെണ്ണത്തിനേയും കാണാനുമില്ല.

” എന്താമാഷെ ഇവിടെക്കിടന്ന് ചുറ്റിത്തിരിയുന്നത് ” നോക്കിയപ്പോൾ ശ്രുതി .

“അല്ല ക്ലാസ്സിലുള്ള അരേയുംകണ്ടില്ല, അതാണ്”

” അതിന് അവരെയാരേയും വിളിച്ചിട്ടില്ലല്ലോ പിന്നെങ്ങിനെ അവരിവിടെ കാണും”
” അപ്പൊൾ ഞാൻമാത്രമേയുള്ളോ ദൈവമേപെട്ടല്ലോ ”

” ഓ വലിയ ധൈര്യശാലിയാണെന്നുപറഞ്ഞിട്ട് ഇത്രയേഉള്ളോ, എൻറെ പോന്നുമാഷെ ഇയാളെ ഇവിടാരും പിടിച്ചുതിന്നതൊന്നുമില്ല ” ഞാൻ അവളുടെപുറകെ അകത്തേക്കുനടന്നു.അവളുടെ അപ്പച്ഛനെന്നെക്കണ്ടതും അടുത്തുവന്നു,

” വരുമെന്ന് മോളുപറഞ്ഞിരുന്നു, ഹരിയിരിക്ക് ഒരുപാടാളുകൾവന്നിട്ടുണ്ട് ഞാനങ്ങോട്ടൊന്ന് മാറട്ടെ ”

” ഹാപ്പി ബർത്ത്ഡേ”,ഞാൻ കയ്യിൽകരുതിയിരുന്ന സമ്മാനപ്പൊതി അച്ഛന്റെ കയ്യിൽകൊടുത്തു ”

ശ്രുതി എല്ലാക്കാര്യങ്ങളും നോക്കി ഓടിനടക്കുന്നുണ്ടായിരുന്നു ,അവൾ ഒരുകൊച്ചുകുട്ടിയെ കളിപ്പിച്ചുകൊണ്ടുനിൽക്കുകയായിരുന്നു, ഷാൾഇല്ലത്ത ഒരുചുരിദാറായിരുന്നു അവളിട്ടിരുന്നത്,അവൾ കുനിഞ്ഞുനിന്നപ്പോൾ അവളുടെ മാറിടത്തിൻറെ കുറച്ചുഭാഗം പുറത്തുകാണാമായിരുന്നു, ഛെ ഇവൾക്കൊരു ഷാൾ ഇട്ടുനടന്നൂടെ ഞാൻ മനസ്സിലോർത്തു,ഞാൻചുറ്റുമൊന്നുനോക്കി കുറച്ചപ്പുറത്തു കുറച്ചുപേര്നിന്നിരുന്നു അതിലൊരുത്തൻ മൊബൈലിൽ അവളുടെ പടം പിടിക്കുന്നു,അവൻകുറച്ചുദൂരെയാണ് നിന്നിരുന്നത് അവളാണെങ്കിൽ നോക്കുന്നുമില്ല ഞാൻ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായനായി നിന്നു .ഞാൻ പെട്ടെന്നുതന്നെ അവളുടെ ഫോണിലേക്ക് വിളിച്ചു.

” പോയി ഷാളെടുത്തിടെടീ “അവൾ ഫോണെടുത്തതും ഞാൻ ദേഷ്യത്തോടെ പറഞ്ഞു,അവൾ ഒരുചമ്മിയച്ചിരിയോടുകൂടി പെട്ടെന്നകത്തേക്കുപോയി ഷാളിട്ടുവന്നു. ഞാനവിടെയൊക്കെതിരെഞ്ഞെങ്കിലും ആഫോട്ടോഎടുത്തവനെ കിട്ടിയില്ല.

ഫോട്ടോസെഷനിൽ അവളുടെ ചേട്ടൻറെ കൂട്ടുകാരുടെയിടയിൽ ഞാൻ വീണ്ടുമവനെ കണ്ടു,ഒന്നുമറിയാത്തപോലെ അവൻ ശ്രുതിയോടു വർത്തമാനം പറയുന്നതുകണ്ടപ്പോൾ എനിക്കാകെ ചൊറിഞ്ഞുവന്നു,തെണ്ടിയെ ഒന്ന്ഒറ്റക്കുകിട്ടിയിരുന്നെങ്കിലെന്ന് ഞാൻ മനസ്സിലോർത്തു.

ഫുഡ് കഴിച്ചുകഴിഞ്ഞു കൈകഴുകാനായി നിൽക്കുകയായിരുന്നു,വല്ലാത്തതിരക്ക് അപ്പോഴാണ് ആദ്യം ഫോട്ടോഎടുത്തവൻ പതുക്കെശ്രുതിയുടെ അടുത്തേക്ക് നീങ്ങുന്നത് ഞാൻകണ്ടത്.അവനവളുടെ ശരീരത്തുതൊട്ടതും ഛെ എന്നുപറഞ്ഞവൾ അവനുനേരെ തിരിഞ്ഞു, അതിനുമുന്പേ അവൻറെ കൈ എൻറെ കൈകൾക്കുള്ളിൽ ഞെരിഞ്ഞുകഴിഞ്ഞിരുന്നു.

“വിട്ടോമോനെ എന്നെനിനക്കറിയില്ല കൂടുതൽ ഷോകാണിച്ചു നാണംകെടാൻനിൽക്കേണ്ട, ” അവനെന്തോ പറയാൻതുടങ്ങിയതും ഞാനാവന്റെ ചെവിയിൽപറഞ്ഞു.
എൻറെ എല്ലാമൂടുംപൊയി, ശ്രുതിയെക്കണ്ട് പറഞ്ഞിട്ടുപോകാം എന്നുകരുതിചെന്നപ്പോൾ അവിടെ അവളുടെ അച്ഛനും ചേട്ടനും തമ്മിൽ എന്തൊക്കെയോ പറയുന്നു.ശ്രുതിയുടെചേട്ടൻ വല്ലാത്തദേക്ഷ്യത്തിലായിരുന്നു.

“ദാ ഇവനാണ് എൻറെ കൈപിടിച്ചുതിരിച്ചത്”ശ്രുതിയെഉപദ്രിച്ചവനായിരുന്നു അത്,അതുകേട്ടതും അവളുടെ ചേട്ടൻ എന്റടുത്തേക്കുവന്നു.

” ഇവനോ, ഇവനാ തട്ടുകടനടത്തുന്നവനല്ലേ,നിനക്കിവടെന്താണ്കാര്യം, എൻറെവീട്ടിൽകയറിവന്നു എൻറെ സുഹൃത്തിനെ അപമാനിക്കുന്നോ” അതുകേട്ടുകൊണ്ടാണ് ശ്രുതി അങ്ങോട്ടുവന്നത്.

” ഏട്ടാ ഞാൻവിളിച്ചിട്ടാണ് ഹരിവന്നത് ,ഞങ്ങളൊരുമിച്ചാണ് പഠിക്കുന്നത്.എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് ഹരി ഇടപെട്ടത്”

” തിരക്കിനിടയിൽ കയ്യൊന്ന് അറിയാതെ ദേഹത്തുതോട്ടത്തിന് വിളിച്ചുവരുത്തിയവരെ അപമാനിക്കുന്നോ, കണ്ട തെണ്ടികളുമായിട്ടുള്ള ചങ്ങാത്തം ഇന്നത്തോടെ അവസാനിപ്പിച്ചോളണം” ഏട്ടൻപറഞ്ഞതുകേട്ടതും ശ്രുതിക്ക് വല്ലാതെദേക്ഷ്യംവന്നു.

” തെണ്ടിത്തരംകാണിച്ചത് ഏട്ടന്റെ കൂട്ടുകാരനാണ്,എന്നിട്ടും അവനെ ന്യായീകരിക്കുന്നഒരേട്ടൻ, ഹരി അതുപോലല്ല എൻറെ ശരീരത്തുതൊട്ടാൽ അവനിനിയും തല്ലും കാരണം അവനെൻറെ ഫ്രണ്ടാ,ബെസ്റ്റ് ഫ്രണ്ട്.”

ഇതെല്ലാംകണ്ട് ഞെളിഞ്ഞുനിൽക്കുന്നഅവനെകണ്ടപ്പോൾ ഞാൻപിന്നൊന്നും ചിന്തിച്ചില്ല,അവൻറെ അടുത്തേക്കുചെന്ന് അവൻറെ മൊബൈൽ ബലമായി മേടിച്ചെടുത്തു എന്നിട്ട് ശ്രുതിയുടെ അച്ഛന്റടുത്തേക്കുചെന്നു.

” ഇതാ ഈ വീഡിയോ ഒന്നുകാണ് എന്നിട്ട് നിങ്ങള് തീരുമാനിക്ക് അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ എന്ന് കഷ്ട്ടം ” അത്രയുംപറഞ്ഞു ഞാനിറങ്ങിനടന്നു.

പിറ്റേദിവസം ശ്രുതി മടിച്ചുമടിച്ചാണ് എന്റടുത്തുവന്നത്,അവൾ കുറച്ചുസമയം അവിടിരുന്നു എന്നിട്ടൊന്നുംമിണ്ടാതെ എഴുന്നേറ്റുപോയി, ഞാനും ഒന്നുംമിണ്ടിയില്ല,അവൾപോകുന്നതുകണ്ടപ്പോൾ എനിക്കുവല്ലാത്തവിഷമംതോന്നി.വൈകുന്നേരം അവൾ വരാൻവേണ്ടി ഞാൻകാത്തുനിന്നു അവളെക്കണ്ടതും ഞാനടുത്തേക്ക്ചെന്നു.

“ശ്രുതി താനെന്താണ് ഉച്ചക്ക് ഒന്നുംമിണ്ടാതെപോയത്.”

” ഞാൻ ഹരിയോടെന്താണ് പറയേണ്ടത്, വെറുതെ വീട്ടിൽവിളിച്ചുവരുത്തി അപമാനിച്ചു,എന്തോ ഹരിയെഅടുത്തുകണ്ടപ്പോൾ എനിക്കൊന്നും പറയാൻതോന്നിയില്ല.”

“അതൊക്കെപോട്ടെടോ ഞാനതപ്പോഴേവിട്ടു,പിന്നെ നാളെവരുമ്പോൾ ചോറുംപൊതി എടുക്കാൻ മടിക്കേണ്ടാട്ടോ.”
അവൾ ഒന്നുംമിണ്ടാതെ നടന്നു, അവളുടെമനസ്സിൽ എന്തൊക്കെയോ ഉണ്ട് ,അവളൊന്നും തുറന്നുപറയാത്തതാണെന്നെനിക്കുമനസ്സിലായി.പിന്നീട് കുറച്ചുദിവസത്തേക്ക് അവളെന്റെയടുത്തുവന്നില്ല, എന്നെ കാണുമ്പോൾ അവൾ ഒഴിഞ്ഞുമാറുന്നപോലെ.എൻറെകാര്യത്തിൽ എപ്പോഴും അതങ്ങനാണ് ബന്ധങ്ങൾ അതുസൗഹൃദമായാലും,എന്തായാലും എല്ലാം അകാലത്തിൽ പൊലിഞ്ഞുപോകും.അപ്രതീഷിതമായി ഒരുദിവസം ഞാൻ ഭക്ഷണംകഴിച്ചുകൊണ്ടിരുന്നപ്പോൾ അവൾ വീണ്ടുമെൻറെ അടുത്തുവന്നു.കുറച്ചുസമയം എന്നെത്തന്നെ നോക്കിനിന്നിട്ട് ഞാൻകഴിച്ചുകൊണ്ടിരുന്ന ചപ്പാത്തിയും ചിക്കനും അവളുടെയടുത്തേക്ക് നീക്കിവച്ചു, എൻറെ മുഖത്തുപോലുംനോക്കാതെ അവളതുമുഴുവൻ കഴിച്ചു.അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു.

” നല്ല എരിവ്” ഞാൻ സൂക്ഷിച്ചുനോക്കുന്നതുകണ്ടപ്പോൾ അവൾ പറഞ്ഞു.

” ഹരി പിന്നൊരുഹാപ്പിന്യൂസ്, എൻറെ മാര്യേജ് ഫിക്സ്ചെയ്തു,ഹരിയറിയുംആളെ, തൻറെശത്രുവാ ആള് ”

” എൻറെ ശത്രുവോ അതാര് ” ഞാൻ അദ്ത്ഭുതത്തോടെ അവളെനോക്കി.

” അന്ന് വീട്ടിലുവച്ചൊരുത്തന്റെ കൈപിടിച്ചുഞെരിച്ചില്ലേ അതുതന്നെ കക്ഷി .”

” അവനോ എന്നിട്ട് നീയതിനുസമ്മതിച്ചോ”

” എൻറെസമ്മതം അതാർക്കുവേണം,ഏട്ടനെല്ലാം ബിസ്സിനെസ്സാണ് അവിടെ എന്തുസെന്റിമെൻസ്, അച്ഛന്റെ എതിർപ്പുപോലും ചേട്ടൻ മൈൻഡുചെയ്യുന്നില്ല പിന്നല്ലേ എൻറെകാര്യം.”

” അപ്പോൾ നിൻറെപഠിത്തം “ഞാൻ ആകാംഷയോടെ അവളെനോക്കി.

” അത് അവരുപറയുമ്പോൾനിർത്തും, അല്ലെങ്കിലും അടിമകൾക്കെന്തിനാണ് കൂടുതൽപഠിത്തമൊക്കെ ”

അവൾ കണ്ണുനീരുകലർന്നൊരു ചിരിച്ചിരിച്ചു, എനിക്കെന്തുപറയണമെന്നറിയില്ലായിരുന്നു, പോകാൻനേരം അവൾ തിരിഞ്ഞുകുറച്ചുസമയം എന്നെനോക്കിനിന്നു പിന്നെ എന്തോഓർത്തുതലവെട്ടിച്ച് മെല്ലെനടന്നു, ഇടക്കിടക്ക് അവളെന്നെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.കണ്ണുനീർമറച്ച കാഴ്ച്ചകളുമായി ഞാനും അവളെത്തന്നെ നോക്കിനിന്നു. പിന്നീട് കുറച്ചുദിവസം ഞാൻ കോളേജിൽപോയില്ല എന്തോ അവളെഫെയ്സുചെയ്യാൻ എനിക്കുമടിയായിരുന്നു .ഒന്നുവിളിക്കാമെന്നുകരുതി പലപ്രാവശ്യം ഫോണെടുത്തതാണ് പിന്നെ വേണ്ടെന്നുവച്ചു,അവളും വിളിച്ചില്ല.

ഒരുദിവസംരാത്രി അന്നുതട്ടുകടയിൽ തിരക്കുകുറവായിരുന്നു,കടയിൽനിന്നും കുറച്ചുമാറി ഒരു ഒരുകാർവന്നുനിൽക്കുന്നത് ഞാൻകണ്ടു.വെളിച്ചം കുറവുള്ളഭാഗമായിരുന്നതുകൊണ്ട് ആരെന്നെനിക്ക്മനസ്സിലായില്ല .കുറച്ചുസമയംകഴിഞ്ഞപ്പോൾ കാറിൽനിന്നും ഒരാൾപുറത്തിറങ്ങി, ശ്രുതിയുടെ അച്ഛനായിരുന്നത്. .

” ഞാൻ ഹരിയെ ഒന്നുകാണാൻ വന്നതാണ് എനിക്കുകുറച്ചുസംസാരിക്കണം ” ഞാൻ അവറാച്ചൻചേട്ടനെയൊന്നുനോക്കി ഒന്നും മനസ്സിലായില്ലെങ്കിലും ചെല്ലെന്ന് ചേട്ടൻ കണ്ണുകൊണ്ട് ആംഗ്യംകാണിച്ചു .

” ഹരി ഞാൻ വളച്ചുകെട്ടില്ലാതെ പറയാം, ശ്രുതിയുടെ വിവാഹക്കാര്യം ഹരിയറിഞ്ഞുകാണുമല്ലോ, അവൾക്കുമാത്രമല്ല എനിക്കും അതിൽ താൽപര്യമില്ല പക്ഷെ എല്ലാം അവളുടെ ഏട്ടന്റെ വാശിയാണ്, എൻറെ കൊച്ചിന്റെ സങ്കടം എനിക്കുകണ്ടുനിൽക്കാനാവുന്നില്ല, നിങ്ങൾ നല്ല ഫ്രണ്ട്സാണെന്നും ചോദിക്കുന്നത് തെറ്റാണെന്നും എനിക്കറിയാം, എങ്കിലും ഒരവസാനപ്രതീക്ഷ. ഹരിക്കെന്റെ മകളെ രക്ഷിക്കാൻ കഴിയുമോ അവളെ വിവാഹം കഴിക്കാമോ”

” അച്ഛനെന്താണ് ഈ പറയുന്നത് ശ്രുതിയെ ഞാൻ കല്യാണം കഴിക്കാനോ,എന്നെക്കുറിച്ചെല്ലാം അപ്പച്ഛനറിയില്ലേ ,അതുമാത്രമല്ല ഞാനൊരിക്കലും അവളെ, ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടുകൂടിയില്ല.”

” എനിക്കറിയാം ഹരി അതുകൊണ്ടുതന്നെ ഞാൻ ഹരിയെ കാണാൻപോരുന്നകാര്യം അവളോട് പറഞ്ഞില്ല, പിന്നെ ഒരവസാനശ്രമം,.എല്ലാം ഉണ്ടാക്കി പക്ഷെ സ്വന്തം മകളെ രക്ഷിക്കാൻപോലും കഴിയാതൊരച്ഛൻ.”

എല്ലാംതകർന്നവനെപ്പോലെ ആ മനുഷ്യൻറെ പോക്കുകണ്ടപ്പോൾ പിന്നീടൊന്നും ഞാൻ ചിന്തിച്ചില്ല,കാർ സ്റ്റാർട്ടുചെയ്യുന്നതിനുമുന്പേ ഞാൻ ഓടിച്ചെന്നു.

” അച്ഛാ ശ്രുതിക്കിഷ്ട്ടമാണെങ്കിൽ എനിക്ക് എതിർപ്പൊന്നുമില്ല,ഇനി ഇഷ്ട്ടമല്ലെങ്കിലും അപ്പച്ചൻ പേടിക്കേണ്ട ഈ കല്യാണം നടക്കാതെ ഞാൻ നോക്കിക്കൊള്ളാം,ഇനിയവനെ കൊന്നിട്ടായാൽക്കൂടി എന്തിനായാലും ഞാൻ കൂടെയുണ്ട് അപ്പച്ചൻ ധൈര്യമായി പൊയ്ക്കോളൂ.” അയാൾ ഒന്നുംമിണ്ടിയില്ല എൻറെ കയ്യിൽ മുറുക്കെപ്പിടിക്കുകമാത്രം ചെയ്തു.

” ഞാൻ നടന്നകാര്യമെല്ലാം അവറാച്ചൻചേട്ടനോട് പറഞ്ഞു,കുറച്ചുസമയം ചെട്ടനെന്തോ ആലോചിച്ചിരുന്നു ”

” നീ കൂടുതലൊന്നും ആലോചിക്കേണ്ട എല്ലാം ശരിയാകും ” അതുംപറഞ്ഞു ചേട്ടൻ എന്തൊതിരയുന്നതുകണ്ടു.

” ഇതാ ഇതുനിനക്കുള്ളതാണ് ” ഒരുബാങ്കുപാസ്സ്ബുക്കായിരുന്നു അത്,ഞാൻ ഒന്നുംമനസ്സിലാകാതെ ചേട്ടനെനോക്കി.ബുക്ക്തുറന്നുനോക്കിയപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി അഞ്ചുലക്ഷം രൂപ.

“ചേട്ടാ ഇത് ഇത്രയും രൂപ, വേണ്ടചേട്ടാ അതുശരിയാകില്ല .”

“അതുനിന്റെ തന്നെയാണ്, നീ എത്രകാലമായി ഇവിടെ പണിയെടുക്കുന്നു,നിക്കുള്ളത് എല്ലാമാസവും ഞാൻ മാറ്റിവെക്കാറുണ്ട്,കുറച്ചു കുറഞ്ഞുപോയി ഇളയവളുടെ കല്യാണത്തിന് കുറച്ചുപൈസ ഞാനെടുത്തു നിനക്ക് പെട്ടെന്നവശ്യം വരുമെന്നോർത്തില്ല ”

പറഞ്ഞുപൂർത്തിയാക്കാൻ ഏട്ടനുകഴിഞ്ഞില്ല ആ ചുണ്ടുകൾ വിറപൂണ്ടു, ഞാൻ പോകുകയാ നീ കടയടച്ചേക്കു,ടോർച്ചുമെടുത്തു അവറാച്ചൻചേട്ടൻ നടന്നുകഴിഞ്ഞിരുന്നു.

രണ്ടുദിവസംകഴിഞ്ഞു, ശ്രുതിയുടെ വീട്ടിൽ എന്തുനടന്നെന്നു ഒരുപിടിയുമില്ല,അവൾ സമ്മതിച്ചുകാണില്ല, അങ്ങനെ ചിത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് ശ്രുതിയുടെ അപ്പച്ചന്റെ കാറുവന്നുനിന്നത്.

കാറിൽനിന്നും ശ്രുതിയും അപ്പച്ചനുംഇറങ്ങി, അവരുടെ രണ്ടുപേരുടെയും കൈകളിൽ ബാഗുണ്ടായിരുന്നു.

” ഹരി ഫോണിൽ സംസാരിച്ചാൽ ശരിയാകില്ല,അതുകൊണ്ടാണ് വിളിക്കാത്തത്,അല്ലെങ്കിൽത്തന്നെ അവന് ചെറിയൊരു സംശയമുണ്ട്. ഇന്ന് വൈകുന്നേരം അവൻ ബോംബെക്കുപോയി, രണ്ടുമൂന്നുദിവസംകഴിഞ്ഞേ വരികയുള്ളു. ഇന്നുതന്നെ നിങ്ങളിവിടുന്നു പോകണം എൻറെ ഒരുസുഹൃത്ത് ബാംഗ്ലൂരുണ്ട് ഞാനവിടെ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട് “.

” ഇവിടെനിന്നുംപോകാനോ അതെങ്ങനെശരിയാകും,അതൊന്നും നടക്കില്ല എനിക്കാരെയും പേടിയില്ല ഇവൾക്കൊന്നും വരാതെനോക്കാനെനിക്കറിയാം ”

” ഹരി ഞാൻപറയുന്നതൊന്നുമനസ്സിലാക്കൂ, അവനെ നിനക്കറിയാത്തതുകൊണ്ടാണ് അവൻ ചിന്തിക്കുന്നത് നടക്കാൻവേണ്ടി എന്തുംചെയ്യാൻ മടിയില്ലാത്തവനാണ്, കുറച്ചുകാലത്തേക്കെങ്കിലും നിങ്ങളിവിടുന്നു മാറിനിന്നേപറ്റൂ.”

” അദ്ദേഹം പറയുന്നതുകേൾക്കു ഹരി, എടുത്തുചാട്ടം ഒന്നിനും പരിഹാരമല്ല.”ഞാനെന്തെകിലുംപറയുന്നതിനുമുന്പേ അവറാച്ചൻചേട്ടൻ ഇടപെട്ടു.

“ഇതു ബാംഗ്ലൂർക്കുള്ള ട്രെയിൻടിക്കെറ്റാണ്,ഇവിടെ അധികസമയം ഇങ്ങനെ നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ അപകടമാണ്,അതുമാത്രമല്ല എട്ടുമണിക്കാണ് ട്രെയിൻ ”

എല്ലാം അപ്രതീക്ഷിതമായിരുന്നു, എനിക്ക് പ്രത്യേകിച്ച് ഒന്നുമെടുക്കാനില്ലായിരുന്നു, ട്രെയിനിൽകയറിയിട്ടും എല്ലാമെങ്ങുൾക്കൊള്ളാൻ എനിക്കായില്ല,ഞാൻ ശ്രുതിയെ നോക്കി,അവൾ അലസമായി പുറത്തേക്കുനോക്കിയിരിക്കുകയായിരുന്നു, അവിടെനിന്നും പോന്നതിനുശേഷം ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ലെന്ന്ഞാനോർത്തു. ഇത്രയുംനാൾ ഇല്ലാതിരുന്ന എന്തോഒരുമടി.

കുറച്ചുകഴിഞ്ഞപ്പോൾ അവൾ മെല്ലെ എൻറെ തോളിലേക്ക് തലചായ്ച്ചു എന്നിട്ടെന്റെ കണ്ണുകളിലേക്ക് നോക്കി.

” നിനക്കെന്നെ ഇഷ്ടമല്ലെടാ” പെട്ടന്നായിരുന്നു അവളുടെ ചോദ്യം,അവളുടെ നോട്ടംതന്നെ എന്നെതളർത്തികളഞ്ഞിരുന്നു, അപ്പോഴാണ് ഇങ്ങനൊരുചോദ്യം,ഞാൻ ചുമ്മാ തലയാട്ടുകമാത്രംചെയ്തു .

” എടാ തട്ടുകടക്കാരൻ തെമ്മാടി, എനിക്കുവേണ്ടി ഒരാളെക്കൊല്ലാൻപോലും തയ്യാറായആളല്ലേ ,എന്നിട്ടിപ്പോൾ ഇത്രപേടിയോ.” അവളെന്റെയടുത്തേക്കു കുറച്ചുകൂടി ചേർന്നിരുന്നു.അവള് കിലുകിലെച്ചിരിക്കുന്നു, ഇതുവരെ കാണാതൊരുഭാവം അവളുടെ കണ്ണുകളിൽ.

ഇനിയെനിക്കും സ്വപ്നങ്ങൾകാണാം ഇപ്പോ എനിക്കുമാത്രം സ്വന്തമായൊരുപെണ്ണുണ്ട്, കുറച്ചുകഴിഞ്ഞതും അവൾ എൻറെ കയ്യുംകെട്ടിപ്പിടിച്ചുറക്കമായി, കാറ്റിലിളകുന്ന അവളുടെ മുടി ഞാൻ മെല്ലെ,ഒതുക്കിവച്ചു എന്നിട്ട് അവളുടെ നെറ്റിയിൽ മൃദുവായൊന്നു ചുംബിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here