Home Latest നിന്റെ കെട്ടിയവൻ മരിച്ചപ്പോളെ ഞാൻ നിന്നെ നോട്ടമിട്ടതാണ് …

നിന്റെ കെട്ടിയവൻ മരിച്ചപ്പോളെ ഞാൻ നിന്നെ നോട്ടമിട്ടതാണ് …

0

രചന : ആമി

“നിന്റെ കെട്ടിയവൻ മരിച്ചപ്പോളെ ഞാൻ നിന്നെ നോട്ടമിട്ടതാണ് …നീയൊന്നു വിചാരിച്ചാൽ മാത്രം മതി …നിന്റെ കെട്ടിയവൻ മരിച്ചപ്പോളെ ഞാൻ നിന്നെ നോട്ടമിട്ടതാണ് …നിന്റെ കെട്ടിയവൻ മരിച്ചപ്പോളെ ഞാൻ നിന്നെ നോട്ടമിട്ടതാണ് …”

ഞാൻ കയറിയ ഓട്ടോയിലെ ഡ്രൈവർ അതെന്നോട് പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് എന്തോ സങ്കടം വന്നു .ഈശ്വരാ …എന്ന് ഞാൻ മനസ്സിൽ വിളിച്ചു .ഒന്നും മിണ്ടാതെ ഞാൻ വീടെത്തും വരെ ഇരുന്നു .മക്കളുടെ മുഖം മനസ്സിലൂടെ മിന്നി മറഞ്ഞു .എനിക്ക് ജീവിക്കണം ഈ സമൂഹത്തിൽ നല്ല അന്തസ്സോടെ തന്നെ .വീടിന്റെ വഴിയെത്തിയപ്പോൾ ഞാന്പറഞ്ഞു .

“ഇവിടെ ഓട്ടോ നിർത്തു …”

ബാഗില്നിന്നും കാശെടുത്തു നീട്ടി ഞാൻ പറഞ്ഞു .

“എന്റെ ഭർത്താവ് മരിച്ചു ശരിയാണ് .എന്ന് കരുതി അഭിമാനം പണയം വെക്കാൻ ഞാൻ തിരുമാനിക്കില്ല .താൻ പറഞ്ഞതിന് പകരം ചോദിക്കാൻ എന്റെ ഈ കൈകൾ മതി .ഈ കൈകൾക്കു നല്ല ശേഷിയാണ് അധ്വാനിക്കാനും നിന്റെ കരണം അടിച്ചു പൊട്ടിക്കാനും .”

എന്ന് പറഞ്ഞു കൊണ്ട് ഞാൻ അയാളുടെ കരണത്തിനു ഒന്ന് പൊട്ടിച്ചു .കാരണം ,നാളെ എനിക്കു ജീവിക്കേണ്ടതുണ്ട് ഈ സമൂഹത്തിൽ .ഇന്നേ തളർന്നാൽ എന്റെ ജീവിതം എനിക്കു നഷ്ടമാകും .എന്റെ കുഞ്ഞുങ്ങളുടെ ഭാവി ,കുടുംബം എല്ലാവർക്കും വേണ്ടി എനിക്കു ഇനിയും ജീവിക്കണമായിരുന്നു .

“ഞാൻ നിന്നെ അടിച്ചത് ആരും കണ്ടില്ല .കണ്ടാൽ ആണായ നിനക്കു ഈ സമൂഹത്തിൽ തലയുയർത്തി ജീവിക്കാൻ നാണക്കേടാകും .ഒന്ന് ഓർത്തോ …എല്ലാ പുരുഷൻ മാരും എല്ലാ സ്ത്രീകളും ഒരുപോലല്ല ”

അയാൾ ലജ്ജയോടെ അവിടെനിന്നും പോയി .

ആമി

LEAVE A REPLY

Please enter your comment!
Please enter your name here